മാന്ദ്യകാലത്തെ അസാധാരണ ബജറ്റ്
അടുത്ത സാമ്പത്തികവര്‍ഷം (2009-10) ഏതു രാജ്യത്തെ സംബന്ധിച്ചും സാമ്പത്തികമായി അസാധാരണമായ ഒന്നാണ്. മുതലാളിത്തലോകത്തെ ഇതേവരെ ഗ്രസിച്ചതില്‍വച്ച് ഏറ്റവും രൂക്ഷമായ പ്രതിസന്ധി എല്ലാവിഭാഗം ജനങ്ങള്‍ക്കും കൂടുതല്‍ പ്രത്യാഘാതംസൃഷ്ടിക്കുന്ന കാലയളവായിരിക്കും അത്. അതിനെ വാര്‍ഷികബജറ്റിലൂടെ എങ്ങനെ നേരിടുന്നു എന്നതിലാണ് ഓരോ സര്‍ക്കാരിന്റെയും സാമ്പത്തിക- സാമൂഹ്യകാഴ്ചപ്പാട് വ്യക്തമാകുക. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമാണെന്നു പറഞ്ഞ് യുപിഎ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതിന് മൂര്‍ത്തമായ ഒരു നടപടിയും കൈക്കൊള്ളാതെ ഏതാനും മാസത്തേക്കുള്ള വോട്ട്ഓ അക്കൌണ്ടായി മാത്രമാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രതിസന്ധി ഗുരുതരമായി ബാധിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പുനരധിവാസത്തിനോ പ്രതിസന്ധിയിലാകുന്ന വ്യവസായങ്ങളെ, അതുവഴി തൊഴിലാളികളെയും സഹായിക്കുന്നതിനോ ഒരു നിര്‍ദേശവും കേന്ദ്രബജറ്റിലുണ്ടായില്ല. നികുതിവരുമാനം ഇടിയുന്നതിനാല്‍ ബജറ്റിന്റെ വലുപ്പം കുറയാതിരിക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും അവയ്ക്ക് കൂടുതല്‍ വായ്പ അനുവദിക്കാനോ അനുവദനീയമായ കമ്മിയുടെ പരിധി വര്‍ധിപ്പിക്കാനോ കേന്ദ്രം തയ്യാറായില്ല. അതിനാല്‍, കേരളത്തിന്റെ 2009-10 ബജറ്റ് തയ്യാറാക്കുക ധനമന്ത്രി തോമസ് ഐസക്കിന് പ്രയാസകരമായി. ഈ പ്രതികൂലാവസ്ഥയിലും പ്രതിസന്ധിമൂലം കൂടുതല്‍ വലയുന്ന ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസംപകരാനും മൂലധനച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ച് സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്ക് നവോന്മേഷം പകരാനും പ്രത്യേകം ശ്രദ്ധിച്ചു. ദാരിദ്യ്രരേഖയ്ക്കു കീഴിലുള്ളവര്‍ക്കും പട്ടികജാതിവിഭാഗം, മത്സ്യത്തൊഴിലാളികള്‍, ആശ്രയസ്കീമിലെ കുടുംബങ്ങള്‍ എന്നിവയ്ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി, മിനിമം പെന്‍ഷന്‍ 250 രൂപയായി വര്‍ധിപ്പിക്കല്‍, ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഏറെ മുമ്പ് നല്‍കിയ ഭവനവായ്പയുടെ കുടിശ്ശിക എഴുതിത്തള്ളല്‍, പട്ടികവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സര്‍ക്കാര്‍, കോര്‍പറേഷന്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നെടുത്ത വായ്പയുടെ പലിശയും 25,000 രൂപവരെയുള്ള മുതലും എഴതിത്തള്ളല്‍ മുതലായവയാണ് ആശ്വാസനടപടി. സര്‍ക്കാരും അതിനുകീഴിലുള്ള വിവിധ സ്ഥാപനങ്ങളുംകൂടി നടത്തുന്ന പശ്ചാത്തല സൌകര്യനിര്‍മാണപദ്ധതികളാണ് മറ്റൊരിനം. 2009-10ല്‍ 5000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഇ എം എസ് പാര്‍പ്പിടപദ്ധതി, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ-ഐടി-ടൂറിസം പ്രോത്സാഹന ഏജന്‍സികള്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, ഭവനനിര്‍മാണ ബോര്‍ഡ് മുതലായവ നടത്തുന്ന മുതല്‍മുടക്ക് വേറൊരു 5000 കോടി രൂപ വരും. കെഎസ്ടിപിയുടെയും ജലനിധിയുടെയും രണ്ടാംഘട്ടത്തിന്റെ അടങ്കല്‍ 8000 കോടി രൂപ വരും. സംസ്ഥാന പൊതുമേഖല നേരിട്ടും, അതും കേന്ദ്ര പൊതുമേഖലയും