Wednesday, October 08, 2008

വയലാര്‍ അവാര്‍ഡിന്‌ എം.പി. വീരേന്ദ്രകുമാര്‍ എം.പി അര്‍ഹനായി.

വയലാര്‍ അവാര്‍ഡിന്‌ എം.പി. വീരേന്ദ്രകുമാര്‍ എം.പി അര്‍ഹനായി.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന്‌ മാതൃഭൂമി ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി അര്‍ഹനായി. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌ ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണഗ്രന്ഥത്തിനാണ്‌ ബഹുമതി. ഈ മാസം 27ന്‌ തിരുവനന്തപുരത്ത്‌ പുരസ്‌കാരം സമ്മാനിക്കും. എം.കെ. സാനു, സി. രാധാകൃഷ്‌ണന്‍, എം. മുകുന്ദന്‍, എന്‍. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ജഡ്‌ജ ിങ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ വിവരം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌. അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ആമസോണും കുറെ വ്യാകുലതകളും, ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര, ബുധന്റെ ചിരി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരവും സംഘടനയും ഊരാക്കുടുക്കുകളും, പ്രതിഭയുടെ വേരുകള്‍ തേടി, രാമന്റെ ദു:ഖം, രോഷത്തിന്റെ വിത്തുകള്‍, സമന്വയത്തിന്റെ വസന്തം, തിരിഞ്ഞുനോക്കുമ്പോള്‍, ഗാട്ടും കാണാച്ചരടും തുടങ്ങിയവയാണ്‌ അദ്ദേഹം രചിച്ച മറ്റു പുസ്‌തകങ്ങള്‍. ഓടക്കുഴല്‍ അവാര്‍ഡ്‌, സി. അച്ച്യുതമേനോന്‍ അവാര്‍ഡ്‌, ജി. സ്‌മാരക അവാര്‍ഡ്‌, നാലപ്പാടന്‍ അവാര്‍ഡ്‌, സാഹിത്യ അക്കാദമി അവാര്‍ഡ്‌, അബുദാബി ശക്തി അവാര്‍ഡ്‌, എം.ഇ.എസ്‌. എക്‌സലെന്‍സ്‌ അവാര്‍ഡ്‌, സി.എച്ച്‌. മുഹമ്മദ്‌കോയ സ്‌മാരക അവാര്‍ഡ്‌, ദുബായ്‌ കൈരളി കലാ കേന്ദ്ര അവാര്‍ഡ്‌, ഭാരത്‌ സൂര്യ അവാര്‍ഡ്‌, സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ്‌, ദര്‍ശന്‍ കള്‍ച്ചറല്‍ അവാര്‍ഡ്‌, ജി. സ്‌മാരക അവാര്‍ഡ്‌, കൊടുപുന്ന സ്‌മാരക അവാര്‍ഡ്‌ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ലളിതാംബിക അന്തര്‍ജനം, പി.കെ. ബാലകൃഷ്‌ണന്‍, മലയാറ്റൂര്‍ രാമകൃഷ്‌ണന്‍, തകഴി, വൈലോപ്പിള്ളി, ഒ. എന്‍.വി, എം.കെ. മനോനോന്‍, സുഗതകുമാരി, എം.ടി, എന്‍. എന്‍. കക്കാട്‌, പ്രൊഫ. എന്‍. കൃഷ്‌ണപിള്ള, തിരുനല്ലൂര്‍ കരുണാകരന്‍, സുകുമാര്‍ അഴീക്കോട്‌, സി. രാധാകൃഷ്‌ണന്‍, ഒ.വി. വിജയന്‍, പ്രൊഫ. എം.കെ. സാനു, ആനന്ദ്‌, കെ. സുരേന്ദ്രന്‍, തിക്കോടിയന്‍, പെരുമ്പടവം ശ്രീധരന്‍, മാധവിക്കുട്ടി, എസ്‌. ഗുപ്‌തന്‍ നായര്‍, കോവിലന്‍, എം.വി. ദേവന്‍, ടി.പത്മനാഭന്‍, കെ. അയ്യപ്പപണിക്കര്‍, എം. മുകുന്ദന്‍, സാറ ജോസഫ്‌, കെ. സച്ചിദാനന്ദന്‍, സേതു എന്നിവരാണ്‌ ഇതിന്‌ മുന്‍പ്‌ വയലാര്‍ അവാര്‍ഡിന്‌ അര്‍ഹരായത്‌.

