Tuesday, July 29, 2008

തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്‌

തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്‌

ഇന്ത്യയിലെ വന് നഗരങ്ങല് ഇന്ന് കടുത്ത തീവ്രവാദ ഭീഷണിയുടെ മുള്മുനയിലാണ്.മണിക്കൂറുകളുടെ ഇടവേളയിലാണ് ബാഗ്ലൂരിലും അഹമ്മദാബാദിലും നിരവധി സ്പോടനങ്ങള് ഉണ്ടായത്. താരതമ്യേന ശക്തി കുറഞ്ഞ സ്പോടനമായതുകൊണ്ട് ആളപായം കുറവായിരുന്നുവെന്ന് പറയാം.എന്നിരുന്നാലും നിരവധി പേര്ക്ക് സാരമായ പരിക്കും നിരവധി നിരപരാധികളെ കൊലചെയ്യാനും രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വെല്ലുവിളി ഉയര്ത്താനും തീവ്രവാദികള്ക്ക് കഴിയുന്നുവെന്നത് നമ്മുടെ പരാജയത്തെയാണു വെളിവാക്കുന്നത് . ഐ ടി വ്യവസായങ്ങളുടെ സിരാകേന്ദ്രമായ ബാഗ്ലൂരില് നടത്തിയ സ്പോടനം രാജ്യത്തിന്റെ വികസനം തകര്ക്കുകയെന്ന ഉദ്ദേശത്തൊടുകൂടിത്തന്നെയാണ്.അഹമ്മദാബാദില് 70 മിനിറ്റിനുള്ളില് 16 സ്ഥലങ്ങളില് നടത്തിയ സ്പോടനത്തില് 45 പേര് മരിക്കുകയും 170ഓളം പേര്ക്ക് പരിക്ക് പറ്റിയതായതുമായിട്ടുമാണ് റിപ്പോര്ട്ട്.തീവ്രവാദികള് തീവ്രതകുറഞ്ഞ ബോംബുകള് ഉപയോഗിച്ചതുകൊണ്ടാണ് മരണസംഖ്യകുറഞ്ഞതെന്നാണ് പൊതുവെയുള്ള നിഗമനം.
രാജ്യത്തിന്റെ ഏതൊരു സുരക്ഷ സംവിധാനത്തേയും വെല്ലുവിളിക്കാനും രാജ്യത്തിന്റെ ക്രമസമാധാനം തകര്ക്കാനും ജനജീവിതം ദുരിതപൂര്ണ്ണമാക്കാനും ആയിരങ്ങളെ കൊന്നൊടുക്കാനുമുള്ള ശക്തി തങ്ങള്ക്കുണ്ട് എന്നതിന്റെ സൂചനമാത്രമാണ് അവര് നല്കിയിരിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
എന്താണ് ഈ സ്പോടനങ്ങള് നടത്തിയ തീവ്രവാദികളുടെ ലക്ഷ്യമെന്നും ഏത് തീവ്രവാദി സംഘടനയാണ് ഇതിന്റെ പിന്നില് പ്രവര്ത്തിച്ചതെന്നും വ്യക്തമായി യാതൊന്നും പറയാന് നമ്മുടെ സര്ക്കാറിന്നോ ഇന്റലിജന്സ് ബ്യൂറോവിന്നോ കഴിഞ്ഞിട്ടില്ല.എന്നാല് ഒരു കാര്യം വളരെ വ്യക്തമായി കണാന് കഴിയും . ഇന്ത്യയില് വേരോട്ടമുള്ളതും സംഘടിതവുമാണ് .ഇവരുടെ പ്രവര്ത്തനം.അറിഞോ അറിയാതേയോ ജനങളെ ഈ പ്രവറ്ത്തങളില് പങ്കാളികളാക്കാന് ഇവറ്ക്ക് കഴിഞിട്ടുണ്ട് . ഈ സംഘടനയുടെ പ്രവര്ത്തനത്തെപ്പറ്റി ശരിയായ രീതിയിലുള്ള അന്വേഷണം നടത്താന് സര്ക്കാര് വിമുഖത കാണിക്കരുത്.
2004 മേയ് 22ന് കേന്ദ്രത്തില് യു പി എ സര്ക്കാര് അധികാരത്തില് വന്നതിന്ന് ശേഷം ഇന്ത്യയില് നടന്ന 15 സ്പോടനങ്ങളിലായി 550 പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന്നാളുകള്ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.ഈ കൊല്ലം മേയ് മാസത്തില് ജയ്പ്പൂരില് നടന്ന സ്പോടനത്തില് മാത്രം കൊല്ലപ്പെട്ടത് 63 പേരാണ്.

