Wednesday, October 15, 2008

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനെക്കെതിരെ ഒക്‌ടോഃ17ന്റെ പ്രക്ഷോഭം വിജയിപ്പിക്കുക: പിണറായി

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനെക്കെതിരെ ഒക്‌ടോഃ17ന്റെ പ്രക്ഷോഭം വിജയിപ്പിക്കുക: പിണറായി





കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന കടുത്ത അവഗണനയ്ക്ക് അറുതിവരുത്താന്‍ 17ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ജനപ്രതിനിധികളുടെ പാര്‍ലമെന്റ് മാര്‍ച്ചും ജില്ലാകേന്ദ്രങ്ങളിലെ ബഹുജനപ്രകടനവും വിജയിപ്പിക്കാന്‍ എല്ലാ കേരളീയരും രംഗത്തുവരണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. കേരളീയരുടെ അന്നം മുട്ടിക്കുന്നതടക്കമുള്ള കേന്ദ്രത്തിന്റെ ദ്രോഹനടപടി അവസാനിപ്പിക്കാനാണ് പാര്‍ലമെന്റ സമ്മേളനം ആരംഭിക്കുന്ന 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ഇതിന് പിന്തുണയേകിയാണ് ജില്ലാകേന്ദ്രങ്ങളില്‍ ബഹുജനപ്രകടനം സംഘടിപ്പിക്കുന്നത്. കേരളരക്ഷയ്ക്കുവേണ്ടിയുള്ളതാണ് ഈ സമരം. കേരളീയരുടെ പൊതു ആവശ്യത്തിനുവേണ്ടിയുള്ള ഈ സമരത്തോടൊപ്പം ചേരുന്നില്ല എന്നതുമാത്രമല്ല സമരത്തെ പരിഹസിച്ച് ബദല്‍സമരം സംഘടിപ്പിക്കുന്ന തലതിരിഞ്ഞ നയമാണ് യുഡിഎഫ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനുമുമ്പ് സ്റ്റാറ്റ്യൂട്ടറി റേഷനുവേണ്ടിയും കപ്പല്‍ശാലയ്ക്കുവേണ്ടിയും വിവിധരംഗത്തെ കേന്ദ്രസഹായത്തിനുവേണ്ടിയും പാര്‍ലമെന്റ് പ്രതിപക്ഷനേതാവായിരുന്ന എ കെ ജിയുടെയും മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെയും നായനാരുടെയും നേതൃത്വത്തില്‍ ഡല്‍ഹിയിലും സംസ്ഥാനത്തും പ്രക്ഷോഭം നടന്നിരുന്നു. അന്നൊക്കെ ഈ പ്രക്ഷോഭങ്ങളെ പരസ്യമായി എതിര്‍ത്ത് ബദല്‍സമരം സംഘടിപ്പിക്കാനുള്ള അവിവേകം അന്നത്തെ കോഗ്രസ് നേതാക്കള്‍ കാണിച്ചിരുന്നില്ല. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഡല്‍ഹിയില്‍ നടത്തിയ ധര്‍ണസമരത്തില്‍ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന എ കെ ആന്റണിയും പങ്കാളിയായി. സമരകേന്ദ്രത്തിലെത്തി ജനപ്രതിനിധികളെ അഭിവാദ്യംചെയ്യാന്‍ കോഗ്രസ് അധ്യക്ഷ സോണിയഗാന്ധി തയ്യാറായി. ആ ചരിത്രമെല്ലാം തകിടംമറിച്ചാണ് സങ്കുചിത രാഷ്ട്രീയത്തിന് അടിമപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ 17ന് സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടറിയറ്റിനുമുന്നില്‍ യുഡിഎഫ് സമരം പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് മാര്‍ച്ചിന് നിദാനം കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളാണ്. ഭക്ഷ്യകമ്മി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. അത് നിറവേറ്റണമെന്നതാണ് പ്രധാന ആവശ്യം. എന്നാല്‍, തുടര്‍ച്ചയായി സംസ്ഥാനത്തിനുള്ള അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ ലക്ഷം ട അരിയും നാല്‍പ്പതിനായിരം മെട്രിക് ട ഗോതമ്പുമാണ് കുറച്ചത്. 2007 മാര്‍ച്ചുവരെ കേരളത്തിന്റെ അരിവിഹിതം 1.13ലക്ഷം മെട്രിക് ടണ്ണായിരുന്നു. അത് 92,086 മെട്രിക് ടണ്ണാക്കി കുറച്ചു. വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി മൂന്നുതവണ നിവേദനം നല്‍കി. നടപടിയുണ്ടായില്ലെന്നു മാത്രമല്ല, കഴിഞ്ഞ ഓണക്കാലത്ത് എപിഎല്‍ അരിവിഹിതം പൂര്‍ണമായി നിര്‍ത്തി. വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിരാകരിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളീയരുടെ അന്നം മുട്ടിക്കുകയാണ്. സംസ്ഥാനമിന്ന് കടുത്ത വൈദ്യുതിക്ഷാമത്തെ നേരിടുകയാണ്. ഈ ഘട്ടത്തിലെങ്കിലും കേന്ദ്രപൂളിലെ വൈദ്യുതിവിഹിതം വെട്ടിക്കുറച്ചത് അവസാനിപ്പിക്കണമെന്നത് ന്യായമായ കാര്യമാണ്. ഇതിന് ചെവികൊടുക്കാനും കേന്ദ്രം തയ്യാറായിട്ടില്ല. കേന്ദ്രം പ്രഖ്യാപിച്ച കാര്‍ഷികപാക്കേജില്‍ ഇടുക്കിജില്ലയെ ഉള്‍പ്പെടുത്തിയെങ്കിലും അത് പ്രാവര്‍ത്തികമായില്ല. ഇത്തരം തെറ്റ്തിരുത്തണമെന്നത് കേരളം ഒന്നാകെ ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, മന്‍മോഹന്‍സര്‍ക്കാര്‍ തികഞ്ഞ ദ്രോഹനയമാണ് പുലര്‍ത്തുന്നത്. ഇത് തിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തോട് അനുഭാവംകാട്ടുകയാണ് കേരളീയരോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ യുഡിഎഫ് ചെയ്യേണ്ടത്. മാറി ചിന്തിക്കാനും തെറ്റുതിരുത്താനും യുഡിഎഫ് നേതൃത്വം തയ്യാറല്ലെങ്കില്‍ അവരുടെ അണികള്‍ നേതൃത്വത്തെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടാകും. 17ന്റെ പാര്‍ലമെന്റ് മാര്‍ച്ചിനും ജില്ലാകേന്ദ്രങ്ങളിലെ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ബഹുജനസമരത്തിനും കേരളത്തിലെ എല്ലാ നല്ല മനുഷ്യരുടെയും പിന്തുണ ഉണ്ടാകണമെന്ന് പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

