കറുത്ത ശനി
മഹാത്മാഗാന്ധി ഒരു ഹൈന്ദവ വര്‍ഗീയഭ്രാന്തന്റെ വെടിയേറ്റ് രക്തസാക്ഷിയായ 1948 ജനുവരി 30ഉം ഇന്ദിരാഗാന്ധി ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യമൂല്യങ്ങളെയും തൃണവല്‍ഗണിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂ 25 ഉം പോലെ സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്തദിനംകൂടി പിന്നിട്ടിരിക്കുന്നു - 2008 ഒക്ടോബര്‍ 10. അന്നാണ് ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്രവിദേശനയത്തെയും അമേരിക്കന്‍ സാമ്രാജ്യവാദികളുടെ കാല്‍ക്കല്‍ അടിയറവച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുവേണ്ടി വിദേശമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അടിമത്തച്ചങ്ങലയുടെ രേഖാരൂപമായ ഇന്തോ-യുഎസ് ആണവകരാറില്‍ ഒപ്പുവച്ചത്. 2005 ജൂലൈ 18 ന് രാഷ്ട്രത്തിന്റെ മുമ്പില്‍ തുറന്നുപറയാതെ മാത്രമല്ല സ്വന്തം സഹപ്രവര്‍ത്തകരോടുപോലും ആലോചിക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ പ്രാണപ്രിയനായ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ അദ്ദേഹത്തിന്റെ ആസ്ഥാനമായ വെള്ളക്കൊട്ടാരത്തില്‍ചെന്ന് മുഖംകാണിച്ച് എടുത്ത തീരുമാനത്തോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ഈ ദുരന്തനാടകത്തിന് തിരശീല ഉയര്‍ന്നത്. ഇപ്പോള്‍ ഈ കറുത്ത ശനിയാഴ്ചയോടെ ആ ദുരന്തനാടകം അടുത്ത അങ്കത്തിലേക്ക് കടക്കുന്നു. നാടകം എന്ന അലങ്കാരം പ്രയോഗിച്ചെങ്കിലും അതിലെ ആട്ടവും നാട്യവുമെല്ലാം അണിയറയിലാണ് നടന്നത്. അരങ്ങില്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍ക്കുവേണ്ടിയുള്ള പൊളിവചനങ്ങളും പൊറാട്ടും മാത്രം. ഈ പൊളിവചനങ്ങളില്‍ മുഖ്യമായിട്ടുള്ളത് മുപ്പത്താറുവര്‍ഷം മുമ്പ് പൊക്രാന്‍ മരുപ്രദേശത്ത് നടത്തിയ ആണവപരീക്ഷണത്തെത്തുടര്‍ന്ന് അമേരിക്കയും കൂട്ടരും ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധത്തിന്റെ ഫലമായി ഉളവായ ആണവരംഗത്തെ ഒറ്റപ്പെടല്‍ അവസാനിക്കുമെന്നതായിരുന്നു. അതായത് അമേരിക്കന്‍ നേതൃത്വത്തിലുള്ള രാഷ്ട്രങ്ങളില്‍നിന്ന് നമ്മുടെ ആണവപരീക്ഷണങ്ങള്‍ക്കും ആണവോര്‍ജ നിര്‍മാണത്തിനും ആവശ്യമായ ഇന്ധനവും സാങ്കേതികവിദ്യയും ലഭിക്കാതെവരുന്ന ദുരവസ്ഥയില്‍നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെടുമെന്നും ഇന്ധനം ആവശ്യംപോലെ 45 അംഗങ്ങള്‍ അടങ്ങിയ ഇന്ധനവിതരണ രാഷ്ടസംഘടനക്കാരില്‍നിന്ന് (എന്‍എസ്ജി) വാങ്ങിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും ആയിരുന്നു. ഇപ്രകാരമുള്ള ധാരണ മന്‍മോഹന്‍സിങ്ങിന് ബുഷ് നല്‍കിയിരുന്നുവെന്നൊന്നും വ്യക്തമല്ല. അതൊക്കെ മറച്ചുവച്ചിരിക്കുകയാണല്ലോ. എന്നാല്‍, ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാത്ത രാഷ്ട്രങ്ങള്‍ക്ക് ഇന്ധനം നല്‍കിക്കൂടാ എന്ന അമേരിക്കയുടെയും മറ്റ് ആണവകുത്തകരാഷ്ട്രങ്ങളുടെയും നിലപാടിന് വിപരീതമായി ബുഷ്-മന്‍മോഹന്‍ ധാരണയില്‍ എന്തെങ്കിലും ഉണ്ടോ എന്ന സംശയം ദൂരീകരിക്കാന്‍ ഇന്ത്യ-യുഎസ് ആണവകരാറിനെ സ്പര്‍ശിച്ചുകൊണ്ടുതന്നെ 2006 ഡിസംബറില്‍ അമേരിക്ക ഒരു നിയമം പാസാക്കി. അതാണ് ഹൈഡ് ആക്ട് എന്ന പേരില്‍ അറിഞ്ഞുവരുന്ന നിയമം. അമേരിക്കയിലെ ഭരണനിര്‍വാഹക അധികാരമുള്ള പ്രസിഡന്റും സര്‍വസൈന്യാധിപനുമാണ് ബുഷ് എങ്കിലും ഈ നിയമം നിലനില്‍ക്കുവോളം അതിന് വിപരീതമായ ഒരു ധാരണയും നടപടിയും നിലനില്‍ക്കുകയില്ല എന്നത് ആര്‍ക്കും മനസ്സിലാവുന്ന ഹരിശ്രീയാണ്. പക്ഷേ, ഇന്ത്യ-യുഎസ് ആണവ കരാര്‍ 1954ല്‍ അമേരിക്ക അംഗീകരിച്ച ആണവോര്‍ജ നിയമത്തിന്റെ 123-ാ0 വകുപ്പ് പ്രകാരമാണെന്നും അതിനെ മറികടക്കാന്‍ ഹൈഡ് ആക്ടിന് കഴിയില്ലെന്നുമുള്ള പച്ചക്കള്ളം മന്‍മോഹന്‍സിങ്ങും പ്രണബ് മുഖര്‍ജിയും അവരുടെ വക്താക്കളും തട്ടിവിട്ടു. ഇന്ത്യയുടെ പരമാധികാരത്തെയും ആത്മാഭിമാനത്തെയും ഊര്‍ജസുരക്ഷിതത്വ നടപടികളെയും വിഘാതപ്പെടുത്തുന്ന ഈ കരാറുമായി മുന്നോട്ടുപോയാല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇടതുപക്ഷകക്ഷികള്‍ അറിയിച്ചു. എന്നാല്‍, പിന്തുണ പിന്‍വലിച്ചോളൂ എന്ന ധാര്‍ഷ്ട്യഭാവത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വിശ്വാസവോട്ട് വിജയിപ്പിക്കാന്‍ അവര്‍ കൈക്കൊണ്ട അധാര്‍മികവും നീചവുമായ നടപടികളെപ്പറ്റി ഈ പംക്തിയില്‍ വിസ്തരിച്ച് വിവരിച്ചിരുന്നല്ലോ. അപ്പോഴും വിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് തുടര്‍ച്ചയായ ഇന്ധനലഭ്യതയെയും ഉപയോഗിച്ചു കഴിഞ്ഞ ഇന്ധനം പുനഃസംസ്കരണം നടത്താനുള്ള അവകാശത്തെയുംകുറിച്ചുള്ള ആശങ്ക അസ്ഥാനത്താണെന്ന് മന്‍മോഹന്‍സിങ് പാര്‍ലമെന്റിന് ഉറപ്പുകൊടുത്തതാണ്. പക്ഷേ, അതിനിടയ്ക്ക് ഈ ഉറപ്പിലെ പൊള്ളത്തരം വ്യക്തമാക്കുന്ന ഒരു സംഭവം നടന്നുകഴിഞ്ഞിരുന്നു. അമേരിക്കന്‍ ജനപ്രതിനിധിസഭ ആവശ്യപ്പെട്ടതനുസരിച്ച് പ്രസിഡന്റ് ബുഷ് കൈയൊപ്പോടുകൂടി എഴുതിക്കൊടുത്ത വിശദീകരണത്തില്‍ വളരെ വ്യക്തമായിത്തന്നെ ഹൈഡ് ആക്ടിന് വിധേയമായിട്ടായിരിക്കും കരാര്‍ എന്ന് പ്രസ്താവിച്ചത് പ്രസിദ്ധീകൃതമായി. ഈ വഞ്ചനയോട് പ്രണബ് മുഖര്‍ജി പ്രതികരിച്ചത് അമേരിക്കന്‍ ഭരണവ്യവസ്ഥയിലെ രണ്ട് ഉപവകുപ്പ് തമ്മിലുള്ള കത്തിടപാട് ഇന്ത്യക്കോ ആണവ കരാറിനോ ബാധകമല്ല എന്നായിരുന്നു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ഡേവിഡ് മുള്‍ഫോര്‍ഡും സ്റ്റേറ്റ്സെക്രട്ടറി കോണ്ടലീസ റൈസും ഹൈഡ് ആക്ട് ഈ കരാറിന് ബാധകമാണെന്ന് ഡല്‍ഹിയില്‍വച്ച് ഒക്ടോബര്‍ നാലിന് പ്രസ്താവിക്കുകയുണ്ടായി. എന്നിട്ടും മന്‍മോഹന്‍സിങ്ങും സോണിയഗാന്ധിയും വീണ്ടുവിചാരത്തിന് തയ്യാറായില്ല എന്നത് അവരുടെ രാജ്യസ്നേഹത്തിന് ഏറ്റ കരിനിഴലാണ്. എങ്കിലും അവസാനമായി പ്രസിഡന്റ് ബുഷ് കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ വാമൊഴിയായോ വരമൊഴിയായോ ഈ ഇന്ത്യ വിരുദ്ധ നിലപാട് പേരിനെങ്കിലും തിരുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. മന്‍മോഹന്‍ പ്രഭൃതികള്‍ക്ക് മേല്‍വിവരിച്ചപോലെ അങ്ങനെ നടത്തുന്ന തിരുത്തലിനും ഉറപ്പുകള്‍ക്കും നിയമസാധുത ഇല്ലെന്ന കാര്യം വ്യക്തമാണെങ്കിലും ഈ വ്യവസ്ഥപ്രകാരം മേല്‍നടപടി കൈക്കൊള്ളുമ്പോഴേക്കും ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും എന്നതിനാല്‍ തെരഞ്ഞെടുപ്പുകാലത്തെ പ്രചാരണത്തിന് ഉപകരിക്കുമെന്നായിരിക്കും മോഹം. പക്ഷേ, ആ മോഹവും നിറവേറ്റാന്‍ ബുഷ് തയ്യാറായില്ല. വീണ്ടും ഇന്ത്യയുടെ പ്രഖ്യാപിതമായ ആശങ്ക സ്ഥിരീകരിക്കുംവിധമാണ് ബുഷ് കരാറില്‍ ഒപ്പിടുന്നതിനുമുമ്പ് സംസാരിച്ചത്. പുനഃസംസ്കരണത്തിനുള്ള അവകാശം മുതലായവ പോകട്ടെ, ഇന്ധനം ലഭിക്കുമെന്ന ഉറപ്പുപോലും ബുഷിന്റെ പ്രസ്താവനയില്‍ ഇല്ലായിരുന്നു. ഇന്ധനം നല്‍കുക എന്നത് നിയമപരമായ ഒരു ബാധ്യതയല്ലെന്നും അതൊരു രാഷ്ട്രീയ തീരുമാനമാണെന്നുംകൂടി വ്യക്തമാക്കിയതോടെ ഇന്ത്യയുടെ ആണവോര്‍ജ മോഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും പരമാധികാരത്തിന്റെയും ശവപ്പെട്ടിമേല്‍ ബുഷ് അവസാനത്തെ ആണിയും തറച്ചിരിക്കുന്നു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇക്കാര്യത്തെക്കുറിച്ച് വാചകമടിയും വിവാദങ്ങളും നടന്നേക്കാമെന്നല്ലാതെ നടപടികള്‍ മുന്നോട്ടുപോകാന്‍ ഇടയില്ല. അടുത്ത തെരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സര്‍ക്കാര്‍ യുപിഎയുടേതല്ലെങ്കില്‍ ഈ കറുത്ത ശനിയാഴ്ചയിലെ അപമാനഭാരം ഇന്ത്യക്ക് തിരുത്താന്‍ കഴിഞ്ഞേക്കും.