എന്നാല് ഈ സ്പോടനങ്ങളുടെ യഥാര്ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കുന്നതിന്നൊ അവരെ നിയമത്തിന്റെ മുന്നില് കൊണ്ടുവരുന്നതിന്നോ ഇതുവരെ കഴിഞ്ഞിട്ടില്ലായെന്നത് അത്യന്തം ദു:ഖകരമായ അവസ്ഥയാണ്.ഭീകാരാക്രമങ്ങളും സ്പോടനങ്ങളും ഉണ്ടാകുമ്പോള് പ്രസ്താവനകളിലൂടെ അപലപിക്കുകയും സര്ക്കാറിലെ തലവന്മാര് സ്ഥലം സന്ദര്ശിച്ച് പ്രഖ്യാപനങ്ങള് നടത്തുകയും ചെയ്താല് എല്ലാം കഴിഞ്ഞുവെന്ന് കരുതുന്നത് തീവ്രവാദികള്ക്കും വിധ്വംസകപ്രവര്ത്തനങ്ങള് നടത്തുന്നവര്ക്കും പ്രചോദനമായിത്തിരുന്നുണ്ട് എന്നതാണ് യാഥര്ത്ഥ്യം.ഇത്തരത്തിലുള്ള സ്ഥിരം പതിവുകളാണു ഇന്നും കാണാന് കഴിയുന്നത്.ഇതുകൊണ്ട് രക്ഷപ്പെടുന്ന കുറ്റവാളികള്ക്ക് കൂടുതല് ആത്മധൈര്യത്തോടെ വിണ്ടും അവരുടെ പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോകാന് കഴിയുന്നുണ്ട്. തീവ്രവാദത്തില്‍ ഏറ്പ്പെടുന്നവരേയും അവരെ സഹായിക്കുന്നവരെയും കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്‍ടുവന്ന് കടുത്ത ശിക്ഷ വാങിക്കൊടുക്കുന്നതിന്ന് പകരം കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതും ചളിവാരിയെറിയുന്നതും തീവ്രവാദികള്ക്ക് സഹായകരമാകുന്നുണ്ട്.കേരളത്തിലെ ചില മതസംഘടനകള്‍ വിദേശപണം പറ്റി തിവ്രവാദ്ത്തിലേക്ക് തങളുടെ അണികളെ ബോധപൂറ്‌വ്വം തള്ളിവിടുന്നതിന്നുള്ള ശ്രമങല് നടത്തുന്നതായി ഈ അടുത്തകാലത്ത് കാണാന്‍ കഴിയുന്നുണ്ട്.ഇവര്‍ ജനങളുടെ താല്പ്പര്യത്തിന്ന് വിരുദ്ധമായ പ്രവറ്ത്തില്‍ ജനങള്‍ക്ക് ശക്തമായ പ്രതിഷേധവുമുണ്ട്.
തീവ്രവാദികളോട് വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുകയും തീവ്രവാദികളെ അടിച്ചമര്ത്താന് രാഷ്ട്രിയത്തിന്നാതീതമായി ഒത്തൊരുമിച്ചുള്ള പ്രവര്ത്തനങ്ങള് നടത്തുകയും ജനങ്ങളെ വിശ്വാസത്തിലെടുത്ത് തീവ്രവാദികളുടെ ഉറവിടം കണ്ടെത്തി വേരോടെ പിഴുതെറിയാനുള്ള പ്രവര്ത്തനങ്ങള്ക്കും ആയിരിക്കണം സര്ക്കാറും പോലീസും മുന്നിട്ടിറങ്ങേണ്ടത്.ഈ പ്രവറ്ത്തനങളില്‍ ജനങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയെന്ന്ത് വിജയത്തിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണു.
ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് വെച്ച് ക്രമസമാധാനത്തിലും നിയമവാഴ്ചയിലും എറെ മുന്നിട്ട് നില്ക്കുന്ന കേരളത്തില് തീവ്രവാദത്തിന്റെ വിത്ത് പാകാന് ശ്രമിക്കുന്നവരെ ഇരുട്ടിന്റെ മറവില് തീവ്രവാദത്തിന്ന് കരുത്ത് നല്കാന് സഹായിക്കുന്നവരെ തിരിച്ചറിഞ്ഞേ മതിയാകൂ.നമ്മുടെ നാടിനെ തീവ്രവാദത്തിന്റെ പാതയിലേക്ക് നയിക്കാനും ജനജീവിതം ദുരുതപൂര്ന്നമാക്കാനും ശ്രമിക്കുന്ന ദുഷ്ടശക്തികളെ അടിച്ചമര്ത്തുന്നതില് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്
Narayanan Veliaancode,Dubai
00971506579581
.

