Tuesday, February 03, 2009

രാഷ്ട്രീയ പ്രചാരണത്തെ അതേവഴിയില്‍ നേരിടും

രാഷ്ട്രീയ പ്രചാരണത്തെ അതേവഴിയില്‍ നേരിടും

‍ലാവ്ലിന്‍ കേസില്‍ മുന്‍ വൈദ്യുതിമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ സിബിഐ രാഷ്ട്രീയപ്രേരിതമായി സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തെ വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള മാതൃകാപരമായ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പാക്കിയ പ്രഗത്ഭനായ മന്ത്രിയെന്നതാണ് പിണറായിക്ക് ചരിത്രത്തിലുള്ള സ്ഥാനം. കള്ളക്കഥകള്‍ മെനഞ്ഞ് ഈ സത്യത്തെ മറയ്ക്കാനാകില്ലെന്ന് ഗൂഢാലോചനക്കാര്‍ക്കുതന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിടുകയും അവരുടെതന്നെ പില്‍ക്കാല ഭരണത്തില്‍ പൂര്‍ത്തീകരിക്കുകയുംചെയ്ത പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന പ്രചാരണങ്ങള്‍ യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല. യുഡിഎഫ് ഭരണകാലത്തെ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനാണ് ഈ കരാറിന്റെ ആദ്യ രണ്ടുഘട്ടവും ഒപ്പിട്ടത്. അനുബന്ധകരാറില്‍ ഒപ്പിടുകമാത്രമാണ് മന്ത്രിസഭാ തീരുമാനപ്രകാരം പിണറായി വിജയന്‍ ചെയ്തത്. കരാറിന്റെ വ്യവസ്ഥകളുടെ അനിവാര്യതയുടെ ഭാഗമായി ഇതുമാത്രമേ അന്ന് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നിട്ടും സംസ്ഥാനത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്ത് മാറ്റങ്ങള്‍ വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. സാധനസാമഗ്രികള്‍ വാങ്ങുന്നതില്‍ 51 കോടി രൂപയും കസള്‍ട്ടന്‍സി ഫീസിനത്തില്‍ ഏഴുകോടി രൂപയും കുറച്ചുകൊണ്ടാണ് കരാറില്‍ ഒപ്പിട്ടത്. പലിശനിരക്കാകട്ടെ ഒരു ശതമാനം കുറയ്ക്കാനും സാധിച്ചു. കമിറ്റ്മെന്റ് ചാര്‍ജിനത്തില്‍ 0.125 ശതമാനം കുറവും വരുത്തി. അഡ്മിനിസ്ട്രേഷന്‍ ഫീസിനത്തില്‍ 0.125 ശതമാനം കുറവുമുണ്ടാക്കി. എക്സ്പോഷര്‍ ഫീസിനത്തില്‍ 5.8 ശതമാനംമുതല്‍ 6.25 ശതമാനം ആയിരുന്നത് 4.76 ശതമാനമായി കുറയ്ക്കുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ നിലപാടെടുത്താണ് അനിവാര്യമായും ഒപ്പിടേണ്ടിയിരുന്ന കരാര്‍ ആയിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ടത്. ഇങ്ങനെ സംസ്ഥാന താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് മന്ത്രിസഭാ തീരുമാനപ്രകാരം അനുബന്ധ കരാര്‍ ഒപ്പിട്ട വൈദ്യുതിമന്ത്രി പിണറായി വിജയന്‍ പ്രതിസ്ഥാനത്താവുക എന്ന വിചിത്രമായ സംഭവമാണ് ഇവിടെ അരങ്ങേറുന്നത്. പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ നവീകരണപ്രവര്‍ത്തനത്തിനായി 253.95 കോടി രൂപയാണ് ചെലവഴിച്ചത്. നവീകരണത്തിനുശേഷം ഉല്‍പ്പാദിപ്പിച്ച വൈദ്യുതി വിറ്റ ഇനത്തില്‍ 1100 കോടി രൂപ ഇതിനകം ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ നവീകരണ പ്രവര്‍ത്തനത്തിന്റെ പണം പാഴായിപ്പോയി എന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഇത്തരത്തിലുള്ള നിരവധി കള്ളക്കഥ മെനഞ്ഞ് പാര്‍ടിക്കെതിരെയും പിണറായി വിജയനെതിരെയും തുടര്‍ച്ചയായ അപവാദപ്രചാരണമാണ് യുഡിഎഫ് നേതാക്കളും ചില പത്രമാധ്യമങ്ങളും നടത്തുന്നത്. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന സ. ഇ എം എസും അഴിമതിക്കറ പുരണ്ട വ്യക്തിയാണെന്നു പറയുന്നിടത്തുപോലും ചിലരുടെ പ്രചാരണം എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ നാളുതൊട്ടേ ത്യാഗത്തിന്റെ ആള്‍രൂപമായി വളര്‍ന്ന സുര്‍ജിത്തിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാര്‍ ഇപ്പോള്‍ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോപോലും അഴിമതിയുടെ പങ്കുപറ്റുകാരാണെന്ന പ്രചാരവേലയും ഇവര്‍ ശക്തമായി നടത്തുകയാണ്. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റിക്കൊണ്ടിരിക്കുന്നത്. ടെലികോം കുംഭകോണത്തില്‍ ഉള്‍പ്പെടെ യുപിഎ സര്‍ക്കാര്‍ ഉള്‍പ്പെട്ടുകഴിഞ്ഞിട്ടുണ്ട്. കോടികളുടെ ഇത്തരം അഴിമതി അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടതിന്റെ പ്രതികാരംകൂടിയാണ് ഇത്തരം നടപടി. അപവാദപ്രചാരണങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന കോഗ്രസ് നേതാക്കള്‍ വി എം സുധീരന്‍ കോഗ്രസിനെക്കുറിച്ച് നടത്തിയ പ്രസ്താവന ഓര്‍മിക്കുന്നത് നന്ന്. ഏതാനും കോടി കൈയിലുണ്ടെങ്കില്‍ ആര്‍ക്കും ലോക്സഭാ സീറ്റ് കിട്ടുമെന്നതും ചാനലിന്റെ തലപ്പത്തിരിക്കാമെന്നുമാണ് സുധീരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അഴിമതി സ്ഥാപനവല്‍ക്കരിച്ച പ്രസ്ഥാനമാണ് ഇപ്പോള്‍ അഴിമതിക്കെതിരെ പുതിയ കുരിശുയുദ്ധവുമായി രംഗത്തുവന്നിരിക്കുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ടി പൊളിറ്റ്ബ്യൂറോയ്ക്കും പാര്‍ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും എതിരെ കള്ളപ്രചാരണം നടത്തി ജനങ്ങളുടെ ഇടയില്‍ അവമതിപ്പുണ്ടാക്കാനാണ് ഇപ്പോഴത്തെ പരിശ്രമം. പിണറായി വിജയനെയും കുടുംബത്തെയും ഒറ്റതിരിച്ച് ആക്രമിക്കുക എന്ന സമീപനം കേരളത്തില്‍ ആരംഭിച്ചിട്ട് കുറച്ചുകാലമായി. മകളുടെ വിവാഹം, മകന്റെ പഠനം എന്നിവയുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങള്‍ നടന്നു. എന്തിനേറെ സിംഗപ്പുരില്‍ സ്വന്തമായി വ്യാപാരസ്ഥാപനങ്ങളുണ്ടെന്നുവരെയുള്ള പ്രചാരണങ്ങളും അരങ്ങേറി. ഇതിന്റെ തുടര്‍ച്ചയാണ് സിബിഐയുടെ ഇപ്പോഴത്തെ കുറ്റപത്രം. കോടതി നടപടികളെ അതിന്റേതായ രീതിയില്‍ നേരിടണമെന്നാണ് ചിലര്‍ പറയുന്നത്. നിയമനടപടികളെ അതേ അര്‍ഥത്തില്‍ നേരിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇതിനെ രാഷ്ട്രീയ പ്രചാരണായുധമാക്കുമെന്ന് പ്രതിപക്ഷ നേതാവുതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളെ ആ അര്‍ഥത്തില്‍തന്നെ നേരിടുമ്പോള്‍ അത് പാടില്ലെന്നു പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. എല്‍ഡിഎഫിന്റെ അജന്‍ഡകള്‍പോലും നിശ്ചയിച്ചു നല്‍കാന്‍ ചില യുഡിഎഫ് നേതാക്കള്‍ തയ്യാറായിട്ടുണ്ട്. അത്തരക്കാരുടെ ഉപദേശമൊന്നും എല്‍ഡിഎഫിന് ആവശ്യമില്ല. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ട് മുന്നോട്ടുപോകുന്ന സിപിഐ എമ്മിന് ജനങ്ങളില്‍നിന്ന് വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം തകരാതിരുന്നതും ഇടതുപക്ഷത്തിന്റെ നിലപാടുമൂലമാണ്. ഇത്തരം നയങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാതലത്തില്‍തന്നെ രൂപപ്പെടുത്തിയ ഈ രാഷ്ട്രീയ ഗൂഢാലോചനയെ തിരിച്ചറിയാനും അതിന് നേതൃത്വം കൊടുത്തവരെ ഒറ്റപ്പെടുത്താനും ജനങ്ങള്‍ തയ്യാറാകണം.
വൈക്കം വിശ്വന്


2 comments:

ജനശക്തി ന്യൂസ്‌ said...

