Monday, June 15, 2009

ചൈന, യു.എസ്‌., കൊറിയ ത്രികോണം

ചൈന, യു.എസ്‌., കൊറിയ ത്രികോണം .

ഗോവിന്ദപ്പിള്ള

ചൈനയുമായുള്ള വ്യാപാരം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണെങ്കിലും ചൈനയുടെ വളര്‍ച്ച അമേരിക്കയുടെ ഏക ധ്രുവ ലോകാധിപത്യ ശ്രമങ്ങള്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്നു. അവരുമായി സൗഹാര്‍ദം നടിക്കുമ്പോഴും വ്യാപാരം നടത്തുമ്പോഴും ചൈനയ്‌ക്കെതിരെ ചില ശക്തികളെ വളര്‍ത്തി തടയിടാനും അമേരിക്ക പരിശ്രമിക്കുന്നു. അമേരിക്കന്‍ നയതന്ത്ര വിദഗ്‌ധന്മാര്‍ ഇതൊന്നും തുറന്നുപറയാറില്ലെങ്കിലും അവരുടെ മാധ്യമങ്ങളില്‍ ഈ ഏഷ്യന്‍ വിപത്തിനെക്കുറിച്ച്‌ വിശദമായി വിവരണങ്ങള്‍ വരുന്നുണ്ട്‌ ചൈന ലോകമഹാശക്തിയാണ്‌ എന്നു പറയുന്നതില്‍ പുതുമയൊന്നുമില്ല. ലോകത്തിലെ അവിശ്വസനീയമാംവിധം കുതിച്ചുകയറുന്ന സാമ്പത്തിക വ്യവസ്ഥയും സൈനിക ശക്തിയുമായി ചൈന വളര്‍ന്നിരിക്കുന്നു. ഏറ്റവും കരുത്തുറ്റ സാമ്പത്തിക ശക്തിയായി കരുതപ്പെട്ടിരുന്ന അമേരിക്ക 76,800 കോടി ഡോളറിന്റെ അധമര്‍ണനായി തീര്‍ന്നിരിക്കുന്നു. ചൈനയുടെ കുതിച്ചുകയറ്റം അമേരിക്കന്‍ ഐക്യനാടിന്റെ കഠിനമായ എതിര്‍പ്പിനെ നേരിട്ടു നേടിയതാണ്‌. ചൈനയ്‌ക്ക്‌ പകരം തായ്‌വാനെയാണ്‌ ഐക്യരാഷ്ട്രസഭയിലെ അംഗത്വംകൊടുത്ത്‌ അമേരിക്ക നിലനിര്‍ത്തിയിരുന്നത്‌. 1970 കളുടെ ആദ്യം സോവിയറ്റ്‌ ചൈന ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്ന്‌ സോവിയറ്റ്‌യൂനിയനെ ഒറ്റപ്പെടുത്തുന്നതിനുള്ള തന്ത്രമെന്ന നിലയില്‍ പ്രസിഡന്റ്‌ നിക്‌സണും കുതന്ത്ര വിദഗ്‌ധനായ സ്റ്റേറ്റ്‌ സെക്രട്ടറി ഹെന്റി കിസ്സിംഗറും ചേര്‍ന്ന്‌ അംഗീകരിച്ച നയപ്രകാരം ചൈനയ്‌ക്ക്‌ ഐക്യരാഷ്ട്രസഭയിലും രക്ഷാസമിതിയിലും സ്ഥാനം ലഭിച്ചു. 1973 നുശേഷം പശ്ചിമേഷ്യന്‍ എണ്ണ ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും ചുമതല ആ രാജ്യങ്ങള്‍ ഏറ്റെടുത്തതോടെ മുതലാളിത്ത ലോകത്ത്‌ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും കമ്പോളത്തിന്‌ വേണ്ടിയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നെട്ടോട്ടം ആരംഭിച്ചു. അതിന്റെ ഭാഗമായി ലോകത്തിലെ അഞ്ചിലൊന്ന്‌ ജനങ്ങള്‍ പാര്‍ക്കുന്ന ചൈനയിലേക്കും അവര്‍ നോട്ടമിട്ടു. ചൈനയാകട്ടെ ഡെങ്‌ സിയാവോപിങ്ങിന്റെ പരിഷ്‌കരണ നടപടികളോടെ സാമ്പത്തികമായി കുതിച്ചു കയറാനും തുടങ്ങി. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യപാരത്തില്‍ ചൈന മുന്‍കൈ നേടുകയും ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത സമ്പന്നരാഷ്ട്രമായ അമേരിക്കയെ അധമര്‍ണ സ്ഥാനത്തേക്ക്‌ താഴ്‌ത്തുകയും ചെയ്‌തു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്‌ 76,800 കോടിഡോളറാണ്‌ അമേരിക്ക ചൈനയോട്‌ കടപ്പെട്ടിരിക്കുന്നത്‌. ചൈനയുമായുള്ള വ്യാപാരം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണെങ്കിലും ചൈനയുടെ വളര്‍ച്ച അമേരിക്കയുടെ ഏക ധ്രുവ ലോകാധിപത്യ ശ്രമങ്ങള്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്നു. അവരുമായി സൗഹാര്‍ദം നടിക്കുമ്പോഴും വ്യാപാരം നടത്തുമ്പോഴും ചൈനയ്‌ക്കെതിരെ ചില ശക്തികളെ വളര്‍ത്തി തടയിടാനും അമേരിക്ക പരിശ്രമിക്കുന്നു. അമേരിക്കന്‍ നയതന്ത്ര വിദഗ്‌ധന്മാര്‍ ഇതൊന്നും തുറന്നുപറയാറില്ലെങ്കിലും അവരുടെ മാധ്യമങ്ങളില്‍ ഈ ഏഷ്യന്‍ വിപത്തിനെക്കുറിച്ച്‌ വിശദമായി വിവരണങ്ങള്‍ വരുന്നുണ്ട്‌. ആഭ്യന്തര കുഴപ്പം കൊണ്ട്‌ ദുര്‍ബലയായ പാകിസ്‌താനെ തങ്ങളുടെ ഏഷ്യന്‍ ദല്ലാള്‍ സ്ഥാനത്തുനിന്നും ഒഴിവാക്കി ഇന്ത്യയുമായി ബന്ധം ബലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ പുറകില്‍ ചൈനയോടുള്ള ഈ മനോഭാവം പ്രതികരിക്കുന്നുണ്ട്‌. അങ്ങനെ ചൈനയുമായി അടുക്കണമോ അകലണമോ എന്ന നയതന്ത്ര പ്രശ്‌നം യു.എസ്സിനെ അലട്ടിക്കൊണ്ടിരിക്കുകയാണ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ മിതത്വം ദീക്ഷിച്ചു കൊണ്ടാണെങ്കിലും ഇക്കാര്യം തുറന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. പുതിയ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും ഈ ചൈനീസ്‌ വിപത്തിനെക്കുറിച്ച്‌ ഉത്‌കണ്‌ഠാകുലനാണ്‌. എങ്കിലും കഴിഞ്ഞ വര്‍ഷം ആഗസ്‌തില്‍ പൊട്ടിപ്പുറപ്പെട്ട കൂറ്റന്‍ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ തകര്‍ച്ച വളരെയൊന്നും ഏശാത്ത ചൈനയുടെ സഹകരണത്തിന്‌ അഭിലഷിക്കുകയും ചെയ്യുന്നുണ്ട്‌. ഏകദേശം ആ അര്‍ഥത്തിലുള്ള പരസ്യ പ്രസ്‌താവനകള്‍ വാഷിങ്‌ടണില്‍ നിന്നും വന്നുകഴിഞ്ഞു. നയതന്ത്ര വ്യവഹാരങ്ങളില്‍ വീരവാദങ്ങള്‍ക്ക്‌ സ്ഥാനം കൊടുക്കാതെ മിതമായി സംസാരിക്കുകയും സമര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചൈനീസ്‌ നേതൃത്വം മധുരമായി തന്നെ വാഷിങ്‌ടണ്‍ സൗഹൃദ സ്വരത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. ചൈനീസ്‌ പ്രസിഡന്റ്‌ ഹ്യുജിന്‍ഡാവോ ഒബാമയെ പ്രശംസിക്കാനും മടിച്ചില്ല. ഈ നീക്കങ്ങളുടെ തുടര്‍ച്ചയായി ചൈനയുമായി തന്ത്രപരമായ സഖ്യം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യവും വാഷിങ്‌ടണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ വരുന്ന ജൂലായ്‌ അവസാനവാരത്തില്‍ കഴിഞ്ഞദിവസം യു.