Tuesday, November 25, 2008

അഭയകൊലക്കേസ്സ് ആത്മഹത്യയാക്കിയ പോലീസ് ഉദ്വോഗസ്ഥന്റെ മരണം ആത്മഹത്യയോ കൊലപാതകമോ?

അഭയ കൊലക്കേസ് ആദ്യം അന്വേഷണം നടത്തിയ മുന്‍ എഎസ്ഐ വി വി അഗസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട അഭയയുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അഗസ്റ്റിന്‍ ആയിരുന്നു. തെളിവ് നശിപ്പിച്ചതായി അഗസ്റ്റിനെതിരെ ആരോപണം ഉണ്ടായിരുന്നു. അഭയ കൊല്ലപ്പെട്ട സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്നു. കുറിച്ചിയിലെ വീടിന് സമീപത്തെ പറമ്പില്‍ ഞരമ്പ് മുറിച്ച് മരിച്ച നിലയിലാണ് അഗസ്റ്റിനെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്ന് സംശയിക്കുന്നു. അഗസ്റ്റിന്റെ പക്കല്‍നിന്ന് ആത്മഹത്യാകറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐ ആണെന്ന് കത്തിലുണ്ട്. സ്വത്ത് മകന് നല്‍കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സൂര്യവെളിച്ചത്തില്‍ പരിശോധിച്ചശേഷമേ സംഭവ സ്ഥലത്തുനിന്ന് മൃതദേഹം നീക്കം ചെയ്യുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അഭയ കേസ് അന്വേഷിക്കുന്ന ഇപ്പോഴത്തെ സിബിഐ സംഘവും അഗസ്റ്റിനെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന ഉണ്ടായിരുന്നു.

3 comments:

ജനശക്തി ന്യൂസ്‌ said...

കുഞ്ഞിക്കിളി said...

അഭിപ്രായം പറയാന്‍ ആളല്ല ..എങ്കിലും എനിക്ക് തോന്നുന്നത് ഇതു ആത്മഹത്യ അല്ല എന്നാണു .... ഈ കേസ് തേച്ചു മായ്ക്കാന്‍ സ്രെമിക്കുന്ന ശക്തികള്‍ ആണ് ഈ കൊലപാതകത്തിന് പിന്നില്‍.. ആരാണ് ജഡം ആദ്യം കണ്ടത് എന്നൊന്നും ന്യൂസ് ഇല ഇല്ലല്ലോ.. വീട്ടുകാര്‍ പോലും ഇതു ആത്മഹത്യ ആണെന്ന് വിശ്വസിക്ക്‌ാണോ?

Jayasree Lakshmy Kumar said...

‘തനിക്കു താനേ പണിവതു നാകം
നരകവുമതു പോലെ..’

ആത്മഹത്യയാലും കൊലപാതകമായാലും സ്വയംകൃതാനർത്ഥം