Sunday, July 27, 2008

മൂന്നാം ശക്തി ഉയരുന്നു

മൂന്നാം ശക്തി ഉയരുന്നു

ജൂലൈ 22ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനു കഴിഞ്ഞു. പക്ഷേ, അത് കളങ്കിതമായ ജയമാണ്. ന്യൂഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ ഒരിക്കലും കാണാത്ത രീതിയിലുള്ള പണക്കൊഴുപ്പിന്റെ കളങ്കമേറ്റ വിജയമാണ് അത്. പ്രതിപക്ഷത്തുള്ള ഇടതുപക്ഷക്കാരല്ലാത്ത 16 എംപിമാരെയാണ് വിലയ്ക്ക് വാങ്ങിയത്. ഭീഷണിപ്പെടുത്തിയും ബ്ളാക്ക്മെയില്‍ ചെയ്തും സര്‍ക്കാരിന് അനുകൂലമായി ഈ എംപിമാരെ വോട്ട് ചെയ്യിക്കുകയോ അല്ലെങ്കില്‍ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയതു. പ്രധാനമന്ത്രിക്കും കോഗ്രസ് നേതൃത്വത്തിനും ഇതില്‍ പ്പരം അപമാനം എന്താണുള്ളത്? എന്നാല്‍, അസാന്മാര്‍ഗികവും നിയമവിരുദ്ധവുമായ മാര്‍ഗം സ്വീകരിച്ചിട്ടും അതില്‍ പശ്ചാത്താപമോ കുറ്റബോധമോ പ്രകടിപ്പിക്കാത്തതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. അധികാരത്തില്‍ തുടരാനുള്ള ആര്‍ത്തിയുടെ ഫലമായി കോഗ്രസ് പാര്‍ടി അത്രമാത്രം അധഃപതിച്ചിരിക്കുന്നു. 1991 മുതല്‍ 1996 വരെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെപ്പോലും കടത്തിവെട്ടുന്നതായിരുന്നു പിന്‍ഗാമി മന്‍മോഹന്‍സിങ്ങിന്റെ പ്രകടനം. അന്ന് മന്‍മോഹന്‍സിങ് ധനമന്ത്രിയായിരുന്നു. 1993 ആഗസ്തില്‍ കോഗ്രസ് ഗവമെന്റിനെതിരെ സിപിഐ എം അവിശ്വാസം കൊണ്ടുവന്നു. അന്ന് നരസിംഹറാവു സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. എങ്ങനെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷമുണ്ടാക്കിയതെന്ന കാര്യം കുപ്രസിദ്ധമാണ്. ഏഴ് എംപിമാരെ വിലയ്ക്കുവാങ്ങി. സിബിഐ അന്വേഷണത്തിനുശേഷം ജെഎംഎം കോഴക്കേസ് ആരംഭിച്ചു. നരസിംഹറാവുവിനെയും ഭൂട്ടാസിങ്ങിനെയും വിചാരണകോടതി അഴിമതിനിറഞ്ഞ നടപടിക്ക് മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. പിന്നീട് ഹൈക്കോടതിയിലെ ഏകാംഗ ബെഞ്ച് കുറ്റവിമുക്തരാക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിനുമുമ്പുതന്നെ ആണവകരാര്‍, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ മന്‍മോഹന്‍സിങ് ഗവമെന്റിനെ ഇടതുപക്ഷപാര്‍ടികള്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇപ്പോള്‍ കോഴയുടെയും പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ചതിന്റെയും കുറ്റവും സര്‍ക്കാരിനുമേല്‍ പതിഞ്ഞിരിക്കയാണ്. കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം വാഗ്ദാനംചെയ്തും വഴങ്ങാത്ത പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും കോടിക്കണക്കിനു രൂപ കോഴ നല്‍കിയുമാണ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ശ്രമിച്ചത്. ഇങ്ങനെ ഭൂരിപക്ഷമുണ്ടാക്കി സര്‍ക്കാര്‍ എത്രകാലം നിലനില്‍ക്കും? ഏതാനും മാസങ്ങള്‍ക്കുശേഷം കോഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ നേരിടേണ്ടതുണ്ട്. അര്‍ഹിക്കുന്ന ശിക്ഷ അവരെ കാത്തിരിക്കുകയാണ്. ഇതിനിടെ, കടിഞ്ഞാണില്ലാത്ത വിലപേശലുകളുടെയും സമ്മര്‍ദങ്ങളുടെയും