ഏഴാം ക്ലാസ് പാഠപുസ്തകത്തിന് വിദ്യാഭ്യാസ വിചക്ഷണരുടെ അംഗീകാരം
ഏഴാം ക്ലാസ് പാഠപുസ്തകത്തിന് ദേശീയവിദ്യാഭ്യാസവിചക്ഷണരുടെ അംഗീകാരം. പാഠ്യപദ്ധതി പരിഷ്കരണ കാര്യത്തില്‍ കേരള സര്‍ക്കാര്‍ അഭിനന്ദനീയമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് യു.ജി.സി. മുന്‍ ചെയര്‍മാനും ദേശീയകരിക്കുലം കമ്മിറ്റി അധ്യക്ഷനുമായ പ്രൊഫ. യശ്പാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളും സംവാദങ്ങളും സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കാരത്തിന് ദേശീയ തലത്തില്‍ അംഗീകാരം നേടിയെടുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരുമായി വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ചര്‍ച്ച നടത്തി. പ്രൊഫ. യശ്പാലിനെ കൂടാതെ മുന്‍ എന്‍.സി.ഇ.ആര്.ടി. ചെയര്മാന് പ്രൊഫ.കൃഷ്ണകുമാര്‍, ജെ.എന്‍.യു. രാഷ്ട്രമീമാംസ വിഭാഗം പ്രൊഫസര്‍ ഗോപാല്‍ ഗുരു തുടങ്ങി ദേശീയതലത്തില്‍ ശ്രദ്ധേയരായ 20ഓളം വിദ്യാഭ്യാസ വിചക്ഷണരുമായായിരുന്നു ചര്‍ച്ച. വിവാദമായ ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ബേബി ഇവര്‍ക്ക് കൈമാറി. മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വിദഗ്ധര്‍ കേരളഹൗസില്‍ പത്രസമ്മേളനവും നടത്തി. ദേശീയ കരിക്കുലം കമ്മിറ്റിയുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടാണ് കേരളം പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കിയതെന്ന് ഇവര്‍ വ്യക്തമാക്കി. ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകം മികവുറ്റതാണ്. വിവാദങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ആരോഗ്യകരമായ ചര്‍ച്ചയാണ് വേണ്ടതെന്നും യശ്പാല്‍ ചൂണ്ടിക്കാട്ടി.
സ്കൂളുകളിലേക്ക് പോയി കുട്ടികളുമായി പാഠ്യപദ്ധതിയെപ്പറ്റി ചര്‍ച്ചചെയ്യണം. സാമുദായിക താത്പര്യങ്ങള്‍ ഹനിക്കുന്ന ഭാഗങ്ങള്‍ പുസ്തകത്തിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ദേശീയ കരിക്കുലം കമ്മിറ്റിയംഗങ്ങളുള്പ്പെടെയുളള വിദ്യാഭ്യാസ വിചക്ഷണര്‍ പത്രസമ്മേളനം വിളിച്ചത്. അതിനുശേഷം വിദ്യാഭ്യാസ മന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടു. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരം ഏറെ തൃപ്തികരമാണെന്ന് ദേശീയ കരിക്കുലം കമ്മിറ്റിയംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയെന്ന് എം.എ. ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി ബേബി വിവാദമായ ഏഴാം ക്ലാസ് സാമൂഹികപാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍സിങ്ങിനെ കാണിച്ചിരുന്നു. ദേശീയ മാധ്യമങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പത്രസമ്മേളനവും നടത്തിയിരുന്നു.

2 comments:
ഏഴാം ക്ലാസ് പാഠപുസ്തകത്തിന് വിദ്യാഭ്യാസ വിചക്ഷണരുടെ അംഗീകാരം
ന്യൂഡല്‍ഹി: ഏഴാം ക്ലാസ് പാഠപുസ്തകത്തിന് ദേശീയവിദ്യാഭ്യാസവിചക്ഷണരുടെ അംഗീകാരം. പാഠ്യപദ്ധതി പരിഷ്കരണ കാര്യത്തില്‍ കേരള സര്‍ക്കാര്‍ അഭിനന്ദനീയമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് യു.ജി.സി. മുന്‍ ചെയര്‍മാനും ദേശീയകരിക്കുലം കമ്മിറ്റി അധ്യക്ഷനുമായ പ്രൊഫ. യശ്പാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളും സംവാദങ്ങളും സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കാരത്തിന് ദേശീയ തലത്തില്‍ അംഗീകാരം നേടിയെടുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരുമായി വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ചര്‍ച്ച നടത്തി. പ്രൊഫ. യശ്പാലിനെ കൂടാതെ മുന്‍ എന്‍.സി.ഇ.ആര്.ടി. ചെയര്മാന് പ്രൊഫ.കൃഷ്ണകുമാര്‍, ജെ.എന്‍.യു. രാഷ്ട്രമീമാംസ വിഭാഗം പ്രൊഫസര്‍ ഗോപാല്‍ ഗുരു തുടങ്ങി ദേശീയതലത്തില്‍ ശ്രദ്ധേയരായ 20ഓളം വിദ്യാഭ്യാസ വിചക്ഷണരുമായായിരുന്നു ചര്‍ച്ച. വിവാദമായ ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ബേബി ഇവര്‍ക്ക് കൈമാറി. മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വിദഗ്ധര്‍ കേരളഹൗസില്‍ പത്രസമ്മേളനവും നടത്തി.
ദേശീയ കരിക്കുലം കമ്മിറ്റിയുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടാണ് കേരളം പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കിയതെന്ന് ഇവര്‍ വ്യക്തമാക്കി. ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകം മികവുറ്റതാണ്. വിവാദങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ആരോഗ്യകരമായ ചര്‍ച്ചയാണ് വേണ്ടതെന്നും യശ്പാല്‍ ചൂണ്ടിക്കാട്ടി.
സ്കൂളുകളിലേക്ക് പോയി കുട്ടികളുമായി പാഠ്യപദ്ധതിയെപ്പറ്റി ചര്‍ച്ചചെയ്യണം. സാമുദായിക താത്പര്യങ്ങള്‍ ഹനിക്കുന്ന ഭാഗങ്ങള്‍ പുസ്തകത്തിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ദേശീയ കരിക്കുലം കമ്മിറ്റിയംഗങ്ങളുള്പ്പെടെയുളള വിദ്യാഭ്യാസ വിചക്ഷണര്‍ പത്രസമ്മേളനം വിളിച്ചത്. അതിനുശേഷം വിദ്യാഭ്യാസ മന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടു. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരം ഏറെ തൃപ്തികരമാണെന്ന് ദേശീയ കരിക്കുലം കമ്മിറ്റിയംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയെന്ന് എം.എ. ബേബി പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രി ബേബി വിവാദമായ ഏഴാം ക്ലാസ് സാമൂഹികപാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍സിങ്ങിനെ കാണിച്ചിരുന്നു. ദേശീയ മാധ്യമങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പത്രസമ്മേളനവും നടത്തിയിരുന്നു.
പുസ്തകത്തിലെ പരാമര്‍ശങ്ങളോട് ഞാന്‍ യോജിക്കുന്നു. പക്ഷേ നമ്മുടെ സമൂഹത്തിലെ മത-ജാതി സംവരണമാണ് ആദ്യം ഒഴിവാക്കേണ്ടത്. അതിന് മുന്‍കൈ എടുക്കുക എന്നതാണ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. വ്യത്യാസമില്ലായ്മ പുസ്തകത്തില്‍ മാത്രം പോരല്ലോ.
Post a Comment