3 comments:

ജനശക്തി ന്യൂസ്‌ said...

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനെക്കെതിരെ ഒക്‌ടോഃ17ന്റെ പ്രക്ഷോഭം വിജയിപ്പിക്കുക: പിണറായി

തിരു: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന കടുത്ത അവഗണനയ്ക്ക് അറുതിവരുത്താന്‍ 17ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ജനപ്രതിനിധികളുടെ പാര്‍ലമെന്റ് മാര്‍ച്ചും ജില്ലാകേന്ദ്രങ്ങളിലെ ബഹുജനപ്രകടനവും വിജയിപ്പിക്കാന്‍ എല്ലാ കേരളീയരും രംഗത്തുവരണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. കേരളീയരുടെ അന്നം മുട്ടിക്കുന്നതടക്കമുള്ള കേന്ദ്രത്തിന്റെ ദ്രോഹനടപടി അവസാനിപ്പിക്കാനാണ് പാര്‍ലമെന്റ സമ്മേളനം ആരംഭിക്കുന്ന 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ഇതിന് പിന്തുണയേകിയാണ് ജില്ലാകേന്ദ്രങ്ങളില്‍ ബഹുജനപ്രകടനം സംഘടിപ്പിക്കുന്നത്. കേരളരക്ഷയ്ക്കുവേണ്ടിയുള്ളതാണ് ഈ സമരം. കേരളീയരുടെ പൊതു ആവശ്യത്തിനുവേണ്ടിയുള്ള ഈ സമരത്തോടൊപ്പം ചേരുന്നില്ല എന്നതുമാത്രമല്ല സമരത്തെ പരിഹസിച്ച് ബദല്‍സമരം സംഘടിപ്പിക്കുന്ന തലതിരിഞ്ഞ നയമാണ് യുഡിഎഫ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനുമുമ്പ് സ്റ്റാറ്റ്യൂട്ടറി റേഷനുവേണ്ടിയും കപ്പല്‍ശാലയ്ക്കുവേണ്ടിയും വിവിധരംഗത്തെ കേന്ദ്രസഹായത്തിനുവേണ്ടിയും പാര്‍ലമെന്റ് പ്രതിപക്ഷനേതാവായിരുന്ന എ കെ ജിയുടെയും മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെയും നായനാരുടെയും നേതൃത്വത്തില്‍ ഡല്‍ഹിയിലും സംസ്ഥാനത്തും പ്രക്ഷോഭം നടന്നിരുന്നു. അന്നൊക്കെ ഈ പ്രക്ഷോഭങ്ങളെ പരസ്യമായി എതിര്‍ത്ത് ബദല്‍സമരം സംഘടിപ്പിക്കാനുള്ള അവിവേകം അന്നത്തെ കോഗ്രസ് നേതാക്കള്‍ കാണിച്ചിരുന്നില്ല. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഡല്‍ഹിയില്‍ നടത്തിയ ധര്‍ണസമരത്തില്‍ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന എ കെ ആന്റണിയും പങ്കാളിയായി. സമരകേന്ദ്രത്തിലെത്തി ജനപ്രതിനിധികളെ അഭിവാദ്യംചെയ്യാന്‍ കോഗ്രസ് അധ്യക്ഷ സോണിയഗാന്ധി തയ്യാറായി. ആ ചരിത്രമെല്ലാം തകിടംമറിച്ചാണ് സങ്കുചിത രാഷ്ട്രീയത്തിന് അടിമപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ 17ന് സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടറിയറ്റിനുമുന്നില്‍ യുഡിഎഫ് സമരം പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് മാര്‍ച്ചിന് നിദാനം കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളാണ്. ഭക്ഷ്യകമ്മി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. അത് നിറവേറ്റണമെന്നതാണ് പ്രധാന ആവശ്യം. എന്നാല്‍, തുടര്‍ച്ചയായി സംസ്ഥാനത്തിനുള്ള അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ ലക്ഷം ട അരിയും നാല്‍പ്പതിനായിരം മെട്രിക് ട ഗോതമ്പുമാണ് കുറച്ചത്. 2007 മാര്‍ച്ചുവരെ കേരളത്തിന്റെ അരിവിഹിതം 1.13ലക്ഷം മെട്രിക് ടണ്ണായിരുന്നു. അത് 92,086 മെട്രിക് ടണ്ണാക്കി കുറച്ചു. വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി മൂന്നുതവണ നിവേദനം നല്‍കി. നടപടിയുണ്ടായില്ലെന്നു മാത്രമല്ല, കഴിഞ്ഞ ഓണക്കാലത്ത് എപിഎല്‍ അരിവിഹിതം പൂര്‍ണമായി നിര്‍ത്തി. വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിരാകരിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളീയരുടെ അന്നം മുട്ടിക്കുകയാണ്. സംസ്ഥാനമിന്ന് കടുത്ത വൈദ്യുതിക്ഷാമത്തെ നേരിടുകയാണ്. ഈ ഘട്ടത്തിലെങ്കിലും കേന്ദ്രപൂളിലെ വൈദ്യുതിവിഹിതം വെട്ടിക്കുറച്ചത് അവസാനിപ്പിക്കണമെന്നത് ന്യായമായ കാര്യമാണ്. ഇതിന് ചെവികൊടുക്കാനും കേന്ദ്രം തയ്യാറായിട്ടില്ല. കേന്ദ്രം പ്രഖ്യാപിച്ച കാര്‍ഷികപാക്കേജില്‍ ഇടുക്കിജില്ലയെ ഉള്‍പ്പെടുത്തിയെങ്കിലും അത് പ്രാവര്‍ത്തികമായില്ല. ഇത്തരം തെറ്റ്തിരുത്തണമെന്നത് കേരളം ഒന്നാകെ ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, മന്‍മോഹന്‍സര്‍ക്കാര്‍ തികഞ്ഞ ദ്രോഹനയമാണ് പുലര്‍ത്തുന്നത്. ഇത് തിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തോട് അനുഭാവംകാട്ടുകയാണ് കേരളീയരോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ യുഡിഎഫ് ചെയ്യേണ്ടത്. മാറി ചിന്തിക്കാനും തെറ്റുതിരുത്താനും യുഡിഎഫ് നേതൃത്വം തയ്യാറല്ലെങ്കില്‍ അവരുടെ അണികള്‍ നേതൃത്വത്തെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടാകും. 17ന്റെ പാര്‍ലമെന്റ് മാര്‍ച്ചിനും ജില്ലാകേന്ദ്രങ്ങളിലെ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ബഹുജനസമരത്തിനും കേരളത്തിലെ എല്ലാ നല്ല മനുഷ്യരുടെയും പിന്തുണ ഉണ്ടാകണമെന്ന് പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

മുക്കുവന്‍ said...

hahahaha... molkku oralce job might be in trouble. finance market is very bad :)

മുക്കുവന്‍ said...

hahahaha... molkku oralce job might be in trouble. finance market is very bad :)