Saturday, November 29, 2008

ആഗോള ഭീകരവാദം ഒരു ചരിത്രവീക്ഷണം

ആഗോള ഭീകരവാദം ഒരു ചരിത്രവീക്ഷണം.
പി ഗോവിന്ദപ്പിള്ള.

സ്വതന്ത്രഭാരതത്തിന്റെ ആരംഭംമുതല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തിന്റെ പിന്‍ഗാമികളായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി തുടങ്ങിയവരും പിന്തുടര്‍ന്ന ക്ഷേമരാഷ്ട്ര നടപടികളും ചേരിചേരാ നയവും ഇന്ത്യന്‍ ജനതയുടെയോ പാര്‍ലമെന്റിന്റെയോ അംഗീകാരംകൂടാതെ അട്ടിമറിച്ചത് 1991ല്‍ പ്രധാനമന്ത്രി നരസിംഹറാവുവും അദ്ദേഹത്തിന്റെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങും ചേര്‍ന്നാണ്. ആഗോളവല്‍ക്കരണം മുതലായ സാമ്രാജ്യ ദാസനയങ്ങളും ഭീകരവാദവും ഒരുമിച്ചാണ് ഇന്ത്യയില്‍ ശക്തിയാര്‍ജിച്ചത്. ആഗോളവല്‍ക്കരണത്തിന്റെ ഈ അപ്പോസ്തലന്മാര്‍ ഭരിച്ചിരുന്നപ്പോള്‍തന്നെയാണ് 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതും ഭീകരവാദവും വര്‍ഗീയസംഘര്‍ഷങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചതും ഈ അവസരം മുതലെടുത്ത് സംഘപരിവാര്‍ അധികാരത്തിലെത്തിയതും. അതിനുമുമ്പ് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ജമ്മു കശ്മീരില്‍ നടന്നുവന്നിരുന്നെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ പൊതുവെ അവയില്‍നിന്ന് മുക്തമായിരുന്നു. അങ്ങനെ പതിനാറുവര്‍ഷമായി നടന്നുവരുന്ന സംഘര്‍ഷങ്ങളുടെ മൂര്‍ധന്യമാണ് നരേന്ദ്രമോഡി സഖ്യം ഭരിക്കുന്ന ഗുജറാത്തിലും ഒറീസയിലും നാം കണ്ടത്. കഴിഞ്ഞ മൂന്നുനാലു വര്‍ഷക്കാലത്ത് പാര്‍ലമെന്റിന്റെ മുമ്പിലും അഹമ്മദാബാദിലും ബനാറസിലും മുംബൈയിലും അസമിലും ഏറ്റവുമൊടുവിലായി മലേഗാവിലും സ്ഫോടനങ്ങളും തുടര്‍ സ്ഫോടനങ്ങളുംനടന്നു. അതിന്റെ തുടര്‍ച്ചതന്നെയാണ് ഈ ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മുംബൈയില്‍ യുദ്ധത്തിന്റെ പ്രതീതി ഉളവാക്കിയ ആക്രമണങ്ങള്‍. ലോകഛത്രാധിപത്യം നടിച്ചിരുന്ന ഏക ഭീമരാഷ്ട്രമായ അമേരിക്കയിലെ ലോകവ്യാപാര സംഘടനാ കേന്ദ്രത്തിലും പെന്റഗണിലും 2001 സെപ്തംബര്‍ 11ന് നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് അതുവരെ അത്തരം ആക്രമണങ്ങളെ ഉദാസീനമായി നോക്കിക്കണ്ടിരുന്ന അമേരിക്കന്‍ ഐക്യനാട് ആഗോളതലത്തില്‍ ഒരു ഭീകരവാദ ഐക്യമുന്നണിക്ക് ആഹ്വാനംചെയ്തു. ഭീകരവാദത്തിനെതിരെ എന്നുപറഞ്ഞുകൊണ്ട് പലവിധ അതിക്രമങ്ങള്‍ ആരംഭിക്കുകയുംചെയ്തു. പ്രസിഡന്റ് ബുഷിന്റെ ഭീകരവിരുദ്ധ യുദ്ധം അദ്ദേഹത്തിന്റെ മറ്റു പല യത്നങ്ങളുംപോലെ ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ തീര്‍ത്തും പരാജയമാണെന്ന് ലോകര്‍ക്കു മാത്രമല്ല, അദ്ദേഹത്തിനും