Wednesday, October 01, 2008

ആണവകരാറിന്റെ യഥാര്‍ഥ നിറം

ആണവകരാറിന്റെ യഥാര്‍ഥ നിറം

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാജ്യത്തിനു നല്‍കിയ ഉറപ്പിനു കടകവിരുദ്ധമായ രീതിയില്‍ ഇന്ത്യ-അമേരിക്ക ആണവകരാറിനെ അംഗീകരിക്കുന്ന ബില്‍ (എച്ച്ആര്‍ 7081) അമേരിക്കന്‍ ജനപ്രതിനിധിസഭ പാസാക്കി. സമാനമായ മറ്റൊരു ബില്‍ വോട്ടെടുപ്പിനായി സെനറ്റിനു മുമ്പിലുണ്ട്. ഇന്ത്യയെ തൃപ്തിപ്പെടുത്തുംവിധം ബില്‍ പാസാക്കുന്നതിനായി സെപ്തംബര്‍ 26നും ഇന്ത്യന്‍ പ്രധാനമന്ത്രി കാത്തിരിക്കുകയായിരുന്നു. അത് നടന്നില്ല. എന്നാല്‍, ജനപ്രതിനിധിസഭ ബില്‍ പാസാക്കിയതിനെ ഇന്ത്യാ ഗവമെന്റും മാധ്യമങ്ങളും ഇത് ഇന്ത്യയുടെ വിജയമായി അവതരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണനേതൃത്വം അതൃപ്തിയിലാണ്. ബില്ലിന്റെ ഭാഷയില്‍ മാത്രമല്ല, ഏകപക്ഷീയസ്വഭാവമുള്ള അതിന്റെ ഉള്ളടക്കത്തിലും അതൃപ്തിയുണ്ട്. ജനപ്രതിനിധിസഭ പാസാക്കിയ ബില്‍ എന്തുകൊണ്ട് അസംതൃപ്തിയുണ്ടാക്കുന്നു? 'അമേരിക്ക-ഇന്ത്യ ആണവ സഹകരണ അംഗീകാരവും നിരായുധീകരണം ശക്തിപ്പെടുത്തലും' എന്നാണ് ബില്ലിന്റെ തലക്കെട്ട്. ആണവ നിരായുധീകരണത്തിന് ഇന്ത്യക്കുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുകയെന്നതാണ് അമേരിക്കയുടെ അജന്‍ഡയെന്ന് ഈ തലക്കെട്ട് സൂചിപ്പിക്കുന്നു. ആണവകരാറിന്റെ യഥാര്‍ഥ നിറത്തെ വ്യക്തമായും തുറന്നുകാട്ടുന്ന നിരവധി കാര്യം ഈ ബില്ലിലുണ്ട്. 1. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാര്‍ ഹൈഡ് ആക്ടിലെ വ്യവസ്ഥയ്ക്കും ആണവോര്‍ജനിയമത്തിനും അനുരോധമായിരിക്കും. ഈ നിയമത്തെയോ വ്യവസ്ഥയെയോ അതിലംഘിക്കാന്‍ കരാറിനു കഴിയില്ല. ഇത് പല രൂപത്തിലും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെക്ഷന്‍ 101 (പേജ് 3, 16 മുതല്‍ 21 വരെയുള്ള വരികള്‍) പറയുന്നു, '1954ലെ ആണവോര്‍ജനിയമത്തിലെ വ്യവസ്ഥകള്‍, 2006ലെ അമേരിക്ക-ഇന്ത്യ സമാധാനപരമായ ആണവോര്‍ജ സഹകരണ നിയമം എന്ന ഹെന്റി ജെ ഹൈഡ് നിയമം, അമേരിക്കയ്ക്കു ബാധകമാകുന്ന മറ്റ് നിയമങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായിരിക്കും കരാര്‍'. സെക്ഷന്‍ 102 (പേജ് 6, എട്ട് മുതല്‍ 12 വരെ വരികള്‍) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: 'ഹൈഡ് ആക്ടിനെയോ 1954ലെ ആണവോര്‍ജനിയമത്തെയോ അതിലംഘിക്കുന്ന വിധം ഒരു വ്യാഖ്യാനവും കരാറില്‍ ഉണ്ടാകാന്‍ പാടില്ല'. അതിനാല്‍, 123 കരാറിന്റെ ഉള്ളടക്കം സംബന്ധിച്ച് ഒരു തര്‍ക്കത്തിനും അവകാശമില്ല. ഇന്ത്യ ഏത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നെന്നു പറഞ്ഞാലും അമേരിക്ക അവരുടെ നിയമത്തിനകത്തുനിന്നു മാത്രമേ കരാര്‍ പ്രാവര്‍ത്തികമാക്കുകയുള്ളൂ. അതിനെ അതിലംഘിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. നമുക്ക് ആണവപരീക്ഷണം നടത്തണമെന്നിരിക്കട്ടെ. അമേരിക്ക അവരുടെ നിയമത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുകയും കരാര്‍ ഇല്ലാതാവുകയും ചെയ്യും. 2. അമേരിക്കയില്‍നിന്ന് ആണവഇന്ധധനവിതരണം നിലച്ചാല്‍ മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഇന്ധനം എത്തിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ല. 123 കരാറിന്റെ ആര്‍ട്ടിക്കിള്‍ 5 (ബി-ശ്) പറയുന്നു, 'ആണവ ഇന്ധനവിതരണത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ മറ്റ് സുഹൃദ്രാജ്യങ്ങളില്‍നിന്ന് ഇന്ധനം എത്തിക്കാന്‍ അമേരിക്ക സഹായിക്കും'. എന്നാല്‍, ജനപ്രതിനിധിസഭ പാസാക്കിയ ബില്ലില്‍ ഇതില്ല. ഇന്ധനവിതരണം തടസ്സപ്പെട്ടാല്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് അത് ലഭ്യമാക്കാന്‍ അമേരിക്ക സഹായിക്കില്ലെന്നു മാത്രമല്ല, എന്‍എസ്ജി രാജ്യങ്ങളില്‍നിന്നോ മറ്റേതെങ്കിലും സ്രോതസ്സില്‍നിന്നോ ആണവ ഉപകരണങ്ങള്‍, ഇന്ധനം, സാങ്കേതികവിദ്യ എന്നിവ ഇന്ത്യക്ക് നല്‍കുന്നതിനെ തടയുകയും ചെയ്യുമെന്ന് ബില്ലിന്റെ സെക്ഷന്‍ 102 (പേജ് അഞ്ച്, നാലുമുതല്‍ 12 വരെയുള്ള വരി) വളരെ വ്യക്തമായി പറയുന്നു. 123 കരാറില്‍ ഈ വാചകമില്ലാത്തതുകൊണ്ട് ഇന്ത്യക്ക് അത് ബാധകമല്ലെന്നാണ് ഇന്ത്യ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ അമേരിക്കയില്‍നിന്ന് ഇന്ധനവിതരണത്തില്‍ തടസ്സമുണ്ടായാല്‍ മറ്റെവിടെയെങ്കിലുംനിന്ന് അത് ലഭ്യമാക്കാനുള്ള ശ്രമത്തെ അമേരിക്ക എതിര്‍ക്കുമെന്ന് ഉറപ്പാണ്. 3. സമ്പുഷ്ടീകരണ സാങ്കേതികവിദ്യ കൈമാറില്ലെന്നു മാത്രമല്ല ഇറക്കുമതിചെയ്യുന്ന ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനുള്ള അനുമതിപോലും നല്‍കില്ല. ജനപ്രതിനിധിസഭ പാസാക്കിയ ബില്ലിലെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ഭാഗം ഇതാണ്. കരാര്‍ പ്രാവര്‍ത്തികമാകുംമുമ്പ് യുറേനിയം സമ്പുഷ്ടീകരണം, ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം എന്നിവ സംബന്ധിച്ച സാങ്കേതികവിദ്യയും ഉപകരണങ്ങളും കൈമാറുന്നത് നിയന്ത്രിക്കാന്‍ എന്‍എസ്ജി രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തണമെന്ന് ബില്ലിന്റെ സെക്ഷന്‍ 204ല്‍ പറയുന്നു(പേജ് 14, 11 മുതല്‍ 19 വരെ വരി). എന്‍എസ്ജി ഇളവില്‍നിന്നും 123 