3 comments:

ജനശക്തി ന്യൂസ്‌ said...

തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്‌

ഇന്ത്യയിലെ വന്‍ നഗരങ്ങല്‍ ഇന്ന് കടുത്ത തീവ്രവാദ ഭീഷണിയുടെ മുള്‍മുനയിലാണ്‌.മണിക്കൂറുകളുടെ ഇടവേളയിലാണ്‌ ബാഗ്ലൂരിലും അഹമ്മദാബാദിലും നിരവധി സ്പോടനങ്ങള്‍ ഉണ്ടായത്‌. താരതമ്യേന ശക്തി കുറഞ്ഞ സ്പോടനമായതുകൊണ്ട്‌ ആളപായം കുറവായിരുന്നുവെന്ന് പരയാം.എന്നിരുന്നാലും നിരവധി പേര്‍ക്ക്‌ സാരമായ പരിക്കും നിരവധി നിരപരാധികളെ കൊലചെയ്യാനും രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്താനും തീവ്രവാദികള്‍ക്കും കഴിമെന്ന് സൂചന നല്‍കാനും തിവ്രവാദികള്‍ ശ്രമിച്ചിട്ടുണ്ട്‌. ഐ ടി വ്യവസായങ്ങളുടെ സിരാകേന്ദ്രമായ ബാഗ്ലൂരില്‍ നടത്തിയ സ്പോടനം രാജ്യത്തിന്റെ വികസനം തകര്‍ക്കുകയെന്ന ഉദ്ദേശത്തൊടുകൂടിത്തന്നെയാണ്‌.അഹമ്മദാബാദില്‍ 70 മിനിറ്റിനുള്ളില്‍ 16 സ്ഥലങ്ങളില്‍ നടത്തിയ സ്പോടനത്തില്‍ 45 പേര്‍ മരിക്കുകയും 170ഓളം പേര്‍ക്ക്‌ പരിക്ക്‌ പറ്റിയതായതുമായിട്ടുമാണ്‌ റിപ്പോര്‍ട്ട്‌.തീവ്രവാദികള്‍ തീവ്രതകുറഞ്ഞ ബോബുകള്‍ ഉപയോഗിച്ചതുകൊണ്ടാണ്‌ മരണസംഖ്യകുറഞ്ഞതെന്നാണ്‌ പൊതുവെയുള്ള നിഗമനം.രാജ്യത്തിന്റെ ഏതൊരു സുരക്ഷ സംവിധാനത്തേയും വെല്ലുവിളിക്കാനും രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കാനും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാനും ആയിരങ്ങളെ കൊന്നൊടുക്കാനുമുള്ള ശക്തി തങ്ങള്‍ക്കുണ്ട്‌ എന്നതിന്റെ സൂചനമാത്രമാണ്‌ അവര്‍ നല്‍കിയിരിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്‌.എന്താണ്‌ ഈ സ്പോടനങ്ങള്‍ നടത്തിയ തീവ്രവാദികളുടെ ലക്ഷ്യമെന്നും ഏത്‌ തീവ്രവാദി സംഘടനയാണ്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി യാതൊന്നും പറയാന്‍ നമ്മുടെ സര്‍ക്കാറിന്നോ ഇന്റലിജന്‍സ്‌ ബ്യൂറോവിന്നോ കഴിഞ്ഞിട്ടില്ല.എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമായി കണാന്‍ കഴിയും . ഇന്ത്യയില്‍ വേരോട്ടമുള്ളതും സംഘടിതവുമാണ്‌ ഇവരുടെ പ്രവര്‍ത്തനം.ഈ സംഘടനയുടെ പ്രവര്‍ത്തനത്തെപ്പറ്റി ശരിയായ രീതിയിലുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കരുത്‌.2004 മേയ്‌ 22ന്‌ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷം ഇന്ത്യയില്‍ നടന്ന 15 സ്പോടനങ്ങളിലായി 550 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന്നാളുകള്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്തിട്ടുണ്ട്‌.ഈ കൊല്ലം മേയ്‌ മാസത്തില്‍ ജയ്‌പ്പൂരില്‍ നടന്ന സ്പോടനത്തില്‍ മാത്രം കൊല്ലപ്പെട്ടത്‌ 63 പേരാണ്‌. എന്നാല്‍ ഈ സ്പോടനങ്ങളുടെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കുന്നതിന്നൊ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന്നോ ഇതുവരെ കഴിഞ്ഞിട്ടില്ലായെന്നത്‌ അത്യന്തം ദു:ഖകരമായ അവസ്ഥയാണ്‌.ഭീകാരാക്രമങ്ങളും സ്പോടനങ്ങളും ഉണ്ടാകുമ്പോള്‍ പ്രസ്താവനകളിലൂടെ അപലപിക്കുകയും സര്‍ക്കാറിലെ തലവന്മാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്താല്‍ എല്ലാം കഴിഞ്ഞുവെന്ന് കരുതുന്നത്‌ തീവ്രവാദികള്‍ക്കും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും പ്രചോദനമായിത്തിരുന്നുണ്ട്‌ എന്നതാണ്‌ യാഥര്‍ത്ഥ്യം.ഇത്തരത്തിലുള്ള സ്ഥിരം കലാപരിപാടികളാണ്‌ ഇന്നും കാണാന്‍ കഴിയുന്നത്‌.ഇതുകൊണ്ട്‌ രക്ഷപ്പെടുന്ന കുറ്റവാളികള്‍ക്ക്‌ കൂടുതല്‍ ആത്മധൈര്യത്തോടെ വിണ്ടും അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌ പോകാന്‍ കഴിയുന്നുണ്ട്‌.മറ്റൊരു തെറ്റായ പ്രവണത കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതും ചളിവാരിയെറിയുന്നതും തീവ്രവാദികള്‍ക്ക്‌ സഹായകരമാകുന്നുണ്ട്‌.

