Monday, March 16, 2009

എ കെ ജിയും ഇ എം എസും തെളിച്ച പാതയിലൂടെ മുന്നേറാം

ഇ എം എസിന്റെ 11-ാം ചരമദിനമാണ് ഈ മാര്‍ച്ച് 19. എ കെ ജിയുടെ 32-ാം ചരമദിനമാണ് മാര്‍ച്ച് 22. അവര്‍ അന്തരിച്ചത് ഓരോ ലോകസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെയായിരുന്നു. എ കെ ജി അന്തരിക്കുമ്പോള്‍ 1977ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു തൊപ്പിയിടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കയായിരുന്നു. ആഭ്യന്തര അടിയന്തരാവസ്ഥക്കുശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. അതോടെയായിരുന്നു കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ അധികാരക്കുത്തക അവസാനിച്ചത്.
ഇ എം എസ് അന്തരിക്കുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടുകക്ഷി മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തില്‍ കയറുകയായിരുന്നു. ആ സംഭവവികാസത്തെക്കുറിച്ച് എഴുതിക്കൊണ്ടിരുന്ന ലേഖന പരമ്പരയിലെ നാലാമത്തെ ലേഖനം എഴുതിക്കഴിഞ്ഞശേഷമായിരുന്നു ഇ എം എസിന്റെ അപ്രതീക്ഷിത മരണം. എങ്ങനെ വേണം സിപിഐ എമ്മും മറ്റ് ഇടതുപക്ഷ - മതനിരപേക്ഷ കക്ഷികളും ആ ഗവണ്‍മെന്റിനെയും അത് ഉയര്‍ത്തുന്ന ഭീഷണികളെയും നേരിടാന്‍ എന്ന് വിശദീകരിക്കുകയായിരുന്നു ഇ എം എസ് ആ ലേഖന പരമ്പരയില്‍.
എ കെ ജി അസാമാന്യനായ ഒരു പോരാളിയായിരുന്നു. എവിടെ അക്രമവും അനീതിയും കണ്ടാലും എ കെ ജി അവിടെ ജനങ്ങളെ സംഘടിപ്പിച്ച് സമരം ആരംഭിക്കും. അവരെ സമരമുഖത്ത് ആവേശത്തോടെ അണിനിരത്താന്‍ എ കെ ജിക്ക് അനിതര സാധാരണമായ കഴിവുണ്ടായിരുന്നു. പോലീസിന്റെ മര്‍ദ്ദനം ഭയന്ന് ഓടിയൊളിച്ചവരെ ആത്മധൈര്യം പകര്‍ന്ന് അണിനിരത്തി പോലീസിനെ ഏത് സാഹചര്യത്തിലും നേരിടാന്‍ പ്രാപ്തരാക്കുന്നതില്‍ അസാമാന്യപാടവമായിരുന്നു എ കെ ജിക്ക്. പോലീസ് വിറയ്ക്കുമായിരുന്നു എ കെ ജി എന്നുകേട്ടാല്‍. ഏറ്റവും മുട്ടാളനെന്ന് പേരുകേട്ട പോലീസ് ഉദ്യോഗസ്ഥനെ നേര്‍ക്കുനേര്‍ എതിരിടുക, ജയില്‍ചാടുക തുടങ്ങിയ സാഹസിക പ്രവൃത്തികള്‍ എ കെ ജിയെ ജനങ്ങളുടെ കണ്ണില്‍ വീരനായകനാക്കി മാറ്റിയിരുന്നു. ജനങ്ങള്‍ക്ക് പേടി സ്വപ്നമായി മാറിയിരുന്ന കോണ്‍ഗ്രസിന്റെ അമിതാധികാരവാഴ്ചക്ക് അറുതി വരുത്തിയായിരുന്നു എ കെ ജി നമ്മെ വിട്ടുപിരിഞ്ഞത്. അനുപമമായ എ കെ ജിയുടെ ഈ പോരാട്ട വീര്യമാണ് ഇപ്പോഴും സിപിഐ എമ്മിന്റെ അണികളെ സമരോല്‍സുകരാക്കുന്നതും പാര്‍ടിക്ക് സമരപരമായി ഊര്‍ജ്ജസ്വലത മാകുന്നതും.