ബോധ്യമായി. അമേരിക്കയ്ക്ക് എതിരെയുള്ള ആക്രമണം ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന അല്‍ ഖായ്ദ ഭീകരനേതാവ് ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിലാണെന്നുപറഞ്ഞ് അവിടെ നടത്തിവന്ന ഏഴുവര്‍ഷത്തെ യുദ്ധത്തില്‍ അനേകായിരം നിരപരാധികള്‍ വധിക്കപ്പെട്ടതല്ലാതെ ഫലമൊന്നും ഉണ്ടായില്ല. ബിന്‍ ലാദന്‍ ഇറാഖിലാണെന്നാരോപിച്ച് നടന്ന യുദ്ധവും കൂട്ടക്കൊലകള്‍ക്ക് വഴിവച്ചതല്ലാതെ ഫലം കണ്ടില്ല. ഇപ്പോള്‍ ബിന്‍ ലാദന്‍ പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശത്ത് വനവാസികളോടൊപ്പം കഴിയുന്നുവെന്നുപറഞ്ഞ് നടത്തുന്ന മിസൈല്‍ ആക്രമണങ്ങളും മറ്റൊരു ഫലവും ഉണ്ടാക്കുന്നില്ല. മിക്ക രാഷ്ട്രങ്ങളും ഭീകരവിരുദ്ധ യുദ്ധത്തിന് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭീകരവാദികളുടെ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുന്നതല്ലാതെ കുറയുന്ന മട്ടൊന്നും കാണുന്നില്ല. മുംബൈയിലും ഏറ്റവുമൊടുവിലത്തെ ഭീകരാക്രമണം വെറും സ്ഫോടനങ്ങളിലും കൊലകളിലും ഒതുങ്ങാതെ നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളിലും താജ്, ട്രൈഡന്റ് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഇടനാഴികളിലും ആഭ്യന്തരയുദ്ധത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട് തകര്‍ക്കുകയാണ്. ഇത്രയൊക്കെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നടന്നിട്ടും അതിന്റെ മൂലം കണ്ടുപിടിക്കാനോ കുറ്റവാളികളെയെല്ലാം നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനോ ഇന്ത്യാഗവമെന്റിന് കഴിഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തില്‍ നിയമസമാധാന വാഴ്ച തകര്‍ന്നുവെന്ന് ആക്രോശിക്കുമ്പോള്‍ അവരുടെ കക്ഷികള്‍ ഭരിക്കുന്ന കേന്ദ്രത്തിന്റെ കുറ്റകരമായ അലംഭാവത്തെയും അപ്രാപ്തിയെയുംകുറിച്ച് എന്തു പറയുമോ ആവോ? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണണമെങ്കില്‍ ലോകരാഷ്ട്രീയത്തില്‍ ഭീകരവാദം വഹിക്കുന്ന പങ്കിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഭീകരവാദം എന്തെന്നതിനെക്കുറിച്ചും കൂടുതല്‍ വിശദമായി പഠിച്ച് സമഗ്രമായ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുണ്ട്. പ്രസിദ്ധനായ യാഥാസ്ഥിതിക സൈദ്ധാന്തികനും പ്രഭാഷകനും പാര്‍ലമെന്റേറിയനും ആയിരുന്ന ഇംഗ്ളീഷുകാരന്‍ എഡ്മന്റ് ബര്‍ക്ക് (1729-1797) ആണ് ടെററിസം എന്ന പദം ആവിഷ്കരിച്ചതും ഉപയോഗിച്ചതും. 