കരാറില്‍നിന്നും കിട്ടുമെന്നു പ്രതീക്ഷിച്ച വലിയ നേട്ടങ്ങള്‍ ഇതുമൂലം ഉണ്ടാകാന്‍ പോകുന്നില്ല. പുനഃസംസ്കരണം സംബന്ധിച്ച് ഭാവിയില്‍ അമേരിക്കന്‍ കോഗ്രസിനു മുന്നില്‍ അപേക്ഷ വന്നാല്‍ അത് നിരസിക്കാന്‍ അമേരിക്കന്‍ കോഗ്രസിന് അധികാരമുണ്ടാകുമെന്ന് സെക്ഷന്‍ 201ല്‍ (പേജ് 13, ഒന്നുമുതല്‍ നാലുവരെ വരി) വ്യക്തമായി പറയുന്നു. ഇത് പുതിയ വ്യവസ്ഥയാണ്. വളരെ അപകടകരവുമാണ്. ഇന്ത്യയെ പൂര്‍ണമായും അമേരിക്കന്‍ കോഗ്രസിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് യാചിക്കുന്ന അവസ്ഥയിലേക്കു മാറ്റുന്നതാണ് ഈ വ്യവസ്ഥ. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധനം പുനഃസംസ്കരണം ചെയ്യുന്നതിന് അതതു രാജ്യം ഇത്തരം വ്യവസ്ഥ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് അമേരിക്ക ആ രാജ്യങ്ങളോട് നിര്‍ദേശിക്കുകയുംചെയ്യും. കൂടംകുളംനിലയത്തിന് റഷ്യ നല്‍കുന്ന സഹായങ്ങള്‍ക്കും ഇത്തരം വ്യവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നു സാരം. ഇന്ത്യക്ക് ഇന്ധനവും ഉപകരണങ്ങളും നല്‍കുന്ന മറ്റ് രാജ്യങ്ങളോടും ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ അമേരിക്ക നിര്‍ദേശിക്കും. ഇന്ത്യയുടെ തന്ത്രപരമായ സഖ്യരാഷ്ട്രമാകുന്നതിനു പകരം ഇന്ത്യയുടെ ആണവപദ്ധതിയെ തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്നുവ്യക്തം. ഇന്ത്യയെ തുല്യമായി കണക്കാക്കുകയില്ലെന്ന് ഒരിക്കല്‍ക്കൂടി ഇത് വ്യക്തമാക്കുന്നു. ദശകങ്ങള്‍ നീണ്ടുനിന്ന പ്രവര്‍ത്തനത്തിലൂടെ ഇന്ത്യ സ്വന്തം യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഫാസ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ക്ക് ആവശ്യമായ പ്ളൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുകയും അന്തര്‍വാഹിനിയുടെ റിയാക്ടറിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിക്കുകയും ചെയ്തിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് ഈ വഞ്ചനയുടെ ആഴം ബോധ്യപ്പെടുക. ആണവകരാറിന്റെ അപകടത്തെക്കുറിച്ച് ഏറെക്കാലമായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്ന ഞങ്ങളെപ്പോലുള്ളവര്‍ പറയുന്നതിനെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പാസാക്കിയ ബില്ലിലെ ഉള്ളടക്കം. ആണവകരാര്‍ ഹൈഡ് ആക്ട് വ്യവസ്ഥയ്ക്ക് അനുസൃതമായിരിക്കുമെന്നു മാത്രമല്ല, ജനപ്രതിനിധിസഭ അംഗീകരിച്ച ബില്ലില്‍ ഇന്ത്യയെ ഞെരുക്കുന്ന കൂടുതല്‍ വ്യവസ്ഥ കൊണ്ടുവന്നിരിക്കുകയാണ്. 