എ കെ ജിയെപോലുള്ള പോരാളിയായിരുന്നില്ല ഇ എം എസ്. രാജ്യത്തെ സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് അടവുനയം ആവിഷ്കരിക്കുന്നതിലും പുതിയ സ്ഥിതിഗതികള്‍ക്കൊത്തവിധം അടവുകള്‍ മാറ്റുന്നതിലും അണികളെ ആശയപരമായി ആയുധം അണിയിക്കുന്നതിലും ആയിരുന്നു ഇ എം എസിന്റെ മികവ്. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയെക്കൊണ്ട് "കോണ്‍ഗ്രസ് പ്രഖ്യാപിച്ചതും നടപ്പാക്കാത്തതുമായ'' നയങ്ങള്‍ നടപ്പാക്കിക്കുകയായിരുന്നു ഇ എം എസ് ചെയ്തത്. അത് കമ്യൂണിസ്റ്റ് പാര്‍ടിക്ക് നിരവധി പുതിയ അംഗങ്ങളെയും അനുഭാവികളെയും സംഭാവന ചെയ്തു. 1967ല്‍ ഐക്യമുന്നണി ഗവണ്‍മെന്റ് രൂപീകരിക്കുക, അതിലെ ഘടകകക്ഷികള്‍ തമ്മില്‍ ഉണ്ടാകേണ്ട കൂട്ടു പ്രവര്‍ത്തനത്തിന്റെ രൂപമാതൃകകള്‍ ആവിഷ്കരിക്കുക, കൊടും വര്‍ഗീയതക്കെതിരെ ചെറുത്തുനില്‍ക്കാന്‍ ജനങ്ങളെ സംഘടിപ്പിക്കുക - ഇങ്ങനെ രാജ്യത്ത് വിവിധ പാര്‍ടികളുടെ ഐക്യമുന്നണി രൂപീകരിക്കുന്നതിന്റെ ശാസ്ത്രവും കലയും ആവിഷ്കരിക്കുന്നതില്‍ ഇ എം എസ് ചെയ്ത സംഭാവന അവിസ്മരണീയമാണ്.
ഈ രണ്ട് മഹാനേതാക്കളും പകര്‍ന്നു നല്‍കിയ പൈതൃകമാണ് സിപിഐ എമ്മിനെ കേരളത്തില്‍ വേറിട്ടൊരു പാര്‍ടിയാക്കി മാറ്റിയത്. അവര്‍ ഇരുവരുമാകട്ടെ, അവര്‍ക്ക് മുന്നെ കടന്നുപോയ പി കൃഷ്ണപിള്ള എന്ന അസാമാന്യ സംഘാടകന്റെ മഹനീയ മാതൃക പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതില്‍ വിപുലമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഈ വര്‍ഷം എ കെ ജിയുടെയും ഇ എം എസിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് പാര്‍ടി 15-ാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പോകുന്നത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുണ്ട് ഒരു വിശേഷം. കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത ഗവണ്‍മെന്റ് കേന്ദ്രത്തില്‍ രൂപീകരിക്കുക എന്ന ഇരുപതുവര്‍ഷം പഴക്കമുള്ള പ്രതീക്ഷ ഇത്തവണ പൂര്‍ണമായി സാക്ഷാല്‍കരിക്കാന്‍ കഴിയുന്ന പരിതഃസ്ഥിതി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒമ്പതാം ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസോ ബിജെപിയോ പങ്കെടുക്കാത്ത ഒരു കേന്ദ്രമന്ത്രിസഭ വി പി സിങ്ങിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടു. പക്ഷെ അതിനു ബിജെപി പുറത്തുനിന്നു പിന്തുണ നല്‍കിയിരുന്നു. 11-ാം ലോക്സഭയിലും ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ദേവഗൌഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി ഗവണ്‍മെന്റിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്താങ്ങി. പക്ഷെ, ആ രണ്ടു ഗവണ്‍മെന്റുകളെയും ഓരോ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് മറിച്ചിട്ടു.
ആ സംഭവങ്ങള്‍ക്കുശേഷം ഗംഗയിലൂടെയും ഗോദാവരിയിലൂടെയും ഏറെ വെള്ളം ഒഴുകി. കോണ്‍ഗ്രസും ബിജെപിയും കൂടുതല്‍ ദുര്‍ബലമായി. വേണ്ടത്ര മറ്റുകക്ഷികളെ തങ്ങള്‍ക്കുപിന്നില്‍ അണിനിരത്താന്‍ അവയ്ക്ക് കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുന്നു. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദല്‍ (മൂന്നാം) മതനിരപേക്ഷ മുന്നണി എന്ന ആശയത്തിലേക്ക് കൂടുതല്‍ കക്ഷികള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജനങ്ങളോടും രാജ്യത്തോടും കൂടുതല്‍ പ്രതിബദ്ധതയുള്ള മുന്നണി ആയിരിക്കും ഇത്.
