Saturday, February 07, 2009

ജീവല്‍ പ്രശ്നങ്ങളെക്കുറിച്ച്

നവകേരളമാര്‍ച്ച് ആവേശത്തോടെ മുന്നേറുന്നു‍കോഴിക്കോട് ജില്ലയിലാണ് ഇപ്പോള്‍ മാര്‍ച്ച്. വയനാട്ടിലെ അഭൂതപൂര്‍വമായ ജനമുന്നേറ്റത്തിന്റെ കൂടുതല്‍ ശക്തമായ തുടര്‍ച്ചയാണ് കോഴിക്കോട് ജില്ലയിലെ പര്യടനത്തിലാകെ ദൃശ്യമായത്. പ്രതികൂലസാഹചര്യങ്ങളെയും കടന്നാക്രമണങ്ങളെയും സുധീരം നേരിട്ട് ദുരിതങ്ങള്‍ നീന്തിക്കയറിയ മുതിര്‍ന്ന പാര്‍ടി പ്രവര്‍ത്തകരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും എല്ലാ സ്വീകരണവേദികളിലുമുണ്ട്. ധീരവിപ്ളവകാരികളെ ചോറൂട്ടിയ അമ്മമാര്‍ ആശീര്‍വദിക്കാനെത്തുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത വികാരമാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്കാകെ. ബീഡിത്തൊഴിലാളികളായ പഴയകാല സഖാക്കളെ തലശേരിയിലും മറ്റും സ്വീകരണകേന്ദ്രങ്ങളില്‍ കണ്ടുമുട്ടി. ഈ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലെല്ലാം കൂടെയുണ്ടായിരുന്നവരാണ് അവര്‍. പാര്‍ടി ജാഥ വിജയിപ്പിക്കാന്‍ മാത്രമല്ല പാര്‍ടി നേരിടുന്ന കടന്നാക്രമണങ്ങളെ എന്തും ത്യജിച്ച് നേരിടാന്‍തന്നെ തയ്യാറായാണ് തങ്ങള്‍ വന്നതെന്ന് വിളിച്ചോതുന്നതായിരുന്നു അവരുടെ മുഖങ്ങള്‍. ബീഡിത്തൊഴിലാളികള്‍ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബീഡിവ്യവസായപ്രതിസന്ധി ആയിരക്കണക്കിനു കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. ദിനേശ് ബീഡിയടക്കം ഈ മേഖലയിലെ എല്ലാ സ്ഥാപനവും വിഷമാവസ്ഥയിലാണ്. പതിനായിരക്കണക്കിനു ബീഡിത്തൊഴിലാളികള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിഷമിക്കുന്നു. അവരെ സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് ബാധ്യതയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബീഡിത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള പ്രായോഗിക പദ്ധതികള്‍ നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മലയോരകര്‍ഷകരുടെ വമ്പിച്ച പങ്കാളിത്തമാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടത്. കുരുമുളകുകൃഷി നേരിടുന്ന പ്രതിസന്ധിയടക്കം കാര്‍ഷികമേഖലയിലെ ഒട്ടേറെ പ്രശ്നം ജാഥയുടെ ശ്രദ്ധയില്‍ വരികയുണ്ടായി. കാര്‍ഷികമേഖലയില്‍ തകര്‍ച്ചയ്ക്കുള്ള കാരണം തെറ്റായ നയങ്ങള്‍തന്നെയാണ്. വിത്തിനും വളത്തിനുമെല്ലാമുള്ള സബ്സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഫലമായി നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലകിട്ടാത്ത നിലവന്നു. ഇന്ത്യന്‍ കാര്‍ഷികമേഖലയെ കര്‍ഷകരുടെ കൂട്ടആത്മഹത്യയുടെ വേദിയാക്കിയത് ഈ ദുര്‍നയങ്ങള്‍തന്നെ. അവയുടെ ഫലമായി കാര്‍ഷികമേഖല തകര്‍ന്നപ്പോള്‍ ജനകീയസമ്മര്‍ദം ശക്തമായി. അതിന്റെ അടിസ്ഥാനത്തിലാണ് ചില പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായത്. എന്നാല്‍, പാക്കേജുകള്‍കൊണ്ട് പരിഹരിക്കപ്പെടുന്നതല്ല കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍. ഇപ്പോള്‍ തുടര്‍ന്നുവരുന്ന നയങ്ങള്‍തന്നെ തിരുത്തുക എന്നതാണ് ഏറ്റവും പ്രധാനം. അതിനായുള്ള പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നത്. എന്നാല്‍, കൂടുതല്‍ രൂക്ഷഫലമുണ്ടാക്കുന്ന നടപടിയുമായാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാര്‍ഷികമേഖലയെ തകര്‍ക്കുന്നതാണ് യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച വിത്ത് ബില്‍. വിത്ത് ഉല്‍പ്പാദിപ്പിക്കാനും വിപണനംചെയ്യാനും കൈമാറ്റം ചെയ്യാനും മാറ്റക്കച്ചവടം നടത്താനുമുള്ള കര്‍ഷകരുടെ അവകാശം ഈ ബില്ലിലൂടെ കവര്‍ന്നെടുക്കപ്പെടും. എല്ലാ ഇനത്തിലുമുള്ള വിത്തുകളുടെ ഉല്‍പ്പാദനം വിത്തുകമ്പനികളുടെ കുത്തകാധിപത്യത്തിന്‍കീഴിലാകും. വിത്തുവില കുതിച്ചുയരും. ഈ ബില്ലിലെ ജനദ്രോഹനയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതി പാര്‍ലമെന്റ് സ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടും മാറ്റം വരുത്താനുള്ള സമീപനം സര്‍ക്കാരിന്റെ ഭാഗത്തില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് തല്‍ക്കാലം മാറ്റിവയ്ക്കപ്പെടുക മാത്രമാണുണ്ടായത്. ദേശീയ കര്‍ഷക കമീഷന്റെ അന്തിമ റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. കൃഷിഭൂമിയില്ലാത്ത ഓരോ കര്‍ഷകകുടുംബത്തിനും ഒരേക്കര്‍ ഭൂമി, കര്‍ഷകരുടെ വായ്പകള്‍ക്ക് പലിശ കുറയ്ക്കല്‍, പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കല്‍, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയാതിരിക്കുന്നതിനായി വിലസുസ്ഥിരതാഫണ്ട് രൂപവല്‍ക്കരണം, സ്ഥാപനസംബന്ധമായ കടം നിശ്ചയിക്കല്‍, പലിശ നിരക്ക് നാലു ശതമാനത്തില്‍ താഴെയാക്കി നിശ്ചയിക്കല്‍ തുടങ്ങിയ മൂര്‍ത്തമായ നിര്‍ദേശങ്ങളടങ്ങിയ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുപകരം തൊലിപ്പുറമേയുള്ള ചികിത്സാ പ്രഹസനമായ 'പാക്കേജു'കള്‍ക്കു പിന്നാലെ പായുകയാണ് യുപിഎ സര്‍ക്കാര്‍. കാര്‍ഷികമേഖല നേരിടുന്ന പ്രശ്നങ്ങളോടു യുപിഎ സര്‍ക്കാര്‍ കാട്ടുന്ന അവഗണന രാജ്യത്തോടുള്ള നീതികേടുതന്നെയാണ്. ഭക്ഷ്യസുരക്ഷ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കാര്‍ഷികമേഖലയിലെ അടിസ്ഥാനപ്രശ്നങ്ങള്‍ കൈകാര്യംചെയ്തുകൊണ്ടേ സാധ്യമാകൂ. നവകേരള മാര്‍ച്ച് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് ഇത്തരം ജീവല്‍പ്രധാനമായ പ്രശ്നങ്ങളാണ്. വെള്ളിയാഴ്ച രാവിലെ ജാഥ പര്യടനം