Tuesday, February 10, 2009

ഗാന്ധിജിയും പലസ്‌തീന്‍ പ്രശ്‌നവും

ഗാന്ധിജിയും പലസ്‌തീന്‍ പ്രശ്‌നവും
സുകുമാര്‍ അഴീക്കോട്‌
മഹാത്മാവിന്റെ സഹാനുഭൂതി യഹൂദരോടാണ്‌; പക്ഷേ, അദ്ദേഹത്തിന്റെ നീതിബോധം അറബികളുടെ കൂടെയാണ്‌ .


ഹതഭാഗ്യരായ പലസ്‌തീന്‍! ദുരന്തം വിധിക്കപ്പെട്ട വ്യക്തികള്‍ ഉണ്ടെങ്കില്‍ നിത്യദുരന്തപാത്രമായി സഹസ്രാബ്ദങ്ങളായി കഴിയേണ്ടിവരുന്ന രാഷ്ട്രങ്ങളുമുണ്ട്‌. അവയില്‍ ഒന്നാം സ്ഥാനം പലസ്‌തീന്‌ കൊടുക്കേണ്ടിവരും. ബൈബിളിന്റെ കാലംതൊട്ടുമാത്രമല്ല, ചരിത്രാതീതം എന്നുവരെ പറയാവുന്ന കാലംതൊട്ട്‌, പലസ്‌തീന്‍, മധ്യധരണിക്കടലിനുചുറ്റുമുള്ള എല്ലാ നാടുകളാലും ആക്രമിക്കപ്പെട്ടും അധീശത്വത്തിന്‌ കീഴ്‌പ്പെട്ടും എന്നത്തെയും കലാപഭൂമിയായി നിലനി'ുന്നു. ഭൂമിയുടെ കേന്ദ്രമായും ചരിത്രാരംഭംതൊട്ട്‌ യുദ്ധാഗ്‌നനിയില്‍ കത്തിയെരിഞ്ഞുകൊണ്ടേയിരിക്കുന്നത്‌ മനുഷ്യവര്‍ഗത്തിന്റെ വിധിയെഴുത്താണോ? സെമിറ്റിക്ക്‌ വിഭാഗത്തില്‍പ്പെട്ട മൂന്നുമതങ്ങള്‍ക്ക്‌ പ്രിയപ്പെട്ട പുണ്യസ്ഥലങ്ങള്‍ക്ക്‌ ഇടമായതാണ്‌ പലസ്‌തീനെ ചരിത്രവഴിയിലെ ചോരവാര്‍ന്നൊലിക്കുന്ന യാത്രക്കാരനാക്കിയത്‌. യഹൂദര്‍ക്ക്‌ പലസ്‌തീന്‍ ഇസ്രായേല്‍ ഭൂമിയും പാവനദേശവുമാണ്‌. സോളമന്‍ ചക്രവര്‍ത്തി നിര്‍മിച്ച ജൂതദേവാലയത്തിന്റെ ആസ്ഥാനം ജറുസലേമാണ്‌. ക്രിസ്‌തുമതത്തിന്റെ ജീവനും പ്രാണനുമായ യേശുദേവന്‍ ജനിച്ചുവളര്‍ന്ന്‌ പരിവ്രാജനവും ഉദ്‌ബോധനവും നടത്തി കുരിശില്‍ ദേഹത്യാഗം ചെയ്‌ത ചരിത്രം പലസ്‌തീന്റെ മരിക്കാത്ത മഹാസ്‌മൃതിയാണ്‌. പ്രവാചകനായ മുഹമ്മദിന്റെ ഒരു യാത്രയുടെ ഉന്നവും ഇസ്‌ലാമിന്റെ പരിപാവനമായ ഒരു പള്ളിയുടെ ഇരിപ്പിടവുമാണ്‌ പലസ്‌തീന്‍. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും കൊറാസിലെയും വംശസൂചന അനുസരിച്ച്‌ ഒരേ ചോരയൊഴുക്കുള്ള ഈ മൂന്നുമതങ്ങള്‍ രണ്ടായിരം കൊല്ലമായി ഈ കൊച്ചുദേശത്തില്‍ മരണത്തിന്റെ വിളവെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുന്നു. ഈ വൈരുധ്യം പോലെത്തന്നെ ശ്രദ്ധേയമാണ്‌ അവിടത്തെ ഭൂമിശാസ്‌ത്രപരമായ അതിന്റെ പൊരുത്തക്കേട്‌. ജറുസലേമിന്റെ വടക്കുള്ള 2696 അടി ഉയരമുള്ള മലയും ലോകത്തിലെ ഏറ്റവും താഴ്‌ചയുള്ള സ്ഥലമായ ചാവുകടല്‍ തീരവും (കടല്‍നിരപ്പില്‍നിന്ന്‌ 1296 അടി ) തമ്മിലുള്ള അകലം 23 കി.മീ. മാത്രം. ഈ ഉയരവും താഴ്‌ചയും ഒന്നിച്ചുകഴിയുമ്പോള്‍ ഒരേ വംശത്തില്‍പ്പെട്ടവര്‍ തമ്മില്‍ത്തല്ല്‌ അവസാനിക്കുന്നില്ല. മധ്യപൂര്‍വദേശത്തിലെ സമസ്‌തരാജ്യങ്ങളും പലസ്‌തീനിനെ പലമട്ടില്‍ അടിമപ്പെടുത്തിയിട്ടുണ്ട്‌. യഹൂദന്മാര്‍ കാനാന്‍ എന്നു വിളിച്ചിരുന്ന ഈ പ്രദേശം അവര്‍ അധീനമാക്കിയത്‌ ക്രി.മു. 13-ാം നൂറ്റാണ്ടില്‍. ബി.സി. 10-ാം നൂറ്റാണ്ടില്‍ സോളമന്‍ ഭരിച്ചപ്പോഴാണ്‌ പലസ്‌തീന്‍ സുഖമായി കഴിഞ്ഞുപോന്നതും. ഈജിപ്‌ത്‌ അതിനും മുമ്പേ അവിടം ഭരിച്ചിരുന്നു. പിന്നീട്‌ ആംഗ്ലിയന്‍, ബാബിലോണിയന്‍ ശക്തികള്‍ ഈ നാടിനെ പറ്റേ നശിപ്പിച്ചുകളഞ്ഞു. പിന്നീട്‌ പേര്‍ഷ്യക്കാരും അലക്‌സാണ്ടറും ടോളമിയും കയറിവന്നു ബൈസാന്റിയസ്സിന്റെ കീഴില്‍ ഇസ്രായേല്‍ ഒരു രാഷ്ട്രീയഘടകമായി നിലനിന്നെങ്കിലും പലസ്‌തീനില്‍ യഹൂദജനസംഖ്യ അങ്ങേയറ്റം ചുരുങ്ങിപ്പോയി. അങ്ങനെ വന്നുവന്ന്‌ ഒടുവില്‍ പലസ്‌തീന്‍ തികച്ചും മുസ്‌ലിങ്ങളുടെ കീഴിലായി. അവര്‍ ജറുസലേമില്‍ 'ശിലാഗോപുരം' എന്ന ഒരു ആരാധനാലയം പണിതതോടെ ആധിപത്യം സമ്പൂര്‍ണമായി. 12-ാം നൂറ്റാണ്ടുമുതല്‍ 18-ാം നൂറ്റാണ്ടുവരെ പലസ്‌തീന്‍ മുസ്‌ലിങ്ങളുടെയും കുരിശുയുദ്ധക്കാരുടെയും പന്താട്ടത്തില്‍പ്പെട്ടുവലഞ്ഞു. നൂറ്റാണ്ട്‌ 16 ആയപ്പോഴേക്കും തുര്‍ക്കി സാമ്രാജ്യത്തിന്റെ പിടിയിലായി. 19-ാം നൂറ്റാണ്ടുവരെ ഈ നില പല മാറ്റങ്ങളോടെ തുടര്‍ന്നു. ഇതുവരെ മാറിനിന്ന പാശ്ചാത്യശക്തികള്‍ കുറച്ചുകഴിഞ്ഞപ്പോള്‍ തീയില്‍ എണ്ണയൊഴിക്കാന്‍ മുന്നോട്ടുവന്നു. ബ്രിട്ടന്റെ 'ബാല്‍ഫര്‍' പ്രഖ്യാപനം ഈ നിലപാടിന്റെ കാഹളം ഊതി. ബ്രിട്ടന്‍ പതുക്കെ പലസ്‌തീന്‍ അധീനപ്പെടുത്തി. വംശശുദ്ധിവാദത്തിന്റെ മത്ത്‌ തലയ്‌ക്കുപിടിച്ച ഹിറ്റ്‌ലര്‍ യഹൂദസംഹാരം തുടര്‍ന്നപ്പോള്‍ പലസ്‌തീനിലേക്കുള്ള ജനപ്രവാഹം കടുത്തു.ഇത്താര്‍ 'ഡിയണിസം' എന്ന പേരില്‍ ഒരു ജൂതമാതൃദേശവാദം ഉയര്‍ത്തി ലോകമെങ്ങും സംഘടിച്ചുനിന്നു. ബ്രിട്ടന്‍ അവിടം വിട്ടപ്പോള്‍ പലസ്‌തീനിനെ വിഭജിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി. 1948 മെയ്‌ 14ന്‌ ഇസ്രായേല്‍ എന്ന യഹൂദരാജ്യത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന്‌ അറബികളും ഇസ്രായേലും ഒരുപാട്‌ യുദ്ധങ്ങള്‍ നടത്തി. ഒടുവില്‍ ഇസ്രായേലിന്‌ ഈജിപ്‌തിന്റെ ഗാസയും ജോര്‍ദാന്റെ വെസ്റ്റ്‌ ബാങ്കും സിറിയയുടെ ഗോലാന്‍കുന്നുകളും മെച്ചമായി കിട്ടി. മറുവശത്ത്‌ 'പലസ്‌തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍' എന്ന സംഘടന (പി.എല്‍.