എ കെ ജി ആവര്‍ത്തിച്ച് ആഗ്രഹിച്ചതായിരുന്നു കോണ്‍ഗ്രസിതരവും ഇടതുപക്ഷ-ജനാധിപത്യ പാര്‍ടികളുടേതുമായ ഒരു ഗവണ്‍മെന്റ്. ഇ എം എസ് ആവര്‍ത്തിച്ച് എഴുതിയ കോണ്‍ഗ്രസിതര- ബിജെപിയിതര ഗവണ്‍മെന്റ് രൂപീകരിക്കുന്നതിലേക്ക് ഇന്ത്യന്‍ ജനത നടന്നടുക്കുകയാണ്. അതിന് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും ശക്തമായ നേതൃത്വം നല്‍കിവരികയാണ്. നമ്മുടെ നേതാക്കളെല്ലാവരും ജനസാമാന്യമാകെയും ഏറെ പ്രതീക്ഷ അര്‍പ്പിച്ചതും ജനങ്ങളോട് പ്രതിബദ്ധതയുള്ളതുമായ മുന്നണി ഗവണ്‍മെന്റ് രൂപംകൊള്ളാന്‍ പോകയാണ്.
അതിനു നേതൃത്വം നല്‍കാന്‍ കഴിയുന്ന വിധത്തില്‍ സിപിഐ എമ്മിനെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും പ്രാപ്തമാക്കുന്നതിനു എ കെ ജിയും ഇ എം എസും നല്‍കിയ സംഭാവന സമാനതകള്‍ ഇല്ലാത്തതാണ്. അവരുടെ നേതൃത്വത്തില്‍ പാര്‍ടി അതിനായി കൈക്കൊണ്ട തത്വാധിഷ്ഠിതമായ പല നയങ്ങളും നടപടികളും അതിനെ താല്‍കാലികമായി മറ്റു പാര്‍ടികളില്‍നിന്ന് - ഇടതുപാര്‍ടികളില്‍നിന്നുപോലും - ഒറ്റപ്പെടുത്തിയിട്ടുണ്ട്. മൂന്നാംമുന്നണി കെട്ടിപ്പടുക്കാന്‍ അടുത്തകാലത്ത് പാര്‍ടി കൈക്കൊണ്ടുവരുന്ന നീക്കങ്ങളുടെ പേരില്‍ അതിനെ കളിയാക്കിയവര്‍ പലരുണ്ട്. പക്ഷെ, അത്തരം ഒറ്റപ്പെടലുകളില്‍നിന്ന് പാര്‍ടി അല്‍ഭുതകരമായ വിധത്തിലും വേഗത്തിലും പുറത്തുവന്നിട്ടുണ്ട്, കൂടുതല്‍ ശക്തിയും പ്രസക്തിയും ആര്‍ജിച്ചുകൊണ്ട്. അതിനു നിദാനം പാര്‍ടി കൈക്കൊള്ളുന്ന വൈരുദ്ധ്യാധിഷ്ഠിത നിലപാടുകളാണ്.
അതുകൊണ്ടുതന്നെ ഇത്തവണ എ കെ ജിയെയും ഇ എം എസിനെയും അവരുടെ ചരമദിനങ്ങളില്‍ അനുസ്മരിക്കുന്നത് കൂടുതല്‍ സന്ദര്‍ഭോചിതമാണ്. നിന്ദിതരും ചൂഷിതരുമായ ജനങ്ങളെ നാനാജീവിത ദുരിതങ്ങളില്‍നിന്ന് കരകയറ്റുന്നതിനുള്ള നടപടികളാണ് എ കെ ജിയുടെയും ഇ എം എസിന്റെയും നേതൃത്വത്തില്‍ പാര്‍ടി കൈക്കൊണ്ടത്. ഇന്ന് അത്തരം നടപടികള്‍ ഒരു വശത്ത്, ലോകത്തെയാകെ ഗുരുതരമായ പ്രതിസന്ധിയിലാഴ്ത്തിയ ആഗോളവല്‍ക്കരണത്തിനും ഇരയായ തൊഴിലാളികളെയും കൃഷിക്കാരെയും മറ്റ് അധ്വാനിക്കുന്നവരെയും സര്‍വോപരി സ്ത്രീകളെയും സംരക്ഷിക്കുന്നതിലും മറുവശത്ത് വര്‍ഗീയതയുടെയും മറ്റും രൂപത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയും കൊടുംഭീകരത അഴിച്ചുവിടുകയും ചെയ്യുന്ന വര്‍ഗീയ ഭീകരവാദികളില്‍നിന്ന് ജനസാമാന്യത്തെ മോചിപ്പിച്ച് വിപുലമായി ഏകോപിപ്പിക്കുന്നതിലും കേന്ദ്രീകരിച്ചിരിക്കുന്നു.
പ്രക്ഷോഭ സമരങ്ങളിലായാലും തിരഞ്ഞെടുപ്പിലായാലും ഇതാണ് പാര്‍ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. ജീവിതകാലമാകെ പാര്‍ടിയെ ഈ ദിശയില്‍ നയിച്ച എ കെ ജിയുടെയും ഇ എം എസിന്റെയും സ്മരണക്കുമുന്നില്‍ ഈ വഴിയെ മുന്നേറുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
സി പി നാരായണന്‍