തുടങ്ങുന്നതിനുമുമ്പ് മുക്കത്ത് ജാഥാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യംചെയ്തപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യം, മാര്‍ച്ചിന്റെ പ്രഖ്യാപിത മുദ്രാകവാക്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍നിന്ന് മാറിപ്പോകുന്നുണ്ടോ എന്നായിരുന്നു. ജാഥയില്‍ പ്രസംഗിക്കുന്നവരാകെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത് 'സുരക്ഷിത ഇന്ത്യ, ഐശ്വര്യ കേരളം' എന്ന മുദ്രാവാക്യത്തിലൂന്നി രാജ്യവും നമ്മുടെ സംസ്ഥാനവും നേരിടുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളും അവയോട് പാര്‍ടിക്കുള്ള സമീപനവുമാണ്. അതുകേള്‍ക്കാതെ വിവാദങ്ങള്‍ക്കുവേണ്ടിമാത്രം കാതുകൂര്‍പ്പിക്കുന്നവര്‍ക്ക് ഉന്നയിക്കാനാകുന്ന ചോദ്യമാണ് മാധ്യമ സുഹൃത്തില്‍നിന്നുണ്ടായത്. അത്തരം സംശയങ്ങള്‍ നവകേരള മാര്‍ച്ചിനെ ആവേശപൂര്‍വം വരവേല്‍ക്കുന്ന ജനസഹസ്രങ്ങള്‍ക്കില്ല. അവര്‍ മണിക്കൂറുകളോളം പൊരിവെയിലില്‍ കാത്തുനിന്നുപോലും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രസംഗങ്ങള്‍ ശ്രവിക്കുകയാണ്. ഈ ജാഥ ഫെബ്രുവരി 25ന് തിരുവനന്തപുരത്തു സമാപിക്കുമ്പോഴേക്കും കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിദ്യാഭ്യാസപരിപാടി എന്ന ഖ്യാതികൂടി ആര്‍ജിക്കുമെന്നാണ് ഇതുവരെയുള്ള അനുഭവങ്ങളില്‍നിന്ന് ഉറപ്പിക്കാനാകുന്നത്.

2 comments:

ജനശക്തി ന്യൂസ്‌ said...

നവകേരളമാര്‍ച്ച് ആവേശത്തോടെ മുന്നേറുന്നു
‍കോഴിക്കോട് ജില്ലയിലാണ് ഇപ്പോള്‍ മാര്‍ച്ച്. വയനാട്ടിലെ അഭൂതപൂര്‍വമായ ജനമുന്നേറ്റത്തിന്റെ കൂടുതല്‍ ശക്തമായ തുടര്‍ച്ചയാണ് കോഴിക്കോട് ജില്ലയിലെ പര്യടനത്തിലാകെ ദൃശ്യമായത്. പ്രതികൂലസാഹചര്യങ്ങളെയും കടന്നാക്രമണങ്ങളെയും സുധീരം നേരിട്ട് ദുരിതങ്ങള്‍ നീന്തിക്കയറിയ മുതിര്‍ന്ന പാര്‍ടി പ്രവര്‍ത്തകരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും എല്ലാ സ്വീകരണവേദികളിലുമുണ്ട്. ധീരവിപ്ളവകാരികളെ ചോറൂട്ടിയ അമ്മമാര്‍ ആശീര്‍വദിക്കാനെത്തുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത വികാരമാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്കാകെ. ബീഡിത്തൊഴിലാളികളായ പഴയകാല സഖാക്കളെ തലശേരിയിലും മറ്റും സ്വീകരണകേന്ദ്രങ്ങളില്‍ കണ്ടുമുട്ടി. ഈ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലെല്ലാം കൂടെയുണ്ടായിരുന്നവരാണ് അവര്‍. പാര്‍ടി ജാഥ വിജയിപ്പിക്കാന്‍ മാത്രമല്ല പാര്‍ടി നേരിടുന്ന കടന്നാക്രമണങ്ങളെ എന്തും ത്യജിച്ച് നേരിടാന്‍തന്നെ തയ്യാറായാണ് തങ്ങള്‍ വന്നതെന്ന് വിളിച്ചോതുന്നതായിരുന്നു അവരുടെ മുഖങ്ങള്‍. ബീഡിത്തൊഴിലാളികള്‍ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബീഡിവ്യവസായപ്രതിസന്ധി ആയിരക്കണക്കിനു കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. ദിനേശ് ബീഡിയടക്കം