വാതില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തുറന്നിട്ടിരിക്കയാണ്. വിശ്വാസവോട്ടെടുപ്പിനുമുമ്പുതന്നെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഉരുത്തിരിഞ്ഞുവരുന്നതെന്നു വ്യക്തമായിരുന്നു. സമാജ്വാദി പാര്‍ടി നേതാവായ അമര്‍സിങ്, അംബാനി സഹോദരന്മാര്‍ തമ്മിലുള്ള പോരില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചവരെല്ലാംതന്നെ അതിനുള്ള വില ഈടാക്കാന്‍ ശ്രമിക്കുകയാണ്. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും ദേശവ്യാപക പ്രചാരണത്തിന് തുടക്കമിട്ടിരിക്കയാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ അപകടങ്ങള്‍ അവര്‍ ജനങ്ങളോട് വിശദീകരിക്കും. നമ്മുടെ പരമാധികാരത്തെയും സ്വതന്ത്രമായ വിദേശനയത്തെയും എങ്ങനെയാണ് കരാര്‍ ബാധിക്കുകയെന്നും ചുരുങ്ങിയ ഊര്‍ജസുരക്ഷപോലും എന്തുകൊണ്ട് ലഭ്യമാകില്ലെന്നും ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതിയെ എങ്ങനെയാണ് കരാര്‍ അട്ടിമറിച്ചതെന്നും യുപിഎ സര്‍ക്കാര്‍ എങ്ങനെയാണ് ഇന്ത്യയെ അമേരിക്കയുടെ സൈനിക സഖ്യശക്തിയാക്കി മാറ്റുന്നതെന്ന കാര്യവും അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കയാണ്. പൊതുവിതരണ സംവിധാനത്തെ ദുര്‍ബലമാക്കിയിരിക്കുകയുമാണ്. ദാരിദ്യ്രരേഖയ്ക്കു താഴെയും മുകളിലുമെന്ന വ്യാജമായ വേര്‍തിരിവും തുടരുകയാണ്. അമേരിക്ക നിയന്ത്രിക്കുന്ന ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും നയങ്ങള്‍ പിന്തുടരുന്നതില്‍ പ്രതിജ്ഞാബദ്ധമായ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിലക്കയറ്റം തടയാന്‍ ഇടതുപക്ഷം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ വന്‍ വിലക്കയറ്റത്തില്‍ വിഷമിക്കുകയാണ്. എന്നാല്‍, സര്‍ക്കാരാകട്ടെ, ആണവകരാറുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലേക്കും (ഐഎഇഎ) ആണവ ഇന്ധന വിതരണഗ്രൂപ്പിലേക്കും (എന്‍എസ്ജി) പോകാനുള്ള തിടുക്കത്തിലാണ്. കേന്ദ്രത്തിലെ ഏഴ് മന്ത്രിമാരെങ്കിലും ഈ ദൌത്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. കാര്‍ഷികപ്രതിസന്ധി കര്‍ഷകരെയും ഗ്രാമീണദരിദ്രരെയും ദോഷകരമായി ബാധിക്കുന്ന വേളയിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. മഹാരാഷ്ട്രയും ആന്ധ്രപ്രദേശിന്റെ ചില ഭാഗങ്ങളും വരള്‍ച്ചക്കെടുതിയിലാണ്. അസം, പശ്ചിമബംഗാള്‍, ബിഹാര്‍, ഒറീസ തുടങ്ങിയ ഭാഗങ്ങളാകട്ടെ വെള്ളപ്പൊക്കത്തിന്റെ പിടിയിലും. കര്‍ഷകരടക്കമുള്ള ജനവിഭാഗങ്ങള്‍ ദുരിതക്കയത്തില്‍ അമരുമ്പോള്‍ മന്‍മോഹന്‍സിങ് ഗവമെന്റാകട്ടെ അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ സമ്മര്‍ദത്താല്‍ ലോകവ്യാപാര സംഘടനയുടെ കാര്‍ഷികകരാര്‍ സ്വീകരിക്കാന്‍ തയ്യാറാവുകയാണ്. രാജ്യത്തിലെ കര്‍ഷകരുടെ താല്‍പ്പര്യം ഹനിക്കുന്നതാണ് ഇതും മറ്റ് കരാറുകളും. ആണവകരാറിന് ഇനി എന്താണ് സംഭവിക്കുക? അതിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. ഐഎഇഎയുമായുള്ള സുരക്ഷാ മാനദണ്ഡകരാര്‍ എന്ന രേഖ രഹസ്യമാക്കിവയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പാളി. എന്‍എസ്ജിയില്‍ ഇന്ത്യക്ക് ഇളവ് ലഭിക്കുന്ന പക്ഷം അതിനെ അമേരിക്കയുടെ ഹൈഡ്് ആക്ട് നിയന്ത്രിക്കും. ഇന്ത്യാ ഗവമെന്റ് കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനുമുമ്പായി 123 കരാറിന് അമേരിക്കന്‍ കോഗ്രസ് അംഗീകാരം നല്‍കേണ്ടതുമുണ്ട്. ഈ ഒരോ ഘട്ടത്തിലും കരാര്‍ പ്രാവര്‍ത്തികമാകാതിരിക്കാനുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും. ആണവകരാറിനും വിലക്കയറ്റത്തിനുമെതിരെ പ്രക്ഷോഭം നടത്തുന്നതോടൊപ്പംതന്നെ ബിജെപിയുടെ വര്‍ഗീയ അജന്‍ഡയെയും ഇടതുപക്ഷപാര്‍ടികള്‍ എതിര്‍ക്കും. സമാജ്വാദി പാര്‍ടിയെ കൂടെ നിര്‍ത്തി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു കോഗ്രസ് നേതൃത്വം കരുതിയിരുന്നത്. കൂറുമാറിയ എംപിമാരുടെയും സമാജ്വാദി പാര്‍ടിയുടെയും പിന്തുണയോടെ വിശ്വാസവോട്ട് നേടാന്‍ കഴിഞ്ഞെങ്കിലും രാഷ്ട്രീയമായി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താന്‍ അവര്‍ക്കായില്ല. ആണവകരാറിനും യുപിഎ സര്‍ക്കാരിനുമെതിരെ വിവിധ കക്ഷികളെ അണിനിരത്താന്‍ കഴിഞ്ഞെന്നു മാത്രമല്ല സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനുശേഷം കൂടുതല്‍ കക്ഷികള്‍ ഇടതുപക്ഷപാര്‍ടികളോടൊപ്പം ചേര്‍ന്നിരിക്കയാണ്. ബഹുജന്‍സമാജ് പാര്‍ടി, ദേവഗൌഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്കുലര്‍, അജിത്സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദള്‍ എന്നീ കക്ഷികള്‍ ഇടതുപക്ഷത്തിന്റെ ടിഡിപി-യുഎന്‍പിഎ സഖ്യത്തിന്റെയും കൂടെ ചേര്‍ന്ന് കോഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തെ എതിര്‍ക്കുകയാണ്. വിശ്വാസവോട്ടിനുശേഷം ഈ പാര്‍ടികള്‍ യോഗം ചേര്‍ന്ന് പ്രധാന പ്രശ്നങ്ങളുയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. കുതിച്ചുയരുന്ന വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി, ഇന്ത്യ-അമേരിക്ക ആണവകരാര്‍, വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടം, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ദുരുപയോഗിക്കല്‍, വിശ്വാസവോട്ട് നേടാന്‍ സ്വീകരിച്ച അഴിമതി നിറഞ്ഞ രീതി എന്നീ പ്രശ്നങ്ങളുയര്‍ത്തിയാണ് പ്രചാരണം. വിശ്വാസവോട്ടില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിജയിച്ചെങ്കിലും ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കയാണ്. അഴിമതി നിറഞ്ഞ രീതി സ്വീകരിച്ചതുവഴി ധാര്‍മികച്യുതി സര്‍ക്കാരിനെ ആവരണം ചെയ്തിരിക്കയാണ്. ഇടതുപക്ഷമാകട്ടെ മതനിരപേക്ഷ ജനാധിപത്യശക്തികളെ കൂടെ നിര്‍ത്തി കോഗ്രസ് നേതൃത്വത്തിലുള്ള ഗവമെന്റിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും ദേശവിരുദ്ധ വിദേശനയത്തിനുമെതിരെ പോരാട്ടം നടത്തുകയാണ്. കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആഗസ്ത് 20ന് നടത്തുന്ന പണിമുടക്ക് മന്‍മോഹന്‍സിങ് സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ നാഴികക്കല്ലായിരിക്കും. പുതിയ രാഷ്ട്രീയധ്രുവീകരണത്തിലൂടെ മൂന്നാംശക്തിയുടെ ഉയര്‍ച്ചയ്ക്കായി നാം ശ്രമിക്കേണ്ടതുണ്ട്.
പ്രകാശ് കാരാട്ട്

