Monday, June 22, 2009

വരദാചാരിയുടെ തല!

വരദാചാരിയുടെ തല!

സ്ക്രീനില്‍ ഫ്ളാഷ് ന്യൂസ് ഒഴികിക്കൊണ്ടിരിക്കുന്നു... .....'ഭ്രാന്തന്‍ നായയില്‍നിന്നു പിഞ്ചുകുഞ്ഞിനെ കോഗ്രസുകാരന്‍ സാഹസികമായി രക്ഷിച്ചു'.... ന്യൂസ് ടൈം അല്ലെങ്കിലും അവതാരകന്‍ ഉടന്‍ ചാടിവീണു- "ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മധു ലൈനിലുണ്ട്'' "മധു! അതിപ്രധാനമായ ഒരു സംഭവമാണ് തലസ്ഥാനത്ത് നടന്നത്, എന്താണ് വിശദാംശങ്ങള്‍.'' "പ്രകാശ്! അംഗന്‍വാടി വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞിന്റെ നേരെ ഭ്രാന്തന്‍നായ ചാടിവീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ ജോലിചെയ്തുകൊണ്ടിരുന്ന കോഗ്രസുകാരന്‍ പൊടുന്നനെ കുഞ്ഞിനെ എടുത്തുമാറ്റുകയും നായയെ തത്സമയംതന്നെ അടിച്ചുകൊല്ലുകയുംചെയ്തു... ഈ അതിസാഹസികമായ പ്രവൃത്തികൊണ്ട് നാടിന്റെ അഭിമാനമായി മാറിയ മാന്യസുഹൃത്ത് നമ്മുടെയൊപ്പമുണ്ട്... അദ്ദേഹം നമ്മുടെ ചാനലിനുവേണ്ടി സംസാരിക്കും''. "ഇതിലെന്താ കാര്യം ഇതൊക്കെ നാട്ടില്‍ സാധാരണ നടക്കുന്നതല്ലേ! പിന്നൊരു കാര്യം ഞാന്‍ കോഗ്രസുകാരനൊന്നുമല്ല!'' മധു: 'പ്രകാശ്! ഭയങ്കരമായൊരു വെളിപ്പെടുത്തലാണ് നമുക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു കോഗ്രസുകാരനല്ല.മാത്രവുമല്ല ഇദ്ദേഹം രാഷ്ട്രീയമില്ലാത്ത ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്.'' "അല്ലെടോ! താനാണോ അത് തീരുമാനിക്കുന്നത്''. മധുവില്‍നിന്ന് മൈക്ക് പിടിച്ചുപറിച്ച് അയാള്‍ തുടര്‍ന്നു "എനിക്കൊരു രാഷ്ട്രീയമുണ്ട്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്.'' ഉടനെ ഫ്ളാഷ് മാറി മിന്നി. കൂടുതല്‍ കടുപ്പത്തില്‍... "..... ഒരു പാവം നായയെ സിപിഐ എമ്മുകാരന്‍ അടിച്ചുകൊന്നു'' "ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അപ്പുക്കുട്ടന്‍, ജയശങ്കര്‍ എന്നിവര്‍ എറണാകുളത്തും ആസാദ് കോഴിക്കോട്ടുംനിന്നു നമ്മോടൊപ്പം ചേരുന്നു.'' ഇത്രയും വായിച്ചപ്പോള്‍, ശതമന്യുവിന്റെ സാഹിത്യമാണിത് എന്ന് ആരും കരുതരുത്. അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോ സിബിഐ ചോര്‍ത്തിയപോലെ ഒരു ചാനല്‍ചോര്‍ത്തല്‍ വാര്‍ത്തയാണിത്. ആ തത്സമയ വാര്‍ത്ത അതിന്റെ തീവ്രത ചോര്‍ന്നുപോകാതെ അച്ചടിച്ച 'യുവധാര' മാസികയ്ക്ക് അഭിവാദ്യങ്ങള്‍. ------------------------ പെട്രോളിന്റെ വിലക്കയറ്റസാധ്യത, തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിന് എന്തുസംഭവിക്കുന്നു, നാണ്യച്ചുരുക്കം നമ്മളെയും ചുരുക്കുമോ തുടങ്ങിയ 'അരാഷ്ട്രീയ' കാര്യങ്ങളെ അവഗണിച്ച് 'പട്ടി', 'പക്ഷി' തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളാണ് ഇന്ന് നമ്മുടെ ചിന്താവിഷയം. അത്തരം കാര്യങ്ങളിലാണ് താടിവച്ചവരും വയ്ക്കാത്തവരും സുപ്രഭാതങ്ങളില്‍ ഗവേഷിക്കുന്നതും സന്ധ്യാസമയത്ത് ചര്‍ച്ചിക്കുന്നതും. അക്കൂട്ടത്തില്‍ ഒരു സുപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ലാവ്ലിന്‍ കേസാവട്ടെ നമ്മുടെയും ഇന്നത്തെ ചിന്താവിഷയം. കോഴിക്കോട്ടങ്ങാടിയില്‍ പന്ത്രണ്ടണയ്ക്ക് മഞ്ഞപ്പുസ്തകം വിറ്റുനടന്ന ചെറുക്കന്‍ വാര്‍ത്താ ചാനലുകള്‍ക്ക് പ്രത്യേക ക്ഷണിതാവായി മാറിയ മറിമായം കണ്ടില്ലേ? ആറ്റുനോറ്റിരുന്ന കുറ്റപത്രത്തിന്റെ കോപ്പി സിബിഐയില്‍നിന്ന് കിട്ടിയപ്പോള്‍ ഒന്നാംപേജില്‍ ഒരു വാര്‍ത്തപോലും കൊടുക്കാന്‍ കഴിയാതിരുന്ന മകാരപത്രങ്ങളുടെ ഗതികേട് കണ്ടില്ലേ. എന്നിട്ടും ഇപ്പോഴും ചിലര്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്, എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല, എന്നാലും പിണറായി അഴിമതിക്കാരനാണ് എന്ന ക്രൈം നന്ദകുമാരന്റെ വികടസരസ്വതിയാണ്. കഷ്ടാല്‍ കഷ്ടം. ëനുണയന്‍ കുമാരന്റെ വക്കീല്‍കുമാരന്മാരും ശിവനും കാളിയുമൊക്കെയാണ് നടപ്പുകാലത്തെ നിയമദീനങ്ങള്‍. പിണറായിക്കെതിരെ 'അനധികൃത സ്വത്തുസമ്പാദന'ത്തിന് കേസുകൊടുത്തപ്പോള്‍ ഒരു കുമാരന്‍ മറ്റൊരു കുമാരനില്‍നിന്ന് വക്കീല്‍ഫീസ് വാങ്ങിയിട്ടില്ലത്രേ. ലാവ്ലിന്‍ കേസ് നടത്താന്‍ പണം നല്‍കുന്നത് പി സി ജോര്‍ജാണെന്ന് ക്രൈംകുമാരന്‍ പറയുന്നു. ഈരാറ്റുപേട്ടയില്‍ വേരറ്റെങ്കിലും പണംകായ്ക്കുന്ന മരം കൂടെയുള്ളപ്പോള്‍ എഴുന്നേറ്റാല്‍ മൂന്നും നാലും ലക്ഷംപിടുങ്ങുന്ന വക്കീലന്മാരെ തീറ്റിപ്പോറ്റുന്നത് ഒരു സുഖംതന്നെ. ഇതെല്ലാം സഹിക്കുന്ന മലയാളിക്ക് ഒരു വരദാചാരിയെ സഹിക്കുന്നതിന് എന്തുപ്രശ്നം എന്ന് ന്യായമായും ചോദിക്കാം. വരദാചാരിക്ക് പിണറായി വിജയനോട് ഒരു പകയുണ്ട്. തന്നെ മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തയാളാണ് പിണറായി. ആ പക തീര്‍ക്കാനുള്ള അവസരം കിട്ടിയപ്പോള്‍ ഭംഗിയായി ഒരു താങ്ങുതാങ്ങി. വരദാചാരിയുടെ തല മനോരമയും തല്‍പ്പരകക്ഷികളും അതിനുമുമ്പുതന്നെ ലാവ്ലിന്‍കേസുമായി കൂട്ടിക്കെട്ടിയിരുന്നു. സഹകരണവകുപ്പിലെ ഫയലിന്റെ പ്രശ്നത്തിലാണ് മന്ത്രി കുറിപ്പെഴുതിയതെന്ന് എല്ലാവരും സൌകര്യപൂര്‍വം അങ്ങ് മറന്നു. പത്രങ്ങള്‍ എഴുതിയതല്ലേ; അതുതന്നെ താനും പറഞ്ഞാലെന്തെന്ന് വരദാചാരിക്കും തോന്നി. ഗ്രഹണിപിടിച്ച സിബിഐക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ ആഘോഷമായിരുന്നു 'വരദാചാരിയുടെ തല' കിട്ടിയപ്പോള്‍. ഇപ്പോള്‍ ആ തല തലകീഴ് മറിഞ്ഞിരിക്കുന്നു. ലാവ്ലിന്റെ തലയല്ല, സഹകരണത്തിന്റെ തലയാണത് എന്ന് തെളിഞ്ഞിരിക്കുന്നു. ആര്‍ക്കും മിണ്ടാട്ടമില്ല. മുഖത്ത് നാണവും തോന്നുന്നില്ല. എന്താണ് വരദാചാരിയുടെ തലയെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്? ആ തല സിപിഐ എമ്മിനെ തകര്‍ക്കുമോ എന്ന് ഷാനി പ്രഭാകരന്‍ ചാനലില്‍ ഒച്ചവയ്ക്കുന്നത് കേള്‍ക്കാന്‍ കൊതിച്ചിരുന്ന ശതമന്യു നിരാശനായി. 'തല'സ്െപഷ്യലുമായി കോഴിക്കോട്ടുനിന്ന് ബഷീറും കോത്താഴത്തുനിന്ന് കോസലവംശജനും മൈക്കുപിടിച്ചവതരിക്കുന്നതും കണ്ടില്ല. ഇനി അടുത്താഴ്ചത്തെ അലര്‍ച്ചപ്പംക്തിയില്‍ എന്തെങ്കിലും കേള്‍ക്കാനിടവരുത്തണേ എന്നാണ് പ്രാര്‍ഥന. വാരാന്തക്കാരന്‍ അരവക്കീലിന്റെ രാഷ്ട്രീയക്കോപ്രായ രസായനവും പ്രതീക്ഷയുണര്‍ത്തുന്നു. ----------------- വീരന്റെ ഉരുളയ്ക്ക് ഗൌഡയുടെ ഉപ്പേരി. കൃ.കുട്ടിക്ക് ചിറ്റൂരിലെ അച്യുതനുമായി ചതുരംഗം കളിക്കാനാണ് പണ്ടേ ഇഷ്ടം. അത് ശിഷ്ടകാലം അഭംഗുരം തുടരട്ടെ എന്ന് ഗൌഡാജി നിശ്ചയിച്ചിരിക്കുന്നു. ഇനി വീരന് പോകാം-ശീതനിദ്രയിലേക്ക്. തല്‍ക്കാലം തന്നെക്കൊണ്ട് നാടിന് കാര്യമൊന്നുമില്ലാത്ത സ്ഥിതിക്ക് ശീതനിദ്രതന്നെയാണ് ഉത്തമം. ----------------------- കഴിഞ്ഞ ദിവസം ഫോണില്‍ ശതമന്യുവിന് ഒരു തെറിവിളി കിട്ടി. താന്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുവേണ്ടിയാണല്ലോടാ എഴുതുന്നത്, തന്റേത് കൂലിയെഴുത്തല്ലേടാ എന്നാണ് അങ്ങേത്തലയ്ക്കലെ ചോദ്യം. ഉത്തരം പറയാതിരുന്നപ്പോള്‍ ടിയാന്‍ പിന്നെയും കോപിഷ്ടനായി. അവസാനത്തെ തെറി ഇങ്ങനെയായിരുന്നു-"തന്നെയൊന്നും വെച്ചേക്കില്ലെടാ ബ്ളഡി വരദാചാരീ......''.
ശതമന്യു. deshabhimani

3 comments:

ജനശക്തി ന്യൂസ്‌ said...

വരദാചാരിയുടെ തല!