ഈ മേഖലയിലെ എല്ലാ സ്ഥാപനവും വിഷമാവസ്ഥയിലാണ്. പതിനായിരക്കണക്കിനു ബീഡിത്തൊഴിലാളികള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിഷമിക്കുന്നു. അവരെ സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് ബാധ്യതയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബീഡിത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള പ്രായോഗിക പദ്ധതികള്‍ നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മലയോരകര്‍ഷകരുടെ വമ്പിച്ച പങ്കാളിത്തമാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടത്. കുരുമുളകുകൃഷി നേരിടുന്ന പ്രതിസന്ധിയടക്കം കാര്‍ഷികമേഖലയിലെ ഒട്ടേറെ പ്രശ്നം ജാഥയുടെ ശ്രദ്ധയില്‍ വരികയുണ്ടായി. കാര്‍ഷികമേഖലയില്‍ തകര്‍ച്ചയ്ക്കുള്ള കാരണം തെറ്റായ നയങ്ങള്‍തന്നെയാണ്. വിത്തിനും വളത്തിനുമെല്ലാമുള്ള സബ്സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഫലമായി നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലകിട്ടാത്ത നിലവന്നു. ഇന്ത്യന്‍ കാര്‍ഷികമേഖലയെ കര്‍ഷകരുടെ കൂട്ടആത്മഹത്യയുടെ വേദിയാക്കിയത് ഈ ദുര്‍നയങ്ങള്‍തന്നെ. അവയുടെ ഫലമായി കാര്‍ഷികമേഖല തകര്‍ന്നപ്പോള്‍ ജനകീയസമ്മര്‍ദം ശക്തമായി. അതിന്റെ അടിസ്ഥാനത്തിലാണ് ചില പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായത്. എന്നാല്‍, പാക്കേജുകള്‍കൊണ്ട് പരിഹരിക്കപ്പെടുന്നതല്ല കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍. ഇപ്പോള്‍ തുടര്‍ന്നുവരുന്ന നയങ്ങള്‍തന്നെ തിരുത്തുക എന്നതാണ് ഏറ്റവും പ്രധാനം. അതിനായുള്ള പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നത്. എന്നാല്‍, കൂടുതല്‍ രൂക്ഷഫലമുണ്ടാക്കുന്ന നടപടിയുമായാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാര്‍ഷികമേഖലയെ തകര്‍ക്കുന്നതാണ് യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച വിത്ത് ബില്‍. വിത്ത് ഉല്‍പ്പാദിപ്പിക്കാനും വിപണനംചെയ്യാനും കൈമാറ്റം ചെയ്യാനും മാറ്റക്കച്ചവടം നടത്താനുമുള്ള കര്‍ഷകരുടെ അവകാശം ഈ ബില്ലിലൂടെ കവര്‍ന്നെടുക്കപ്പെടും. എല്ലാ ഇനത്തിലുമുള്ള വിത്തുകളുടെ ഉല്‍പ്പാദനം വിത്തുകമ്പനികളുടെ കുത്തകാധിപത്യത്തിന്‍കീഴിലാകും. വിത്തുവില കുതിച്ചുയരും. ഈ ബില്ലിലെ ജനദ്രോഹനയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതി പാര്‍ലമെന്റ് സ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടും മാറ്റം വരുത്താനുള്ള സമീപനം സര്‍ക്കാരിന്റെ ഭാഗത്തില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് തല്‍ക്കാലം മാറ്റിവയ്ക്കപ്പെടുക മാത്രമാണുണ്ടായത്. ദേശീയ കര്‍ഷക കമീഷന്റെ അന്തിമ റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. കൃഷിഭൂമിയില്ലാത്ത ഓരോ കര്‍ഷകകുടുംബത്തിനും ഒരേക്കര്‍ ഭൂമി, കര്‍ഷകരുടെ വായ്പകള്‍ക്ക് പലിശ കുറയ്ക്കല്‍, പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കല്‍, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയാതിരിക്കുന്നതിനായി വിലസുസ്ഥിരതാഫണ്ട് രൂപവല്‍ക്കരണം, സ്ഥാപനസംബന്ധമായ കടം നിശ്ചയിക്കല്‍, പലിശ നിരക്ക് നാലു ശതമാനത്തില്‍ താഴെയാക്കി നിശ്ചയിക്കല്‍ തുടങ്ങിയ മൂര്‍ത്തമായ നിര്‍ദേശങ്ങളടങ്ങിയ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുപകരം തൊലിപ്പുറമേയുള്ള ചികിത്സാ പ്രഹസനമായ 'പാക്കേജു'കള്‍ക്കു പിന്നാലെ പായുകയാണ് യുപിഎ സര്‍ക്കാര്‍. കാര്‍ഷികമേഖല നേരിടുന്ന പ്രശ്നങ്ങളോടു യുപിഎ സര്‍ക്കാര്‍ കാട്ടുന്ന അവഗണന രാജ്യത്തോടുള്ള നീതികേടുതന്നെയാണ്. ഭക്ഷ്യസുരക്ഷ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കാര്‍ഷികമേഖലയിലെ അടിസ്ഥാനപ്രശ്നങ്ങള്‍ കൈകാര്യംചെയ്തുകൊണ്ടേ സാധ്യമാകൂ. നവകേരള മാര്‍ച്ച് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് ഇത്തരം ജീവല്‍പ്രധാനമായ പ്രശ്നങ്ങളാണ്. വെള്ളിയാഴ്ച രാവിലെ ജാഥ പര്യടനം തുടങ്ങുന്നതിനുമുമ്പ് മുക്കത്ത് ജാഥാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യംചെയ്തപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യം, മാര്‍ച്ചിന്റെ പ്രഖ്യാപിത മുദ്രാകവാക്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍നിന്ന് മാറിപ്പോകുന്നുണ്ടോ എന്നായിരുന്നു. ജാഥയില്‍ പ്രസംഗിക്കുന്നവരാകെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത് 'സുരക്ഷിത ഇന്ത്യ, ഐശ്വര്യ കേരളം' എന്ന മുദ്രാവാക്യത്തിലൂന്നി രാജ്യവും നമ്മുടെ സംസ്ഥാനവും നേരിടുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളും അവയോട് പാര്‍ടിക്കുള്ള സമീപനവുമാണ്. അതുകേള്‍ക്കാതെ വിവാദങ്ങള്‍ക്കുവേണ്ടിമാത്രം കാതുകൂര്‍പ്പിക്കുന്നവര്‍ക്ക് ഉന്നയിക്കാനാകുന്ന ചോദ്യമാണ് മാധ്യമ സുഹൃത്തില്‍നിന്നുണ്ടായത്. അത്തരം സംശയങ്ങള്‍ നവകേരള മാര്‍ച്ചിനെ ആവേശപൂര്‍വം വരവേല്‍ക്കുന്ന ജനസഹസ്രങ്ങള്‍ക്കില്ല. അവര്‍ മണിക്കൂറുകളോളം പൊരിവെയിലില്‍ കാത്തുനിന്നുപോലും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രസംഗങ്ങള്‍ ശ്രവിക്കുകയാണ്. ഈ ജാഥ ഫെബ്രുവരി 25ന് തിരുവനന്തപുരത്തു സമാപിക്കുമ്പോഴേക്കും കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിദ്യാഭ്യാസപരിപാടി എന്ന ഖ്യാതികൂടി ആര്‍ജിക്കുമെന്നാണ് ഇതുവരെയുള്ള അനുഭവങ്ങളില്‍നിന്ന് ഉറപ്പിക്കാനാകുന്നത്

Anonymous said...

ഈ ജനത്തെയൊന്നും ഞങ്ങള്‍ കാണുകില്ല. ഞങ്ങള്‍ക്ക് ജനം എന്നാല്‍ ഇടത്പക്ഷത്തിനെതിരെ നില്‍ക്കുന്നവര്‍ മാത്രം.