പ്രവാസി കുടുംബങ്ങള്‍ക്ക് നിയമ പരിരക്ഷ വേണം: ജിദ്ദ നവോദയ
ജിദ്ദ: ജവാന്മാരുടെ കുടുംബത്തിന് ലഭിക്കുന്ന നിയമ പരിരക്ഷ ഇന്ത്യന്‍ സമ്പദ്ഘടനയുടെ നെടുംതൂണായി നില്‍ക്കുന്ന പ്രവാസികളുടെ കുടുംബത്തിനും സാധ്യമാകും വിധം നിയമനടപടികള്‍ കൈക്കൊളളണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ജിദ്ദ നവോദയ കേന്ദ്ര സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ ശത്രു രാജ്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സദാ ജാഗരൂകരായിരിക്കുന്ന ജവാന്മാരും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇരു വിഭാഗങ്ങള്‍ക്കും കുടുംബനാഥന്‍ വീട്ടിലില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു. ഇത്തരം കുടുംബങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സമൂഹവിരുദ്ധ ശക്തികള്‍ നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇത്തരക്കാരെ കര്‍ശനമായ നിയമനടപടി വഴി അമര്‍ച്ച ചെയ്യണം. കേരളത്തില്‍ പ്രവാസികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് എല്ലാ ജില്ലകളിലും മലപ്പുറം മോഡല്‍ തന്നെ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ പാഞ്ചായത്തുകള്‍ മുഖാന്തിരം വിതരണം നടത്തുമ്പോള്‍ മറ്റു ജില്ലകളിലുള്ളവര്‍ കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നിവിടങ്ങളിലെ നോര്‍ക്ക ഓഫീസുകളുമായി ബന്ധപ്പെടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജിദ്ദ ഇന്ത്യന്‍ കോസുലേറ്റില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന്് സമ്മേളനം ആവശ്യപ്പെട്ടു. കോസുലേററ് വെല്‍ഫെയര്‍ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ കുറവാണ്. ആയതിനാല്‍ മലയാളികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് യഥാസമയം പരിഹാരമ കാണാന്‍ കഴിയുന്നില്ല. നുറുദ്ദീന്‍ മോലാററൂര്‍, കിസ്മത്ത് പി എച്ച്, ഇസ്മയില്‍ തൊടുപുഴ എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ശിവന്‍പിളള ചേപ്പാട് രക്തസാകഷി പ്രമേയവും ഷാജി പന്തളം അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി വി കെ അബ്ദുള്‍ റൌഫ്(രക്ഷാധികാരി), ഇസ്മയില്‍ തൊടുപുഴ(പ്രസ്ഡന്റ്), സി എം പാണ്ടിക്കാട്(വൈസ് പ്രസിഡന്റ്), സി പി മണി അങ്കമാലി(വൈസ് പ്രസിഡന്റ്), ടി പി എ ലത്തീഫ് ചേര്‍ത്തല(ജനറല്‍ സെക്രട്ടറി), ശ്രീകുമാര്‍ മാവേലിക്കര, രവി കടമ്പനാട്, രാധാകൃഷ്ണന്‍ (സെക്രട്ടറി), വെമണി രവി(ട്രഷറര്‍), അബ്ദുള്‍ റഹ്മാന്‍ വണ്ടൂര്‍, ഷിബു തിരുവന്തപുരം(സെക്രട്ടറിയേറ്റ്) എന്നിവര്‍ ഉള്‍പ്പെടെ 20 അംഗ കേന്ദ്രകമ്മററിയെ തെരഞ്ഞെടുത്തു. ഉപസമിതി കവീനര്‍ മാരായി നവാസ് വെമ്പായം(ജീവകാരുണ്യം), ഷിബു തിരുവനന്തപുരം(കലാ സാഹിത്യം), കിസ്മത്ത്(കായികം) എന്നിവരെയും തെരഞ്ഞെടുത്തു.
dm

No comments:
Post a Comment