ശതമന്യു
സ്ക്രീനില്‍ ഫ്ളാഷ് ന്യൂസ് ഒഴികിക്കൊണ്ടിരിക്കുന്നു... .....'ഭ്രാന്തന്‍ നായയില്‍നിന്നു പിഞ്ചുകുഞ്ഞിനെ കോഗ്രസുകാരന്‍ സാഹസികമായി രക്ഷിച്ചു'.... ന്യൂസ് ടൈം അല്ലെങ്കിലും അവതാരകന്‍ ഉടന്‍ ചാടിവീണു- "ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മധു ലൈനിലുണ്ട്'' "മധു! അതിപ്രധാനമായ ഒരു സംഭവമാണ് തലസ്ഥാനത്ത് നടന്നത്, എന്താണ് വിശദാംശങ്ങള്‍.'' "പ്രകാശ്! അംഗന്‍വാടി വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞിന്റെ നേരെ ഭ്രാന്തന്‍നായ ചാടിവീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ ജോലിചെയ്തുകൊണ്ടിരുന്ന കോഗ്രസുകാരന്‍ പൊടുന്നനെ കുഞ്ഞിനെ എടുത്തുമാറ്റുകയും നായയെ തത്സമയംതന്നെ അടിച്ചുകൊല്ലുകയുംചെയ്തു... ഈ അതിസാഹസികമായ പ്രവൃത്തികൊണ്ട് നാടിന്റെ അഭിമാനമായി മാറിയ മാന്യസുഹൃത്ത് നമ്മുടെയൊപ്പമുണ്ട്... അദ്ദേഹം നമ്മുടെ ചാനലിനുവേണ്ടി സംസാരിക്കും''. "ഇതിലെന്താ കാര്യം ഇതൊക്കെ നാട്ടില്‍ സാധാരണ നടക്കുന്നതല്ലേ! പിന്നൊരു കാര്യം ഞാന്‍ കോഗ്രസുകാരനൊന്നുമല്ല!'' മധു: 'പ്രകാശ്! ഭയങ്കരമായൊരു വെളിപ്പെടുത്തലാണ് നമുക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു കോഗ്രസുകാരനല്ല.മാത്രവുമല്ല ഇദ്ദേഹം രാഷ്ട്രീയമില്ലാത്ത ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്.'' "അല്ലെടോ! താനാണോ അത് തീരുമാനിക്കുന്നത്''. മധുവില്‍നിന്ന് മൈക്ക് പിടിച്ചുപറിച്ച് അയാള്‍ തുടര്‍ന്നു "എനിക്കൊരു രാഷ്ട്രീയമുണ്ട്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്.'' ഉടനെ ഫ്ളാഷ് മാറി മിന്നി. കൂടുതല്‍ കടുപ്പത്തില്‍... "..... ഒരു പാവം നായയെ സിപിഐ എമ്മുകാരന്‍ അടിച്ചുകൊന്നു'' "ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അപ്പുക്കുട്ടന്‍, ജയശങ്കര്‍ എന്നിവര്‍ എറണാകുളത്തും ആസാദ് കോഴിക്കോട്ടുംനിന്നു നമ്മോടൊപ്പം ചേരുന്നു.'' ഇത്രയും വായിച്ചപ്പോള്‍, ശതമന്യുവിന്റെ സാഹിത്യമാണിത് എന്ന് ആരും കരുതരുത്. അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോ സിബിഐ ചോര്‍ത്തിയപോലെ ഒരു ചാനല്‍ചോര്‍ത്തല്‍ വാര്‍ത്തയാണിത്. ആ തത്സമയ വാര്‍ത്ത അതിന്റെ തീവ്രത ചോര്‍ന്നുപോകാതെ അച്ചടിച്ച 'യുവധാര' മാസികയ്ക്ക് അഭിവാദ്യങ്ങള്‍.

ജനശക്തി ന്യൂസ്‌ said...