2 comments:

ജനശക്തി ന്യൂസ്‌ said...

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന്‌ മാതൃഭൂമി ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി അര്‍ഹനായി. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌ ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണഗ്രന്ഥത്തിനാണ്‌ ബഹുമതി. ഈ മാസം 27ന്‌ തിരുവനന്തപുരത്ത്‌ പുരസ്‌കാരം സമ്മാനിക്കും.

എം.കെ. സാനു, സി. രാധാകൃഷ്‌ണന്‍, എം. മുകുന്ദന്‍, എന്‍. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ജഡ്‌ജ ിങ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ വിവരം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌.

അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ആമസോണും കുറെ വ്യാകുലതകളും, ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര, ബുധന്റെ ചിരി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരവും സംഘടനയും ഊരാക്കുടുക്കുകളും, പ്രതിഭയുടെ വേരുകള്‍ തേടി, രാമന്റെ ദു:ഖം, രോഷത്തിന്റെ വിത്തുകള്‍, സമന്വയത്തിന്റെ വസന്തം, തിരിഞ്ഞുനോക്കുമ്പോള്‍, ഗാട്ടും കാണാച്ചരടും തുടങ്ങിയവയാണ്‌ അദ്ദേഹം രചിച്ച മറ്റു പുസ്‌തകങ്ങള്‍.

ഓടക്കുഴല്‍ അവാര്‍ഡ്‌, സി. അച്ച്യുതമേനോന്‍ അവാര്‍ഡ്‌, ജി. സ്‌മാരക അവാര്‍ഡ്‌, നാലപ്പാടന്‍ അവാര്‍ഡ്‌, സാഹിത്യ അക്കാദമി അവാര്‍ഡ്‌, അബുദാബി ശക്തി അവാര്‍ഡ്‌, എം.ഇ.എസ്‌. എക്‌സലെന്‍സ്‌ അവാര്‍ഡ്‌, സി.എച്ച്‌. മുഹമ്മദ്‌കോയ സ്‌മാരക അവാര്‍ഡ്‌, ദുബായ്‌ കൈരളി കലാ കേന്ദ്ര അവാര്‍ഡ്‌, ഭാരത്‌ സൂര്യ അവാര്‍ഡ്‌, സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ്‌, ദര്‍ശന്‍ കള്‍ച്ചറല്‍ അവാര്‍ഡ്‌, ജി. സ്‌മാരക അവാര്‍ഡ്‌, കൊടുപുന്ന സ്‌മാരക അവാര്‍ഡ്‌ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

ലളിതാംബിക അന്തര്‍ജനം, പി.കെ. ബാലകൃഷ്‌ണന്‍, മലയാറ്റൂര്‍ രാമകൃഷ്‌ണന്‍, തകഴി, വൈലോപ്പിള്ളി, ഒ. എന്‍.വി, എം.കെ. മനോനോന്‍, സുഗതകുമാരി, എം.ടി, എന്‍. എന്‍. കക്കാട്‌, പ്രൊഫ. എന്‍. കൃഷ്‌ണപിള്ള, തിരുനല്ലൂര്‍ കരുണാകരന്‍, സുകുമാര്‍ അഴീക്കോട്‌, സി. രാധാകൃഷ്‌ണന്‍, ഒ.വി. വിജയന്‍, പ്രൊഫ. എം.കെ. സാനു, ആനന്ദ്‌, കെ. സുരേന്ദ്രന്‍, തിക്കോടിയന്‍, പെരുമ്പടവം ശ്രീധരന്‍, മാധവിക്കുട്ടി, എസ്‌. ഗുപ്‌തന്‍ നായര്‍, കോവിലന്‍, എം.വി. ദേവന്‍, ടി.പത്മനാഭന്‍, കെ. അയ്യപ്പപണിക്കര്‍, എം. മുകുന്ദന്‍, സാറ ജോസഫ്‌, കെ. സച്ചിദാനന്ദന്‍, സേതു എന്നിവരാണ്‌ ഇതിന്‌ മുന്‍പ്‌ വയലാര്‍ അവാര്‍ഡിന്‌ അര്‍ഹരായത്‌.

Anonymous said...

ഹാ ഹാ ഹാ.... സോപ്പേയ്‌... സോപ്പ്‌ (ഊക്കന്‍ പടവും പടം മടക്കിയ പകയും)