Saturday, November 08, 2008

യൂറോപ്യന്‍ ഹൃദയഭൂമിയില്‍ ചുവപ്പിന്റെ പുനര്‍ജനി

പി ഗോവിന്ദപ്പിള്ള

ആയിരത്തിത്തൊള്ളായിരത്തി എപതുകളുടെ അന്ത്യത്തോടെ ആരംഭിച്ച യൂറോപ്യന്‍ സോഷ്യലിസത്തിനുണ്ടായ തകര്‍ച്ചവരെ കമ്യൂണിസ്റ് നേതൃത്വത്തിലുള്ള സോഷ്യലിസ്റ് രാഷ്ട്രമായിരുന്നു ചെക്കോസ്ളൊവാക്യ. ഓസ്ട്രിയക്ക് വടക്കും ജര്‍മനിക്ക് തെക്കുമായി സ്ഥിതിചെയ്തിരുന്ന ചെക്കോസ്ളൊവാക്യ 1993ല്‍ ചെക് റിപ്പബ്ളിക്കും സ്ളൊവാക്യയും ആയി പിരിഞ്ഞ് രണ്ടു രാഷ്ട്രമായി. കിഴക്കു പടിഞ്ഞാറായി നീണ്ടുകിടന്നിരുന്ന ചെക്കോസ്ളൊവാക്യയുടെ കിഴക്കേ ഭാഗമാണ് ചെക് റിപ്പബ്ളിക്കായി വിഘടിച്ച് രൂപംകൊണ്ടിരിക്കുന്നത്. ചെക്കോസ്ളൊവാക്യയെ സോഷ്യലിസ്റ് ചേരിയില്‍നിന്നും സോഷ്യലിസ്റ് വ്യവസ്ഥയില്‍നിന്നും വേര്‍പെടുത്തിയ പ്രസ്ഥാനത്തിന്റെ നേതാവ് ഒരു നാടകകൃത്തുകൂടിയായ വാക്ളേവ് ഹവേല്‍ ആയിരുന്നു. ഹിറ്റ്ലര്‍ജര്‍മനിക്ക് സോവിയറ്റ് യൂണിയനെ ആക്രമിക്കാന്‍ സൌകര്യപ്പെടുംവിധത്തില്‍ 1938ലെ കുപ്രസിദ്ധ 'മ്യൂണിക്' ഉടമ്പടി പ്രകാരം ചെക്കോസ്ളൊവാക്യയെ ഒരു തളികയില്‍വച്ച് ഹിറ്റ്ലര്‍ക്ക് സംഭാവനചെയ്തത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ചേംബര്‍ലയിനും ഫ്രഞ്ച് പ്രധാനമന്ത്രി ദെലാദിയറുമായിരുന്നു. ഈ ഉടമ്പടി പ്രകാരം അന്നത്തെ ചെക്കോസ്ളൊവാക്യയുടെ, ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന സൂഡറ്റന്‍ ലാന്‍ഡ് മാത്രമായിരുന്നു മ്യൂണിക് ഉടമ്പടിപ്രകാരം ഹിറ്റ്ലര്‍ക്ക് കൈവശപ്പെടുത്താന്‍ അവകാശം നല്‍കിയിരുന്നത്. എങ്കിലും കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും പീറക്കടലാസിന്റെ വിലമാത്രം കല്‍പ്പിച്ചിരുന്ന ഹിറ്റ്ലര്‍ ചെക്കോസ്ളൊവാക്യ മുഴുവനും കൈവശപ്പെടുത്തുകയാണ് ചെയ്തത്. വാസ്തവത്തില്‍ രണ്ടാംലോക മഹായുദ്ധം ആരംഭിച്ചത് ഈ കൈവശപ്പെടുത്തലോടുകൂടിയാണെന്നുപറയാം. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോവിത്സന്റെ കാര്‍മികത്വത്തിലാണ് ചെക് രാഷ്ട്രത്തെയും സ്ളൊവാക്യ രാഷ്ട്രത്തെതും സംയോജിപ്പിച്ച് ചെക്കോസ്ളൊവാക്യ എന്ന സംയുക്ത രാഷ്ട്രത്തെ സ്ഥാപിച്ചത്. ചെക്കോസ്ളൊവാക്യയുടെ ദീര്‍ഘദൃഷ്ടിയുള്ള പ്രസിഡന്റുമാര്‍ ആയിരുന്ന ജോ മസാറിക്കിനെയും എഡ്വേര്‍ഡ് ബെനേസിനെയും പോലുള്ളവരുടെ നേതൃത്വത്തില്‍ ചെക്കോസ്ളൊവാക്യയുടെ ഭദ്രത ശക്തിപ്രാപിച്ചിരുന്നെങ്കിലും താരതമ്യേന പിന്നോക്കാവസ്ഥയിലായിരുന്ന സ്ളൊവാക്യ പ്രദേശത്തിന്റെ അസംതൃപ്തി അവസാനിച്ചിരുന്നില്ല. സോഷ്യലിസ്റ് വ്യവസ്ഥയുടെ കീഴില്‍ സന്തുലിതവും ആസൂത്രിതവുമായ വികസനം കുറെയൊക്കെ വിജയിച്ചെങ്കിലും സോഷ്യലിസ്റ് വ്യവസ്ഥ തകര്‍ന്നതോടെ പഴയ പ്രാദേശികഭിന്നത വീണ്ടും തലയുയര്‍ത്തി. അതിന്റെ ഫലമായാണ് ചെക്കോസ്ളൊവാക്യ വീണ്ടും വിഭജിക്കേണ്ടിവന്നത്. എന്നാല്‍, പ്രസിഡന്റ് വാക്ളേവ് ഹവേലിന് ഈ പ്രാദേശികഭിന്നതയും രാഷ്ട്രീയവിഘടനവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രാഷ്ട്രം 1993 ജനുവരി ഒന്നിന് രാണ്ടായി പിളരുന്നതിനുമുമ്പുതന്നെ അദ്ദേഹം രാജിവച്ചൊഴിയുകയുംചെയ്തു. മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെപ്പോലെ ചെക്കോസ്ളൊവാക്യയിലും വലതുപക്ഷം, തീവ്രവലതുപക്ഷം, മധ്യവര്‍ത്തി, ഇടതുപക്ഷം, കമ്യൂണിസ്റ് എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന നിരവധി കക്ഷികളുണ്ട്. ഇവയില്‍ ചെക് റിപ്പബ്ളിക് ആയിത്തീര്‍ന്ന ഭാഗത്തിലെ ഏറ്റവും വലിയ കക്ഷി വാക്ളേവ് ക്ളൌസിന്റെ നേതൃത്വത്തിലുള്ള സിവില്‍ ഡെമോക്രാറ്റിക് പാര്‍ടിയാണ്. 1992ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ വലതുപക്ഷകക്ഷിയും സഖ്യകക്ഷികളും ജയിച്ചു. രാജിവച്ച ഹവേലിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ കീഴില്‍ പ്രധാനമന്ത്രിയായിരുന്ന വാക്ളേവ് ക്ളൌസ് പ്രസിഡന്റായി. സ്ളൊവാക്യ പ്രദേശത്തെ, ഏറ്റവും വലിയ കക്ഷി വ്ളാദിമിര്‍ മേസിയറുടെ നേതൃത്വത്തിലുള്ള മൂവ്മെന്റ് ഫോര്‍ ഡെമോക്രാറ്റിക് സ്ളൊവാക്യആയിരുന്നു. ക്ളൌസും മേസിയറും കൂടിയാലോചിച്ച് ചെക്കോസ്ളൊവാക്യ വിഭജനം 1993 ജനുവരി ഒന്നിന് സുഗമമായി നിര്‍വഹിച്ചു. തുടര്‍ന്ന് ഇതുവരെയുള്ള ചെക് റിപ്പബ്ളിക്കിന്റെ ചരിത്രം അമേരിക്കന്‍ സാമ്രാജ്യത്വത്തോട് വിധേയത്വമുള്ള കടുത്ത വലതുപക്ഷ വാഴ്ചയുടേതാണ്. ഏറ്റവും ഒടുവിലായി 2008 ഫെബ്രുവരി 15ന് നടന്ന തെരഞ്ഞെടുപ്പിലും വാക്ളേവ് ക്ളൌസ് പ്രസിഡന്റായി ജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് അങ്ങനെ വീണ്ടും യാഥാസ്ഥിതികനായ ക്ളൌസ് വന്നെങ്കിലും 2000 മുതല്‍തന്നെ അവിടത്തെ പാര്‍ടി ബന്ധങ്ങളിലും ബലാബലങ്ങളിലും വലതുപക്ഷത്തിനെതിരെ തിരയടിക്കാന്‍ തുടങ്ങിയിരുന്നു. ഉദാഹരണത്തിന് 2006 ജൂ ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 200 അംഗ സംഖ്യയുള്ള പ്രതിനിധിസഭയില്‍ വലതുപക്ഷസഖ്യത്തിന് 100ഉം ഇടതുപക്ഷവും അവരോട് സഹകരിക്കുന്ന മധ്യവര്‍ത്തികളും ചേര്‍ന്ന സഖ്യത്തിന് 100ഉം വീതം കിട്ടിയതിനാല്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ സ്തംഭനാവസ്ഥയിലെത്തി. ഒടുവില്‍ സിവില്‍ ഡെമോക്രാറ്റിക് പാര്‍ടിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ടിയും ഹരിതകക്ഷിയും ചേര്‍ന്ന് പ്രധാനമന്ത്രി മൈറേക് ടോപോലെനെക്കിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. പ്രതിപക്ഷത്തെ രണ്ടു കരിങ്കാലികളുടെ സഹായത്തോടെയാണ് ടോപോലെനക്കിന് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്. ടോപോലെനെക്കും അദ്ദേഹം നയിക്കുന്ന ഭരണകക്ഷിയും കടുത്ത അമേരിക്കന്‍ വിധേയരാണ്. അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ പൊതുമേഖലാസ്ഥാപനങ്ങളും രാഷ്ട്രംവക സ്വത്തുക്കളും സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. ആരോഗ്യപരിപാലനരംഗത്തുനിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിത്തുടങ്ങി. അവശേഷിച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഫീസ് ഏര്‍പ്പെടുത്തി. വരുമാനത്തില്‍നിന്ന് 13.5 ശതമാനം ആരോഗ്യപരിക്ഷയ്ക്ക് വിഹിതമായി നല്‍കുന്ന ചെക് പൌരന്മാര്‍ക്ക് സൌജന്യചികിത്സ ലഭിക്കാന്‍ അവകാശമുണ്ട്. അങ്ങനെയിരിക്കെയാണ് ഈ ഫീസ് ഏര്‍പ്പെടുത്തിയത്. ഇങ്ങനെയുള്ള നടപടിയെ എതിര്‍ക്കുന്നവര്‍ കമ്യൂണിസ്റ് ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണെന്ന് ടോപോലെനെക് ആക്ഷേപിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പുതിയ തെരഞ്ഞെടുപ്പു നടന്നതും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ഗ്രൂപ്പുകള്‍ വിജയം നേടിയതും. പ്രാഗിനെ കൂടാതെ 13 മേഖലയാണ് ചെക് റിപ്പബ്ളിക്കിലുള്ളത്. പ്രാഗ്മേഖലയിലെ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുമ്പോഴേ ചിത്രം പൂര്‍ത്തിയാകൂ. മറ്റ് 13 മേഖലയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഭരണകക്ഷിയായ സിവില്‍ ഡെമോക്രാറ്റിക് പാര്‍ടിയെ 12 മേഖലയില്‍ പരാജയപ്പെടുത്തി. അവശേഷിച്ച മേഖലയില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ടിയെയും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പരാജയപ്പെടുത്തി. 