ഒ.) രൂപംകൊള്ളുകയും യാസര്‍ അറഫാത്ത്‌ എന്ന അല്‍-ഫത്ത നേതാവിന്റെകീഴില്‍ ഐക്യരാഷ്ട്ര അസംബ്ലി വരെ അംഗീകരിച്ച ഒരു ഭരണരഹിതസഖ്യമെന്ന ഖ്യാതി നേടുകയും ചെയ്‌തു. അങ്ങനെ കാലം എത്ര വേഗത്തില്‍ പാഞ്ഞുപോയിട്ടും പലസ്‌തീന്‍ പ്രശ്‌നം ഇന്നും അമ്മിക്കല്ലുപോലെ ആട്ടവും അനക്കവുമില്ലാതെ കഴിയുന്നു. ഗാസയില്‍ വെടിയൊച്ച മുഴങ്ങിക്കൊണ്ടിരിക്കുന്നു. മഹാത്മാഗാന്ധിയുടെ ജീവത്യാഗത്തിനും അല്‌പം മുമ്പാണ്‌ വിഭജനമാവശ്യമായിത്തീര്‍ന്നത്‌ എന്ന്‌ വ്യക്തമായിരിക്കുമല്ലോ. ഗാന്ധിജി ഈ പ്രശ്‌നത്തെ ഇന്ത്യയുടെ വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ്‌ കണ്ടത്‌. ഹിന്ദു-മുസ്‌ലിം പ്രശ്‌നംപോലെ ജൂത-അറബിപ്രശ്‌നവും പരസ്‌പര സ്‌നേഹത്തിന്റെയും വിട്ടുവീഴ്‌ചയുടെയും വഴിയിലൂടെ മാത്രമേ പരിഹരിക്കാന്‍ ആവുകയുള്ളൂ എന്ന്‌ ഗാന്ധിജിക്ക്‌ ഉറപ്പായിരുന്നു. ആ കാലത്ത്‌ ഗാന്ധിജി പലസ്‌തീന്‍ പ്രശ്‌നത്തെ ഇന്നു നാം കാണുന്ന അതേ രീതിയിലാണ്‌ കണ്ടത്‌. 1947 ജൂണ്‍ രണ്ടിന്‌ ബോംബെ ദ്രോഡിഹാളില്‍ ഗാന്ധിജി ഒരു യൂറോപ്യന്‍ ചോദിച്ച ചോദ്യത്തിനുത്തരമായി തന്റെ അഭിപ്രായം വ്യക്തമാക്കി. ചോദ്യം:- ''പലസ്‌തീന്‍ പ്രശ്‌നത്തില്‍ ഏറ്റവും സ്വീകാര്യമായ പരിഹാരം അങ്ങയുടെ അഭിപ്രായത്തില്‍ എന്താണ്‌?'' ഉത്തരം:- ''യഹൂദന്മാര്‍ ഭീകരവാദത്തെയും ഹിംസയെയും തീര്‍ത്തും ഉപേക്ഷിക്കുക.'' വളച്ചുകെട്ടലോ കൂട്ടിപ്പറയലോ ഒഴിഞ്ഞുപോകലോ ഒന്നുമില്ല. ഇന്ന്‌ ഈ പ്രശ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്ന അതേ വാക്ക്‌ 'ടെററിസം'- ഗാന്ധിജി അന്നേ കണ്ടെത്തി ഉപയോഗിച്ചു. 'ഹരിജനി'ലും (18-5-1940) ഇതേ ചോദ്യത്തിന്‌ ഇതേ ഉത്തരം കൊടുത്തിട്ടുണ്ട്‌. ബ്രിട്ടന്റെയോ അമേരിക്കയുടെയോ സഹായം തേടാതെ ജൂതര്‍ അറബികളോട്‌ ഒന്നിച്ച്‌ സംസാരിച്ച്‌ പ്രശ്‌നം ഒത്തുതീര്‍ക്കണമെന്ന്‌ ഗാന്ധി തുറന്നു പറഞ്ഞു. അറബിജനതയ്‌ക്കും ഗാന്ധിജി ഒരു ഉപദേശം നല്‍കി ('ഹിന്ദു' - 1-5-1947):- ''യഹൂദര്‍ ലോകത്തിന്റെ സഹാനുഭൂതി അര്‍ഹിക്കുന്ന ഒരു മര്‍ദിത സമൂഹമാണ്‌. അറബികള്‍ മഹത്തായ ചരിത്രമുള്ള ഒരു മഹാജനതയാണ്‌. അതിനാല്‍ അവര്‍ മറ്റു രാജ്യങ്ങളുടെ മധ്യസ്ഥത കൂടാതെ ജൂതര്‍ക്ക്‌ അഭയം നല്‍കുന്നത്‌ അവരുടെ ഔദാര്യത്തിന്റെ പാരമ്പര്യത്തിന്‌ ചേര്‍ന്നതായിരിക്കും.'' യഹൂദന്മാര്‍ പലസ്‌തീനിനെ തങ്ങള്‍ക്ക്‌ ഉപഹാരമായി നല്‍കിയ 'വാഗ്‌ദത്തഭൂമി' ആയിട്ടാണല്ലോ കാണുന്നത്‌. നമ്മുടെ ഇന്നത്തെ നേതാക്കള്‍ ആരും ആ വാദം കണ്ടതായി നടിച്ചില്ല. പക്ഷേ, ഗാന്ധിജി അന്നതു കണ്ട്‌ ഒറ്റ വാക്യത്തില്‍ അതിനു മറുപടിയും കൊടുത്തു. യഹൂദന്മാര്‍ക്ക്‌ അതിനു മറുപടി ഉണ്ടായില്ല. ഗാന്ധിജി പറഞ്ഞു- ''ബൈബിളിലെ സങ്കല്‌പമനുസരിച്ചുള്ള പലസ്‌തീന്‍ ഭരണപരമായ ഒരു നാടല്ല.'' പക്ഷേ, ഗാന്ധിജി ജൂതപ്രശ്‌നത്തെ സമ്പൂര്‍ണമായി അപഗ്രഥിച്ച്‌ എഴുതിയ നീണ്ട ഒരു ലേഖനമുണ്ട്‌. ഇത്ര സമഗ്രമായി, പ്രശ്‌നത്തിന്റെ ഒരു വശവും വിടാതെ, ആ കാലത്ത്‌ ഏതെങ്കിലും ഒരു ലോകനേതാവ്‌ ഇങ്ങനെ പറഞ്ഞിരിക്കാന്‍ വഴിയില്ല. അന്നത്തെ പ്രധാനപ്പെട്ട ലോകവിഷയം ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടത്തുന്ന യഹൂദനാശനമാണല്ലോ. അതിന്റെ പശ്ചാത്തലത്തിലാണ്‌ ഗാന്ധിജി യഹൂദപ്രശ്‌നത്തെ നിരീക്ഷിച്ചത്‌. മഹാത്മാവിന്റെ സഹാനുഭൂതി യഹൂദരോടാണ്‌; പക്ഷേ, അദ്ദേഹത്തിന്റെ നീതിബോധം അറബികളുടെ കൂടെയാണ്‌. യഹൂദരുടെ വാദവും മാതൃഭൂമി നേടാനായി ബൈബിള്‍ ഉദ്ധരിക്കുന്ന രീതിയും ഗാന്ധിജിയെ ആകര്‍ഷിക്കുന്നില്ല. മറ്റെല്ലാവരും എവിടെയാണോ പിറക്കുകയും കുടിയേറിപ്പാര്‍ക്കുകയും ചെയ്‌തത്‌ അവിടം ജന്മസ്ഥലമായി കൈക്കൊള്ളണം എന്നാണ്‌ ജൂതര്‍ക്കുള്ള നിര്‍ദേശം. പലസ്‌തീന്‍ അറബികളുടെതാണ്‌- ഒരു സന്ദേഹവുമില്ല ഗാന്ധിജിക്ക്‌. ഇംഗ്ലണ്ട്‌ ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ്‌ ഫ്രഞ്ചുകാര്‍ക്കും എന്നതുപോലെ ഇതെല്ലാം ചരിത്രഗതിയില്‍ സംഭവിക്കുന്നതാണ്‌. അത്രയേറെ ആളുകള്‍ അറിയാത്ത ഗാന്ധിജിയുടെ യഹൂദപ്രശ്‌നസംബന്ധിയായ ചില വസ്‌തുതകള്‍ പുറത്തുകൊണ്ടുവന്നത്‌ പുരാവസ്‌തുതാത്‌പര്യം കൊണ്ടല്ല. അവയുടെ വര്‍ത്തമാനപ്രസക്തി വളരെ വലുതാണ്‌. മതത്തെയും പ്രബലരാഷ്ട്രങ്ങളെയും കൂട്ടുപിടിച്ചും മതാനുയായികളെ സംഘടിപ്പിച്ചുംകൊണ്ട്‌ ഒരു മാതൃരാജ്യം വേണമെന്ന വാദം മുഖംനോക്കാതെ സത്യധീരതയോടെ ഗാന്ധിജി അപലപിച്ചു. ഇന്ത്യ ഇന്നു ഭരിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എഴുപതുകൊല്ലം മുമ്പ്‌ ഗാന്ധിജി ചൂണ്ടിക്കാണിച്ച പരമാര്‍ഥങ്ങള്‍ മറകൂടാതെ ഇന്ന്‌ പറയാന്‍ പറ്റില്ല. അവര്‍ അതും പറയണം; പറയുന്നവരാകണം. ഈ ആശയം വളര്‍ത്താനാണ്‌ ഈ പ്രബന്ധം എഴുതിയത്‌. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ തലയുയര്‍ത്തി നി'േണ്ടത്‌ നേതൃത്വത്തിന്റെ സത്യധീരതകൊണ്ടാണ്‌.സമ്പത്തോ വാണിജ്യമോ കുന്നുകൂടിയിട്ടല്ല. അവയെല്ലാം തകര്‍ന്നുപോകും- നാമത്‌ കണ്ടുകൊണ്ടിരിക്കുന്നു. പലസ്‌തീന്‍ പ്രശ്‌നം ചര്‍ച്ചചെയ്യുമ്പോഴോ അതു സംബന്ധിച്ച്‌ പ്രസ്‌താവന ഇറക്കുമ്പോഴോ ഗാന്ധിജിയുടെ അഭിപ്രായങ്ങള്‍ തേടിപ്പിടിച്ച്‌ ഇക്കൂട്ടര്‍ വായിക്കുകയാണെങ്കില്‍ ഇന്ത്യയുടെ യശസ്സ്‌ എത്രമാത്രം ഉയരുകയില്ല!
!

2 comments:

ജനശക്തി ന്യൂസ്‌ said...