സംയുക്തമായും, കേന്ദ്ര പൊതുമേഖല തനിച്ചും നടത്തുന്ന മുതല്‍മുടക്ക് 4000 കോടി രൂപ വരും. കെഎസ്ഐഡിസി, കിന്‍ഫ്ര മുതലായവയുമായി ബന്ധപ്പെട്ട 10,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം ഇതിനുപുറമെയാണ്. ഇവയില്‍നിന്നെല്ലാമായി 10,000 കോടി രൂപയുടെയെങ്കിലും നിക്ഷേപം 2009-10 വര്‍ഷത്തില്‍ത്തന്നെ ഉണ്ടാകും. മുമ്പൊരിക്കലും ഇല്ലാത്ത തോതിലുള്ള ഈ നിക്ഷേപം സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്കും ജനജീവിതത്തിനും പ്രതിസന്ധിയുടെ തീച്ചൂളയില്‍നിന്ന് വലിയ ആശ്വാസമാണു പകരുക. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ സമീപനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായാണ് ആഗോളപ്രതിസന്ധിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈകാര്യംചെയ്യുന്നതെന്ന് ഇതില്‍നിന്നു വ്യക്തം. റോഡ്, പാലം, കെട്ടിടം എന്നീ ഇനങ്ങളിലായി 1500 കോടി രൂപയുടെ മുതല്‍മുടക്ക് മലബാര്‍പ്രദേശത്ത് നടത്തുന്നു എന്നതാണ് ഈ ബജറ്റിന്റെ മറ്റൊരു സവിശേഷത. കേരളത്തിന്റെ തെക്കും വടക്കും തമ്മില്‍ വികസനകാര്യത്തിലും ജീവിതനിലവാരത്തിലും നിലനില്‍ക്കുന്ന അസമത്വം കുറയ്ക്കുന്നതിനുള്ള ബോധപൂര്‍വമായ നടപടിയാണ് ഇത്. പ്രാഥമികമേഖലയിലെ നെല്‍കൃഷി, പച്ചക്കറി, തെങ്ങുകൃഷി, പാലുല്‍പ്പാദനം, മൃഗസംരക്ഷണം, മത്സ്യബന്ധനവും കൃഷിയും എന്നിവയ്ക്കാകെ വലിയ പരിഗണന ബജറ്റ് നല്‍കുന്നു. ഇടുക്കി-കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് മുന്‍ഗണനാടിസ്ഥാനത്തില്‍ നടപടി നിര്‍ദേശിച്ചിട്ടുണ്ട്. ചെറുകിട ജലസേചനത്തിനുള്ള ചെക്ക്ഡാം, റഗുലേറ്റര്‍, ലിഫ്ട് ഇറിഗേഷന്‍ ഇവയില്‍ കേടുവന്നതൊക്കെ നന്നാക്കും. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും നടത്തിപ്പിനുമായി മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരള ദിനേശ് ബീഡിയില്‍നിന്ന് നേരത്തെ പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് 500 രൂപ പെന്‍ഷന്‍ അനുവദിച്ചു. ഇവ ഈ ബജറ്റിന്റെ തനിമ വിളിച്ചോതുന്നു. ത്വരിതഗതിയിലുള്ള വളര്‍ച്ച പ്രദാനംചെയ്യുന്ന വന്‍കിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനും ഉള്ളവ വിപുലപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഒരു ഭാഗമാണ് 2009-10ല്‍ നടപ്പാവുക. അതിന് ഉതകുംവിധം കെഎസ്ഐഡിസി, കെഎഫ്സി, കിന്‍ഫ്ര, ഇന്‍കല്‍ മുതലായവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതാണ്. ഐടിയും ടൂറിസവും കേരളത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഊക്കുകൂട്ടുന്നു. അവയ്ക്കും പശ്ചാത്തലവികസനത്തിനുമായി വിപുലമായ പദ്ധതിയുണ്ട്. അതിനായി കാര്യമായ തുക ബജറ്റില്‍ കൊള്ളിച്ചിട്ടുണ്ട്. ഊര്‍ജരംഗത്ത് പുതിയ പദ്ധതികള്‍ക്കുപുറമെ കേരളത്തെ ആദ്യ സമ്പൂര്‍ണ സിഎഫ്എല്‍ സംസ്ഥാനമാക്കി മാറ്റി 780 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. കെഎസ്ആര്‍ടിസിയെയും അതിന്റെ ശോച്യാവസ്ഥയില്‍നിന്നു കരകയറ്റുന്നു. സേവനമേഖലയില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളെ മെച്ചപ്പെടുത്തി ഗുണനിലവാരം ഉയര്‍ത്താനും സേവനം വ്യാപകമാക്കാനുമാണ് നിര്‍ദേശം. കുടിവെള്ളം എല്ലാ പ്രദേശത്തും ഉറപ്പാക്കാനായി 1023 