2005 ജൂലൈയിലെ സംയുക്ത പ്രഖ്യാപനത്തിനു കടകവിരുദ്ധമായ കാര്യം ഇപ്പോള്‍ അമേരിക്കന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെ മുന്‍നിര ആണവസാങ്കേതികവിദ്യ കൈവശമുള്ള രാഷ്ട്രമായി പരിഗണിക്കുമെന്ന വാഗ്ദാനം തകര്‍ന്നിരിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണം, പുനഃസംസ്കരണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യാ സഹകരണം ആണവകരാര്‍മൂലം ഉണ്ടാകില്ല. ആണവ ഇന്ധനവിതരണം ഉറപ്പുവരുത്താനോ ആണവ ഇന്ധനശേഖരം ഉണ്ടാക്കാനോ ആണവകരാര്‍ സഹായിക്കില്ല. ഇന്ധനവിതരണം ഉറപ്പുവരുത്താതെയും ആണവചക്രത്തിന്റെ കാര്യത്തില്‍ സാങ്കേതികസഹകരണമില്ലാതെയും സിവില്‍ ആണവോര്‍ജവികസനത്തിന്റെ കാര്യത്തില്‍ പൂര്‍ണസഹകരണം അര്‍ഥശൂന്യമാണ്. നിലവിലുള്ള ആണവ നിരായുധീകരണവാഴ്ച ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്ന് ബില്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ അത്യാധുനിക ആണവ സാങ്കേതികവിദ്യയുള്ള രാജ്യമായി അംഗീകരിക്കാനും അവര്‍ തയ്യാറല്ല. പ്രസിഡന്റ് ബുഷ് ധാരാളം വാഗ്ദാനം ഇന്ത്യക്ക് നല്‍കിയിട്ടുണ്ടാകാം. എന്നാല്‍, അവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല അദ്ദേഹം. ആണവമേഖലയില്‍ നമുക്ക് തുല്യപദവി കിട്ടാന്‍പോകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആണവ ഇന്ധനവിതരണ കച്ചവടകൂട്ടുകെട്ടിനു മുന്നില്‍ ഇന്ത്യയെ യാചിച്ചുനില്‍ക്കാന്‍ ഇടയാക്കുന്നതും നമ്മുടെ തന്ത്രപരമായ ആണവപദ്ധതിയെ തകര്‍ക്കുന്നതുമായി കരാര്‍ മാറും. റഷ്യയുമായുള്ള ആണവസഹകരണത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാര്‍ഗനിര്‍ദേശപ്രകാരം കൂടംകുളം റിയാക്ടറില്‍നിന്നുള്ള ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ കഴിയും. പ്ളൂട്ടോണിയം വേര്‍തിരിക്കുന്നതും ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ്. ഇത് മനസ്സിലാക്കാവുന്നതാണ്. ഇന്ത്യ അംഗീകരിച്ചതുമാണ്. എന്നാല്‍, കൂടുതല്‍ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന അമേരിക്കയുമായുള്ള സഹകരണത്തില്‍ ഈ സൌകര്യം ഇന്ത്യക്ക് കിട്ടാത്തതെന്തുകൊണ്ടാണ്? ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലില്‍ അത്ര വികസിതമല്ലാത്ത ഇന്ത്യ ഇന്ദിരാഗാന്ധിയുടെ ഉറച്ച നേതൃത്വത്തില്‍ തന്ത്രപരമായ ആണവപരിപാടിയിലെ സുപ്രധാനമായ നീക്കം നടത്തി. 2008ല്‍ സാമ്പത്തികമായും രാഷ്ട്രീയമായും കുറെക്കൂടി ശക്തമായ ഇന്ത്യ നക്കാപ്പിച്ച ഡോളറുകള്‍ക്കുവേണ്ടി ഇന്ദിരയുടെ പാരമ്പര്യത്തെ വഞ്ചിക്കുകയാണ്.
പി കെ അയ്യങ്കാര്‍്
(അണുശക്തി കമീഷന്റെ മുന്‍ അധ്യക്ഷനാണ് ലേഖകന്‍)

