Wednesday, February 18, 2009

തെരുവിലൂടെ ചില കാഴ്ചകള്‍

തെരുവിലൂടെ ചില കാഴ്ചകള്‍ .

ഏപ്രിലില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആകര്‍ഷകങ്ങളും പ്രയോജനപ്രദങ്ങളുമായ പരിപാടികള്‍ പലതും നടക്കുമെന്നതിന്റെ സൂചനയായി കേരളത്തിലെ ഇടതുമുന്നണിയെ നയിക്കുന്ന പാര്‍ടി ഒരു നീണ്ട ബഹുജനമാര്‍ച്ച് തുടങ്ങിയിട്ട് കുറച്ചുനാളായല്ലോ. പേര് നവകേരളമാര്‍ച്ച്. പണ്ടായിരുന്നെങ്കില്‍ ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ നീണ്ടുപോകുമായിരുന്ന യാത്ര ഇപ്പോഴത്തെ കേരളസംസ്ഥാനത്തിന്റെ വടക്ക്-തെക്ക് അതിര്‍ത്തി ജില്ലകളായ കാസര്‍കോട്ടുനിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്നു. ഫെബ്രുവരി രണ്ടിന് തുടങ്ങിയ ഈ പരിപാടിയുടെ പര്യവസാനം ഈ മാസം 25ന്. ഇത്തരം ജാഥകള്‍ അഥവാ യാത്രകള്‍ ജനാധിപത്യത്തില്‍ കക്ഷികളുടെ ആദര്‍ശവിളംബരവും പുതിയ നയങ്ങളുടെ ഉദ്ബോധനവും നടത്താന്‍ പറ്റിയ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. എല്ലാ കക്ഷികള്‍ക്കും ഈ പരിപാടി നടത്താന്‍ അവകാശമുണ്ട്. അവകാശമുണ്ടെന്നല്ല പറയേണ്ടത്, അങ്ങനെ ചെയ്യുക അവരുടെ അനുപേക്ഷണീയമായ കടമയാണ്. കഴിഞ്ഞദിവസം കെപിസിസിയുടെ മാര്‍ച്ചും അരങ്ങേറി, കാസര്‍കോട്ടെ ഹൊസങ്കടി എന്ന സ്ഥലത്തുവച്ച്. മാര്‍ച്ച് അഞ്ചിന് തീരുമെന്ന് കണ്ടു. പേര് കേരളരക്ഷാമാര്‍ച്ച്. മുരളീധരന്റെ പാര്‍ടിയും ഒരു മാര്‍ച്ച് തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് മാസമായതുകൊണ്ടാകാം മാര്‍ച്ചുകള്‍ കൂടിവരുന്നത്. കേരളരക്ഷാമാര്‍ച്ച് എന്ന പേരാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഒരു മറുകരടച്ച്. സന്ദേശകാവ്യങ്ങളില്‍ കാളിദാസന്റെ മേഘസന്ദേശത്തിന്റെ വെറും അനുകരണമാണ് കോയിത്തമ്പുരാന്റെ 'മയൂരസന്ദേശം' എന്ന് കുറ്റപ്പെടുത്തില്ലല്ലോ. അനുകരണം സാഹിത്യത്തിലെന്നതുപോലെ രാഷ്ട്രീയത്തില്‍ തെറ്റല്ല. ഈ യാത്രകള്‍ നടത്തുന്നത് ജനങ്ങളില്‍ ഒരു സന്ദേശം എത്തിക്കാനാണ്. രണ്ട് യാത്രകളിലും തുടക്കവും ഒടുക്കവും വഴിയും യാത്രാകാലവും എല്ലാം