ഗാന്ധിജിയും
പലസ്‌തീന്‍ പ്രശ്‌നവും

മഹാത്മാവിന്റെ സഹാനുഭൂതി യഹൂദരോടാണ്‌;
പക്ഷേ, അദ്ദേഹത്തിന്റെ നീതിബോധം അറബികളുടെ കൂടെയാണ്‌

സുകുമാര്‍ അഴീക്കോട്‌

ഹ തഭാഗ്യരായ പലസ്‌തീന്‍! ദുരന്തം വിധിക്കപ്പെട്ട വ്യക്തികള്‍ ഉണ്ടെങ്കില്‍ നിത്യദുരന്തപാത്രമായി സഹസ്രാബ്ദങ്ങളായി കഴിയേണ്ടിവരുന്ന രാഷ്ട്രങ്ങളുമുണ്ട്‌. അവയില്‍ ഒന്നാം സ്ഥാനം പലസ്‌തീന്‌ കൊടുക്കേണ്ടിവരും. ബൈബിളിന്റെ കാലംതൊട്ടുമാത്രമല്ല, ചരിത്രാതീതം എന്നുവരെ പറയാവുന്ന കാലംതൊട്ട്‌, പലസ്‌തീന്‍, മധ്യധരണിക്കടലിനുചുറ്റുമുള്ള എല്ലാ നാടുകളാലും ആക്രമിക്കപ്പെട്ടും അധീശത്വത്തിന്‌ കീഴ്‌പ്പെട്ടും എന്നത്തെയും കലാപഭൂമിയായി നിലനി'ുന്നു. ഭൂമിയുടെ കേന്ദ്രമായും ചരിത്രാരംഭംതൊട്ട്‌ യുദ്ധാഗ്‌നനിയില്‍ കത്തിയെരിഞ്ഞുകൊണ്ടേയിരിക്കുന്നത്‌ മനുഷ്യവര്‍ഗത്തിന്റെ വിധിയെഴുത്താണോ?
സെമിറ്റിക്ക്‌ വിഭാഗത്തില്‍പ്പെട്ട മൂന്നുമതങ്ങള്‍ക്ക്‌ പ്രിയപ്പെട്ട പുണ്യസ്ഥലങ്ങള്‍ക്ക്‌ ഇടമായതാണ്‌ പലസ്‌തീനെ ചരിത്രവഴിയിലെ ചോരവാര്‍ന്നൊലിക്കുന്ന യാത്രക്കാരനാക്കിയത്‌. യഹൂദര്‍ക്ക്‌ പലസ്‌തീന്‍ ഇസ്രായേല്‍ ഭൂമിയും പാവനദേശവുമാണ്‌. സോളമന്‍ ചക്രവര്‍ത്തി നിര്‍മിച്ച ജൂതദേവാലയത്തിന്റെ ആസ്ഥാനം ജറുസലേമാണ്‌. ക്രിസ്‌തുമതത്തിന്റെ ജീവനും പ്രാണനുമായ യേശുദേവന്‍ ജനിച്ചുവളര്‍ന്ന്‌ പരിവ്രാജനവും ഉദ്‌ബോധനവും നടത്തി കുരിശില്‍ ദേഹത്യാഗം ചെയ്‌ത ചരിത്രം പലസ്‌തീന്റെ മരിക്കാത്ത മഹാസ്‌മൃതിയാണ്‌. പ്രവാചകനായ മുഹമ്മദിന്റെ ഒരു യാത്രയുടെ ഉന്നവും ഇസ്‌ലാമിന്റെ പരിപാവനമായ ഒരു പള്ളിയുടെ ഇരിപ്പിടവുമാണ്‌ പലസ്‌തീന്‍.
പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും കൊറാസിലെയും വംശസൂചന അനുസരിച്ച്‌ ഒരേ ചോരയൊഴുക്കുള്ള ഈ മൂന്നുമതങ്ങള്‍ രണ്ടായിരം കൊല്ലമായി ഈ കൊച്ചുദേശത്തില്‍ മരണത്തിന്റെ വിളവെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുന്നു. ഈ വൈരുധ്യം പോലെത്തന്നെ ശ്രദ്ധേയമാണ്‌ അവിടത്തെ ഭൂമിശാസ്‌ത്രപരമായ അതിന്റെ പൊരുത്തക്കേട്‌. ജറുസലേമിന്റെ വടക്കുള്ള 2696 അടി ഉയരമുള്ള മലയും ലോകത്തിലെ ഏറ്റവും താഴ്‌ചയുള്ള സ്ഥലമായ ചാവുകടല്‍ തീരവും (കടല്‍നിരപ്പില്‍നിന്ന്‌ 1296 അടി ) തമ്മിലുള്ള അകലം 23 കി.മീ. മാത്രം. ഈ ഉയരവും താഴ്‌ചയും ഒന്നിച്ചുകഴിയുമ്പോള്‍ ഒരേ വംശത്തില്‍പ്പെട്ടവര്‍ തമ്മില്‍ത്തല്ല്‌ അവസാനിക്കുന്നില്ല.
മധ്യപൂര്‍വദേശത്തിലെ സമസ്‌തരാജ്യങ്ങളും പലസ്‌തീനിനെ പലമട്ടില്‍ അടിമപ്പെടുത്തിയിട്ടുണ്ട്‌. യഹൂദന്മാര്‍ കാനാന്‍ എന്നു വിളിച്ചിരുന്ന ഈ പ്രദേശം അവര്‍ അധീനമാക്കിയത്‌ ക്രി.മു. 13-ാം നൂറ്റാണ്ടില്‍. ബി.സി. 10-ാം നൂറ്റാണ്ടില്‍ സോളമന്‍ ഭരിച്ചപ്പോഴാണ്‌ പലസ്‌തീന്‍ സുഖമായി കഴിഞ്ഞുപോന്നതും. ഈജിപ്‌ത്‌ അതിനും മുമ്പേ അവിടം ഭരിച്ചിരുന്നു. പിന്നീട്‌ ആംഗ്ലിയന്‍, ബാബിലോണിയന്‍ ശക്തികള്‍ ഈ നാടിനെ പറ്റേ നശിപ്പിച്ചുകളഞ്ഞു. പിന്നീട്‌ പേര്‍ഷ്യക്കാരും അലക്‌സാണ്ടറും ടോളമിയും കയറിവന്നു ബൈസാന്റിയസ്സിന്റെ കീഴില്‍ ഇസ്രായേല്‍ ഒരു രാഷ്ട്രീയഘടകമായി നിലനിന്നെങ്കിലും പലസ്‌തീനില്‍ യഹൂദജനസംഖ്യ അങ്ങേയറ്റം ചുരുങ്ങിപ്പോയി.
അങ്ങനെ വന്നുവന്ന്‌ ഒടുവില്‍ പലസ്‌തീന്‍ തികച്ചും മുസ്‌ലിങ്ങളുടെ കീഴിലായി. അവര്‍ ജറുസലേമില്‍ 'ശിലാഗോപുരം' എന്ന ഒരു ആരാധനാലയം പണിതതോടെ ആധിപത്യം സമ്പൂര്‍ണമായി. 12-ാം നൂറ്റാണ്ടുമുതല്‍ 18-ാം നൂറ്റാണ്ടുവരെ പലസ്‌തീന്‍ മുസ്‌ലിങ്ങളുടെയും കുരിശുയുദ്ധക്കാരുടെയും പന്താട്ടത്തില്‍പ്പെട്ടുവലഞ്ഞു. നൂറ്റാണ്ട്‌ 16 ആയപ്പോഴേക്കും തുര്‍ക്കി സാമ്രാജ്യത്തിന്റെ പിടിയിലായി. 19-ാം നൂറ്റാണ്ടുവരെ ഈ നില പല മാറ്റങ്ങളോടെ തുടര്‍ന്നു. ഇതുവരെ മാറിനിന്ന പാശ്ചാത്യശക്തികള്‍ കുറച്ചുകഴിഞ്ഞപ്പോള്‍ തീയില്‍ എണ്ണയൊഴിക്കാന്‍ മുന്നോട്ടുവന്നു. ബ്രിട്ടന്റെ 'ബാല്‍ഫര്‍' പ്രഖ്യാപനം ഈ നിലപാടിന്റെ കാഹളം ഊതി. ബ്രിട്ടന്‍ പതുക്കെ പലസ്‌തീന്‍ അധീനപ്പെടുത്തി.
വംശശുദ്ധിവാദത്തിന്റെ മത്ത്‌ തലയ്‌ക്കുപിടിച്ച ഹിറ്റ്‌ലര്‍ യഹൂദസംഹാരം തുടര്‍ന്നപ്പോള്‍ പലസ്‌തീനിലേക്കുള്ള ജനപ്രവാഹം കടുത്തു.ഇത്താര്‍ 'ഡിയണിസം' എന്ന പേരില്‍ ഒരു ജൂതമാതൃദേശവാദം ഉയര്‍ത്തി ലോകമെങ്ങും സംഘടിച്ചുനിന്നു. ബ്രിട്ടന്‍ അവിടം വിട്ടപ്പോള്‍ പലസ്‌തീനിനെ വിഭജിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി. 1948 മെയ്‌ 14ന്‌ ഇസ്രായേല്‍ എന്ന യഹൂദരാജ്യത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെട്ടു.
തുടര്‍ന്ന്‌ അറബികളും ഇസ്രായേലും ഒരുപാട്‌ യുദ്ധങ്ങള്‍ നടത്തി. ഒടുവില്‍ ഇസ്രായേലിന്‌ ഈജിപ്‌തിന്റെ ഗാസയും ജോര്‍ദാന്റെ വെസ്റ്റ്‌ ബാങ്കും സിറിയയുടെ ഗോലാന്‍കുന്നുകളും മെച്ചമായി കിട്ടി. മറുവശത്ത്‌ 'പലസ്‌തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍' എന്ന സംഘടന (പി.എല്‍.ഒ.) രൂപംകൊള്ളുകയും യാസര്‍ അറഫാത്ത്‌ എന്ന അല്‍-ഫത്ത നേതാവിന്റെകീഴില്‍ ഐക്യരാഷ്ട്ര അസംബ്ലി വരെ അംഗീകരിച്ച ഒരു ഭരണരഹിതസഖ്യമെന്ന ഖ്യാതി നേടുകയും ചെയ്‌തു.
അങ്ങനെ കാലം എത്ര വേഗത്തില്‍ പാഞ്ഞുപോയിട്ടും പലസ്‌തീന്‍ പ്രശ്‌നം ഇന്നും അമ്മിക്കല്ലുപോലെ ആട്ടവും അനക്കവുമില്ലാതെ കഴിയുന്നു. ഗാസയില്‍ വെടിയൊച്ച മുഴങ്ങിക്കൊണ്ടിരിക്കുന്നു.
മഹാത്മാഗാന്ധിയുടെ ജീവത്യാഗത്തിനും അല്‌പം മുമ്പാണ്‌ വിഭജനമാവശ്യമായിത്തീര്‍ന്നത്‌ എന്ന്‌ വ്യക്തമായിരിക്കുമല്ലോ. ഗാന്ധിജി ഈ പ്രശ്‌നത്തെ ഇന്ത്യയുടെ വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ്‌ കണ്ടത്‌. ഹിന്ദു-മുസ്‌ലിം പ്രശ്‌നംപോലെ ജൂത-അറബിപ്രശ്‌നവും പരസ്‌പര സ്‌നേഹത്തിന്റെയും വിട്ടുവീഴ്‌ചയുടെയും വഴിയിലൂടെ മാത്രമേ പരിഹരിക്കാന്‍ ആവുകയുള്ളൂ എന്ന്‌ ഗാന്ധിജിക്ക്‌ ഉറപ്പായിരുന്നു. ആ കാലത്ത്‌ ഗാന്ധിജി പലസ്‌തീന്‍ പ്രശ്‌നത്തെ ഇന്നു നാം കാണുന്ന അതേ രീതിയിലാണ്‌ കണ്ടത്‌. 1947 ജൂണ്‍ രണ്ടിന്‌ ബോംബെ ദ്രോഡിഹാളില്‍ ഗാന്ധിജി ഒരു യൂറോപ്യന്‍ ചോദിച്ച ചോദ്യത്തിനുത്തരമായി തന്റെ അഭിപ്രായം വ്യക്തമാക്കി.
