Friday, October 10, 2008

അടിമത്വം വിലയ്ക്കു വാങ്ങിയ കരാര്‍

അടിമത്വം വിലയ്ക്കു വാങ്ങിയ കരാര്‍
ഇത് വായനക്കാരുടെ കൈകളിലെത്തുന്നതിനുമുമ്പ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യ- യുഎസ് സൈനികേതര ആണവകരാര്‍ വിദേശമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഒപ്പുവച്ച് കഴിഞ്ഞിരിക്കും. അമേരിക്കന്‍ കോഗ്രസ് പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ബുഷ് ഒപ്പുവച്ചതോടെയാണ് അത് നിയമമായത്. അതനുസരിച്ചാണ് 123 കരാര്‍ നടപ്പില്‍ വരുന്നത്. ഇന്ത്യയുടെ ആശങ്ക അകറ്റാനെന്നപേരില്‍ ജോര്‍ജ് ബുഷ് അവസാന നിമിഷം പുറപ്പെടുവിച്ച പ്രസ്താവനയ്ക്ക് അതെഴുതിയ കടലാസിന്റെ വിലപോലുമില്ല. ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ 123 കരാറിന് ബാധകമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജനപ്രതിനിധിസഭയ്ക്ക് അയച്ച കത്തില്‍ സംശയത്തിനടിസ്ഥാനമില്ലാത്ത നിലയില്‍ വ്യക്തമാക്കിയതാണ്. ഇന്ത്യക്ക് തുടര്‍ച്ചയായി ഇന്ധനം തന്നുകൊള്ളാമെന്നും അത് നിര്‍ത്തിവയ്ക്കുന്ന പ്രശ്നമേ ഇല്ലെന്നും ബുഷ് ഉറപ്പുതന്നതായി പ്രധാനമന്ത്രിയും കൂട്ടരും പ്രചരിപ്പിച്ചത് തനി കളവാണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഇന്ത്യക്ക് ഇന്ധനം നല്‍കാന്‍ നിയമപരമായി ബാധ്യതയില്ലെന്നും രാഷ്ട്രീയമായ ബാധ്യതമാത്രമേ ഉള്ളൂവെന്നുമാണ് ബുഷ് ആവര്‍ത്തിച്ചു പറയുന്നത്. രാഷ്ട്രീയമായ ബാധ്യത എന്നതിനര്‍ഥം, അമേരിക്കയുടെ താല്‍പ്പര്യത്തിനോ ഹിതത്തിനോ എതിരായ എന്തെങ്കിലും നടപടി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ആ ബാധ്യത അവസാനിക്കുമെന്നുതന്നെയാണ്. ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങുകയോ ഇറാന് അനുകൂലമായി വോട്ടുചെയ്യുകയോ ചെയ്താല്‍ അക്കാരണംപറഞ്ഞ് ഇന്ത്യക്ക് ഇന്ധനം നിഷേധിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നുതന്നെയാണ്. ബുഷ് പറഞ്ഞ മറ്റൊരുകാര്യം പുനഃസമ്പുഷ്ടീകരണത്തിനുള്ള (റീപ്രോസസില്‍) അനുവാദം നല്‍കിയിട്ടില്ലെന്നാണ്. ഇന്ത്യ അണുബോംബ് സ്ഫോടനം നടത്തിയാല്‍ കരാര്‍ റദ്ദാക്കപ്പെടുമെന്നും ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതൊക്കെ ഹൈഡ് ആക്ടിലും പിന്നീട് പാസാക്കിയ നിയമത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. ഇന്ത്യ സ്വന്തമായി നിര്‍മിച്ച റിയാക്ടറുകള്‍ ഉള്‍പ്പെടെ ഐഎഇഎയുടെ നിരീക്ഷണത്തിലാകുകയും ചെയ്യും. കരാര്‍ റദ്ദാക്കപ്പെട്ടാലും ഈ നിയന്ത്രണം തുടരുകയും ചെയ്യും. അമേരിക്ക പാസാക്കിയ ഇത്തരം നിയമങ്ങളൊന്നും 123 കരാറിന് ബാധകമല്ലെന്നും കരാറിലെഴുതിയ വ്യവസ്ഥകള്‍മാത്രമേ ഇന്ത്യക്ക് ബാധകമായിട്ടുള്ളൂവെന്നും പറയുന്നത് തനി വഞ്ചനയാണ്. അമേരിക്കയുമായി ഏതു വ്യവസ്ഥ എഴുതിച്ചേര്‍ത്ത കരാറിലും ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തയ്യാറായിരുന്നു. മൂന്നുവര്‍ഷമായി ഒരേ ഒരു കാര്യത്തില്‍മാത്രമേ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമുണ്ടായിരുന്നുള്ളൂ- ആണവകരാറില്‍ എന്തുവിലകൊടുത്തും ഒപ്പുവയ്ക്കണമെന്നതില്‍. ഇന്ത്യയുടെ താല്‍പ്പര്യം പൂര്‍ണമായും ബലികഴിച്ചാണ് ആണവകരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. മുഖം രക്ഷിക്കാനുള്ള ഒരു പ്രസ്താവനയെങ്കിലും ജോര്‍ജ് ബുഷിന്റെ ചുണ്ടില്‍നിന്ന് പുറത്തുവരണമെന്നായിരുന്നു അവസാനത്തെ അഭ്യര്‍ഥന. അതുപയോഗിച്ച് ഇന്ത്യക്കാരെ തെറ്റിധരിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. അമേരിക്കന്‍ കോഗ്രസ് ചര്‍ച്ചചെയ്ത് അംഗീകരിച്ച നിയമത്തേക്കാള്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് വിലയുണ്ടെന്നു പറയുന്നതിന്റെ അര്‍ഥശൂന്യത മനസ്സിലാക്കാന്‍ കഴിയാത്തവരൊന്നും ഇവിടെ ഇല്ലെന്ന് പ്രധാനമന്ത്രി ഓര്‍ക്കേണ്ടതാണ്. ബില്ലില്‍ ഒപ്പുവച്ച് ബുഷ് പറഞ്ഞ മറ്റൊരുകാര്യം ശ്രദ്ധേയമാണ്. ഇന്ത്യക്കാരെ കബളിപ്പിക്കാന്‍ ബുഷ് നടത്തിയ പ്രസ്താവനയുടെ ആദ്യഭാഗം ശ്രദ്ധേയമാണ്. അമേരിക്കയുടെ വ്യാപാരം വന്‍തോതില്‍ വര്‍ധിപ്പിക്കാനും അമേരിക്കന്‍ജനതയ്ക്ക് പുതിയ തൊഴിലവസരം ലഭ്യമാക്കാനും ആണവകരാര്‍ ഉപകരിക്കുമെന്നാണ് ജനങ്ങളോടായി ബുഷ് പറഞ്ഞത്. കരാറിന്റെ കാതലായ ഭാഗം അതുതന്നെയാണ്. അമേരിക്കയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്‍പ്പര്യം സംരക്ഷിക്കുന്നതാണ് ആണവസഹകരണകരാര്‍. അത് മറച്ചുപിടിക്കാന്‍ കോഗ്രസ് നേതാക്കള്‍ എത്രശ്രമിച്ചാലും നടക്കുന്നകാര്യമല്ല. ഇന്ത്യയുടെ സ്വാതന്ത്യ്രം പിടിച്ചുവാങ്ങിയത് ഇന്ത്യന്‍ നാഷണല്‍ കോഗ്രസാണെന്നാണല്ലോ അവരുടെ അവകാശവാദം. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത നെഹ്റുവിന്റെ കാലത്താണ് സ്വതന്ത്രമായ ചേരിചേരാനയം ആവിഷ്കരിച്ച് നടപ്പാക്കിയത്. ഇടതുപക്ഷം അതിന് കലവറയില്ലാത്ത പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും സാമ്രാജ്യത്വശക്തിക്ക് പണയംവയ്ക്കുന്ന കരാറില്‍ ഒപ്പുവച്ചിരിക്കുന്നു. ഇത് ഒരധ്യായത്തിന്റെ അവസാനമാണ്. ഇന്ത്യ ഒപ്പുവച്ചത് കോഗ്രസിന്റെ മരണവാറണ്ടിലാണെന്ന് ഓര്‍ക്കേണ്ടതാണ്. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാര്‍ ഒപ്പുവച്ച ദിനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. ഒരുകാര്യം വ്യക്തമാണ്. വിശ്വാസവഞ്ചന കാണിച്ച് ഏത് കരാറിലൊപ്പുവച്ചാലും ഇന്ത്യയുടെ പരമാധികാരം 100 കോടിയില്‍പ്പരം വരുന്ന ജനങ്ങള്‍ക്കാണ്. അവരാണ് അവസാന വിധികര്‍ത്താക്കള്‍. ഇന്ത്യയുടെ ഉത്തമതാല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന കരാര്‍ റദ്ദാക്കുന്നതായിരിക്കും ആത്യന്തികമായ ജനവിധിയെന്ന് ഒപ്പിട്ടവരും അതിനു നേതൃത്വം നല്‍കിയവരും ഓര്‍ത്താല്‍ മതി

1 comment:

ജനശക്തി ന്യൂസ്‌ said...