Thursday, August 14, 2008

ഇന്ന് സ്വാതന്ത്ര്യദിനം . എല്ലാവര്‍ക്കും ജനശക്തിന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ .

ഇന്ന് സ്വാതന്ത്ര്യദിനം . എല്ലാവര്‍ക്കും ജനശക്തിന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ .



ഇന്ത്യക്കാരെ മുഴുവന്‍ അടിമകളാക്കി നൂറ്റാണ്ടുകളോളം ഭരിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്ത്വത്തെ ഇന്ത്യയില്‍ നിന്നും കെട്ടു കെട്ടിക്കാന്‍ പൊരുതിമരിച്ച പതിനായിരക്കണക്കായ ധീര രക്ത സാക്ഷികളുടെ വീരസ്മരണയ്ക്കുമുമ്പില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഇന്ത്യയുടെ 62-) സ്വാതന്ത്യ്രദിനം ഇന്ന്‌ ആഗസ്ത്‌ പതിനഞ്ചിന്‍് ഇന്ത്യയില്‍ അത്യഹ്ളാദത്തോടെ നമ്മള്‍ കൊണ്ടാടുകയാണ്‌.

സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തത്തിണ്റ്റെ കരാള ഹസ്തങ്ങളില്‍ നിന്നും ജീവന്‍ പോലും ത്യവല്‍ഹണിച്ചുകൊണ്ട്‌ ത്യാഗ നിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ്‌. എന്നാല്‍ രാജ്യസ്നേഹികളെയും ദേശാഭിമാനികളെയും ആകെ തന്നെ നെടുക്കികൊണ്ട്‌ ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും അമേരിക്കന്‍ സാമ്രാജ്വത്ത ശക്തികള്‍ക്ക്‌ അടിയറവെക്കാനുള്ള നീക്കങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്നുമേല്‍ പന്നാധിപത്യം മേല്‍ക്കൈ നേടുന്ന കാഴ്ചയാണ്‌ നാം ഇന്നു കാണുന്നത്‌. ഇന്ത്യയെ വിലക്കുവാങ്ങുന്നതിനു ഇന്ത്യന്‍ ജനാധിപത്യത്തെ വിലക്കുവാങ്ങുവാനും ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്ന മെമ്പര്‍മാരെ വിലക്കുവാങ്ങുവാനും സാമ്രാജിത്ത്വവും അവരുടെ ഏജണ്റ്റുമാരും നടത്തിയ ശ്രമം ഒരുപരിധിവരെ വിജയിച്ചിരിക്കുകയാണ്‌. ഇത്‌ അത്യന്തം ആപല്‍ക്കരമായ സ്ഥിതിയിലേയ്ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്യ്രവും വിദേശികള്‍ക്ക്‌ ഒറ്റിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യസ്നേഹികളായ എല്ലാവരും നിതാന്ത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്‌.

വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്താനും സാമ്രാജിത്ത ശക്തികളെയും അവര്‍ക്ക്‌ ഒത്താശ ചെയ്യുന്നവരെയും ഭരണാധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുവാനും ധീരദേശാഭിമാനികളായ നമ്മുടെ പൂര്‍വ്വീകര്‍ ജീവന്‍ കൊടുത്തും പോരാടിനേടിത്തന്ന സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം ഈ സ്വാതന്ത്യ്രദിനം.






4 comments:

ജനശക്തി ന്യൂസ്‌ said...

ഇന്ന് സ്വാതന്ത്ര്യദിനം . എല്ലാവര്‍ക്കും ജനശക്തിന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ .
[Photo]

