Thursday, November 20, 2008

പ്രതിപക്ഷത്തിന്റെ ആത്മവഞ്ചന

പ്രതിപക്ഷത്തിന്റെ ആത്മവഞ്ചന

വി എസ് അച്യുതാനന്ദന്‍

നമ്മുടെ സംസ്ഥാനത്തെ പ്രതിപക്ഷം അപഹാസ്യമായ ഒരു പതനത്തിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളോട് തരിമ്പും കൂറില്ലെന്ന് അവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റിനെതിരായ കുറ്റപത്രം എന്ന പേരില്‍ അവര്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ വാറോല അതിനു തെളിവാണ്. തികച്ചും നിരുത്തരവാദപരമായി ഓരോന്നു വിളിച്ചു പറയുക, ബഹുജന താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും വിസ്മരിക്കുക- അതാണ് അവര്‍ ചെയ്യുന്നത്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റവും ചാര്‍ജ് വര്‍ധനയുമാണെന്നും ഇത് സംസ്ഥാനസര്‍ക്കാരിന്റെ കുറ്റമാണെന്നുമാണ് ഐക്യജനാധിപത്യമുന്നണി ആരോപിക്കുന്നത്. മലര്‍ന്നു കിടന്ന് മുകളിലേക്ക് തുപ്പിയാല്‍ അത് സ്വന്തം മുഖത്തുതന്നെയാണ് പതിക്കുക. അത്തരമൊരവസ്ഥയാണ് യുഡിഎഫ് നേതൃത്വത്തിന് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ 2007 മാര്‍ച്ചുവരെ പ്രതിമാസം കേന്ദ്രം അനുവദിച്ചിരുന്നത് 1,13,420 ട അരിയായിരുന്നു. 2007 ഏപ്രില്‍മുതല്‍ അത് 21,000 ടണ്ണായും ഇക്കഴിഞ്ഞ ഏപ്രിലോടെ 17,056 ടണ്ണായും വെട്ടിക്കുറച്ചു. സെപ്തംബര്‍മുതല്‍ അതും നല്‍കുന്നില്ല. റേഷനരി വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും പാര്‍ലമെന്റിനു മുന്നില്‍ സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം ചേര്‍ന്ന് സത്യഗ്രഹം നടത്തിയതുമാണ്. അന്ന് അതിനെ പുച്ഛിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം ചെയ്തത്. കേന്ദ്രഭക്ഷ്യമന്ത്രി ശരദ് പവാര്‍ സംസ്ഥാനത്തിനു നല്‍കുന്ന റേഷനരി അധികപ്പറ്റാണെന്ന് നിര്‍ലജ്ജം പ്രസ്താവിച്ചപ്പോള്‍ പേരിന് ഒരു പ്രസ്താവന യുഡിഎഫും പുറപ്പെടുവിക്കുകയുണ്ടായി. പവാറിന്റെ നിലപാട് ശരിയല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിക്കുപോലും മനമില്ലാ മനസ്സോടെ സമ്മതിക്കേണ്ടി വന്നു. എന്നിട്ടിപ്പോള്‍ സംസ്ഥാനത്ത് അരിവില വര്‍ധനയ്ക്കു കാരണം സംസ്ഥാന ഗവമെന്റാണെന്ന് ആക്ഷേപിക്കാന്‍ യുഡിഎഫിന് ലജ്ജയില്ലേ? രാജ്യവ്യാപകമായി അരിക്ക് വില കയറിയിട്ടുണ്ട്. റേഷനരിയെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തില്‍ കേന്ദ്രം അരി നിഷേധിച്ചതിനാല്‍ പൊതുവിപണിയില്‍ വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ആ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ക്ഷാമമില്ലാതാക്കാനും അഭൂതപൂര്‍വമായ നടപടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്. നാടെങ്ങും അരിക്കടകള്‍ തുടങ്ങി പുഴുക്കലരി കിലോയ്ക്ക് 14 നും പച്ചരി 13.50 രൂപയ്ക്കും വിതരണം ചെയ്യുന്നു. അരിയുടെ മാത്രമല്ല, മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം രാജ്യത്താകമാനം രൂക്ഷമാണ്. അക്കാര്യം കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സജീവ ചര്‍ച്ചാവിഷയമായതുമാണ്. തികച്ചും ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലേക്ക് അരിയും പലവ്യഞ്ജനങ്ങളും കൊണ്ടുവരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ്. അതിനാല്‍ അവിടത്തെ വിലക്കയറ്റം ഇവിടെയും ബാധിക്കും. എന്നാല്‍, അതിന്റെ തോത് പരമാവധി കുറച്ചുകൊണ്ടുവരാനും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനും ഫലപ്രദമായ വിപണി ഇടപെടലാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയത്. സിവില്‍ സപ്ളൈസ്വകുപ്പും സഹകരണവകുപ്പും ചേര്‍ന്ന് ആയിരക്കണക്കിനു ന്യായവില ഷോപ്പാണ് പ്രവര്‍ത്തിപ്പിക്കുന്നത്. യുഡിഎഫ് ഗവമെന്റിന്റെ അഞ്ചുവര്‍ഷ‘ഭരണകാലത്ത് മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷനുവേണ്ടി ചെലവഴിച്ചതിന്റെ ഇരട്ടിയോളം തുക ഇപ്പോള്‍ രണ്ടരക്കൊല്ലംകൊണ്ട് ചെലവഴിച്ചു. ഇതെല്ലാം അനുഭവത്തിലുള്ള ജനങ്ങളോടാണ് വിലക്കയറ്റത്തിന്റെ കാരണക്കാര്‍ സംസ്ഥാനസര്‍ക്കാരാണെന്ന് പ്രതിപക്ഷത്തിന്റെ വിടുവായത്തം. പൊതുവിതരണ സമ്പ്രദായം തകര്‍ക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. അതിന് കൂട്ടുനില്‍ക്കുന്നവരാണ് കേരളത്തിലെ പ്രതിപക്ഷം. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ എല്ലാ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തി പൊതുവിതരണം കാര്യക്ഷമമാക്കുകയാണ്. രാജ്യത്താകെ ഗോഡൌണുകളില്‍ ഒരു കോടിയിലേറെ ട അരി കെട്ടിക്കിടക്കുകയും അതില്‍ നല്ലൊരു പങ്ക് പൊതുവിപണിയില്‍ ലേലത്തില്‍ വില്‍ക്കാന്‍ കേന്ദ്രം തീരുമാനിക്കുകയും ചെയ്ത വിവരം ഇവിടത്തെ പ്രതിപക്ഷത്തിന് അറിയാമോ? സംസ്ഥാനത്തെ എഫ്സിഐ ഗോഡൌണുകളില്‍ത്തന്നെ ലക്ഷക്കണക്കിനു ട അരി കെട്ടിക്കിടക്കുന്നു. അതില്‍നിന്ന് റേഷനരിവിഹിതം കൃത്യമായി നല്‍കിയാല്‍ പൊതുവിപണിയില്‍ അരിയുടെ വില ഗണ്യമായി കുറയുമെന്ന് എന്തേ തങ്കച്ചനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊന്നും തിരിച്ചറിയുന്നില്ല? ബസ് ചാര്‍ജും ടാക്സി ചാര്‍ജുമെല്ലാം വര്‍ധിപ്പിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആവലാതി. നിങ്ങള്‍ക്ക് ഇത് ഇവിടെ പറയാന്‍ നാണമില്ലേ? പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു തവണ വില വര്‍ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെയാകെ പൊറുതികേടിലാക്കിയത് നിങ്ങളുടെ കേന്ദ്ര ഗവമെന്റാണ്. കേരളത്തില്‍ അരിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിന് പ്രധാന കാരണം അതാണ്. എണ്ണ ഒഴിക്കാതെ വണ്ടി ഓടില്ല. വണ്ടി ഓടാതെ ചരക്ക് ഇങ്ങെത്തില്ല. എണ്ണയ്ക്ക് പക്ഷേ നിങ്ങള്‍ അടുത്തിടെതന്നെ വീണ്ടും വില കൂട്ടി. ക്രൂഡ് ഓയിലിന് ലോകവിപണിയില്‍ 150 ല്‍ അധികം ഡോളറായെന്നു ചൂണ്ടിക്കാട്ടിയാണ് നിങ്ങളുടെ കേന്ദ്രസര്‍ക്കാര്‍ എണ്ണവില കൂട്ടിയത്. അതേത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ ബസ് ചാര്‍ജും ടാക്സി ചാര്‍ജും വര്‍ധിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നോളമായി കുറഞ്ഞിരിക്കുന്നു. അതിന് ആനുപാതികമായിട്ടോ അതല്ലെങ്കില്‍ ഈയിടെ വര്‍ധിപ്പിച്ചതോ ആയ വില കുറയ്ക്കാന്‍ സന്നദ്ധമല്ലെന്നാണ് ആന്റണിയും വലയാര്‍ രവിയും ഉള്‍പ്പെട്ട കേന്ദ്രമന്ത്രിസഭ പറയുന്നത്. പാവപ്പെട്ടവരുടെ ചെലവില്‍ എണ്ണക്കമ്പനികള്‍ കൊള്ളലാഭമടിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളാണ് ഇവിടെ ചാര്‍ജ് വര്‍ധനയെക്കുറിച്ച് പറയുന്നത്. ജനങ്ങളോട് കൂറുണ്ടെങ്കില്‍ ഇവിടത്തെ പ്രതിപക്ഷം ചെയ്യേണ്ടത് എണ്ണവില കുറയ്ക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ്; സമരം ചെയ്യുകയാണ്. കാര്‍ഷികമേഖലയില്‍ തകര്‍ച്ചയാണെന്ന കണ്ടുപിടിത്തവും കുറ്റപത്രാഭാസത്തിലുണ്ട്. സ്വന്തം ഭരണകാലത്തെപ്പറ്റിയുള്ള ദുസ്വപ്നമാകും അത്. കടുത്ത കാര്‍ഷികത്തകര്‍ച്ചയും കടക്കെണിയും കാരണം 1500 ല്‍പ്പരം കൃഷിക്കാരാണ് യുഡിഎഫ് ‘ഭരണകാലത്ത് ആത്മഹത്യ ചെയ്തത്. അങ്ങനെയൊരു സംഗതിയുള്ളതായി സമ്മതിക്കാനോ

1 comment:

ജനശക്തി ന്യൂസ്‌ said...