പി ഗോവിന്ദപ്പിള്ള
2 comments:

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവകരാറിന് ഡെമോക്രാറ്റിക് പാര്‍ടിയുടെ പിന്തുണ ഉറപ്പാക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ ചാരിറ്റി ഫൌണ്ടേഷന് സമാജ്വാദി പാര്‍ടി നേതാവ് അമര്‍സിങ് കോടിക്കണക്കിന് രൂപ സംഭാവന നല്‍കി. സംഭാവന നല്‍കിയവരുടെ പട്ടിക ക്ളിന്റന്‍ ഫൌണ്ടേഷന്‍ പുറത്തുവിട്ടതില്‍നിന്നാണ് അമര്‍സിങ് ഭീമമായ പണം നല്‍കിയത് പുറത്തായത്. 10 ലക്ഷത്തിനും (4.72 കോടി രൂപ) 50 ലക്ഷത്തിനും(23.67 കോടി രൂപ) ഇടയ്ക്ക് ഡോളര്‍ നല്‍കിയവരുടെ പട്ടികയിലാണ് അമര്‍സിങ്ങിന്റെ പേരുള്ളത്. എന്നാല്‍, എന്നാണ് സംഭാവനകള്‍ നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ജൂലൈ 22ന് യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുന്നതിന് തൊട്ടുമുമ്പ് അമര്‍സിങ് നടത്തിയ അമേരിക്കന്‍യാത്ര വിവാദമായിരുന്നു. വിശ്വാസവോട്ടിന് അനുകൂലമായി സമാജ്വാദി പാര്‍ടി വോട്ടുചെയ്തതിനുപിന്നില്‍ അമര്‍സിങ്ങിന്റെ അമേരിക്കന്‍യാത്ര പ്രധാന കാരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് സെപ്തംബറിലെ സന്ദര്‍ശനത്തിലാണ് അമര്‍സിങ് സംഭാവന നല്‍കിയതെന്ന് അറിയുന്നു. ആണവകരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസാക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ടിയുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് സൂചന. ആണവകരാറിനുവേണ്ടിയുള്ള ഉപജാപങ്ങളുമായി സെപ്തംബറില്‍ വാഷിങ്ടണിലും ന്യൂയോര്‍ക്കിലും സന്ദര്‍ശനം നടത്തിയ അമര്‍സിങ് ക്ളിന്റന്റെ ഭാര്യയും സെനറ്റിലെ പ്രമുഖയുമായ ഹിലാരിയടക്കമുള്ള ഡെമോക്രാറ്റിക് പാര്‍ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ആണവകരാറിനെ എതിര്‍ക്കില്ലെന്ന് അവര്‍ ഉറപ്പുനല്‍കിയതായാണ് അമര്‍സിങ് പിന്നീട് വ്യക്തമാക്കിയത്. ഒബാമ അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ സ്റേറ്റ് സെക്രട്ടറിയാകുന്നത് ഹിലാരിയാണ്. ബില്‍ ക്ളിന്റന്‍ ഫൌണ്ടേഷന് സംഭാവന നല്‍കിയപ്പോള്‍ ഡെമോക്രാറ്റിക് ഭരണത്തിലും കരാറിന്റെ സുഗമമായ നടത്തിപ്പും ആണവവ്യാപാരത്തില്‍ ഇന്ത്യന്‍ വ്യവസായികളുടെ താല്‍പ്പര്യസംരക്ഷണവും അമര്‍സിങ് ലക്ഷ്യമിട്ടിരുന്നതായി വേണം കരുതാന്‍. പത്തുലക്ഷംമുതല്‍ 50 ലക്ഷം ഡോളര്‍വരെ ക്ളിന്റന്‍ ഫൌണ്ടേഷന് നല്‍കിയവരില്‍ സ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ അടക്കമുള്ളവരുണ്ട്. ഇന്ത്യാ വ്യവസായമണ്ഡലം (സിഐഐ) പോലും അമര്‍ സിങ് നല്‍കിയതിലും കുറഞ്ഞ തുകയാണ് ക്ളിന്റന്‍ ഫൌണ്ടേഷന് നല്‍കിയത്. അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ നല്‍കിയവരുടെ പട്ടികയിലാണ് സിഐഐയുള്ളത്. സൌദി ഗവമെന്റ് 4.1 കോടി ഡോളറാണ് നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് ബില്‍ ക്ളിന്റന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അമര്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും അമര്‍സിങ്ങിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുപ്പംവച്ച് ഹിലാരിയെ സ്വാധീനിക്കാനും ഇന്ത്യയുമായുള്ള ആണവകരാറിന്റെ തുടര്‍നടപടി സുഗമമാക്കാന്‍ അവരുടെ സഹായം തേടാനും യുപിഎ സര്‍ക്കാര്‍തന്നെ അനൌദ്യോഗിക ഇടനിലക്കാരനായി അമര്‍സിങ്ങിനെ നിയോഗിച്ചിരുന്നെന്നാണ് കരുതുന്നത്. ജൂലൈ 22നു മുമ്പ് നടത്തിയ അമേരിക്കന്‍യാത്രയില്‍ യുപിഎ സര്‍ക്കാരിന് ആണവകരാര്‍ കാര്യത്തില്‍ പിന്തുണ നല്‍കുന്നതിനായി അമേരിക്കന്‍കമ്പനികള്‍ അമര്‍സിങ്ങിന് പണം നല്‍കിയെന്ന് ആരോപണമുണ്ടായിരുന്നു.
ദേശാഭിമാനി 20/12/2008
Post a Comment