ആണവകരാര്‍ സെനറ്റില്‍നിന്ന് പുതിയ കെണി
ആണവകരാര്‍ യുഎസ് കോണ്‍ഗ്രസ് അംഗീകരിക്കുന്നതിനുമുമ്പ് ഇന്ത്യക്ക് മറ്റൊരു കെണികൂടി. സെനറ്റിന്റെ വിദേശബന്ധസമിതി പാസാക്കിയ ബില്ലിലെ വ്യവസ്ഥയാണ് ഇന്ത്യക്ക് കൂനിന്മേല് കുരുവാകുന്നത്. അമേരിക്കന്‍ ആണവോര്‍ജ നിയമവും ഹൈഡ് നിയമവും ഇന്ത്യ ലംഘിച്ചാല്‍ ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുമായി ആണവരംഗത്ത് സഹകരിക്കുന്നത് അമേരിക്കന്‍ ഭരണകൂടം തടയണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. സെനറ്റ് സമിതി രണ്ടിനെതിരെ 19 വോട്ടോടെയാണ് ബില്‍ പൂര്‍ണ സെനറ്റിന് വിടാന്‍ തീരുമാനിച്ചത്. ഹൈഡ് നിയമവും ആണവോര്‍ജ നിയമവും ലംഘിച്ചാല്‍ ഇന്ത്യയുടെ ആണവപദ്ധതി ആകെ സ്തംഭിപ്പിക്കുന്ന വകുപ്പാണ് ബില്ലിലുള്ളത്. അത്തരം സന്ദര്‍ഭത്തില്‍ മറ്റ് എന്‍എസ്ജി രാജ്യങ്ങള്‍ ഇന്ത്യക്ക് ആണവ സാങ്കേതികവിദ്യയും ഉപകരണവും സാമഗ്രികളും നല്‍കുന്നത് തടയാന്‍ ശ്രമിക്കേണ്ടത് അമേരിക്കന്നയമാണെന്ന് ബില്ലിലെ ഒരു വകുപ്പില്‍ വ്യക്തമാക്കുന്നു. കരാറിലെ ഒരു വകുപ്പും അമേരിക്കന്‍ ആണവോര്ജനിയമത്തിലെയും ഹൈഡ് നിയമത്തിലെയും വ്യവസ്ഥ അസാധുവാക്കുന്നതായി വ്യാഖ്യാനിക്കാവുന്നവ ആകരുതെന്ന് ബില്ലിലെ നിര്‍മാണച്ചട്ടത്തില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി അധിക പ്രമാണം കഴിയുന്നത്ര വേഗം ഒപ്പിടാന്‍ ഇന്ത്യയോട് നിര്‍ദേശിക്കണമെന്നും ബില്‍ അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. വിദേശബന്ധസമിതി പാസാക്കിയതോടെ ബില്‍ സെനറ്റില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകളുടെ തലവന്‍ ഹാരി റീഡിന്റെ പരിഗണനയിലാണ്. അദ്ദേഹം റിപ്പബ്ളിക്കന്‍ തലവന്‍ മിച്ചുമായി ആലോചിച്ച് ഇത് പൂര്‍ണ സെനറ്റില്‍ വയ്ക്കുന്നത് തീരുമാനിക്കും. കൂടാതെ, പ്രതിനിധിസഭയുടെ അനുമതികൂടി കരാറിനുവേണം. അതിന്റെ വിദേശബന്ധസമിതി ബുഷ് ഭരണകൂടത്തിന്റെ വിശദീകരണം കേള്‍ക്കാനുള്ള സമയംപോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനാല്‍, പ്രധാനമന്ത്രി മന്മോഹന് സിങ് വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ആണവകരാറിന് അന്തിമരൂപമാകാനുള്ള സാധ്യത കുറവാണ്. വെള്ളിയാഴ്ച കോഗ്രസ് പിരിയേണ്ടതിനാല് അതിനുമുമ്പ് കോഗ്രസിന്റെ അനുമതിക്കുള്ള സാധ്യതയും മങ്ങി. ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആണവ സഹകരണകരാര്‍ അമേരിക്കന്‍ താല്‍പ്പര്യംമാത്രം സംരക്ഷിക്കുന്നതാകുമെന്ന് കൂടുതല്‍ വ്യക്തമായി. അമേരിക്കന്‍നിയമം അനുസരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണെന്ന് യുഎസ് സെനറ്റിന്റെ വിദേശബന്ധസമിതി വ്യക്തമാക്കി. 123 കരാര്‍ മാത്രമായിരിക്കും ആണവസഹകരണത്തിന് അടിസ്ഥാനമെന്ന് ഇന്ത്യന്‍സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് അതിനു വിരുദ്ധമായ ഉപാധി.

2 comments:

കെണി ചോദിച്ചു വാങ്ങുന്ന എലികൂട്ടം. അത് കെണിയല്ലെന്നും താജ്മഹാലാണെന്നും പറയാന്‍ ആളുകള്‍ ക്യൂ ആണല്ലോ.
Post a Comment