Thursday, February 05, 2009

നവകേരളമാര്‍ച്ചും മാധ്യമങ്ങളും

നവകേരളമാര്‍ച്ചും മാധ്യമങ്ങളും

കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ജനമുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുന്ന നവകേരളമാര്‍ച്ച് അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ സമീപനം ഗൌരവമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ഡല്‍ഹിയിലെ കേരളഹൌസില്‍ എവിടെനിന്നോ വന്ന ഏഴുപേര്‍ നടത്തിയ പ്രകടനം ഈ മാധ്യമങ്ങള്‍ക്ക് വന്‍ വാര്‍ത്തയാണ്. അതിന്റെ ചിത്രംവരെ കണ്ടെത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് ചിലര്‍. എന്നാല്‍, നവകേരളമാര്‍ച്ചിലെ ജനപങ്കാളിത്തം പ്രകടമാകുന്ന ഒരു ചിത്രവും നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചതുപോലെയാണ് ഇക്കൂട്ടര്‍ പെരുമാറുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ നടത്തുന്ന മാര്‍ച്ചിനു പാര്‍ടിയെ ആകെ അണിനിരത്താന്‍ കഴിയേണ്ടതാണെന്നും എന്നാല്‍, നവകേരളമാര്‍ച്ചിന്റെ പാഠം തിരിച്ചാണെന്നും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രചാരകരായ ഇംഗ്ളീഷ് പത്രം പ്രത്യേക കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. കണ്ണൂരില്‍നിന്ന് എഴുതിവിടുന്ന ലേഖകന് തിങ്ങിക്കൂടുന്ന വന്‍ ജനാവലിയെ കാണാന്‍ കഴിയാത്തവിധം കണ്ണിനു തിമിരം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പ്. സങ്കുചിതമായ രാഷ്ട്രീയ വിരോധത്തിന്റെ തിമിരം ബാധിച്ച ലേഖകന്റെ വിഷം വമിക്കുന്ന പേന ചില പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. തലസ്ഥാനംവരെ ഈ ജാഥ എത്തിച്ചേരുമോയെന്നുപോലും അദ്ദേഹത്തിനു ഉല്‍ക്കണ്ഠയുള്ള മട്ടിലാണ് എഴുത്ത്. കല്ലുവച്ച നുണയും അടിച്ചിറക്കി തരംതാണ പ്രവര്‍ത്തനം നടത്താന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. വാര്‍ത്ത സത്യമായിരിക്കണമെന്നും അഭിപ്രായം സ്വതന്ത്രമാകാമെന്നും അടിസ്ഥാനതത്വമായി പ്രഖ്യാപിക്കുന്ന നിഷ്പക്ഷ മുഖംമൂടികളുടെ തനിനിറം പുറത്താകുന്നതിന് ഇത്തരം സന്ദര്‍ഭങ്ങള്‍ സഹായിക്കും. തങ്ങള്‍ക്ക് ചിലര്‍ വിളമ്പിത്തരുന്ന കാര്യങ്ങള്‍ അവഗണിക്കണമെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍, അന്വേഷണബുദ്ധിയുള്ളവര്‍ അതിനു പുറകിലുള്ളത് കണ്ടെത്തുന്നതിനു ശ്രമിക്കേണ്ടതുണ്ട്. ഏതറ്റംവരെ പോകാനും മടിയില്ലാത്തവരാണ് നമ്മുടെ നാട്ടിലുള്ളതെന്ന് നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. വന്‍ ജനക്കൂട്ടം അണിനിരന്ന പരിപാടിയില്‍ ഏതോ ഒരാള്‍ എന്തോ ബഹളം കാട്ടിയതിനെ പിണറായിക്കുള്ള ചെരുപ്പേറാക്കുന്നതിന് ഒരു ഉളുപ്പുമുണ്ടായില്ല ഞങ്ങളുടെ സഹജീവികള്‍ക്ക്. തങ്ങള്‍ ചെയ്യുന്ന തൊഴിലിന്റെ മഹത്വത്തെക്കൂടി തകര്‍ക്കുകയാണ് ഇത്തരം വളച്ചൊടിക്കലുകളിലൂടെ എന്ന കാര്യം ഓര്‍ത്താല്‍ കൊള്ളാം. പാര്‍ടിയെ ഒരു സംഘം ആക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് ജനം ഒഴുകിവരുന്നത്. തങ്ങള്‍ ജീവനു തുല്യം സ്നേഹിക്കുന്ന പാര്‍ടിയെയാണ് വലതുപക്ഷശക്തികളും അവരുടെ മൂടുതാങ്ങികളും ചേര്‍ന്ന് വേട്ടയാടാന്‍ ശ്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞവര്‍ ഈ മാര്‍ച്ചിനെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുകയാണ്. സാധാരണ പൊതുപരിപാടിയില്‍ പങ്കെടുത്ത് ശീലമില്ലാത്തവരും പൊരിവെയിലിനെപ്പോലും കൂസാതെ തങ്ങളുടെ പാര്‍ടിയുടെ മാര്‍ച്ച് വിജയിപ്പിക്കാന്‍ എത്തുന്നത് കണ്ണുള്ളവര്‍ക്കൊന്നും കാണാതിരിക്കാനാവില്ല. എന്നാല്‍, ക്ഷീരമുള്ളോരകിടിലും ചോര തന്നെ തേടുന്നവര്‍ക്ക് അതൊന്നും വാര്‍ത്തയല്ല. പിണറായി വിജയന്‍ എന്ന വ്യക്തിയെയല്ല ആക്രമിക്കുന്നതെന്നും പാര്‍ടിയെയാണ് ശത്രുക്കള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും തിരിച്ചറിയുന്നവരാണ് സാമാന്യബോധമുള്ള ജനം. കേസുംകൂട്ടവുമായി നടക്കുന്ന സംഘം ഡല്‍ഹിയില്‍ പോയി പത്രസമ്മേളനം നടത്തിയതോടെ തനിനിറം ഒന്നുകൂടി വ്യക്തമായി. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിനായി ജീവിതമാകെ സമര്‍പ്പിക്കുകയും അവസാനശ്വാസംവരെ കമ്യൂണിസ്റ്റായിരിക്കുകയും കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി രാജ്യമാകെ ആദരിക്കുകയുംചെയ്തിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെവരെ ചെളിവാരിയെറിയാന്‍ ഇവര്‍ക്ക് മടിയില്ലെന്ന് അതു തെളിയിച്ചു. പാര്‍ടി ജനറല്‍ സെക്രട്ടറിയെയും പിബി അംഗങ്ങളെയും അവഹേളിക്കുന്ന ഒരു ചെറുസംഘത്തെ കൊണ്ടുനടക്കുന്നവരെയും ജനം തിരിച്ചറിയും. പല കാരണത്താല്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ പുതിയ വേദിയുണ്ടാക്കിയതും വന്‍വാര്‍ത്തയാണ്. എന്നാല്‍, ഇത്തരക്കാര്‍ നേരത്തെ രൂപീകരിച്ച അഖിലേന്ത്യ വേദിക്ക് എന്തുപറ്റിയെന്ന് അന്വേഷണം നടത്തിനോക്കാമായിരുന്നു. നേരത്തെ പത്രത്തിലും ഇപ്പോള്‍ ചാനലിലുംമാത്രം ജീവിച്ച് ശീലമുള്ളവര്‍ അന്ന് അഖിലേന്ത്യതലത്തിലാണ് സിപിഐ എമ്മിന് ബദല്‍ രൂപീകരിക്കാന്‍ തുനിഞ്ഞിറങ്ങിയത്. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയില്‍ കാലം കഴിക്കുമ്പോഴാണ് ഓരോന്നു വീണുകിട്ടുന്നത്. അതില്‍ കടിച്ച് പല്ലുകളഞ്ഞോട്ടെ! ഒരുതരത്തിലും വിമര്‍ശിക്കാന്‍ പാടില്ലെന്ന അഭിപ്രായം ഒരുകാലത്തും സിപിഐ എമ്മിനില്ല. എന്നാല്‍, സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ ആഘോഷിച്ച് അവതരിപ്പിക്കുകയും തങ്ങളുടെ കമുമ്പില്‍ ഒഴുകിയെത്തുന്ന വന്‍ജനാവലിയെ തമസ്കരിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം തെറ്റാണ്. മാധ്യമങ്ങള്‍ എഴുതിവിട്ടതിന്റെ പിന്‍ബലത്തിലല്ല സിപിഐ എം കേരളത്തില്‍ വളര്‍ന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തും അതിനായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയും വര്‍ഗരാഷ്ട്രീയത്തില്‍ മുറുകെ പിടിച്ചുനടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് പാര്‍ടി വളര്‍ന്നത്. പാര്‍ടിനേതാക്കളും അങ്ങനെതന്നെയാണ് ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയത്. പിണറായി വിജയന്‍ കേരളത്തിലെ സിപിഐ എമ്മിന്റെ അമരക്കാരനായത് കനല്‍വഴികളിലൂടെ നടന്നാണ്. മാധ്യമങ്ങളെ ഉപയോഗിച്ചും അവര്‍ക്ക് ആവശ്യമായത് വിളമ്പിയും നേതാക്കളായവരെ കണ്ടുശീലമുള്ളവര്‍ക്ക് അത്ഭുതമാണ് കമ്യൂണിസ്റ്റുകാര്‍. ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ തന്നെക്കുറിച്ച് നല്ലതുപറഞ്ഞാല്‍ തനിക്ക് എന്തെങ്കിലും തെറ്റുപറ്റിയോയെന്ന് സംശയിക്കണമെന്ന് ഇ എംഎസ് പറഞ്ഞത് പ്രസക്തം. അത് പാഠമാക്കിയവര്‍ക്ക് ഇപ്പോഴത്തെ ചെളിവാരിയെറിയലില്‍ ഞെട്ടലില്ല. പാര്‍ടിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ അതാണ് പ്രഖ്യാപിക്കുന്നത്. മാധ്യമങ്ങളുടെ തോളിലാണ് ലോകത്തിന്റെ ചലനമെന്ന് കരുതുന്നവര്‍ എത്തിച്ചേരുന്നത് അഗാധമായ കയത്തിലായിരിക്കും.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ന്യൂഡല്‍ഹി: ലാവലിന്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ ഇ. ബാലാനന്ദന്‍ അയച്ചതായി പറയുന്ന കത്ത്‌ വ്യാജമാണെന്ന്‌ സി.പി. എം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.
ബാലാനന്ദന്‍ കാരാട്ടിന്‌ അത്തരത്തിലുള്ള ഒരു കത്ത്‌ അയച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും ഇന്നുച്ചയ്‌ക്ക്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

ബാലാനന്ദന്‍േറത്‌ എന്നു പറഞ്ഞ്‌ ഇന്ന്‌ മാധ്യമങ്ങളില്‍ വന്ന കത്ത്‌ തീര്‍ത്തും വ്യാജമാണ്‌. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ്‌ ഇത്തരത്തിലുള്ള ഒരു വാര്‍ത്തയ്‌ക്ക്‌ പിറകില്‍. ഇവരുടെ കരുതിക്കൂട്ടിയ ഗൂഡാലോചനയായിരുന്നു ഇത്‌. പാര്‍ട്ടിയെ തകര്‍ക്കാനുള്ള കുത്സിത ശ്രമമാണിത്‌. മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ വിശദീകരണം തേടിയില്ല. യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ്‌ അവര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌-കേന്ദ്ര കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

Anonymous said...

രാവിലെ ചില അമ്മാവന്മാര്‍ ഓടി നടന്ന് ബാലാനന്ദന്‍ കത്ത് പുറത്തായെ പുറത്തായ്യേന്ന് ലിങ്കിടുകയായിരുന്നു. പുവര്‍ ഫെലൊസ്.