1789ല്‍ പൊട്ടിപ്പുറപ്പെട്ട ഫ്രഞ്ച് ജനാധിപത്യ വിപ്ളവത്തെ അധിക്ഷേപിക്കാനാണ് ഈ പദം അദ്ദേഹം ആവിഷ്കരിച്ചതും വിപുലമായി പ്രചരിപ്പിച്ചതും. യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ഒന്നായി ഈ പദം പില്‍ക്കാലത്തും ഉപയോഗിച്ചുവന്നു. ഇപ്പോഴും അങ്ങനെ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന വസ്തുത നിരപരാധികളെ കൊന്നൊടുക്കുന്ന ക്രൂരരായ മതഭ്രാന്തന്മാരെ 'ഭീകരവാദികള്‍' എന്ന് വിളിച്ച് വിമര്‍ശിക്കുമ്പോള്‍ നാം മറന്നുകൂടാ. ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തില്‍ അഹിംസാവാദം അംഗീകരിക്കാതെ ധീരമായി പോരാടുകയും ആത്മബലി അര്‍പ്പിക്കുകയുംചെയ്ത ഭഗത് സിങ്ങിനെയും ജറ്റിന്‍ഭാസിനെയും അനുശീലന്‍, ഗദ്ദര്‍, ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളെയും ബ്രിട്ടീഷുകാര്‍ ഭീകരവാദികള്‍ എന്ന് വിളിച്ചാക്ഷേപിച്ചിരുന്നു. പക്ഷേ, അവരാരും നിരപരാധികളായ സാധാരണക്കാരെ വധിക്കുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ജനശത്രുക്കളും മര്‍ദകവീരന്മാരുമായ ഉദ്യോഗസ്ഥന്മാരും പട്ടാള മേധാവികളും പൊലീസുമായിരുന്നു അവരുടെ ലക്ഷ്യം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മുതലാളിത്തത്തിനും നാടുവാഴിത്തത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരായി പോരാടിയ ബാക്കുനിന്‍, ക്രോപ്പോട്ട്കിന്‍ തുടങ്ങിയ അരാജകവാദികള്‍ സ്വാതന്ത്യ്രത്തിനും സമത്വത്തിനുംവേണ്ടി പോരാടിയത് ഒറ്റപ്പെട്ട അക്രമപ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. എന്നാല്‍, അവരാരും തങ്ങളുടെ ആക്രമണത്തിന് സാധാരണക്കാരെ ഇരയാക്കിയിരുന്നില്ല. ഒന്നാം ലോകമഹായുദ്ധ (1914-18) ത്തിന് തിരികൊളുത്തിയത് മധ്യയൂറോപ്പ് ബാല്‍ക്കന്‍ പ്രദേശവും മറ്റും അടക്കിവാണിരുന്ന ആസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിലെ കിരീടാവകാശിയായ ആര്‍ച്ച് ഡ്യൂക്കിനെ ബാള്‍ക്കന്‍സിലെ സരാജവോയില്‍വച്ച് ഒരു യുവസ്വാതന്ത്യ്രപ്പോരാളി വധിച്ചതാണ്. ആ സ്വാതന്ത്യ്രഭടനെയും ഭീകരവാദിയെന്ന് സാമ്രാജ്യവാദികള്‍ മുദ്രകുത്തി. ഇങ്ങനെ ലോകചരിത്രത്തില്‍ ഒറ്റപ്പെട്ട ഹിംസാപ്രയോഗങ്ങള്‍ മഹനീയ ആദര്‍ശങ്ങളെ മുന്‍നിര്‍ത്തി നടന്നിട്ടുണ്ട്. എങ്കിലും രണ്ടാം ലോകമഹായുദ്ധ (1939-45)ത്തിന് ശേഷമാണ് ഭീകരവാദം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. അതോടൊപ്പം അതിനായി ദേശീയമായും സാര്‍വദേശീയമായും പ്രവര്‍ത്തിക്കുന്ന സംഘടനകളും നിലവില്‍വന്നു. ആദ്യഘട്ടത്തില്‍ ഇവയില്‍ പലതും സ്വാതന്ത്യ്രത്തിനും സമത്വത്തിനും വേണ്ടിയുള്ള സമരത്തിനായി രൂപീകരിച്ച സംഘടനകളാണ്. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തെട്ടില്‍ പലസ്തീന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ രണ്ടായി മുറിച്ച് മധ്യധരണ്യാഴിയുടെ തീരഭാഗം ഇസ്രയേല്‍ രാഷ്ട്രമാക്കുകയും തീരപ്രദേശത്തെ ഗാസാചിന്തും ജറുസലേം ഉള്‍പ്പെടെ ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറേക്കര മാത്രമായി അറബികളുടെ പലസ്തീന്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. എന്നാല്‍, തീരുമാനം നടപ്പാക്കാന്‍ നിശ്ചയിച്ച 1948 മെയ് 14ന് വളരെ മുമ്പുതന്നെ ഇസ്രയേലിന്റെ സൈന്യവും ഭീകരഗ്രൂപ്പുകളും പലസ്തീന് നീക്കിവച്ച ഭാഗങ്ങളിലേക്ക് കടന്നുകയറി പിടിച്ചടക്കി. സ്വാഭാവികമായി പലസ്തീന്‍ജനത ഈ നിയമവിരുദ്ധ നടപടിയെ ചെറുത്തു. ഈ കടന്നുകയറ്റങ്ങള്‍ക്ക് പുറമെ 1967ലെ 'സപ്ത ദിനയുദ്ധ'വും 1982ലെ 'യോം കിപ്പൂര്‍' യുദ്ധവും നടത്തി. പലസ്തീന്‍ മുഴുവനും സിറിയയുടെ ഗോലാന്‍ പീഠഭൂമിയും ഇസ്രയേലികള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ പിടിച്ചടക്കി പലസ്തീനെ നിര്‍മാര്‍ജനംചെയ്തു. നിവൃത്തിയുണ്ടെങ്കില്‍ നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ട ഇസ്രയേലിനെ നിര്‍മാര്‍ജനംചെയ്ത് പലസ്തീന്‍ സ്വതന്ത്രപരമാധികാര രാഷ്ട്രം സ്ഥാപിക്കുക, അതിനുകഴിഞ്ഞില്ലെങ്കില്‍ ഐക്യരാഷ്ട്രസഭാ തീരുമാനപ്രകാരം പലസ്തീന് നീക്കിവച്ച സ്ഥലങ്ങളെങ്കിലും അറബി ഭരണത്തില്‍ കൊണ്ടുവരിക- ഈ ലക്ഷ്യത്തോടു കൂടി പല ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും പലസ്തീനില്‍ രൂപംകൊണ്ടു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ മധ്യത്തില്‍ ഈ ഗ്രൂപ്പുകളെല്ലാം ചേര്‍ന്ന് അവയിലേറ്റവും വലിയ സംഘടനയായ അല്‍ഫത്തായുടെ നേതാവ് യാസര്‍ അറഫാത്ത് പ്രസിഡന്റായി പലസ്തീന്‍ വിമോചനസംഘടന (പിഎല്‍ഒ) രൂപീകരിക്കപ്പെട്ടു. ഇവരെയൊക്കെ ഭീകരവാദികളായിട്ടാണ് ഇസ്രയേലികളും അമേരിക്കന്‍ ഭരണാധികാരികളും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പൊതുവെയും വിശേഷിപ്പിച്ചത്. ഇക്കാലത്ത് പശ്ചിമേഷ്യയിലും പലസ്തീനിലും പടിഞ്ഞാറന്‍ സാമ്രാജ്യത്വവാദികള്‍ക്കെതിരെ ഭീകരവാദമെന്ന് വ്യാഖ്യാനിക്കാവുന്ന ശൈലിയില്‍ സംഘടന ഉണ്ടാക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തു. അബു നിദാലിനെ മാത്രമല്ല, ഗാന്ധിയെയും നെഹ്റുവിനെയും ഇന്ത്യക്കാര്‍ എന്നപോലെ പശ്ചിമേഷ്യക്കാര്‍ സ്നേഹാദരങ്ങള്‍ ചൊരിഞ്ഞ നേതാവ് യാസര്‍ അറഫാത്തിനെപ്പോലും പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഭീകരവാദിയായിട്ടാണ് ചിത്രീകരിച്ചത്. എന്നാല്‍, ഗ്രനേഡും കൈത്തോക്കും ബോംബുമായി അറബികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്തിയവര്‍ എന്ന് സ്വയം സമ്മതിച്ചിട്ടുള്ള ഏരിയല്‍ ഷാരോണിനെയും ഇട്സാക്ക് റബിനെയും ബെന്യാമിന്‍ നെതന്യാഹു തുടങ്ങിയവരെയുംപടിഞ്ഞാറന്മാര്‍ ഭീകരവാദികള്‍ എന്ന് ഒരിക്കലും വിശേഷിപ്പിച്ചിട്ടുമില്ല. എഡ്മന്റ് ബര്‍ക് പതിനെട്ടാം നൂറ്റാണ്ടില്‍ വിപ്ളവകാരികള്‍ക്കെതിരെ ആവിഷ്കരിച്ച പദപ്രയോഗം പലസ്തീന്‍ സ്വാതന്ത്യ്രസമരസേനാനികള്‍ക്കും പടിഞ്ഞാറന്‍ സാമ്രാജ്യവാദികള്‍ക്കും ചാര്‍ത്തിക്കൊടുത്തു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ത്ത് തോല്‍പ്പിച്ച ഇറാനിലെ പോരാളികളെയും സിറിയയിലെ ജനാധിപത്യവാദികളെയും ലിബിയയിലെ മുവമ്മര്‍ ഗദ്ദാഫിയെയും അമേരിക്കയുടെ മുമ്പില്‍ തലകുനിക്കാന്‍ വിസമ്മതിച്ച ഇറാഖിലെ സദ്ദാം ഹുസൈനെയും അവര്‍ ഭീകരവാദികളായി മുദ്രകുത്തി. അവരെയെല്ലാം 'തിന്മയുടെ അച്ചുതണ്ടി'ന് ചുറ്റും കറങ്ങുന്നവരാണ് എന്ന് ബുഷ് പ്രഖ്യാപിക്കുകയും അവര്‍ക്കെതിരായ യുദ്ധം ഭീകരവാദത്തിനെതിരായ യുദ്ധമാണ് എന്ന് അവകാശപ്പെടുകയുംചെയ്തു. ഇങ്ങനെ രാഷ്ട്രീയ ദുരുദ്ദേശ്യങ്ങള്‍ പുലര്‍ത്താന്‍വേണ്ടി തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഭീകരവാദികളെന്ന് വിളിക്കുന്നുവെന്നത് സത്യമാണെങ്കിലും അതുപോലെതന്നെ സത്യമാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍, സൌദി അറേബ്യ മുതല്‍ അഫ്ഗാനിസ്ഥാന്‍വരെ വേരോട്ടമുള്ള ഒസാമ ബിന്‍ ലാദന്റെ അല്‍ ഖായ്ദ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലഷ്കറെ തോയ്ബ, മുജാഹീദീന്‍, സിമി തുടങ്ങിയ മതഭ്രാന്തന്‍ കൊലയാളി സംഘങ്ങള്‍. മതനിരപേക്ഷവാദികളും ഇടതുപക്ഷക്കാരും എക്കാലത്തും പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമാണ് ഭീകരവാദത്തിന് മതമോ ആത്മീയമൂല്യങ്ങളോ ഇല്ലെന്ന്. ഇക്കാര്യം സംഘപരിവാര്‍കാര്‍ നടത്തുന്ന അക്രമരാഷ്ട്രീയത്തില്‍നിന്നും ബാബ്റി മസ്ജിദ് തകര്‍ത്ത നടപടിയില്‍നിന്നും ആര്‍ക്കും ബോധ്യപ്പെടും. മലേഗാവിലെ സ്ഫോടനങ്ങള്‍ക്കുശേഷം ഭൂരിപക്ഷ ഭീകരവാദവും ന്യൂനപക്ഷ ഭീകരവാദവുംപോലെതന്നെ രാഷ്ട്രീയത്തിന്റെ അഖണ്ഡതയ്ക്കും ഉദ്ഗ്രഥനത്തിനും ഒന്നുപോലെ ഭീഷണിയാണെന്ന് വ്യക്തമായിരിക്കുന്നു. ഏതാനും വര്‍ഷം പഞ്ചാബിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താന്‍ നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ തെളിയിച്ചത് സിഖ് ന്യൂനപക്ഷത്തിലും ഇത്തരം വിഷാണുക്കള്‍ കയറിക്കൂടിയിട്ടുണ്ടെന്നാണ്. നിയമസമാധാന നടപടികള്‍കൊണ്ട് കരുത്തോടെ ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നത് വിജയകരമാകാന്‍ രാഷ്ട്രീയമായി അവര്‍ക്ക് വളംവയ്ക്കുന്ന സാഹചര്യങ്ങള്‍കൂടി തിരുത്തിയെടുക്കേണ്ടതുണ്ട് എന്നതാണ് ചരിത്രം നല്‍കുന്ന പാഠം.