പകര്‍പ്പുപോലെ തോന്നിപ്പോയി. മുണ്ടശേരിയുടെ വിമര്‍ശനം ഇവിടെ ആവര്‍ത്തിക്കേണ്ടിവരുന്ന നിമിഷത്തിലാണ് യാത്രയുടെ ലക്ഷ്യസൂചകമായ പേര് കണ്ണില്‍പ്പെട്ടത്. ഇടതുമുന്നണിയുടേത് നവകേരള നിര്‍മാണം ലക്ഷ്യമാക്കിയുള്ള യാത്രയാണ്. ഇപ്പോള്‍ത്തന്നെ അവര്‍ കേരളത്തെ വിദ്യാഭ്യാസരംഗത്തും ഭൂവ്യവസ്ഥയിലും മറ്റും നവീകരണങ്ങള്‍ അവതരിപ്പിക്കാന്‍ കുറേയൊക്കെ ചെയ്തിട്ടുണ്ട്. ഇതിന്റെ വികസനത്തിനോ പൂര്‍ത്തീകരണത്തിനോ ഉദ്ദേശിക്കപ്പെട്ട, തികച്ചും രാഷ്ട്രീയവും സാമൂഹികവുമായ ഒരു പ്രചാരണ പരിപാടിയാണ് ഈ യാത്ര. ലളിതമായ ആ പേരിന് ഇത്രയേ അര്‍ഥമുള്ളൂ. കേരള രക്ഷാമാര്‍ച്ച് എന്നത് അത്ര ലളിതമായ നാമമാണോ? സംശയം തോന്നുന്നത് ബന്ധപ്പെട്ടവര്‍ പൊറുക്കണം. കേരളത്തെ ആരില്‍നിന്ന് രക്ഷിക്കാനാണ് എന്ന ചോദ്യം ആദ്യമേ ഉയരുന്നു. ഇന്നത്തെ ഏറ്റവും കടുത്ത അരക്ഷിതത്വത്തിന്റെ മൊത്തം വില്‍പ്പനക്കാര്‍ തീവ്രവാദികളാണ്. കെപിസിസി കേന്ദ്രഗവമെന്റിനുപോലും പ്രയാസമായിരിക്കുന്ന ഈ വമ്പന്‍ലക്ഷ്യം ഒറ്റയ്ക്ക് ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയംവഴി (20പേരും ജയിച്ചാല്‍പ്പോലും! എല്ലാറ്റിനെയും തോല്‍പ്പിക്കുമെന്ന മുരളിയുടെ ഭീഷണിയിരിക്കെ) ഇല്ലാതാക്കുക എന്നതാണോ ഈ മാര്‍ച്ചിന്റെ ലക്ഷ്യം? കേരളത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങളിലൂടെയുള്ള പോക്കുകൊണ്ട് വര്‍ഗീയതയെയും വിഭജനപ്രവണതകളെയും സമത്വസാക്ഷാല്‍ക്കാരത്തിന് എതിരുനില്‍ക്കുന്ന ദുഷ്ടശക്തികളെയും ഒരു തീപ്പെട്ടിക്കോലുരസി കരിച്ചുകളയുമെന്നാണോ ഭാവം! ഇതൊന്നുമല്ലെങ്കില്‍ കെപിസിസിക്ക് ഒരു ലക്ഷ്യം മാത്രമേ മുമ്പിലുണ്ടായിരിക്കുകയുള്ളൂ. നേതാക്കളെയെല്ലാം നല്ലപോലെ അറിയുന്നതുകൊണ്ട് ഊഹിച്ചുപറയുകയാണ്. കേരളത്തെ ഇപ്പോഴുള്ള ഭരണത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കുക എന്നതാവണം 'കേരളരക്ഷ' എന്ന മധുരപ്രയോഗത്തിന്റെ വിവക്ഷ. അതോ ഇതല്ലാതെ മറ്റൊന്നും ഇവര്‍ക്ക് ലക്ഷ്യമായിട്ടില്ല. ഉഗ്രവാദത്തോടോ വര്‍ഗീയതയോടോ ഒന്നും ഇടതുപക്ഷത്തിന്റെ സമത്വചിന്തകളോടുള്ളത്ര