3 comments:

ജനശക്തി ന്യൂസ്‌ said...

ആണവകരാറിന്റെ യഥാര്‍ഥ നിറം
പി കെ അയ്യങ്കാര്‍്
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാജ്യത്തിനു നല്‍കിയ ഉറപ്പിനു കടകവിരുദ്ധമായ രീതിയില്‍ ഇന്ത്യ-അമേരിക്ക ആണവകരാറിനെ അംഗീകരിക്കുന്ന ബില്‍ (എച്ച്ആര്‍ 7081) അമേരിക്കന്‍ ജനപ്രതിനിധിസഭ പാസാക്കി. സമാനമായ മറ്റൊരു ബില്‍ വോട്ടെടുപ്പിനായി സെനറ്റിനു മുമ്പിലുണ്ട്. ഇന്ത്യയെ തൃപ്തിപ്പെടുത്തുംവിധം ബില്‍ പാസാക്കുന്നതിനായി സെപ്തംബര്‍ 26നും ഇന്ത്യന്‍ പ്രധാനമന്ത്രി കാത്തിരിക്കുകയായിരുന്നു. അത് നടന്നില്ല. എന്നാല്‍, ജനപ്രതിനിധിസഭ ബില്‍ പാസാക്കിയതിനെ ഇന്ത്യാ ഗവമെന്റും മാധ്യമങ്ങളും ഇത് ഇന്ത്യയുടെ വിജയമായി അവതരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണനേതൃത്വം അതൃപ്തിയിലാണ്. ബില്ലിന്റെ ഭാഷയില്‍ മാത്രമല്ല, ഏകപക്ഷീയസ്വഭാവമുള്ള അതിന്റെ ഉള്ളടക്കത്തിലും അതൃപ്തിയുണ്ട്. ജനപ്രതിനിധിസഭ പാസാക്കിയ ബില്‍ എന്തുകൊണ്ട് അസംതൃപ്തിയുണ്ടാക്കുന്നു? 'അമേരിക്ക-ഇന്ത്യ ആണവ സഹകരണ അംഗീകാരവും നിരായുധീകരണം ശക്തിപ്പെടുത്തലും' എന്നാണ് ബില്ലിന്റെ തലക്കെട്ട്. ആണവ നിരായുധീകരണത്തിന് ഇന്ത്യക്കുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുകയെന്നതാണ് അമേരിക്കയുടെ അജന്‍ഡയെന്ന് ഈ തലക്കെട്ട് സൂചിപ്പിക്കുന്നു. ആണവകരാറിന്റെ യഥാര്‍ഥ നിറത്തെ വ്യക്തമായും തുറന്നുകാട്ടുന്ന നിരവധി കാര്യം ഈ ബില്ലിലുണ്ട്. 1. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാര്‍ ഹൈഡ് ആക്ടിലെ വ്യവസ്ഥയ്ക്കും ആണവോര്‍ജനിയമത്തിനും അനുരോധമായിരിക്കും. ഈ നിയമത്തെയോ വ്യവസ്ഥയെയോ അതിലംഘിക്കാന്‍ കരാറിനു കഴിയില്ല. ഇത് പല രൂപത്തിലും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെക്ഷന്‍ 101 (പേജ് 3, 16 മുതല്‍ 21 വരെയുള്ള വരികള്‍) പറയുന്നു, '1954ലെ ആണവോര്‍ജനിയമത്തിലെ വ്യവസ്ഥകള്‍, 2006ലെ അമേരിക്ക-ഇന്ത്യ സമാധാനപരമായ ആണവോര്‍ജ സഹകരണ നിയമം എന്ന ഹെന്റി ജെ ഹൈഡ് നിയമം, അമേരിക്കയ്ക്കു ബാധകമാകുന്ന മറ്റ് നിയമങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായിരിക്കും കരാര്‍'. സെക്ഷന്‍ 102 (പേജ് 6, എട്ട് മുതല്‍ 12 വരെ വരികള്‍) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: 'ഹൈഡ് ആക്ടിനെയോ 1954ലെ ആണവോര്‍ജനിയമത്തെയോ അതിലംഘിക്കുന്ന വിധം ഒരു വ്യാഖ്യാനവും കരാറില്‍ ഉണ്ടാകാന്‍ പാടില്ല'. അതിനാല്‍, 123 കരാറിന്റെ ഉള്ളടക്കം സംബന്ധിച്ച് ഒരു തര്‍ക്കത്തിനും അവകാശമില്ല. ഇന്ത്യ ഏത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നെന്നു പറഞ്ഞാലും അമേരിക്ക അവരുടെ നിയമത്തിനകത്തുനിന്നു മാത്രമേ കരാര്‍ പ്രാവര്‍ത്തികമാക്കുകയുള്ളൂ. അതിനെ അതിലംഘിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. നമുക്ക് ആണവപരീക്ഷണം നടത്തണമെന്നിരിക്കട്ടെ. അമേരിക്ക അവരുടെ നിയമത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുകയും കരാര്‍ ഇല്ലാതാവുകയും ചെയ്യും. 