തീവ്രവാദികളോട്‌ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുകയും അടിച്ചമര്‍ത്താന്‍ രാഷ്ട്രിയത്തിന്നാതീതമായി ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ തീവ്രവാദികളുടെ ഉറവിടം കണ്ടെത്തി വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആയിരിക്കണം സര്‍ക്കാറും പോലീസും മുന്നിട്ടിറങ്ങേണ്ടത്‌.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെച്ച്‌ ക്രമസമാധാനത്തിലും നിയമവാഴ്ചയിലും എറെ മുന്നിട്ട്‌ നില്‍ക്കുന്ന കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്ത്‌ പാകാന്‍ ശ്രമിക്കുന്നവരെ ഇരുട്ടിന്റെ മറവില്‍ തീവ്രവാദത്തിന്ന് കരുത്ത്‌ നല്‍കാന്‍ സഹായിക്കുന്നവരെ തിരിച്ചറിഞ്ഞേ മതിയാകൂ.നമ്മുടെ നാടിനെ തീവ്രവാദത്തിന്റെ പാതയിലേക്ക്‌ നയിക്കാനും ജനജീവിതം ദുരുതപൂര്‍ന്നമാക്കാനും ശ്രമിക്കുന്ന ദുഷ്ടശക്തികളെ തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്‌

Anonymous said...

Deshabhimani.com says in Kochi lot of West Bengal workers are there as the wages in west Bengal is less. The result of continues CPM rules in West Bengal
Keep it up you have done it in one state of India. (leading to Poverty)

Jai jai jhothy basu

Anonymous said...

Good day, sun shines!
There have were times of troubles when I felt unhappy missing knowledge about opportunities of getting high yields on investments. I was a dump and downright pessimistic person.
I have never imagined that there weren't any need in big initial investment.
Nowadays, I feel good, I started take up real income.
It gets down to select a correct partner who utilizes your money in a right way - that is incorporate it in real business, parts and divides the income with me.

You may get interested, if there are such firms? I have to tell the truth, YES, there are. Please get to know about one of them:
http://theinvestblog.com [url=http://theinvestblog.com]Online Investment Blog[/url]