എതിര്‍പ്പ് ഇവര്‍ക്ക് പണ്ടേയില്ല. അവര്‍ എവിടെ എന്തിനെപ്പറ്റി പ്രസംഗിച്ചാലും കമ്യൂണിസമെന്ന വിപത്തിനെക്കുറിച്ചാണ് പറയാനുള്ള ഒരേയൊരു വിഷയം. ഇടതുഭരണത്തില്‍നിന്ന് മോചിപ്പിക്കാനാണ് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ പങ്കെടുക്കുന്നതും എന്ന് ചുരുക്കം. ഇത്രയേ ഉള്ളൂവെങ്കില്‍ ഈ മാര്‍ച്ച് തുടങ്ങിയ ദുര്‍ഘട-ആഡംബര പരിപാടികള്‍ ഒഴിവാക്കാമായിരുന്നു. തങ്ങളുടെ തെരഞ്ഞെടുപ്പുലക്ഷ്യം കേരളജനതയെ വടക്ക്-തെക്ക് ഉടനീളം എന്തെന്ന് ഉദ്ബോധിപ്പിക്കലാണ് ഉന്നം. വളരെ നന്ന്. പക്ഷേ, തെരഞ്ഞെടുപ്പ് ഏതായാലും അതിന്റെ ലക്ഷ്യം ഇതുമാത്രമാണ്- ഭരണപക്ഷത്തെ സ്ഥാനഭ്രഷ്ടമാക്കുക. ഇത് രാഷ്ട്രീയത്തിലെ ബാലപാഠങ്ങളില്‍ ഒന്നാണ്- സര്‍വര്‍ക്കും അറിയാവുന്നതാണ്. ഇതുവരെ കെപിസിസി പറഞ്ഞുകൊണ്ടിരുന്നതും മറ്റൊന്നല്ല. മറ്റൊരു കക്ഷി ഭരിക്കുന്ന കാലത്തോളം ഇവര്‍ക്കാര്‍ക്കും മനഃസമാധാനമുണ്ടാവില്ല. ഇതൊന്നും അറിയാത്തവര്‍ ഇനി പിറന്നിട്ടുവേണം ഇവിടെ ഉണ്ടാകാന്‍! ഈ അത്യന്തം പ്രത്യക്ഷമായ ഉദ്ദേശ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് അറിയിക്കാന്‍തന്നെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഒരു മഹായാത്ര സംഘടിപ്പിച്ചതെങ്കില്‍, ഈ വര്‍ഷത്തെ ഏറ്റവും വലിയ നേരമ്പോക്ക് ഇതുതന്നെ. പുതിയ ലക്ഷ്യമെന്തെങ്കിലും പ്രഖ്യാപിക്കണം ഏത് തെരഞ്ഞെടുപ്പിലും. ഒബാമ അധികാരത്തിലേറുന്നതിന് സഹായിച്ചത് അദ്ദേഹം അമേരിക്കക്കാരുടെ മുമ്പാകെ സമര്‍പ്പിച്ച നവലക്ഷ്യങ്ങളാണ്. അല്ലാതെ ബുഷില്‍നിന്ന് അമേരിക്കയെ മോചിപ്പിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കില്‍, ഒബാമ വന്നവഴി മടങ്ങിപ്പോകേണ്ടിവന്നേനേ!‘’ ഒരു ലക്ഷ്യവും പുതുതായിട്ടില്ല എന്ന കുറ്റം സമ്മതിച്ചു എന്നല്ലാതെ ഈ പ്രഖ്യാപനംകൊണ്ട് എന്താണ് ഇവര്‍ നേടുന്നത്? വല്ല ലക്ഷ്യവുമുണ്ടെങ്കില്‍ അത് പ്രായോഗികമാക്കാന്‍ വോട്ടുതരൂ എന്നാണ് ആഹ്വാനം ചെയ്യേണ്ടത്, കേരളത്തെ ഇപ്പോഴത്തെ ഭരണത്തില്‍നിന്ന് മോചിപ്പിക്കുക എന്നല്ല. എന്‍സിപിക്കുപോലും ഒരു 'സന്ദേശം' കൊടുക്കാനുണ്ട്! കെപിസിസിക്ക് ഇല്ലാതെപോയതും