6 comments:

ജനശക്തി ന്യൂസ്‌ said...

എ കെ ജിയും ഇ എം എസും തെളിച്ച പാതയിലൂടെ മുന്നേറാം

[Photo]

പ്രക്ഷോഭ സമരങ്ങളിലായാലും തിരഞ്ഞെടുപ്പിലായാലും ഇതാണ് പാര്‍ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. ജീവിതകാലമാകെ പാര്‍ടിയെ ഈ ദിശയില്‍ നയിച്ച എ കെ ജിയുടെയും ഇ എം എസിന്റെയും സ്മരണക്കുമുന്നില്‍ ഈ വഴിയെ മുന്നേറുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം

കൊച്ചേട്ടന്‍.... said...

ആ വഴിയെ തന്നെ മുന്നേറണം എന്നു തന്നെയാണു കേരള ജനതയുടെ മുഴുവന്‍ ആഗ്രഹവും.എന്നാല്‍ ഇന്നത്തെ കേരളത്തിലെ പാര്‍ട്ടി നേത്രുത്വം അതിനു ശ്രമിക്കുന്നോ അതൊ അതിനു തുരങ്കം വക്കുന്നോ എന്നാണു സംശയം.

Anonymous said...

ഇ.എം.എസ്‌. തെളിച്ച വഴി ഏതാണ്‌?? അവര്‍ അവരുടെതെന്നും നമ്മള്‍ നമ്മുടേതെന്നും ഉള്ള രാജ്യദ്രൊഹ വഴിയാണേോ സഖാവെ???
പിന്നെ കോണ്‍ഗ്രസ്സും ബി.ജെ.പി യു ഇല്ലാത്ത?? ഈ തമാശ കേള്‍ക്കാന്‍ തുടങ്ങിട്ടു കുറേ കാലമായി.

വാല്‍കഷണം:- പാവം അപ്പുകുട്ടന്‍ വള്ളികുന്നിനു കൊടുക്കാനുള്ള പൈസ കൊടുക്കാന്‍ സഖാവിനോടു പറയാന്‍ മറക്കരുതേ

prasad
free greeting cards

Anonymous said...

"ഇ.എം.എസ്‌. തെളിച്ച വഴി ഏതാണ്‌?? അവര്‍ അവരുടെതെന്നും നമ്മള്‍ നമ്മുടേതെന്നും ഉള്ള രാജ്യദ്രൊഹ വഴിയാണേോ സഖാവെ???

Yes, Thats why my Leader, then Foreign minister Jaswant singh himself accompanied notorious Lasher-e-thoiba terrorist to Kandahar for 'safe' hand over...Don't vomit 'rajya sneham' pseudo patriotism

Anonymous said...

Thats why my Leader, then Foreign minister Jaswant singh himself accompanied notorious Lasher-e-thoiba terrorist to Kandahar for 'safe' hand over...Don't vomit 'rajya sneham' pseudo patriotism.

What would have been your leader done in that situation. Where 100's of people including kids and women trapped in an airplane without water and sanitation. Please post it here

Anonymous said...

മുകളിലത്തെ അനോണീ 200 ജീവന്‍ രക്ഷപെടുത്താന്‍ താന്‍ സിങൂര്‍ മോഡല്‍ വെടിവെപ്പ നടത്തണം എന്നാണോ പറഞ്ഞു വരുന്ന്ത