2. അമേരിക്കയില്‍നിന്ന് ആണവഇന്ധധനവിതരണം നിലച്ചാല്‍ മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഇന്ധനം എത്തിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ല. 123 കരാറിന്റെ ആര്‍ട്ടിക്കിള്‍ 5 (ബി-ശ്) പറയുന്നു, 'ആണവ ഇന്ധനവിതരണത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ മറ്റ് സുഹൃദ്രാജ്യങ്ങളില്‍നിന്ന് ഇന്ധനം എത്തിക്കാന്‍ അമേരിക്ക സഹായിക്കും'. എന്നാല്‍, ജനപ്രതിനിധിസഭ പാസാക്കിയ ബില്ലില്‍ ഇതില്ല. ഇന്ധനവിതരണം തടസ്സപ്പെട്ടാല്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് അത് ലഭ്യമാക്കാന്‍ അമേരിക്ക സഹായിക്കില്ലെന്നു മാത്രമല്ല, എന്‍എസ്ജി രാജ്യങ്ങളില്‍നിന്നോ മറ്റേതെങ്കിലും സ്രോതസ്സില്‍നിന്നോ ആണവ ഉപകരണങ്ങള്‍, ഇന്ധനം, സാങ്കേതികവിദ്യ എന്നിവ ഇന്ത്യക്ക് നല്‍കുന്നതിനെ തടയുകയും ചെയ്യുമെന്ന് ബില്ലിന്റെ സെക്ഷന്‍ 102 (പേജ് അഞ്ച്, നാലുമുതല്‍ 12 വരെയുള്ള വരി) വളരെ വ്യക്തമായി പറയുന്നു. 123 കരാറില്‍ ഈ വാചകമില്ലാത്തതുകൊണ്ട് ഇന്ത്യക്ക് അത് ബാധകമല്ലെന്നാണ് ഇന്ത്യ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ അമേരിക്കയില്‍നിന്ന് ഇന്ധനവിതരണത്തില്‍ തടസ്സമുണ്ടായാല്‍ മറ്റെവിടെയെങ്കിലുംനിന്ന് അത് ലഭ്യമാക്കാനുള്ള ശ്രമത്തെ അമേരിക്ക എതിര്‍ക്കുമെന്ന് ഉറപ്പാണ്. 3. സമ്പുഷ്ടീകരണ സാങ്കേതികവിദ്യ കൈമാറില്ലെന്നു മാത്രമല്ല ഇറക്കുമതിചെയ്യുന്ന ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനുള്ള അനുമതിപോലും നല്‍കില്ല. ജനപ്രതിനിധിസഭ പാസാക്കിയ ബില്ലിലെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ഭാഗം ഇതാണ്. കരാര്‍ പ്രാവര്‍ത്തികമാകുംമുമ്പ് യുറേനിയം സമ്പുഷ്ടീകരണം, ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം എന്നിവ സംബന്ധിച്ച സാങ്കേതികവിദ്യയും ഉപകരണങ്ങളും കൈമാറുന്നത് നിയന്ത്രിക്കാന്‍ എന്‍എസ്ജി രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തണമെന്ന് ബില്ലിന്റെ സെക്ഷന്‍ 204ല്‍ പറയുന്നു(പേജ് 14, 11 മുതല്‍ 19 വരെ വരി). എന്‍എസ്ജി ഇളവില്‍നിന്നും 123 കരാറില്‍നിന്നും കിട്ടുമെന്നു പ്രതീക്ഷിച്ച വലിയ നേട്ടങ്ങള്‍ ഇതുമൂലം ഉണ്ടാകാന്‍ പോകുന്നില്ല. പുനഃസംസ്കരണം സംബന്ധിച്ച് ഭാവിയില്‍ അമേരിക്കന്‍ കോഗ്രസിനു മുന്നില്‍ അപേക്ഷ വന്നാല്‍ അത് നിരസിക്കാന്‍ അമേരിക്കന്‍ കോഗ്രസിന് അധികാരമുണ്ടാകുമെന്ന് സെക്ഷന്‍ 201ല്‍ (പേജ് 13, ഒന്നുമുതല്‍ നാലുവരെ വരി) വ്യക്തമായി പറയുന്നു. ഇത് പുതിയ വ്യവസ്ഥയാണ്. വളരെ അപകടകരവുമാണ്. ഇന്ത്യയെ പൂര്‍ണമായും അമേരിക്കന്‍ കോഗ്രസിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് യാചിക്കുന്ന അവസ്ഥയിലേക്കു മാറ്റുന്നതാണ് ഈ വ്യവസ്ഥ. