Wednesday, December 03, 2008

ബംഗളൂരുവിലെത്തിയിട്ടും പ്രധാനമന്ത്രി സന്ദീപിന്റെ വീട്ടില്‍ പോയില്ല

ബംഗളൂരുവിലെത്തിയിട്ടും പ്രധാനമന്ത്രി സന്ദീപിന്റെ വീട്ടില്‍ പോയില്ല .

ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുംബൈ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ പോയില്ല. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനംചെയ്യാനാണ് ബുധനാഴ്ച പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിന്റെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഉദ്ഘാടനംചെയ്ത മന്‍മോഹന്‍ യലഹങ്കയിലെ വ്യോമസേനാ കേന്ദ്രവും സന്ദര്‍ശിച്ചു. എന്നാല്‍ യലഹങ്കയ്ക്ക് അടുത്തായിരുന്നിട്ടും സന്ദീപിന്റെ വീട്ടിലെത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ല. പ്രതിരോധമന്ത്രി എ കെ ആന്റണിയോ കേന്ദ്ര അഭ്യന്തരമന്ത്രിയോ ഇതുവരെ സന്ദീപിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. മുംബൈയില്‍ ഏറ്റുമുട്ടലില്‍ മരിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധസംഘത്തലവന്‍ ഹേമന്ത് കാര്‍ക്കറെയുടെയും ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ് സലാസ്കറുടെയും വീട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞദിവസം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുംബൈയിലെത്തിയിരുന്നു. അതേസമയം, മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടു.

8 comments:

ജനശക്തി ന്യൂസ്‌ said...

ബംഗളൂരുവിലെത്തിയിട്ടും പ്രധാനമന്ത്രി സന്ദീപിന്റെ വീട്ടില്‍ പോയില്ല

ബംഗളൂരു: ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുംബൈ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ പോയില്ല. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനംചെയ്യാനാണ് ബുധനാഴ്ച പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിന്റെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഉദ്ഘാടനംചെയ്ത മന്‍മോഹന്‍ യലഹങ്കയിലെ വ്യോമസേനാ കേന്ദ്രവും സന്ദര്‍ശിച്ചു. എന്നാല്‍ യലഹങ്കയ്ക്ക് അടുത്തായിരുന്നിട്ടും സന്ദീപിന്റെ വീട്ടിലെത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ല. പ്രതിരോധമന്ത്രി എ കെ ആന്റണിയോ കേന്ദ്ര അഭ്യന്തരമന്ത്രിയോ ഇതുവരെ സന്ദീപിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. മുംബൈയില്‍ ഏറ്റുമുട്ടലില്‍ മരിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധസംഘത്തലവന്‍ ഹേമന്ത് കാര്‍ക്കറെയുടെയും ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ് സലാസ്കറുടെയും വീട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞദിവസം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുംബൈയിലെത്തിയിരുന്നു. അതേസമയം, മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടു.

Anonymous said...

ഇന്നത്തെ ചിന്താവിഷയം
എല്ലാ പട്ടികള്‍ക്കും കയറി ഇറങ്ങാനുള്ളതാണോ
മേജര്‍ സന്ദീപ്‌ ഉണ്‍നികൃഷ്ണന്റെ വീട്‌

Regards
Prasad

Anonymous said...

പ്രധാനമന്ത്രിക്ക് വേറെ പണി ഉണ്ട്. ആവശ്യമില്ലാതെ കണ്ടവന്റെ വായിൽ കിടക്കുന്ന തെറി കേൾക്കൽ അല്ല അയാളുടെ ജോലി.ഇന്ത്യൻ പ്രധാനമന്ത്രിയെ ഈ മഹാൻ പട്ടി എന്നൊ നായ എന്നൊ വിളിക്കിക്കെന്നതിന് എന്താ ഉറപ്പ്?

Anonymous said...

വിളിക്കില്ല എന്നതിന്

Anonymous said...

കോമരമേ കോമരം ഇളകാതെ
പട്ടിയെന്നു വിളിച്ചതു വി.എസ്‌ ആണു. മന്‍മോഹന്‍ സിംഗ്‌ സന്ദര്‍ശിക്കുന്നതു വി എസിനെ അല്ലല്ല്ലൊ? പട്ടി എന്നു വിളിക്കാന്‍. അതിനാല്‍ താങ്ങളുടെ ജല്‍പ്പനം മനസിലാവുന്നില്ല
വാല്‍കഷണം:- എല്ലാ ഇന്ത്യക്കാര്‍ക്കും സോണിയാജിയുടെ പട്ടിയാണെന്നു അറിയുന്ന ഒരാളെ വീണ്ടും പട്ടീയെന്നു വിളിച്ചാല്‍ ഒരു പക്ഷെ പട്ടികള്‍ ഹര്‍ത്താല്‍ ആചരിക്കും

Anonymous said...

കോമരമേ കോമരം ഇളകാതെ
പട്ടിയെന്നു വിളിച്ചതു വി.എസ്‌ ആണു. മന്‍മോഹന്‍ സിംഗ്‌ സന്ദര്‍ശിക്കുന്നതു വി എസിനെ അല്ലല്ല്ലൊ? പട്ടി എന്നു വിളിക്കാന്‍. അതിനാല്‍ താങ്ങളുടെ ജല്‍പ്പനം മനസിലാവുന്നില്ല
വാല്‍കഷണം:- എല്ലാ ഇന്ത്യക്കാര്‍ക്കും സോണിയാജിയുടെ പട്ടിയാണെന്നു അറിയുന്ന ഒരാളെ വീണ്ടും പട്ടീയെന്നു വിളിച്ചാല്‍ ഒരു പക്ഷെ പട്ടികള്‍ ഹര്‍ത്താല്‍ ആചരിക്കും

Prasad@365greetings.com

മുക്കുവന്‍ said...

വായക്കു തോന്നിയത് കോതക്ക് പാട്ട് അല്ലേ?? ...

Anonymous said...

അല്ല മുക്കുവാന്‍;; വായക്കു തോന്നിയത് ചില പട്ടികള്‍ക്കു പാട്ട് ...