ചോദ്യം:- ''പലസ്‌തീന്‍ പ്രശ്‌നത്തില്‍ ഏറ്റവും സ്വീകാര്യമായ പരിഹാരം അങ്ങയുടെ അഭിപ്രായത്തില്‍ എന്താണ്‌?''
ഉത്തരം:- ''യഹൂദന്മാര്‍ ഭീകരവാദത്തെയും ഹിംസയെയും തീര്‍ത്തും ഉപേക്ഷിക്കുക.''
വളച്ചുകെട്ടലോ കൂട്ടിപ്പറയലോ ഒഴിഞ്ഞുപോകലോ ഒന്നുമില്ല. ഇന്ന്‌ ഈ പ്രശ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്ന അതേ വാക്ക്‌ 'ടെററിസം'- ഗാന്ധിജി അന്നേ കണ്ടെത്തി ഉപയോഗിച്ചു. 'ഹരിജനി'ലും (18-5-1940) ഇതേ ചോദ്യത്തിന്‌ ഇതേ ഉത്തരം കൊടുത്തിട്ടുണ്ട്‌. ബ്രിട്ടന്റെയോ അമേരിക്കയുടെയോ സഹായം തേടാതെ ജൂതര്‍ അറബികളോട്‌ ഒന്നിച്ച്‌ സംസാരിച്ച്‌ പ്രശ്‌നം ഒത്തുതീര്‍ക്കണമെന്ന്‌ ഗാന്ധി തുറന്നു പറഞ്ഞു.
അറബിജനതയ്‌ക്കും ഗാന്ധിജി ഒരു ഉപദേശം നല്‍കി ('ഹിന്ദു' - 1-5-1947):- ''യഹൂദര്‍ ലോകത്തിന്റെ സഹാനുഭൂതി അര്‍ഹിക്കുന്ന ഒരു മര്‍ദിത സമൂഹമാണ്‌. അറബികള്‍ മഹത്തായ ചരിത്രമുള്ള ഒരു മഹാജനതയാണ്‌. അതിനാല്‍ അവര്‍ മറ്റു രാജ്യങ്ങളുടെ മധ്യസ്ഥത കൂടാതെ ജൂതര്‍ക്ക്‌ അഭയം നല്‍കുന്നത്‌ അവരുടെ ഔദാര്യത്തിന്റെ പാരമ്പര്യത്തിന്‌ ചേര്‍ന്നതായിരിക്കും.''
യഹൂദന്മാര്‍ പലസ്‌തീനിനെ തങ്ങള്‍ക്ക്‌ ഉപഹാരമായി നല്‍കിയ 'വാഗ്‌ദത്തഭൂമി' ആയിട്ടാണല്ലോ കാണുന്നത്‌. നമ്മുടെ ഇന്നത്തെ നേതാക്കള്‍ ആരും ആ വാദം കണ്ടതായി നടിച്ചില്ല. പക്ഷേ, ഗാന്ധിജി അന്നതു കണ്ട്‌ ഒറ്റ വാക്യത്തില്‍ അതിനു മറുപടിയും കൊടുത്തു. യഹൂദന്മാര്‍ക്ക്‌ അതിനു മറുപടി ഉണ്ടായില്ല. ഗാന്ധിജി പറഞ്ഞു- ''ബൈബിളിലെ സങ്കല്‌പമനുസരിച്ചുള്ള പലസ്‌തീന്‍ ഭരണപരമായ ഒരു നാടല്ല.''
പക്ഷേ, ഗാന്ധിജി ജൂതപ്രശ്‌നത്തെ സമ്പൂര്‍ണമായി അപഗ്രഥിച്ച്‌ എഴുതിയ നീണ്ട ഒരു ലേഖനമുണ്ട്‌. ഇത്ര സമഗ്രമായി, പ്രശ്‌നത്തിന്റെ ഒരു വശവും വിടാതെ, ആ കാലത്ത്‌ ഏതെങ്കിലും ഒരു ലോകനേതാവ്‌ ഇങ്ങനെ പറഞ്ഞിരിക്കാന്‍ വഴിയില്ല. അന്നത്തെ പ്രധാനപ്പെട്ട ലോകവിഷയം ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടത്തുന്ന യഹൂദനാശനമാണല്ലോ. അതിന്റെ പശ്ചാത്തലത്തിലാണ്‌ ഗാന്ധിജി യഹൂദപ്രശ്‌നത്തെ നിരീക്ഷിച്ചത്‌. മഹാത്മാവിന്റെ സഹാനുഭൂതി യഹൂദരോടാണ്‌; പക്ഷേ, അദ്ദേഹത്തിന്റെ നീതിബോധം അറബികളുടെ കൂടെയാണ്‌.