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധനം പുനഃസംസ്കരണം ചെയ്യുന്നതിന് അതതു രാജ്യം ഇത്തരം വ്യവസ്ഥ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് അമേരിക്ക ആ രാജ്യങ്ങളോട് നിര്‍ദേശിക്കുകയുംചെയ്യും. കൂടംകുളംനിലയത്തിന് റഷ്യ നല്‍കുന്ന സഹായങ്ങള്‍ക്കും ഇത്തരം വ്യവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നു സാരം. ഇന്ത്യക്ക് ഇന്ധനവും ഉപകരണങ്ങളും നല്‍കുന്ന മറ്റ് രാജ്യങ്ങളോടും ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ അമേരിക്ക നിര്‍ദേശിക്കും. ഇന്ത്യയുടെ തന്ത്രപരമായ സഖ്യരാഷ്ട്രമാകുന്നതിനു പകരം ഇന്ത്യയുടെ ആണവപദ്ധതിയെ തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്നുവ്യക്തം. ഇന്ത്യയെ തുല്യമായി കണക്കാക്കുകയില്ലെന്ന് ഒരിക്കല്‍ക്കൂടി ഇത് വ്യക്തമാക്കുന്നു. ദശകങ്ങള്‍ നീണ്ടുനിന്ന പ്രവര്‍ത്തനത്തിലൂടെ ഇന്ത്യ സ്വന്തം യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഫാസ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ക്ക് ആവശ്യമായ പ്ളൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുകയും അന്തര്‍വാഹിനിയുടെ റിയാക്ടറിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിക്കുകയും ചെയ്തിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് ഈ വഞ്ചനയുടെ ആഴം ബോധ്യപ്പെടുക. ആണവകരാറിന്റെ അപകടത്തെക്കുറിച്ച് ഏറെക്കാലമായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്ന ഞങ്ങളെപ്പോലുള്ളവര്‍ പറയുന്നതിനെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പാസാക്കിയ ബില്ലിലെ ഉള്ളടക്കം. ആണവകരാര്‍ ഹൈഡ് ആക്ട് വ്യവസ്ഥയ്ക്ക് അനുസൃതമായിരിക്കുമെന്നു മാത്രമല്ല, ജനപ്രതിനിധിസഭ അംഗീകരിച്ച ബില്ലില്‍ ഇന്ത്യയെ ഞെരുക്കുന്ന കൂടുതല്‍ വ്യവസ്ഥ കൊണ്ടുവന്നിരിക്കുകയാണ്. 2005 ജൂലൈയിലെ സംയുക്ത പ്രഖ്യാപനത്തിനു കടകവിരുദ്ധമായ കാര്യം ഇപ്പോള്‍ അമേരിക്കന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെ മുന്‍നിര ആണവസാങ്കേതികവിദ്യ കൈവശമുള്ള രാഷ്ട്രമായി പരിഗണിക്കുമെന്ന വാഗ്ദാനം തകര്‍ന്നിരിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണം, പുനഃസംസ്കരണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യാ സഹകരണം ആണവകരാര്‍മൂലം ഉണ്ടാകില്ല. ആണവ ഇന്ധനവിതരണം ഉറപ്പുവരുത്താനോ ആണവ ഇന്ധനശേഖരം ഉണ്ടാക്കാനോ ആണവകരാര്‍ സഹായിക്കില്ല. ഇന്ധനവിതരണം ഉറപ്പുവരുത്താതെയും ആണവചക്രത്തിന്റെ കാര്യത്തില്‍ സാങ്കേതികസഹകരണമില്ലാതെയും സിവില്‍ ആണവോര്‍ജവികസനത്തിന്റെ കാര്യത്തില്‍ പൂര്‍ണസഹകരണം അര്‍ഥശൂന്യമാണ്. നിലവിലുള്ള ആണവ നിരായുധീകരണവാഴ്ച ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്ന് ബില്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ അത്യാധുനിക ആണവ സാങ്കേതികവിദ്യയുള്ള രാജ്യമായി അംഗീകരിക്കാനും അവര്‍ തയ്യാറല്ല. പ്രസിഡന്റ് ബുഷ് ധാരാളം വാഗ്ദാനം ഇന്ത്യക്ക് നല്‍കിയിട്ടുണ്ടാകാം. എന്നാല്‍, അവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല അദ്ദേഹം. ആണവമേഖലയില്‍ നമുക്ക് തുല്യപദവി