4 comments:

ജനശക്തി ന്യൂസ്‌ said...

ആഗോള ഭീകരവാദം ഒരു ചരിത്രവീക്ഷണം
പി ഗോവിന്ദപ്പിള്ള

Anonymous said...

നല്ല ലേഖനം. കൂടുതല്‍ ആളുകള്‍ വായിക്കണം.

Anonymous said...

എന്തൊക്കെ ആയാലും സഖാവിനു ബി ജെ പി യെ രണ്ടു കുറ്റം പറയണം. ഇവര്‍ തന്നെയാണു ഈ സര്‍ക്കാരിനു ഇതു വരെ പിന്തുണ നല്‍കിയിരുന്നത്‌

Thanks for supporting UDF governmet for 4 years

only Iraq saw more terrorism-related deaths than India - Yahoo news

India sits at a nexus of terrorist attacks – amid a ring of violent states and home to a Muslim minority that feels increasingly alienated from the country's economic ascent. Between 2004 and 2007, only Iraq saw more terrorism-related deaths than India, according to the US National Counterterrorism Center in Washington.

http://news.yahoo.com/s/csm/20081201/wl_csm/ointel

Regards
free greeting cards

Anonymous said...

ലോകം കേള്‍ക്കാതെ പോകുന്ന നിലവിളി

'പരിഷ്കൃത' യുറോപ്യന്മാര്‍ വംശഹത്യയിലൂടെ ആട്ടിപ്പായിച്ച ജൂതന്മാര്‍ക്കായി അറബ് മണ്ണില്‍ സ്ഥാപിച്ച ഇസ്രയേല്‍ അറുപതാം പിറന്നാള്‍ ആഘോഷിച്ചത് ഈയാണ്ടിലാണ്. ഇസ്രയേല്‍ സ്ഥാപനത്തോടെ ജന്മനാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീന്‍ ജനതയുടെ മഹാദുരന്തത്തിന്റെ അറുപതാം വര്‍ഷവുമാണിത്.

ലോകത്തിന്റെ സഹാനുഭൂതി നേടി പിറന്ന ജൂതരാഷ്ട്രം അന്നുമുതല്‍ പലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന വംശഹത്യ രാക്ഷസീയ രൂപമാര്‍ജിച്ച ദിനങ്ങളിലാണ് ഈ വര്‍ഷാന്ത്യം എന്നത് യാദൃശ്ചികമല്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഇസ്രയേല്‍ ഗാസയില്‍ ആരംഭിച്ച നിഷ്ഠുരമായ വ്യോമാക്രമണത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം നാല് ദിവസം കൊണ്ട് നാന്നൂറോളമായി. ഇസ്രയേലില്‍ ആറാഴ്യ്ക്കകം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് യഥാര്‍ത്ഥത്തില്‍ ഗാസയിലെ ആക്രമണത്തിന് കാരണമെന്ന് ലോകം തിരിച്ചറിയുന്നു. അഭിപ്രായ സര്‍വേകളില്‍ പിന്നിലുള്ള 'മിതവാദ' ഭരണസഖ്യത്തിന് തുറുപ്പുചീട്ടാണ് ഈ ആക്രമണം.