ഇന്ത്യക്കാരെ മുഴുവന്‍ അടിമകളാക്കി നൂറ്റാണ്ടുകളോളം ഭരിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്ത്വത്തെ ഇന്ത്യയില്‍ നിന്നും കെട്ടു കെട്ടിക്കാന്‍ പൊരുതിമരിച്ച പതിനായിരക്കണക്കായ ധീര രക്ത സാക്ഷികളുടെ വീരസ്മരണയ്ക്കുമുമ്പില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഇന്ത്യയുടെ 62-) സ്വാതന്ത്യ്രദിനം ഇന്ന്‌ ആഗസ്ത്‌ പതിനഞ്ചിന്‍് ഇന്ത്യയില്‍ അത്യഹ്ളാദത്തോടെ നമ്മള്‍ കൊണ്ടാടുകയാണ്‌.
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തത്തിണ്റ്റെ കരാള ഹസ്തങ്ങളില്‍ നിന്നും ജീവന്‍ പോലും ത്യവല്‍ഹണിച്ചുകൊണ്ട്‌ ത്യാഗ നിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ്‌. എന്നാല്‍ രാജ്യസ്നേഹികളെയും ദേശാഭിമാനികളെയും ആകെ തന്നെ നെടുക്കികൊണ്ട്‌ ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും അമേരിക്കന്‍ സാമ്രാജ്വത്ത ശക്തികള്‍ക്ക്‌ അടിയറവെക്കാനുള്ള നീക്കങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്നുമേല്‍ പന്നാധിപത്യം മേല്‍ക്കൈ നേടുന്ന കാഴ്ചയാണ്‌ നാം ഇന്നു കാണുന്നത്‌. ഇന്ത്യയെ വിലക്കുവാങ്ങുന്നതിനു ഇന്ത്യന്‍ ജനാധിപത്യത്തെ വിലക്കുവാങ്ങുവാനും ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്ന മെമ്പര്‍മാരെ വിലക്കുവാങ്ങുവാനും സാമ്രാജിത്ത്വവും അവരുടെ ഏജണ്റ്റുമാരും നടത്തിയ ശ്രമം ഒരുപരിധിവരെ വിജയിച്ചിരിക്കുകയാണ്‌. ഇത്‌ അത്യന്തം ആപല്‍ക്കരമായ സ്ഥിതിയിലേയ്ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്യ്രവും വിദേശികള്‍ക്ക്‌ ഒറ്റിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യസ്നേഹികളായ എല്ലാവരും നിതാന്ത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്‌. വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്താനും സാമ്രാജിത്ത ശക്തികളെയും അവര്‍ക്ക്‌ ഒത്താശ ചെയ്യുന്നവരെയും ഭരണാധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുവാനും ധീരദേശാഭിമാനികളായ നമ്മുടെ പൂര്‍വ്വീകര്‍ ജീവന്‍ കൊടുത്തും പോരാടിനേടിത്തന്ന സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം ഈ സ്വാതന്ത്യ്രദിനം.

meltyourfat said...

Dear malayalam blogger,
We at http://www.enewss.com have started a malayalam category for kerela blogs. enewss.com is India blog aggregator and would like to invite you to signup and submit your blog feed.
Best regards
sri

Anonymous said...

സംഘപരിവാറും തീവ്രവാദികളും വടക്കെയറ്റം കത്തിക്കുന്നു. അവരുടെ അജണ്ട വിജയിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. അവര്‍ തുപ്പുന്ന വെറുപ്പിന്റെ വിഷം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താം.

Anonymous said...

വഞ്ചനാ ദിനമായി 1947 ആഗസ്റ്റ്‌ കൊണ്ടാടിയവര്‍ ഇപ്പോള്‍ തെറ്റു തിരുത്തി സ്വാതന്ത്രദിനം ആഘോഷിക്കുന്നതിനു അഭിനന്ദനം.

എന്താ അനൊനിമെസേ ക്രിസ്ത്യന്‍ പാതിരിമാര്‍ പാവപ്പെട്ട ഗോത്രവര്‍ഗകാര്‍ക്കു ഭക്ഷണവും പൈസയും കൊടുത്തു മത പരിവര്‍ത്തനൊ ചെയുന്നതിനെ എതിര്‍ക്കുന്നതിനാലാണോ RSS അനഭിമതനാകുന്നതു??

ദീപിക വായിക്കാറില്ലേ, പള്ളിക്കാര്‍ക്കു പ്ലസ്‌ വണ്‍ അഡ്മിഷനില്‍ പൈസ വാങ്ങാന്‍ പറ്റാത്തത്തിന്റെ ദേഷ്യത്തില്‍ ഏകജാലകതിനു എതിരായി വിഷം തുപ്പുന്നതു കാണാം