കിട്ടാന്‍പോകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആണവ ഇന്ധനവിതരണ കച്ചവടകൂട്ടുകെട്ടിനു മുന്നില്‍ ഇന്ത്യയെ യാചിച്ചുനില്‍ക്കാന്‍ ഇടയാക്കുന്നതും നമ്മുടെ തന്ത്രപരമായ ആണവപദ്ധതിയെ തകര്‍ക്കുന്നതുമായി കരാര്‍ മാറും. റഷ്യയുമായുള്ള ആണവസഹകരണത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാര്‍ഗനിര്‍ദേശപ്രകാരം കൂടംകുളം റിയാക്ടറില്‍നിന്നുള്ള ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ കഴിയും. പ്ളൂട്ടോണിയം വേര്‍തിരിക്കുന്നതും ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ്. ഇത് മനസ്സിലാക്കാവുന്നതാണ്. ഇന്ത്യ അംഗീകരിച്ചതുമാണ്. എന്നാല്‍, കൂടുതല്‍ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന അമേരിക്കയുമായുള്ള സഹകരണത്തില്‍ ഈ സൌകര്യം ഇന്ത്യക്ക് കിട്ടാത്തതെന്തുകൊണ്ടാണ്? ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലില്‍ അത്ര വികസിതമല്ലാത്ത ഇന്ത്യ ഇന്ദിരാഗാന്ധിയുടെ ഉറച്ച നേതൃത്വത്തില്‍ തന്ത്രപരമായ ആണവപരിപാടിയിലെ സുപ്രധാനമായ നീക്കം നടത്തി. 2008ല്‍ സാമ്പത്തികമായും രാഷ്ട്രീയമായും കുറെക്കൂടി ശക്തമായ ഇന്ത്യ നക്കാപ്പിച്ച ഡോളറുകള്‍ക്കുവേണ്ടി ഇന്ദിരയുടെ പാരമ്പര്യത്തെ വഞ്ചിക്കുകയാണ്. (അണുശക്തി കമീഷന്റെ മുന്‍ അധ്യക്ഷനാണ് ലേഖകന്‍)

Anonymous said...

It is understood that CPM is going to declare, the day when condoleezza rice is coming to India as black day.

They declared 1947 August 15th as Cheating Day (Vanchana Dinam). Now their Leaders are accepting Salute on every 15th of August. is it for Vanchana dinam Memory or for Indian independence day memory??

They Stopped English in West Bengal. Once all education system Collapsed the reimplemented it. Now they are teaching English from 1st standard onwards in kerala.

Sakhave Now how many years will have to wait to see CPM celebrating the the condoleezza rice arival day as white day in indian History. I am sure they will do one day.

I am realy pitty our CPM(India) as their plan to distroy india for their china did not materilise. All non patriotic people can go to china instead of eating indian rice and working for china


Regards
free greeting cards

Tail:- When Prakash karat got stone on his head at Delhi, The Kannor Riot has stopped. What a good obedient cadres without brain

simy nazareth said...

doshaikadrikku.. what about the agreements that we would make with russia and france? how about NSG waivers?

pls remove your yellow spectacles once in a while, and see what positives and negatives are there in atomic energy agreements done in last few months