കോടിയില്‍പ്പരം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പട്ടികവിഭാഗങ്ങള്‍ക്കുള്ള വിഹിതം കൂടുതല്‍ കാര്യക്ഷമമായും ലക്ഷ്യബോധത്തോടെയും നടപ്പാക്കുന്നതിനുള്ള നിര്‍ദേശം ബജറ്റിലുണ്ട്. കേന്ദ്രബജറ്റ് പ്രവാസികളെ ആകെ അവഗണിച്ചപ്പോള്‍ കേരള ബജറ്റില്‍ പ്രവാസിക്ഷേമത്തിനായി രണ്ട് ആശ്വാസപദ്ധതിയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. തുടക്കം എന്ന നിലയില്‍ അവ പ്രവാസികളില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തുന്നു. വനിതകള്‍ക്കായി പ്രത്യേക പദ്ധതികളും പ്രത്യേക അടങ്കലും ജനകീയാസൂത്രണത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെ സവിശേഷതയായിരുന്നു. അവ ചെയ്യുന്നതുപോലെ ബജറ്റ് അടങ്കലിന്റെ 10 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവയ്ക്കുക ഒരു ലക്ഷ്യമായി ബജറ്റ് പ്രഖ്യാപിക്കുന്നു. പുതിയൊരു നികുതിയും ബജറ്റ് നിര്‍ദേശിക്കുന്നില്ല. എന്നാല്‍, നികുതിയിതര വരുമാനമായി 574 കോടി രൂപ പിരിച്ചെടുക്കാനുള്ള മൂര്‍ത്തമായ നിര്‍ദേശം ബജറ്റിലുണ്ട്. നികുതിവരുമാനം കുറയാനിടയുള്ള സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് അധിക വിഭവസമാഹരണത്തിന് കണ്ടെത്തിയ മാര്‍ഗം സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. ബജറ്റില്‍ ഇത്തരത്തിലൊരു മാറ്റത്തിന് സാധിച്ചത് നികുതി സമാഹരണത്തില്‍ 2000 കോടിയുടെ വര്‍ധന വരുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലും ഇത്തരത്തിലുള്ള വര്‍ധന വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ധനമന്ത്രി അഭിനന്ദനമര്‍ഹിക്കുന്നു. അദ്ദേഹത്തോടൊപ്പംനിന്ന നികുതിവകുപ്പിലെ ഉദ്യോഗസ്ഥരെയും നികുതി കൊടുക്കുന്നതില്‍ ശുഷ്കാന്തികാണിച്ച വ്യാപാരിവ്യവസായികളെയും ജനങ്ങളെയും അഭിനന്ദിക്കേണ്ടതുണ്ട്. ഈ പ്രവണത തുടര്‍ന്നാലാണ് ധനമന്ത്രി പറഞ്ഞ തരത്തില്‍ വലിയ സംഖ്യ ചെലവഴിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിന് കഴിയുക. പുതിയൊരു സാമ്പത്തികസാഹചര്യമാണ് ആഗോളവല്‍ക്കരണവും പ്രതിസന്ധിയും യുപിഎ സര്‍ക്കാരുംകൂടി സൃഷ്ടിച്ചിരിക്കുന്നത്. പതിവുള്ള സാമ്പത്തികപരിപാടിയിലൂടെ ഭൂരിപക്ഷവും പാവപ്പെട്ടവരും സാധാരണക്കാരുമായ ജനസാമാന്യത്തിന് ക്ഷേമവും പുരോഗതിയും ഉറപ്പുനല്‍കാനാകില്ല. അതിന് പുതിയ സമീപനവും പദ്ധതിയും ശൈലിയും ആവശ്യമാണ്. അതാണ് 2009-10ലെ കേരള ബജറ്റ് വാഗ്ദാനംചെയ്യുന്നത്. യുഡിഎഫിന്റെയും മറ്റും അന്ധമായ രാഷ്ട്രീയപ്രതികരണംമൂലം ഈ ബജറ്റിന്റെ പ്രയോജനം ജനസാമാന്യത്തിന് നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത നിയമസഭാ സാമാജികര്‍ക്കു മാത്രമല്ല വര്‍ഗബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമ്പത്തികപുരോഗതിക്കും സാമൂഹ്യനീതിക്കുംവേണ്ടി നിലകൊള്ളുന്നവര്‍ക്കുമുണ്ട്. അഴിമതിരഹിതവും സുതാര്യവും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള ഭരണം ഉണ്ടായാല്‍ മാത്രമേ ഏതു പദ്ധതിയും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂ. അതിനുള്ള പരിപാടി എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടെന്നും ഈ ബജറ്റ് വിളിച്ചോതുന്നു.
ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:

Post a Comment