എസ്‌. ട്രഷറി സെക്രട്ടറി ടിമോത്തിഗെയ്‌ഥനര്‍ പ്രസിഡന്റ്‌ ഹ്യുജിന്‍ഡാവോ ഉള്‍പ്പെടെയുള്ള ഉന്നതന്മാരെക്കണ്ട്‌ ചര്‍ച്ച നടത്തിയതായി വാര്‍ത്തയുണ്ട്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ കാലത്ത്‌ തകര്‍ന്നുപോയ ഈ പൂര്‍വേഷ്യന്‍ ബന്ധങ്ങള്‍ വീണ്ടും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റൊരു ദുര്‍ഘടം വന്നുപെട്ടിരിക്കുന്നു. അത്‌ വടക്കന്‍ കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്‌യാങ്ങില്‍ നിന്നാണ്‌. അവര്‍ പ്രസിഡന്റ്‌ കിം ജോംഗ്‌ ഇല്ലിന്റെ നേതൃത്വത്തില്‍ ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും പുനരാരംഭിച്ചരിക്കുന്നതാണ്‌ അമേരിക്കയെ ചൊടിപ്പിക്കുന്നത്‌. വടക്കന്‍ കൊറിയക്കെതിരെ സൈനിക നീക്കത്തിന്റെ ഭാഷയില്‍ വാഷിങ്‌ടണില്‍ നിന്നും ടോക്കിയോവില്‍ നിന്നും സിയോളില്‍ നിന്നും ഭീഷണികള്‍ മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്‌. പക്ഷേ, അത്തരമുള്ള ഭീഷണികള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ചൈന അനുവദിക്കില്ല എന്ന്‌ തീര്‍ച്ച. ചൈന, റഷ്യ, യു.എസ്‌, ജപ്പാന്‍, വടക്കും തെക്കും കൊറിയകള്‍ എന്നീ ആറു രാഷ്ട്രങ്ങള്‍ ചേര്‍ന്ന്‌ വടക്കന്‍ കൊറിയന്‍ ആണവ വിവാദങ്ങള്‍ ഒത്തുതീര്‍ക്കുന്നതിന്‌ ഒരുസംവിധാനം ഉണ്ട്‌. ആ സംവിധാനമുപയോഗിക്കാതെ ഭീഷണി പുറപ്പെടുവിക്കുന്നത്‌ ചൈനയും റഷ്യയും എതിര്‍ക്കുന്നിടത്തോളം കാലം വൃഥാവ്യായമമാണ്‌ എന്ന വസ്‌തുത ഒബാമയ്‌ക്ക്‌ ഇനിയും ബോധ്യമായിട്ടില്ലെന്ന്‌ തോന്നുന്നു. വടക്കന്‍ കൊറിയന്‍ ആണവ പരീക്ഷണങ്ങളോടും മിസൈല്‍ പരീക്ഷണങ്ങളോടും ചൈനയ്‌ക്ക്‌ യോജിപ്പൊന്നുമില്ലെങ്കിലും അമേരിക്കയുടെ ഹിതപ്രകാരം അയല്‍പക്കത്തെ കൊച്ചു രാജ്യത്തെ തകര്‍ക്കാന്‍ ചൈന കൂട്ടുനില്‍ക്കില്ല. അമേരിക്കന്‍ സ്വാധീനത്തിലുള്ള ലോകമാധ്യമങ്ങള്‍ കൊറിയന്‍ പരീക്ഷണങ്ങളെപ്പറ്റി എഴുതിവിടുന്നതിന്‌ മറ്റൊരുവശം കൂടിയുണ്ട്‌. 1994 ല്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ വടക്കന്‍ കൊറിയയുമായി ഉണ്ടാക്കിയ ധാരണകളെ തകിടം മറിക്കുകയും തിന്മയുടെ അച്ചുതണ്ടില്‍പ്പെട്ട മൂന്നുരാഷ്ട്രങ്ങളില്‍ ഒന്നായി വടക്കന്‍ കൊറിയയെ വിശേഷിപ്പിച്ച്‌ തന്റെ ആഗോള സൈനിക ആധിപത്യത്തിന്‌ വഴിയൊരുക്കുകയും ചെയ്‌ത ബുഷാണ്‌ ക്ലിന്റണ്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്‌ തുരങ്കം വെച്ചത്‌. ഏതായാലും ജൂലായ്‌ അവസാനം ചൈനയും അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിനുള്ള കൂടിയാലോചനകളാരംഭിക്കുന്നതിന്‌ മുമ്പ്‌ നയതന്ത്രമാര്‍ഗങ്ങളിലൂടെ വടക്കന്‍ കൊറിയന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഒബാമയുടെ പൂര്‍വേഷ്യന്‍ സ്വപ്‌നങ്ങള്‍ പൊലിഞ്ഞ്‌ പോകും.

