Sunday, November 09, 2008

മനം മയക്കുന്ന വമ്പന്മാരുടെ പരസ്യങള്‍ ജനങളെ വഞ്ചിക്കാന്‍

മനം മയക്കുന്ന വമ്പന്മാരുടെ പരസ്യങള്‍ ജനങളെ വഞ്ചിക്കാന്‍

‍പൊതുജനങളെ കബളിപ്പിച്ച് കച്ചവടതാല്പ്പര്യങള്‍ സം‌രക്ഷിക്കാനും തങളുടെ ഉല്പന്നങള്‍ വിറ്റൊഴിക്കാനും വന്‍ ലാഭം കൊയ്യാനും കച്ചവടക്കാരും വ്യവസായികളും വിവിധ തന്ത്രങളാണ്‍ ഇന്ന് പയറ്റിക്കൊണ്ടിരിക്കുന്നത്.ഇന്നലെ വരെ മോഡലുകളെയാണ്‍ തങളുടെ ഉല്പന്നങളെ പ്രമോട്ട് ചെയ്യാന്‍ ഉപയോഗിച്ചിരിരുന്നെങ്കില്‍ ഇന്ന് സ്ഥിതി അതല്ല. സമുഹത്തില്‍ എല്ലാവരാലും ആദരിക്കപ്പെടുന്നവരെയും, കലാസാംസ്ക്കാരിക രംഗത്ത് തങളുടെ കഴിവുകള്‍ തെളിയിച്ചവരെയും സകലരുടെയും സ്‌നേഹാദരങള്‍ പിടിച്ച് പറ്റിയവരെയും,സറ്ക്കാറിന്റെയും മറ്റും ഉന്നത ബഹുമതികള്‍ നേടിയവരേയും തേടിക്കണ്ടുപീടിച്ച് വന്‍ തുകകൊടുത്ത് വിലക്കെടുത്ത് തങളുടെ ഉല്പന്നങള്‍ക്ക് ഇല്ലാത്ത ഗുണഗണങള്‍ പാടി പുകഴ്ത്തിച്ച് പൊതുജനങളെ അത് വാങിക്കാന്‍ നിറ്ബന്ധിതരാക്കുന്ന വ്യാപരതന്ത്രം തീരെ വിലകുറഞ്ഞതും കാപട്യം നിറഞ്ഞതുമാണ്‍.സറ്ക്കാറിന്റെ പല അത്യുന്നത ബഹുമതികള്‍ നേടിയിട്ടുള്ളവരും ജനങളാല്‍ ആദരിക്കപ്പെടുന്നവരും വന്‍ തുക വാങിച്ച് കച്ചവടക്കാരുടെയും വ്യവസായികളുടെയും ഉല്പന്നങള്‍ക്ക് ഇല്ലാത്ത മേന്മകളെ പുകഴ്ത്തി പറയുന്നത് തികഞ്ഞ അസംബന്ധമാണ്‍.യഥറ്ത്ഥത്തില്‍ ഇവറ് പരസ്യക്കമ്പനികള്‍ ‍ എഴുതിക്കൊടുക്കുന്ന പരസ്യവാചകങള്‍ ഉരുവിടുന്നവരായി മാത്രം അധഃപതിച്ചിരിക്കുന്നു.വാസ്തവത്തില്‍ ഇവറ്ക്കോന്നും തങള്‍ ഉരുവിട്ട് പൊതുജങളെ വാങിക്കാന്‍ പ്രേരിപ്പിക്കുന്ന ഉല്പന്നങളുടെ മേന്മയെപ്പറ്റിയോ ഗുണനിലവാരത്തെപ്പറ്റിയോ അറിയില്ല.പൊതുജനങളാകട്ടെ തങള്‍ ആദരിക്കുന്ന ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്നവറ് പറയുന്നത്- ശരിയാണെന്ന് കരുതി അവരെ വിശ്വാസത്തിലെടുത്ത് അവര്‍ പരസ്യം ചെയ്യുന്ന ഉല്പ്പാന്നങള്‍ വാങാന്‍ തയ്യാറാകുകയും ചെയ്യുന്നു.ഏതു കപട കച്ചവടക്കാരുടെയും മനം മയക്കുന്ന പരസ്യവാചകങള്‍ ഉരുവിട്ട് പൊതുജനങളെ വഞ്ചിക്കാന്‍ തയ്യാറാകുന്ന സമൂഹത്തിലെ ‍ മഹനിയ സ്ഥാനങള്‍ അലങ്കരിക്കുന്നവറ് പുനറ്ചിന്തനത്തിന്ന് തയ്യാറാകേണ്ടതായിട്ടുണ്ട്.അതുപോലെ റിയല്‍ എസ്‌റ്റേറ്റുകാറ്ക്കുവേണ്ടി, സ്വറ്ണ്ണക്കച്ചവടക്കാറ്ക്കുവേണ്ടി മസ്സാലക്കച്ചവടക്കാറ്ക്കുവേണ്ടി, തുണിക്കച്ചവടക്കാറ്ക്കുവേണ്ടി പരസ്യങളില്‍ വന്നു ഉല്പന്നങളുടെ ഇല്ലാത്ത മേന്മകളെപ്പറ്റി ആരു പറഞ്ഞാലും ഗുണനിലവാരം നിലവാരം നോക്കി മാത്രമേ ഉല്പന്നങള്‍ വാങിക്കുവെന്ന് ഓരോ ഉപഭോക്താവും തീരുമാനിക്കണം.കച്ചവടക്കാറ് കൈക്കൂലി കൊടുത്ത് തങളുടെ ഉല്പന്നങള്‍ക്ക് ഇല്ലാത്ത മേന്മയുണ്ടെന്ന് വരുത്തി തീറ്ക്കുന്നത് ഒരിക്കലും ഉപഭോക്താവിനെ സഹായിക്കാനല്ല വഞ്ചിക്കാനാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം

2 comments:

ജനശക്തി ന്യൂസ്‌ said...

മനം മയക്കുന്ന വമ്പന്മാരുടെ പരസ്യങള്‍ ജനങളെ വഞ്ചിക്കാന്‍

പൊതുജനങളെ കബളിപ്പിച്ച് കച്ചവടതാല്പ്പര്യങള്‍ സം‌രക്ഷിക്കാനും തങളുടെ ഉല്പന്നങള്‍ വിറ്റൊഴിക്കാനും വന്‍ ലാഭം കൊയ്യാനും കച്ചവടക്കാരും വ്യവസായികളും വിവിധ തന്ത്രങളാണ്‍ ഇന്ന് പയറ്റിക്കൊണ്ടിരിക്കുന്നത്.ഇന്നലെ വരെ മോഡലുകളെയാണ്‍ തങളുടെ ഉല്പന്നങളെ പ്രമോട്ട് ചെയ്യാന്‍ ഉപയോഗിച്ചിരിരുന്നെങ്കില്‍ ഇന്ന് സ്ഥിതി അതല്ല. സമുഹത്തില്‍ എല്ലാവരാലും ആദരിക്കപ്പെടുന്നവരെയും, കലാസാംസ്ക്കാരിക രംഗത്ത് തങളുടെ കഴിവുകള്‍ തെളിയിച്ചവരെയും സകലരുടെയും സ്‌നേഹാദരങള്‍ പിടിച്ച് പറ്റിയവരെയും,സറ്ക്കാറിന്റെയും മറ്റും ഉന്നത ബഹുമതികള്‍ നേടിയവരേയും തേടിക്കണ്ടുപീടിച്ച് വന്‍ തുകകൊടുത്ത് വിലക്കെടുത്ത് തങളുടെ ഉല്പന്നങള്‍ക്ക് ഇല്ലാത്ത ഗുണഗണങള്‍ പാടി പുകഴ്ത്തിച്ച് പൊതുജനങളെ അത് വാങിക്കാന്‍ നിറ്ബന്ധിതരാക്കുന്ന വ്യാപരതന്ത്രം തീരെ വിലകുറഞ്ഞതും കാപട്യം നിറഞ്ഞതുമാണ്‍.
സറ്ക്കാറിന്റെ പല അത്യുന്നത ബഹുമതികള്‍ നേടിയിട്ടുള്ളവരും ജനങളാല്‍ ആദരിക്കപ്പെടുന്നവരും വന്‍ തുക വാങിച്ച് കച്ചവടക്കാരുടെയും വ്യവസായികളുടെയും ഉല്പന്നങള്‍ക്ക് ഇല്ലാത്ത മേന്മകളെ പുകഴ്ത്തി പറയുന്നത് തികഞ്ഞ അസംബന്ധമാണ്‍.യഥറ്ത്ഥത്തില്‍ ഇവറ് പരസ്യക്കമ്പനികള്‍ ‍ എഴുതിക്കൊടുക്കുന്ന പരസ്യവാചകങള്‍ ഉരുവിടുന്നവരായി മാത്രം അധഃപതിച്ചിരിക്കുന്നു.വാസ്തവത്തില്‍ ഇവറ്ക്കോന്നും തങള്‍ ഉരുവിട്ട് പൊതുജങളെ വാങിക്കാന്‍ പ്രേരിപ്പിക്കുന്ന ഉല്പന്നങളുടെ മേന്മയെപ്പറ്റിയോ ഗുണനിലവാരത്തെപ്പറ്റിയോ അറിയില്ല.പൊതുജനങളാകട്ടെ തങള്‍ ആദരിക്കുന്ന ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്നവറ് പറയുന്നത്- ശരിയാണെന്ന് കരുതി അവരെ വിശ്വാസത്തിലെടുത്ത് അവര്‍ പരസ്യം ചെയ്യുന്ന ഉല്പ്പാന്നങള്‍ വാങാന്‍ തയ്യാറാകുകയും ചെയ്യുന്നു.
ഏതു കപട കച്ചവടക്കാരുടെയും മനം മയക്കുന്ന പരസ്യവാചകങള്‍ ഉരുവിട്ട് പൊതുജനങളെ വഞ്ചിക്കാന്‍ തയ്യാറാകുന്ന സമൂഹത്തിലെ ‍ മഹനിയ സ്ഥാനങള്‍ അലങ്കരിക്കുന്നവറ് പുനറ്ചിന്തനത്തിന്ന് തയ്യാറാകേണ്ടതായിട്ടുണ്ട്.
അതുപോലെ റിയല്‍ എസ്‌റ്റേറ്റുകാറ്ക്കുവേണ്ടി, സ്വറ്ണ്ണക്കച്ചവടക്കാറ്ക്കുവേണ്ടി മസ്സാലക്കച്ചവടക്കാറ്ക്കുവേണ്ടി, തുണിക്കച്ചവടക്കാറ്ക്കുവേണ്ടി പരസ്യങളില്‍ വന്നു ഉല്പന്നങളുടെ ഇല്ലാത്ത മേന്മകളെപ്പറ്റി ആരു പറഞ്ഞാലും ഗുണനിലവാരം നിലവാരം നോക്കി മാത്രമേ ഉല്പന്നങള്‍ വാങിക്കുവെന്ന് ഓരോ ഉപഭോക്താവും തീരുമാനിക്കണം.കച്ചവടക്കാറ് കൈക്കൂലി കൊടുത്ത് തങളുടെ ഉല്പന്നങള്‍ക്ക് ഇല്ലാത്ത മേന്മയുണ്ടെന്ന് വരുത്തി തീറ്ക്കുന്നത് ഒരിക്കലും ഉപഭോക്താവിനെ സഹായിക്കാനല്ല വഞ്ചിക്കാനാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം

നമ്മൂടെ ലോകം said...

വളരെ പച്ചയായ ഒരു സത്യമാണു താങ്കൾ ഇവിടെ വിവരിച്ചതു. ഇന്നു സമൂഹത്തിൽ നാം ബഹുമാനിക്കുന്നവർ ചിലപ്പോൾ വിഷത്തിനു വരെ മോഡലുകളാകുന്നുണ്ട് (ഉദാ: കോളകളും, ഫാസ്റ്റ് ഫുഡ്ഡുകളും). ചിലർ ചില ഫാഷൻ സാധനങ്ങൾക്കു മോഡലുകളാകുന്നു. യുവാക്കൾക്കു ഇവർ അവതരിപ്പിക്കുന്ന പരസ്യത്തിലുള്ള വസ്തുക്കൾ ഒരു തവണയെങ്കിലും വാങ്ങിയില്ലങ്കിൽ എന്തോ അപരധം ചെയ്തമാതിരി ആണു. ഇപ്പോഴത്തെ ഭ്രമമാണല്ലോ വൈരാ‍ഭരണങ്ങൾ. അത്യാവശ്യത്തിനു വിൽക്കാൻ ചെന്നാൽ വാങ്ങിയ വിലയുടെ 10% പോലും ലഭിക്കുകയില്ല ഈ ആഭരണങ്ങൾക്കു എന്നു ഇതു വാങ്ങി ഉപയോഗിക്കുന്ന പാവം ഫാഷൻ പ്രേമി മനസ്സിലാക്കൂന്നുണ്ടോ?

കോളകളും അമെരിക്കൻ ആഹാരങ്ങളും, ഹോട്ടലുകളിൽ ഗുണനിലവാ‍രമില്ലാതെ പാകം ചെയ്യുന്ന ആഹാരവും എല്ലാം പരസ്യത്തിന്റെ ബലത്തിൽ വിറ്റുപോകുന്നു.

ദൈവങ്ങളേയും, അന്ധവിശ്വാസങ്ങളേയും, മാർക്കറ്റൂ ചെയ്യാൻ പരസ്യം നല്ല പങ്കല്ലേ ഇന്നു വഹിക്കുന്നതു. ഈ ബ്ലോഗിൽ തന്നെ ഒന്നു നോക്കിയേ - ഒരു പ്രത്യേക മതത്തിന്റെ ഗുണഗണങ്ങളും,വർണ്ണനയും എത്രമാത്രമാണു ഇവിടെയും നിറയുന്നതെന്നു!

നല്ലവയെ കണ്ടാലറിയാം.... അതു ആരും നല്ലതാണന്നു പറയണ്ട!