ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപക അക്രമം
ഒറീസയ്ക്കും കര്‍ണാടകത്തിനും പിന്നാലെ ക്രൈസ്തവര്‍ക്കെതിരെ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും സംഘപരിവാര്‍ ആക്രമണം. കര്‍ണാടകത്തില്‍ ഞായറാഴ്ച ആരംഭിച്ച അക്രമം തിങ്കളാഴ്ചയും തുടര്‍ന്നു. ഒറീസയില്‍ രണ്ടു മൃതദേഹംകൂടി കണ്ടെടുത്തതോടെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന ക്രൈസ്തവര്‍ കൂടുതല്‍ ഭീതിയിലായി. ഗുജറാത്തിലെ വഡോദരക്കടുത്ത് വര്‍ഗീയ സംഘര്‍ഷത്തെതുടര്‍ന്നുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. സുരക്ഷ ശക്തമാക്കണമെന്ന് നിര്‍ദ്ദേശിച്ചതായും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. ഛത്തീസ്ഗഢില്‍ മിഷണറീസ് ഓഫ് ചാരിറ്റീസിലെ രണ്ട് കന്യാസ്ത്രീകള്‍ക്കെതിരെ ഭിലായിയിലാണ് ആക്രമണമുണ്ടായത്. നാല് അനാഥക്കുട്ടികളെ എല്ലാ ഔദ്യോഗിക നടപടികളോടുംകൂടി ദത്തെടുത്തു കൊണ്ടുപോവുകയായിരുന്ന കന്യാസ്ത്രീകളെ തീവണ്ടിയില്‍വച്ചാണ് ആക്രമിച്ചത്. റായ്പൂരില്‍നിന്ന് ഇന്തോറിലേക്ക് പോകവെ ഭിലായി റെയില്‍വേ സ്റ്റേഷനില്‍വച്ച് മുന്നൂറോളം വിഎച്ച്പി-ബജ്രംഗ്ദള്‍ പ്രവര്‍ത്തകള്‍ തീവണ്ടിയിലേക്ക് ഓടിക്കയറി ആക്രമിക്കുകയായിരുന്നു. കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന അനാഥക്കുട്ടികളെയും വലിച്ചിറക്കിയ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. എന്നാല്‍, റെയില്‍വേ പൊലീസ് ഇടപെട്ട് കുട്ടികളെ രക്ഷിച്ച് ദുര്‍ഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദത്തെടുത്തതിന് എല്ലാ രേഖയും ഉണ്ടെങ്കിലും കുട്ടികളെ അവര്‍ക്ക് തിരിച്ചുനല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അക്രമണത്തില്‍ പരിക്കേറ്റ കന്യാസ്ത്രീകളെ സഹായിക്കാന്‍ ഭിലായ് സ്റ്റേഷനിലെത്തിയ ആംബുലന്‍സും ആക്രമികള്‍ തകര്‍ത്തു. മധ്യപ്രദേശിലെ റത്ലാമിലെ 86 വര്‍ഷം പഴക്കമുള്ള സെന്റ് ബെര്‍ത്തലോമിയോ പ്രൊട്ടസ്റ്റന്റ് പള്ളി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. കാവല്‍ക്കാരന്‍ നോവല്‍പരെയാണ് പള്ളിക്ക് തീവച്ചതെന്നാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരും പൊലീസും പറയുന്നത്്. എന്നാല്‍, പള്ളി കത്തുന്ന സമയം മകന്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും പൊലീസ് എത്തിയാണ് പള്ളി തീവച്ച കാര്യം അറിയിച്ചതെന്നും നോവല്‍പരെയുടെ അമ്മ റോസിപരെ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. ശനിയാഴ്ച ഇന്തോറിലെ മസിഹി മന്ദിര്‍ പള്ളിയും വിഎച്ച്പിക്കാര്‍ തീയിട്ടു നശിപ്പിച്ചു. നൂറു വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ഈ പള്ളി. 2003 ല്‍ ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവര്‍ക്കെതിരെ 103 അക്രമസംഭവമുണ്ടായി. മംഗളൂരുവില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ നാലുപേര്‍ക്ക് കുത്തേറ്റു. ക്രൈസ്തവ ആരാധനാലയത്തിനു നേരെയുള്ള ബജ്രംഗ്ദള്‍-സംഘപരിവാര്‍ അക്രമം രണ്ടാംദിവസവും തുടര്‍ന്നു. തിങ്കളാഴ്ച മംഗളൂരുവില്‍ ആരാധനാ സ്തൂപം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. തിങ്കളാഴ്ച ഉച്ചയോടെ മംഗളൂരു ജയില്‍റോഡിലെ കാനറ കോളേജിന് സമീപത്തെ കാപ്പുച്ചിന്‍ ഫാദേഴ്സ് സെന്റ് ആന്‍സ് പ്രയറി മന്ദിരം ബജ്രംഗ്ദളുകാര്‍ ആക്രമിച്ചു. സംഘമായെത്തിയ അക്രമികള്‍ സെന്റ് ആന്റണി സ്തൂപത്തിന്റെ കണ്ണാടിച്ചില്ല് തകര്‍ത്തു. സമീപത്തെ വിളക്കുകള്‍, മെഴുകുതിരി കത്തിക്കുന്ന സ്റ്റാന്‍ഡ് എന്നിവയും അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ്, പ്രതിഷേധിക്കാനിറങ്ങിയ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി. രണ്ടുദിവസമായി ഇരുപതിലേറെ പള്ളിയും നിരവധി കുരിശടിയുമാണ് തകര്‍ത്തത്. പള്ളിവികാരിമാരും മൂന്ന് കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വഡോദരയിലെ ഫത്തേപുരയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പൊലീസ് വെടിവയ്പില്‍ കലാശിച്ചത്. ഹാത്തിഖാന സ്വദേശി ജുനേദ് ഷെയ്ഖ്(25) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഇരുവിഭാഗം തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് സംഭവം. നാനൂറോളം അക്രമികള്‍ തിങ്കളാഴ്ച കടകളും വാഹനവും തകര്‍ത്തു. മേഖലയില്‍ ഉച്ചമുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. ഒറീസയില്‍ കാണാതായ ഒരാളുടെ ജഡം കണ്ടെടുത്തതോടെ ഉദയഗിരി ഹബക് ഹൈസ്കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന ക്രൈസ്തവര്‍ പരിഭ്രാന്തിയിലായി. രതിന്‍ഗിയ അണക്കെട്ടില്‍നിന്ന് പുരന്ദര്‍ മാലിക് എന്നയാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇയാളെ കാണാനില്ലെന്നു കാണിച്ച് ഭാര്യ ഉദയഗിരി പൊലീസിനു പരാതി നല്‍കിയിരുന്നു. സംസ്ഥാനത്ത് കലാപത്തെതുടര്‍ന്ന് പുരന്ദറും കുടുംബവും ദുരിതാശ്വാസക്യാമ്പിലായിരുന്നു താമസം. തുമുഡിബന്ദ്- കുര്‍തംഗദ് പ്രദേശത്തെ വനത്തില്‍ നിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു.
Subscribe to:
Post Comments (Atom)
2 comments:

ഒരു കാര്യവുമില്ല ജനശക്തീ..കപടമതേതരവാദികളാണു നിങ്ഗളൊക്കെ എന്നാണ് സംഘപരിവാറും, സഭക്കുഞ്ഞുങ്ങളും ഒരുമിച്ചു പറയുന്നത്.
Post a Comment