6 comments:

ജനശക്തി ന്യൂസ്‌ said...

നാലാംമുന്നണി said...

പിന്നെ .... ഇന്ത്യയുടെ ഭാവി ഇപ്പൊ മൂന്നാം മുന്നണിയുടെ ചുമലിലല്ലെ ഇരിക്കുന്നത്?നടക്കാന്‍ പോക്കുന്നതെന്താനെന്നു വച്ചാല്‍ അടുത്ത തിരഞ്ഞെടുപിന് ശേഷം ആരിക്കും ഭൂരിപക്ഷം ഇല്ലെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ പിന്നെയും ഉളുപ്പില്ലാതെ കോണ്‍ഗ്രസിന് പുറകെ പിന്തുണയുമായി പോകും?

Anonymous said...

Jai Jai Mayavathy, Devagauda, Chandrasekara Rao , we have good company illiterates and corrupt

Karat, you are nothing but a carrot chopped into pieces

ഗുപ്തന്‍ said...

അതെ അതേ ..മായാ മേംസാബ് സിന്ദാബാദ്. അങ്ങയിലാണ് ഇന്ത്യയുടെ ഭാവി.

Anonymous said...

നാലാം ക്ലാസു വരെ വിദ്യാഭ്യാസം ഉള്ള മുഖ്യമന്ത്രി കേരള വിദ്യാഭ്യാസ മേഖല കുളമാക്കുന്നു. SSLC യ്കു 80 ശതമാനം മാര്‍ക്കു ഉള്ള കുട്ടി പേപ്പര്‍ വില്ക്കുന്നു. ദീപിക വാര്‍ത്ത. എന്നാണാവൊ ബംഗാള്‍ മാതിരി സൈക്കിള്‍ റിക്ഷ കേരളത്തില്‍ വീണ്ടും ഇറക്കുന്നത്‌??

http://deepika.com/CAT2_sub.asp?ccode=CAT2&newscode=49228

Regards
365greetings.com

Anonymous said...

jai shibu sohranji, amar singji, relianceji, ambaniji(2nos)...ithu koodi vilikkam koottukaare..