രാഷ്ട്രീയ പ്രചാരണത്തെ അതേവഴിയില്‍ നേരിടും

ലാവ്ലിന്‍ കേസില്‍ മുന്‍ വൈദ്യുതിമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ സിബിഐ രാഷ്ട്രീയപ്രേരിതമായി സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തെ വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള മാതൃകാപരമായ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പാക്കിയ പ്രഗത്ഭനായ മന്ത്രിയെന്നതാണ് പിണറായിക്ക് ചരിത്രത്തിലുള്ള സ്ഥാനം. കള്ളക്കഥകള്‍ മെനഞ്ഞ് ഈ സത്യത്തെ മറയ്ക്കാനാകില്ലെന്ന് ഗൂഢാലോചനക്കാര്‍ക്കുതന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിടുകയും അവരുടെതന്നെ പില്‍ക്കാല ഭരണത്തില്‍ പൂര്‍ത്തീകരിക്കുകയുംചെയ്ത പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന പ്രചാരണങ്ങള്‍ യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല. യുഡിഎഫ് ഭരണകാലത്തെ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനാണ് ഈ കരാറിന്റെ ആദ്യ രണ്ടുഘട്ടവും ഒപ്പിട്ടത്. അനുബന്ധകരാറില്‍ ഒപ്പിടുകമാത്രമാണ് മന്ത്രിസഭാ തീരുമാനപ്രകാരം പിണറായി വിജയന്‍ ചെയ്തത്. കരാറിന്റെ വ്യവസ്ഥകളുടെ അനിവാര്യതയുടെ ഭാഗമായി ഇതുമാത്രമേ അന്ന് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നിട്ടും സംസ്ഥാനത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്ത് മാറ്റങ്ങള്‍ വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. സാധനസാമഗ്രികള്‍ വാങ്ങുന്നതില്‍ 51 കോടി രൂപയും കസള്‍ട്ടന്‍സി ഫീസിനത്തില്‍ ഏഴുകോടി രൂപയും കുറച്ചുകൊണ്ടാണ് കരാറില്‍ ഒപ്പിട്ടത്. പലിശനിരക്കാകട്ടെ ഒരു ശതമാനം കുറയ്ക്കാനും സാധിച്ചു. കമിറ്റ്മെന്റ് ചാര്‍ജിനത്തില്‍ 0.125 ശതമാനം കുറവും വരുത്തി. അഡ്മിനിസ്ട്രേഷന്‍ ഫീസിനത്തില്‍ 0.125 ശതമാനം കുറവുമുണ്ടാക്കി. എക്സ്പോഷര്‍ ഫീസിനത്തില്‍ 5.8 ശതമാനംമുതല്‍ 6.25 ശതമാനം ആയിരുന്നത് 4.76 ശതമാനമായി കുറയ്ക്കുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ നിലപാടെടുത്താണ് അനിവാര്യമായും ഒപ്പിടേണ്ടിയിരുന്ന കരാര്‍ ആയിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ടത്. ഇങ്ങനെ സംസ്ഥാന താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് മന്ത്രിസഭാ തീരുമാനപ്രകാരം അനുബന്ധ കരാര്‍ ഒപ്പിട്ട വൈദ്യുതിമന്ത്രി പിണറായി വിജയന്‍ പ്രതിസ്ഥാനത്താവുക എന്ന വിചിത്രമായ സംഭവമാണ് ഇവിടെ അരങ്ങേറുന്നത്. പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ നവീകരണപ്രവര്‍ത്തനത്തിനായി 253.95 കോടി രൂപയാണ് ചെലവഴിച്ചത്. നവീകരണത്തിനുശേഷം ഉല്‍പ്പാദിപ്പിച്ച വൈദ്യുതി വിറ്റ ഇനത്തില്‍ 1100 കോടി രൂപ ഇതിനകം ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ നവീകരണ പ്രവര്‍ത്തനത്തിന്റെ പണം പാഴായിപ്പോയി എന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഇത്തരത്തിലുള്ള നിരവധി കള്ളക്കഥ മെനഞ്ഞ് പാര്‍ടിക്കെതിരെയും പിണറായി വിജയനെതിരെയും തുടര്‍ച്ചയായ അപവാദപ്രചാരണമാണ് യുഡിഎഫ് നേതാക്കളും ചില പത്രമാധ്യമങ്ങളും നടത്തുന്നത്. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന സ. ഇ എം എസും അഴിമതിക്കറ പുരണ്ട വ്യക്തിയാണെന്നു പറയുന്നിടത്തുപോലും ചിലരുടെ പ്രചാരണം എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ നാളുതൊട്ടേ ത്യാഗത്തിന്റെ ആള്‍രൂപമായി വളര്‍ന്ന സുര്‍ജിത്തിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാര്‍ ഇപ്പോള്‍ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോപോലും അഴിമതിയുടെ പങ്കുപറ്റുകാരാണെന്ന പ്രചാരവേലയും ഇവര്‍ ശക്തമായി നടത്തുകയാണ്. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റിക്കൊണ്ടിരിക്കുന്നത്. ടെലികോം കുംഭകോണത്തില്‍ ഉള്‍പ്പെടെ യുപിഎ സര്‍ക്കാര്‍ ഉള്‍പ്പെട്ടുകഴിഞ്ഞിട്ടുണ്ട്. കോടികളുടെ ഇത്തരം അഴിമതി അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടതിന്റെ പ്രതികാരംകൂടിയാണ് ഇത്തരം നടപടി. അപവാദപ്രചാരണങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന കോഗ്രസ് നേതാക്കള്‍ വി എം സുധീരന്‍ കോഗ്രസിനെക്കുറിച്ച് നടത്തിയ പ്രസ്താവന ഓര്‍മിക്കുന്നത് നന്ന്. ഏതാനും കോടി കൈയിലുണ്ടെങ്കില്‍ ആര്‍ക്കും ലോക്സഭാ സീറ്റ് കിട്ടുമെന്നതും ചാനലിന്റെ തലപ്പത്തിരിക്കാമെന്നുമാണ് സുധീരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അഴിമതി സ്ഥാപനവല്‍ക്കരിച്ച പ്രസ്ഥാനമാണ് ഇപ്പോള്‍ അഴിമതിക്കെതിരെ പുതിയ കുരിശുയുദ്ധവുമായി രംഗത്തുവന്നിരിക്കുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ടി പൊളിറ്റ്ബ്യൂറോയ്ക്കും പാര്‍ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും എതിരെ കള്ളപ്രചാരണം നടത്തി ജനങ്ങളുടെ ഇടയില്‍ അവമതിപ്പുണ്ടാക്കാനാണ് ഇപ്പോഴത്തെ പരിശ്രമം. പിണറായി വിജയനെയും കുടുംബത്തെയും ഒറ്റതിരിച്ച് ആക്രമിക്കുക എന്ന സമീപനം കേരളത്തില്‍ ആരംഭിച്ചിട്ട് കുറച്ചുകാലമായി. മകളുടെ വിവാഹം, മകന്റെ പഠനം എന്നിവയുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങള്‍ നടന്നു. എന്തിനേറെ സിംഗപ്പുരില്‍ സ്വന്തമായി വ്യാപാരസ്ഥാപനങ്ങളുണ്ടെന്നുവരെയുള്ള പ്രചാരണങ്ങളും അരങ്ങേറി. ഇതിന്റെ തുടര്‍ച്ചയാണ് സിബിഐയുടെ ഇപ്പോഴത്തെ കുറ്റപത്രം. കോടതി നടപടികളെ അതിന്റേതായ രീതിയില്‍ നേരിടണമെന്നാണ് ചിലര്‍ പറയുന്നത്. നിയമനടപടികളെ അതേ അര്‍ഥത്തില്‍ നേരിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇതിനെ രാഷ്ട്രീയ പ്രചാരണായുധമാക്കുമെന്ന് പ്രതിപക്ഷ നേതാവുതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളെ ആ അര്‍ഥത്തില്‍തന്നെ നേരിടുമ്പോള്‍ അത് പാടില്ലെന്നു പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. എല്‍ഡിഎഫിന്റെ അജന്‍ഡകള്‍പോലും നിശ്ചയിച്ചു നല്‍കാന്‍ ചില യുഡിഎഫ് നേതാക്കള്‍ തയ്യാറായിട്ടുണ്ട്. അത്തരക്കാരുടെ ഉപദേശമൊന്നും എല്‍ഡിഎഫിന് ആവശ്യമില്ല. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ട് മുന്നോട്ടുപോകുന്ന സിപിഐ എമ്മിന് ജനങ്ങളില്‍നിന്ന് വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം തകരാതിരുന്നതും ഇടതുപക്ഷത്തിന്റെ നിലപാടുമൂലമാണ്. ഇത്തരം നയങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാതലത്തില്‍തന്നെ രൂപപ്പെടുത്തിയ ഈ രാഷ്ട്രീയ ഗൂഢാലോചനയെ തിരിച്ചറിയാനും അതിന് നേതൃത്വം കൊടുത്തവരെ ഒറ്റപ്പെടുത്താനും ജനങ്ങള്‍ തയ്യാറാകണം.

Anonymous said...

mone narayana......

vaakkukal pinne vizhungaruthe. Thetu pinne thirutharuthe.....