യഹൂദരുടെ വാദവും മാതൃഭൂമി നേടാനായി ബൈബിള്‍ ഉദ്ധരിക്കുന്ന രീതിയും ഗാന്ധിജിയെ ആകര്‍ഷിക്കുന്നില്ല. മറ്റെല്ലാവരും എവിടെയാണോ പിറക്കുകയും കുടിയേറിപ്പാര്‍ക്കുകയും ചെയ്‌തത്‌ അവിടം ജന്മസ്ഥലമായി കൈക്കൊള്ളണം എന്നാണ്‌ ജൂതര്‍ക്കുള്ള നിര്‍ദേശം. പലസ്‌തീന്‍ അറബികളുടെതാണ്‌- ഒരു സന്ദേഹവുമില്ല ഗാന്ധിജിക്ക്‌. ഇംഗ്ലണ്ട്‌ ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ്‌ ഫ്രഞ്ചുകാര്‍ക്കും എന്നതുപോലെ ഇതെല്ലാം ചരിത്രഗതിയില്‍ സംഭവിക്കുന്നതാണ്‌.
അത്രയേറെ ആളുകള്‍ അറിയാത്ത ഗാന്ധിജിയുടെ യഹൂദപ്രശ്‌നസംബന്ധിയായ ചില വസ്‌തുതകള്‍ പുറത്തുകൊണ്ടുവന്നത്‌ പുരാവസ്‌തുതാത്‌പര്യം കൊണ്ടല്ല. അവയുടെ വര്‍ത്തമാനപ്രസക്തി വളരെ വലുതാണ്‌.
മതത്തെയും പ്രബലരാഷ്ട്രങ്ങളെയും കൂട്ടുപിടിച്ചും മതാനുയായികളെ സംഘടിപ്പിച്ചുംകൊണ്ട്‌ ഒരു മാതൃരാജ്യം വേണമെന്ന വാദം മുഖംനോക്കാതെ സത്യധീരതയോടെ ഗാന്ധിജി അപലപിച്ചു. ഇന്ത്യ ഇന്നു ഭരിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എഴുപതുകൊല്ലം മുമ്പ്‌ ഗാന്ധിജി ചൂണ്ടിക്കാണിച്ച പരമാര്‍ഥങ്ങള്‍ മറകൂടാതെ ഇന്ന്‌ പറയാന്‍ പറ്റില്ല.
അവര്‍ അതും പറയണം; പറയുന്നവരാകണം. ഈ ആശയം വളര്‍ത്താനാണ്‌ ഈ പ്രബന്ധം എഴുതിയത്‌. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ തലയുയര്‍ത്തി നി'േണ്ടത്‌ നേതൃത്വത്തിന്റെ സത്യധീരതകൊണ്ടാണ്‌.സമ്പത്തോ വാണിജ്യമോ കുന്നുകൂടിയിട്ടല്ല. അവയെല്ലാം തകര്‍ന്നുപോകും- നാമത്‌ കണ്ടുകൊണ്ടിരിക്കുന്നു. പലസ്‌തീന്‍ പ്രശ്‌നം ചര്‍ച്ചചെയ്യുമ്പോഴോ അതു സംബന്ധിച്ച്‌ പ്രസ്‌താവന ഇറക്കുമ്പോഴോ ഗാന്ധിജിയുടെ അഭിപ്രായങ്ങള്‍ തേടിപ്പിടിച്ച്‌ ഇക്കൂട്ടര്‍ വായിക്കുകയാണെങ്കില്‍ ഇന്ത്യയുടെ യശസ്സ്‌ എത്രമാത്രം ഉയരുകയില്ല!

chithrakaran ചിത്രകാരന്‍ said...

കൊള്ളാം!
ഇന്ത്യയില്‍ ഇപ്പോള്‍
അന്തസ്സോ,ആത്മാഭിമാനമോ,
രാഷ്ട്രീയ ബോധമോ ഉള്ള
ഒരു രാഷ്ട്രീയ നേതാവെങ്കിലുമുണ്ടോ ?
എങ്കിലല്ലേ, ലോകത്തോട്
ഇത്തരം ദര്‍ശനങ്ങള്‍ പറയാന്‍
ചങ്കുറപ്പുണ്ടാകു.

സോണിയയുടേയും,കുട്ടികളുടേയും,
പേരക്കുട്ടികളുടേയും
ക്ഷേമവും ഖ്യാതിയും ഉറപ്പുവരുത്താനായി
വീട്ടുവേല ചെയ്യുന്ന അഭിനവ നായന്മാരേയും,അച്ചികളേയും,നസ്രാണികളേയും നാം കോണ്‍ഗ്രസ്സുകാരെന്നു വിളിക്കുന്നു.
ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന
ഈ അമ്മ റാണി ഭരണത്തിനെതിരെ
ചെറുവിരലനക്കാന്‍ പോലും ശേഷിയില്ലാത്ത
തന്തക്കു പിറക്കാത്ത,അടുത്ത ഊഴത്തിനു കാത്തുനില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളും.

ഇന്ത്യയിലെ രാഷ്ട്രീയക്കാരെ
കാണാന്‍ മൈക്രോസ്കോപ്പോ
മറ്റോ വേണ്ടിവരും.

രാഷ്ട്രീയ വീട്ടുവേലക്കാരുടെ
കോണകം കഴുകി ഉപജീവിക്കുന്ന
കുറെ പത്ര-മാധ്യമങ്ങളും,സാഹിത്യ കേസരികളും !