2 comments:

ജനശക്തി ന്യൂസ്‌ said...

ചൈന, യു.എസ്‌., കൊറിയ ത്രികോണം .പി. ഗോവിന്ദപ്പിള്ള

ചൈനയുമായുള്ള വ്യാപാരം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണെങ്കിലും ചൈനയുടെ വളര്‍ച്ച അമേരിക്കയുടെ ഏക ധ്രുവ ലോകാധിപത്യ ശ്രമങ്ങള്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്നു. അവരുമായി സൗഹാര്‍ദം നടിക്കുമ്പോഴും വ്യാപാരം നടത്തുമ്പോഴും ചൈനയ്‌ക്കെതിരെ ചില ശക്തികളെ വളര്‍ത്തി തടയിടാനും അമേരിക്ക പരിശ്രമിക്കുന്നു. അമേരിക്കന്‍ നയതന്ത്ര വിദഗ്‌ധന്മാര്‍ ഇതൊന്നും തുറന്നുപറയാറില്ലെങ്കിലും അവരുടെ മാധ്യമങ്ങളില്‍ ഈ ഏഷ്യന്‍ വിപത്തിനെക്കുറിച്ച്‌ വിശദമായി വിവരണങ്ങള്‍ വരുന്നുണ്ട്‌


ചൈന ലോകമഹാശക്തിയാണ്‌ എന്നു പറയുന്നതില്‍ പുതുമയൊന്നുമില്ല. ലോകത്തിലെ അവിശ്വസനീയമാംവിധം കുതിച്ചുകയറുന്ന സാമ്പത്തിക വ്യവസ്ഥയും സൈനിക ശക്തിയുമായി ചൈന വളര്‍ന്നിരിക്കുന്നു. ഏറ്റവും കരുത്തുറ്റ സാമ്പത്തിക ശക്തിയായി കരുതപ്പെട്ടിരുന്ന അമേരിക്ക 76,800 കോടി ഡോളറിന്റെ അധമര്‍ണനായി തീര്‍ന്നിരിക്കുന്നു. ചൈനയുടെ കുതിച്ചുകയറ്റം അമേരിക്കന്‍ ഐക്യനാടിന്റെ കഠിനമായ എതിര്‍പ്പിനെ നേരിട്ടു നേടിയതാണ്‌.

ചൈനയ്‌ക്ക്‌ പകരം തായ്‌വാനെയാണ്‌ ഐക്യരാഷ്ട്രസഭയിലെ അംഗത്വംകൊടുത്ത്‌ അമേരിക്ക നിലനിര്‍ത്തിയിരുന്നത്‌. 1970 കളുടെ ആദ്യം സോവിയറ്റ്‌ ചൈന ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്ന്‌ സോവിയറ്റ്‌യൂനിയനെ ഒറ്റപ്പെടുത്തുന്നതിനുള്ള തന്ത്രമെന്ന നിലയില്‍ പ്രസിഡന്റ്‌ നിക്‌സണും കുതന്ത്ര വിദഗ്‌ധനായ സ്റ്റേറ്റ്‌ സെക്രട്ടറി ഹെന്റി കിസ്സിംഗറും ചേര്‍ന്ന്‌ അംഗീകരിച്ച നയപ്രകാരം ചൈനയ്‌ക്ക്‌ ഐക്യരാഷ്ട്രസഭയിലും രക്ഷാസമിതിയിലും സ്ഥാനം ലഭിച്ചു.

1973 നുശേഷം പശ്ചിമേഷ്യന്‍ എണ്ണ ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും ചുമതല ആ രാജ്യങ്ങള്‍ ഏറ്റെടുത്തതോടെ മുതലാളിത്ത ലോകത്ത്‌ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും കമ്പോളത്തിന്‌ വേണ്ടിയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നെട്ടോട്ടം ആരംഭിച്ചു. അതിന്റെ ഭാഗമായി ലോകത്തിലെ അഞ്ചിലൊന്ന്‌ ജനങ്ങള്‍ പാര്‍ക്കുന്ന ചൈനയിലേക്കും അവര്‍ നോട്ടമിട്ടു. ചൈനയാകട്ടെ ഡെങ്‌ സിയാവോപിങ്ങിന്റെ പരിഷ്‌കരണ നടപടികളോടെ സാമ്പത്തികമായി കുതിച്ചു കയറാനും തുടങ്ങി. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യപാരത്തില്‍ ചൈന മുന്‍കൈ നേടുകയും ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത സമ്പന്നരാഷ്ട്രമായ അമേരിക്കയെ അധമര്‍ണ സ്ഥാനത്തേക്ക്‌ താഴ്‌ത്തുകയും ചെയ്‌തു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്‌ 76,800 കോടിഡോളറാണ്‌ അമേരിക്ക ചൈനയോട്‌ കടപ്പെട്ടിരിക്കുന്നത്‌.