അതാണ്. ഒരു പുതിയ ചക്രവാളം ചൂണ്ടിക്കാട്ടാന്‍ ആവാത്ത ഒരു കക്ഷിയാണ് തങ്ങള്‍ എന്ന് വെളിപ്പെടുത്താന്‍ ഇവര്‍ ഇത്രമാത്രം ധനവും ശ്രമവും സമയവും ചെലവഴിക്കാന്‍ മുതിര്‍ന്നല്ലോ എന്നോര്‍ത്ത് ആശ്ചര്യം തോന്നുന്നു. മറിച്ച്, ഇടതുപക്ഷം അവരുടെ ലക്ഷ്യമായി 'കോഗ്രസില്‍നിന്ന് മോചനത്തിന്' എന്നോ മറ്റോ മാര്‍ച്ചിന് ലക്ഷ്യമായി, ബാനറുകളില്‍ എഴുതി എടുത്തുനടന്നാല്‍, അവരുടെ ജനപിന്തുണ എവിടെ എത്തുമെന്നാണ് നിങ്ങള്‍ കരുതുന്നത്? ഭാഗ്യവശാല്‍, അല്‍പ്പമൊരു ദീര്‍ഘവീക്ഷണം ഉള്ളവരായാല്‍പ്പോലും വരുത്താവുന്ന സഫലമായ ഭാവനയാണ് 'നവകേരളം' എന്ന ആശയംവഴി തെളിയുന്നത്. വളരെ മുമ്പ് കുമാരനാശാന്‍ അതിനുവേണ്ടി 'പ്രഭാതനക്ഷത്ര'ത്തോട് അഭ്യര്‍ഥിച്ചു; വള്ളത്തോള്‍ ആ ദിനത്തിനുവേണ്ടി കാത്തിരുന്നു; ചങ്ങമ്പുഴയും കുഞ്ഞിരാമന്‍നായരും എ ബാലകൃഷ്ണപിള്ളയും ഇ എം എസും ഒക്കെ അതിന് സ്വാഗതമോതി. പണ്ട് കെ പി കേശവമേനോനും മറ്റും അപ്രകാരം ഒരു സ്വപ്നം ഉണ്ടായിരുന്നു. അതൊക്കെ തെരുവുകളില്‍ തേഞ്ഞുമാഞ്ഞുപോയിട്ട് കാലമെത്രയോ ആയി. എത്ര സമര്‍ഥനായ പൊലീസുനായക്കും ആ കാല്‍പ്പാട് പിന്തുടരാന്‍ ഇന്ന് സാധിക്കില്ല. ഒരു പഴയ കോഗ്രസുകാരന്റെ ഈ വാക്കുകള്‍, എതിര്‍കക്ഷിയുടെ മുഖപത്രത്തിലാണ് കണ്ടത് എന്നതുകൊണ്ട്, എന്റെ കോഗ്രസ് സുഹൃത്തുക്കള്‍ തെറ്റി വ്യാഖ്യാനിക്കരുത്. കാസര്‍കോട്ട് കോഗ്രസിന്റെ കേരളയാത്രാ സമ്മേളനം നടക്കുന്ന ദിവസം ഞാന്‍ കാഞ്ഞങ്ങാട്ട് ബഷീര്‍ശതാബ്ദിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അന്ന് ഉച്ചയ്ക്ക് അല്‍പ്പം വൈകി കാഞ്ഞങ്ങാട്ടെ ഒരു റിസോര്‍ട്ടില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഒരുപാട് കോഗ്രസ് സുഹൃത്തുക്കള്‍ എന്നെക്കണ്ട് കുശലം അന്വേഷിക്കാന്‍ വരികയുണ്ടായി. രാത്രി മലബാര്‍ എക്സ്പ്രസില്‍ മടങ്ങുമ്പോഴും ധാരാളം കോഗ്രസ് നേതാക്കളെ കാണുകയും കുറച്ച് സംസാരിക്കുകയും ഉണ്ടായി. ഈ പരസ്പരധാരണയുടെ ഭാവത്തില്‍ ഇവരെല്ലാം ഈ ലേഖനം വായിക്കട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. 'നവം' എന്നൊരു വിചാരം പ്രവര്‍ത്തനത്തില്‍ പ്രതിഫലിപ്പിക്കാനാവാത്ത ഒരു കക്ഷിക്കും ഭാവിയുണ്ടാവുക എളുപ്പമല്ല. മറിച്ച് എന്നോ വരുത്തിക്കൂട്ടിയ മഹാപരാധമായ 'വിമോചനസമര'ത്തിന്റെ ജീര്‍ണസ്മരണയില്‍ ഇവിടെ ആകെ നടപ്പാക്കേണ്ട പരിപാടി കമ്യൂണിസ്റ്റ് ഭരണ നിര്‍മാര്‍ജനമാണെന്ന വിചാരത്തില്‍നിന്ന് ഇവര്‍ക്ക് എന്ന് മോചനം ലഭിക്കുമോ അന്നുമാത്രമേ അവര്‍ക്ക് നല്ലൊരു രാഷ്ട്രീയകക്ഷിയായി നിലനില്‍ക്കാന്‍ പറ്റുകയുള്ളൂ. തെരുവിലെ ഈ കാഴ്ചകള്‍ നേരിട്ടുകണ്ട് യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിഞ്ഞവരെ വഴിതെറ്റിക്കാനും കാണാത്തവര്‍ക്ക് തെറ്റായ കാഴ്ചബോധം നല്‍കാനും നമ്മുടെ ചില പത്രങ്ങള്‍ എത്ര സമര്‍ഥമായാണ് വസ്തുതകള്‍ ഒടിച്ചുവളയ്ക്കുന്നതും ഇല്ലാതാക്കുന്നതും എന്ന് പരിശോധിക്കുന്നവര്‍ അമ്പരന്നുപോകും. അത്രയ്ക്ക് കളവിന്റെ വളഞ്ഞ വഴിയിലൂടെയാണ് അവരുടെ നീക്കങ്ങള്‍. കാസര്‍കോട്ടെ ഇടതുയാത്രാസമ്മേളനം അതിവിപുലവും ഉന്നതലക്ഷ്യത്തോടെയുമായിരുന്നു. മിക്ക പത്രങ്ങളും ഇത് സമ്മതിച്ചെങ്കിലും ചില പത്രം- പാര്‍ടിപ്പത്രമല്ല- 'നവകേരളമാര്‍ച്ച് തുടങ്ങി' എന്ന എരുവോ പുളിയോ ഇല്ലാത്ത പ്രയോഗത്തില്‍ എല്ലാം നിര്‍ത്തി. താരതമ്യപ്പെടുത്തിയാല്‍ പിന്നില്‍ നില്‍ക്കേണ്ട കോഗ്രസ് സമ്മേളനം വന്നപ്പോള്‍ കഷ്ടപ്പാടില്‍നിന്നാണ് അലങ്കാരം കടംകൊണ്ടത്- 'പാല്‍ക്കടല്‍പോലെ' വെള്ളവസ്ത്രം ധരിച്ച കോഗ്രസ് പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ സമ്മേളനം എന്ന്. ഇന്ദിരയുടെ പുഞ്ചിരിയെ ഉപമിച്ച ഭാവന മലീമസമായ രാഷ്ട്രീയലക്ഷ്യത്തോടുകൂടി ഉപയോഗിക്കാന്‍ കുലീനമായ ഒരു പത്രത്തിന് കഴിഞ്ഞതെങ്ങനെ എന്ന് ആലോചിച്ചാല്‍ പിടികിട്ടില്ല!
സുകുമാര്‍ അഴീക്കോട്

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

SNC-Lavalin states that a hospital of 48 bed can treat 14,892 in-patients/year. Is it great Indian Magic of great Pinarayi magic???

48X365 (days) = 17520 bed-days/year.

One in-house cancer patient has been discharged in 1.17day

Great great