ഇന്ത്യക്കുള്ളതിലധികം അണുവായുധങ്ങളള്ള ഇസ്രയേല്‍ സ്വന്തമായി സൈന്യം പോലുമില്ലാത്ത പലസ്തീന്‍ ജനതയെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയാണ്. എന്നിട്ടും പലസ്തീന്‍ ജനതയുടെ നിലവിളി അവഗണിക്കുകയാണ് ലോകമനസാക്ഷിയുടെ കാവലാളാകേണ്ട ഐക്യരാഷ്ട്രസഭ. അധിനിവേശ ക്രൂരതകളാല്‍ ലോകമെങ്ങും വെറുക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ വികൃതമുഖം മിനുക്കാന്‍ 2008ല്‍ തന്നെ ഇസ്രയേല്‍-പലസ്തീന്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് തുടക്കമായി ഒരുവര്‍ഷം മുമ്പ് മിന്നെപോളീസില്‍ അന്താരാഷ്ട്ര സമ്മേളനവും വിളിച്ചുകൂട്ടി. എന്നാല്‍ മുമ്പുണ്ടായ എല്ലാ ചര്‍ച്ച പ്രഹസനങ്ങളെയും പോലെ ഇതും നാടകമായി കലാശിച്ചു.

മൂന്നുവര്‍ഷം മുമ്പ് പലസ്തീന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയം അംഗീകരിക്കാതെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്നപരിഹാരത്തിനുള്ള നേരിയ സാധ്യതകളെ പോലും ഇല്ലാതാക്കിയത്. പലസ്തീന്‍ ഭരണകക്ഷിയാവുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ഇസ്രയേലില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നത് നിര്‍ത്തിവച്ച ഹമാസിന്റെ നീക്കം സമാധാനതിന് വഴിതുറക്കുമായിരുന്നു. ഇപ്പോള്‍ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഇസ്രയേല്‍ ക്രുരമായ ആക്രമണം ആരംഭിച്ചത് വീണ്ടും ചാവേര്‍ ആക്രമണങ്ങളുടെ വഴിതേടാന്‍ ഹമാസിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.

15 വര്‍ഷം മുമ്പ് ഓസ്ളോ ചതിയില്‍ പലസ്തീന്‍ ജനതയെ കുടുക്കിയ അമേരിക്കയെ പൂര്‍ണമായും വിശ്വസിച്ചാണ് ഇപ്പോഴും മഹ്മൂദ് അബ്ബാസിനെ പോലുള്ള പലസ്തീന്‍ നേതാക്കളുടെ നടപടികള്‍. അമേരിക്കന്‍ താളത്തിന് തുള്ളി ഇവര്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങുമ്പോഴും പലസ്തീന്‍കാര്‍ക്ക് അവശേഷിക്കുന്ന മണ്ണ് പോലും നഷ്ടപ്പെടുന്നതാണ് ഹമാസിനെ വളര്‍ത്തിയത്. യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് എക്കാലത്തും ഇസ്രയേല്‍ തെളിയിചിട്ടുള്ളത്. യാസര്‍ അറഫാത്തിനയും അദ്ദേഹം നയിച്ച ഫത്തായേയും തകര്‍ക്കാന്‍ ഹമാസിനെ വളര്‍ത്തിയ ഇസ്രയേല്‍ ഇപ്പോള്‍ ഹമാസിനെതിരെ ഫത്തായെ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.

അമേരിക്കയില്‍ ബറാക് ഒബാമയുടെ സര്‍ക്കാര്‍ വന്നാലും പലസ്തീന്‍ ജനതയ്ക്ക് നീതി പ്രതീഷിക്കാനാവില്ല. തര്‍ക്കത്തിലുള്ള ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കണമെന്നാണ് ജൂതലോബിയുടെ തടവുകാരനായ ഒബാമയുടെ അഭിപ്രായം. ബുഷ് പോലും പറയാന്‍ ശെധര്യപ്പെട്ടിട്ടില്ലാത്തതാണിത്. ഒബാമയുടെ കറുത്ത ഉടലിനുള്ളില്‍ വെള്ളക്കാരന്‍ സാമ്രാജ്യവാദിയുടെ മനസാണെങ്കില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ പലസ്തീന്‍ പ്രശ്നപരിഹാരം സാധ്യമാവില്ല. എന്നാല്‍ ഇവിടെ മധ്യസ്ഥത അമേരിക്കയ്ക്ക് വിട്ടുകൊടുത്ത് കൈകഴുകാനാണ് യുഎന്‍ ശ്രമം. അമേരിക്ക തുടങ്ങിവച്ച 'സമാധാനശ്രമം' മുന്നോട്ടുകൊണ്ടുപോവണമെന്നാണ് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.