ചൈനയുമായുള്ള വ്യാപാരം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണെങ്കിലും ചൈനയുടെ വളര്‍ച്ച അമേരിക്കയുടെ ഏക ധ്രുവ ലോകാധിപത്യ ശ്രമങ്ങള്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്നു. അവരുമായി സൗഹാര്‍ദം നടിക്കുമ്പോഴും വ്യാപാരം നടത്തുമ്പോഴും ചൈനയ്‌ക്കെതിരെ ചില ശക്തികളെ വളര്‍ത്തി തടയിടാനും അമേരിക്ക പരിശ്രമിക്കുന്നു. അമേരിക്കന്‍ നയതന്ത്ര വിദഗ്‌ധന്മാര്‍ ഇതൊന്നും തുറന്നുപറയാറില്ലെങ്കിലും അവരുടെ മാധ്യമങ്ങളില്‍ ഈ ഏഷ്യന്‍ വിപത്തിനെക്കുറിച്ച്‌ വിശദമായി വിവരണങ്ങള്‍ വരുന്നുണ്ട്‌. ആഭ്യന്തര കുഴപ്പം കൊണ്ട്‌ ദുര്‍ബലയായ പാകിസ്‌താനെ തങ്ങളുടെ ഏഷ്യന്‍ ദല്ലാള്‍ സ്ഥാനത്തുനിന്നും ഒഴിവാക്കി ഇന്ത്യയുമായി ബന്ധം ബലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ പുറകില്‍ ചൈനയോടുള്ള ഈ മനോഭാവം പ്രതികരിക്കുന്നുണ്ട്‌.

അങ്ങനെ ചൈനയുമായി അടുക്കണമോ അകലണമോ എന്ന നയതന്ത്ര പ്രശ്‌നം യു.എസ്സിനെ അലട്ടിക്കൊണ്ടിരിക്കുകയാണ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ മിതത്വം ദീക്ഷിച്ചു കൊണ്ടാണെങ്കിലും ഇക്കാര്യം തുറന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. പുതിയ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും ഈ ചൈനീസ്‌ വിപത്തിനെക്കുറിച്ച്‌ ഉത്‌കണ്‌ഠാകുലനാണ്‌. എങ്കിലും കഴിഞ്ഞ വര്‍ഷം ആഗസ്‌തില്‍ പൊട്ടിപ്പുറപ്പെട്ട കൂറ്റന്‍ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ തകര്‍ച്ച വളരെയൊന്നും ഏശാത്ത ചൈനയുടെ സഹകരണത്തിന്‌ അഭിലഷിക്കുകയും ചെയ്യുന്നുണ്ട്‌.

ഏകദേശം ആ അര്‍ഥത്തിലുള്ള പരസ്യ പ്രസ്‌താവനകള്‍ വാഷിങ്‌ടണില്‍ നിന്നും വന്നുകഴിഞ്ഞു. നയതന്ത്ര വ്യവഹാരങ്ങളില്‍ വീരവാദങ്ങള്‍ക്ക്‌ സ്ഥാനം കൊടുക്കാതെ മിതമായി സംസാരിക്കുകയും സമര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചൈനീസ്‌ നേതൃത്വം മധുരമായി തന്നെ വാഷിങ്‌ടണ്‍ സൗഹൃദ സ്വരത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. ചൈനീസ്‌ പ്രസിഡന്റ്‌ ഹ്യുജിന്‍ഡാവോ ഒബാമയെ പ്രശംസിക്കാനും മടിച്ചില്ല.

ഈ നീക്കങ്ങളുടെ തുടര്‍ച്ചയായി ചൈനയുമായി തന്ത്രപരമായ സഖ്യം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യവും വാഷിങ്‌ടണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ വരുന്ന ജൂലായ്‌ അവസാനവാരത്തില്‍ കഴിഞ്ഞദിവസം യു.എസ്‌. ട്രഷറി സെക്രട്ടറി ടിമോത്തിഗെയ്‌ഥനര്‍ പ്രസിഡന്റ്‌ ഹ്യുജിന്‍ഡാവോ ഉള്‍പ്പെടെയുള്ള ഉന്നതന്മാരെക്കണ്ട്‌ ചര്‍ച്ച നടത്തിയതായി വാര്‍ത്തയുണ്ട്‌.

Anonymous said...

ബാക്കി എല്ലാ നാടും പുരോഗമിയ്ക്കുമ്പോള്‍, കിംഗ്‌ ജൊങ്ങിന്റെ കുടുംബഭരണത്തില്‍ യാതന അനുഭവിയ്ക്കുന്നവരോട്‌ കുറച്ചു സഹതാപമെങ്ങിലും കാട്ടാം സുഹൃത്തേ.