------------------------ പെട്രോളിന്റെ വിലക്കയറ്റസാധ്യത, തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിന് എന്തുസംഭവിക്കുന്നു, നാണ്യച്ചുരുക്കം നമ്മളെയും ചുരുക്കുമോ തുടങ്ങിയ 'അരാഷ്ട്രീയ' കാര്യങ്ങളെ അവഗണിച്ച് 'പട്ടി', 'പക്ഷി' തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളാണ് ഇന്ന് നമ്മുടെ ചിന്താവിഷയം. അത്തരം കാര്യങ്ങളിലാണ് താടിവച്ചവരും വയ്ക്കാത്തവരും സുപ്രഭാതങ്ങളില്‍ ഗവേഷിക്കുന്നതും സന്ധ്യാസമയത്ത് ചര്‍ച്ചിക്കുന്നതും. അക്കൂട്ടത്തില്‍ ഒരു സുപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ലാവ്ലിന്‍ കേസാവട്ടെ നമ്മുടെയും ഇന്നത്തെ ചിന്താവിഷയം. കോഴിക്കോട്ടങ്ങാടിയില്‍ പന്ത്രണ്ടണയ്ക്ക് മഞ്ഞപ്പുസ്തകം വിറ്റുനടന്ന ചെറുക്കന്‍ വാര്‍ത്താ ചാനലുകള്‍ക്ക് പ്രത്യേക ക്ഷണിതാവായി മാറിയ മറിമായം കണ്ടില്ലേ? ആറ്റുനോറ്റിരുന്ന കുറ്റപത്രത്തിന്റെ കോപ്പി സിബിഐയില്‍നിന്ന് കിട്ടിയപ്പോള്‍ ഒന്നാംപേജില്‍ ഒരു വാര്‍ത്തപോലും കൊടുക്കാന്‍ കഴിയാതിരുന്ന മകാരപത്രങ്ങളുടെ ഗതികേട് കണ്ടില്ലേ. എന്നിട്ടും ഇപ്പോഴും ചിലര്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്, എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല, എന്നാലും പിണറായി അഴിമതിക്കാരനാണ് എന്ന ക്രൈം നന്ദകുമാരന്റെ വികടസരസ്വതിയാണ്. കഷ്ടാല്‍ കഷ്ടം. ëനുണയന്‍ കുമാരന്റെ വക്കീല്‍കുമാരന്മാരും ശിവനും കാളിയുമൊക്കെയാണ് നടപ്പുകാലത്തെ നിയമദീനങ്ങള്‍. പിണറായിക്കെതിരെ 'അനധികൃത സ്വത്തുസമ്പാദന'ത്തിന് കേസുകൊടുത്തപ്പോള്‍ ഒരു കുമാരന്‍ മറ്റൊരു കുമാരനില്‍നിന്ന് വക്കീല്‍ഫീസ് വാങ്ങിയിട്ടില്ലത്രേ. ലാവ്ലിന്‍ കേസ് നടത്താന്‍ പണം നല്‍കുന്നത് പി സി ജോര്‍ജാണെന്ന് ക്രൈംകുമാരന്‍ പറയുന്നു. ഈരാറ്റുപേട്ടയില്‍ വേരറ്റെങ്കിലും പണംകായ്ക്കുന്ന മരം കൂടെയുള്ളപ്പോള്‍ എഴുന്നേറ്റാല്‍ മൂന്നും നാലും ലക്ഷംപിടുങ്ങുന്ന വക്കീലന്മാരെ തീറ്റിപ്പോറ്റുന്നത് ഒരു സുഖംതന്നെ. ഇതെല്ലാം സഹിക്കുന്ന മലയാളിക്ക് ഒരു വരദാചാരിയെ സഹിക്കുന്നതിന് എന്തുപ്രശ്നം എന്ന് ന്യായമായും ചോദിക്കാം. വരദാചാരിക്ക് പിണറായി വിജയനോട് ഒരു പകയുണ്ട്. തന്നെ മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തയാളാണ് പിണറായി. ആ പക തീര്‍ക്കാനുള്ള അവസരം കിട്ടിയപ്പോള്‍ ഭംഗിയായി ഒരു താങ്ങുതാങ്ങി. വരദാചാരിയുടെ തല മനോരമയും തല്‍പ്പരകക്ഷികളും അതിനുമുമ്പുതന്നെ ലാവ്ലിന്‍കേസുമായി കൂട്ടിക്കെട്ടിയിരുന്നു. സഹകരണവകുപ്പിലെ ഫയലിന്റെ പ്രശ്നത്തിലാണ് മന്ത്രി കുറിപ്പെഴുതിയതെന്ന് എല്ലാവരും സൌകര്യപൂര്‍വം അങ്ങ് മറന്നു. പത്രങ്ങള്‍ എഴുതിയതല്ലേ; അതുതന്നെ താനും പറഞ്ഞാലെന്തെന്ന് വരദാചാരിക്കും തോന്നി. ഗ്രഹണിപിടിച്ച സിബിഐക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ ആഘോഷമായിരുന്നു 'വരദാചാരിയുടെ തല' കിട്ടിയപ്പോള്‍. ഇപ്പോള്‍ ആ തല തലകീഴ് മറിഞ്ഞിരിക്കുന്നു. ലാവ്ലിന്റെ തലയല്ല, സഹകരണത്തിന്റെ തലയാണത് എന്ന് തെളിഞ്ഞിരിക്കുന്നു. ആര്‍ക്കും മിണ്ടാട്ടമില്ല. മുഖത്ത് നാണവും തോന്നുന്നില്ല. എന്താണ് വരദാചാരിയുടെ തലയെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്? ആ തല സിപിഐ എമ്മിനെ തകര്‍ക്കുമോ എന്ന് ഷാനി പ്രഭാകരന്‍ ചാനലില്‍ ഒച്ചവയ്ക്കുന്നത് കേള്‍ക്കാന്‍ കൊതിച്ചിരുന്ന ശതമന്യു നിരാശനായി. 'തല'സ്െപഷ്യലുമായി കോഴിക്കോട്ടുനിന്ന് ബഷീറും കോത്താഴത്തുനിന്ന് കോസലവംശജനും മൈക്കുപിടിച്ചവതരിക്കുന്നതും കണ്ടില്ല. ഇനി അടുത്താഴ്ചത്തെ അലര്‍ച്ചപ്പംക്തിയില്‍ എന്തെങ്കിലും കേള്‍ക്കാനിടവരുത്തണേ എന്നാണ് പ്രാര്‍ഥന. വാരാന്തക്കാരന്‍ അരവക്കീലിന്റെ രാഷ്ട്രീയക്കോപ്രായ രസായനവും പ്രതീക്ഷയുണര്‍ത്തുന്നു. ----------------- വീരന്റെ ഉരുളയ്ക്ക് ഗൌഡയുടെ ഉപ്പേരി. കൃ.കുട്ടിക്ക് ചിറ്റൂരിലെ അച്യുതനുമായി ചതുരംഗം കളിക്കാനാണ് പണ്ടേ ഇഷ്ടം. അത് ശിഷ്ടകാലം അഭംഗുരം തുടരട്ടെ എന്ന് ഗൌഡാജി നിശ്ചയിച്ചിരിക്കുന്നു. ഇനി വീരന് പോകാം-ശീതനിദ്രയിലേക്ക്. തല്‍ക്കാലം തന്നെക്കൊണ്ട് നാടിന് കാര്യമൊന്നുമില്ലാത്ത സ്ഥിതിക്ക് ശീതനിദ്രതന്നെയാണ് ഉത്തമം. ----------------------- കഴിഞ്ഞ ദിവസം ഫോണില്‍ ശതമന്യുവിന് ഒരു തെറിവിളി കിട്ടി. താന്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുവേണ്ടിയാണല്ലോടാ എഴുതുന്നത്, തന്റേത് കൂലിയെഴുത്തല്ലേടാ എന്നാണ് അങ്ങേത്തലയ്ക്കലെ ചോദ്യം. ഉത്തരം പറയാതിരുന്നപ്പോള്‍ ടിയാന്‍ പിന്നെയും കോപിഷ്ടനായി. അവസാനത്തെ തെറി ഇങ്ങനെയായിരുന്നു-"തന്നെയൊന്നും വെച്ചേക്കില്ലെടാ ബ്ളഡി വരദാചാരീ......''.

Anonymous said...

ശതമന്യു ആരാ മോന്‍ . നര്‍മം എഴുതി കരയിക്കുന്ന ഒരു പാവം പിണറായി ഭക്തന്‍ . പിണറായി മഹാ ആശ്ചര്യം നമുക്കും കിട്ടണം ബ്ലോഗിന് കൂലി . മാനവീയന്‍ മറ്റൊരു ഇരപ്പ കൊടിച്ചി(Not my word മമ്മുട്ടി courtesy) മാരീചന്റെ ബ്ലോഗ്ഗില്‍ ഈ വര്‍ഗ സമരക്കാര്‍ വിളിക്കുന്ന തെറികള്‍ അടുത്ത തിരെഞ്ഞെടുപ്പ് വരെ ഉണ്ടാകണേ ദൈവമേ . കേരളത്തില്‍ ഇതുമൂലം UDF നു കുറച്ചു വോട്ട് കൂടി ഏറെ കിട്ടും. മറ്റൊരാള്‍ ഡോക്ടര്‍ ആവാനോ ആണോ എന്ന് അറിയില്ല പക്ഷെ തെറിയില്‍ ഒരു ഡസന്‍ PHD ഉണ്ട് എന്ന് തോനുന്നു . ഇനി തല പരിശോധികണ്ടെത് ആരുടെ ഇനിയും ജനവിധി മനസിലാകാത്ത ഈ പിണമായ വര്‍ഗതിന്റെയോ