1989ല്‍ സോഷ്യലിസ്റ് വ്യവസ്ഥയ്ക്കെതിരെ നടന്ന കലാപത്തെ 'വെല്‍വറ്റ് വിപ്ളവം' എന്നു വിളിക്കുമ്പോള്‍ ഇപ്പോഴെത്ത സോഷ്യല്‍ ഡെമോക്രാറ്റിക് വിപ്ളവത്തെ ഓറഞ്ച് വിപ്ളവമെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഓറഞ്ച് വിപ്ളവംകൊണ്ടുതന്നെ മൈറേക് ടോപോലെനെക്കിന്റെ സര്‍ക്കാരിനുള്ള അവിശ്വാസം കണക്കിലെടുത്ത് അദ്ദേഹം രാജിവയ്ക്കേണ്ടതാണ്. എന്നാല്‍, പ്രാഗ്മേഖലയിലെ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞിട്ടേ ഇറങ്ങിപ്പോകൂ എന്ന വാശിയില്‍ കസേരയില്‍ കടിച്ചുതൂങ്ങുകയാണ് ടോപോലെനെക്. ഒക്ടോബര്‍ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായി ഡിസംബറില്‍ നടക്കുന്ന പ്രാഗ്മേഖലാ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു. ഈ ആശങ്കമൂലം ഡിസംബറില്‍ തെരഞ്ഞെടുപ്പിനുമുമ്പ് നടക്കാനിരിക്കുന്ന സിവില്‍ ഡെമോക്രാറ്റിക് ഫോറം കോഗ്രസില്‍ ടോപോലെനെക്കിനെ മാറ്റി വേറൊരാളെ നിയോഗിക്കാനും ശ്രമം നടക്കുന്നു. അങ്ങനെ 20 വര്‍ഷത്തിനുശേഷം ചെക് ജനത വീണ്ടും ഇടത്തോട്ടു നീങ്ങുമ്പോള്‍ യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ചലനം സൃഷ്ടിക്കുമെന്നുറപ്പാണ്. യൂറോപ്പില്‍ സ്വേച്ഛാധിപത്യത്തിനെതിരെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പടവെട്ടിയ പഴയ പാരമ്പര്യമാണ് ചെക് ജനതയുടേത്. 1517ല്‍ കത്തോലിക്കാസഭയുടെ അതിക്രമത്തിനും ചൂഷണത്തിനുമെതിരെ പ്രൊട്ടസ്റന്റ് മതനവീകരണത്തിന് നേതൃത്വം നല്‍കിയ മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ സമാദരണീയനായ മുന്‍ഗാമിയായി കരുതിയത് ചെക് റിപ്പബ്ളിക്കുകൂടി ഉള്‍പ്പെടുന്ന ബൊഹീമിയയിലെ മതപരിഷ്കര്‍ത്താവായിരുന്ന ജോ ഹുസ്സി (1369-1415)നെയാണ്. 46-ാമത്തെ വയസ്സില്‍ കത്തോലിക്കാസഭയുടെ മതനിന്ദക വിചാരണയ്ക്കു വിധേയനായി ജീവനോടെ ദഹിപ്പിക്കപ്പെട്ട് രക്തസാക്ഷിയായ ഹുസ്സിന്റെ അനുയായികള്‍ തുടര്‍ന്നും മാര്‍ട്ടിന്‍ ലൂഥറിനുമുമ്പുതന്നെ കത്തോലിക്കാസഭയ്ക്കും സഭയെ അനുകൂലിച്ചിരുന്ന നാടുവാഴിരാജാക്കന്മാര്‍ക്കുമെതിരെ പോരാടിക്കൊണ്ടിരുന്നു. ഹുസൈറ്റ് പ്രസ്ഥാനം പ്രകടമായും മതനവീകരണത്തിനുവേണ്ടിയാണ്. എങ്കിലും അതിന്റെ അന്തര്‍ധാരകള്‍ നാടുവാഴിവിരുദ്ധവും ജനകീയവുമാണ്. അഞ്ചു നൂറ്റാണ്ട് പിന്നിട്ടിട്ടും ഹുസ്സിന്റെ ആ സ്വാതന്ത്യ്രജ്വാല ജനകീയപ്രസ്ഥാനങ്ങള്‍ക്ക് വഴികാട്ടുന്നു. തീര്‍ച്ചയായും ഈ പാരമ്പര്യത്തിന്റെ പുതിയ സന്ദേശവാഹകരും പ്രയോക്താക്കളുമാണ് ഇടതുപക്ഷക്കാര്‍ എന്ന് ചെക് ജനത തിരിച്ചറിയുന്നെന്നാണ് ഈ പുതിയ സംഭവവികാസം തെളിയിക്കുന്നത്.

1 comment:

ജനശക്തി ന്യൂസ്‌ said...