അമേരിക്കന്‍ സാമ്രാജ്യത്വത്തിന് രാജ്യത്തെ അടിയറവയ്ക്കുന്നതിനുള്ള കോഗ്രസിന്റെയും മന്മോഹന്സിങ്ങിന്റെയും ശ്രമത്തെ ചെറുത്ത് ഇടതുപക്ഷവും മറ്റ് പാര്‍ടികളും ഉയര്‍ത്തിപ്പിടിച്ച ദേശാഭിമാനപരമായ നിലപാടിനെ രാഷ്ട്രീയംകൊണ്ട് നേരിടാന്‍ കഴിയാത്ത യുപിഎ സര്‍ക്കാര്‍ പണമെറിഞ്ഞ് തല്ക്കാലം വിജയിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപ കൊടുത്ത് എംപിമാരെ വിലയ്ക്കെടുക്കാനുള്ള ശ്രമങ്ങള്‍ ലോക്സഭയില്‍ തുറന്നുകാട്ടപ്പെട്ടതിനുശേഷം നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് യുപിഎ ജയിച്ചിരിക്കുന്നത്. ഇത് ജനാധിപത്യചരിത്രത്തില്‍ ഇതിനുമുമ്പില്ലാത്തതാണ്. വിലകൊടുത്തുവാങ്ങിയ വിശ്വാസം. വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നിവയ്ക്ക് പരിഹാരംകാണാന്‍ വിസമ്മതിച്ച് അമേരിക്കയ്ക്കുമുന്നില്‍ ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ അടിയറവയ്ക്കാനാണ് ആണവ കരാറിലൂടെ ഡോ. മന്‍മോഹന്‍സിങ് ശ്രമിച്ചത്. ഗവമെന്റിന് നല്‍കിവന്ന പിന്തുണ പിന്‍വലിക്കാന്‍ സിപിഐ എം അടക്കമുള്ള ഇടതുപാര്‍ടികള്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇടതുപക്ഷകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്ക് ലോക്സഭയിലുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ടു. ജനാധിപത്യമര്യാദകളും രാഷ്ട്രീയസദാചാരവും പാലിക്കുന്നവരായിരുന്നെങ്കില് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച ജൂലൈ എട്ടിനുതന്നെ ഗവമെന്റ് രാജിവയ്ക്കേണ്ടതായിരുന്നു. സമാജ്വാദി പാര്‍ടി നേതാക്കളുടെ പിന്തുണ പ്രഖ്യാപനത്തെ ആശ്രയിച്ച് ഗവമെന്റിന് ഭൂരിപക്ഷമുണ്ടെന്ന് യുപിഎ നേതൃത്വം അവകാശപ്പെട്ടു. വിശ്വാസപ്രമേയം അവതരിപ്പിച്ചത് ഈ സാഹചര്യത്തിലാണ്. വിശ്വാസപ്രമേയം പാസായെങ്കിലും യുപിഎ ഗവമെന്റിന് ഇടതുപക്ഷം നല്‍കിവന്ന പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പുതിയ രാഷ്ട്രീയ ചേരിതിരിവിന് വഴിതെളിക്കും. അടുത്തകാലത്തെ സംഭവവികാസങ്ങള്‍ മൂന്ന് പ്രധാനവസ്തുതകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങും കോഗ്രസും പ്രതിജ്ഞാബദ്ധമായി നീങ്ങിയെന്നതാണ് ഒരു കാര്യം. അധികാരം നിലനിര്‍ത്താന്‍ എല്ലാ ജനാധിപത്യമൂല്യങ്ങളെയും രാഷ്ട്രീയ സദാചാര മര്യാദകളെയും ലംഘിക്കാന്‍ കോഗ്രസ് വീണ്ടും തയ്യാറായി എന്നതാണ് രണ്ടാമത്തെ വസ്തുത. സമാജ്വാദി പാര്‍ടിയുടെ പിന്തുണ ലഭിച്ചതോടെ ഇടതു പാര്‍ടികളെ ഒറ്റപ്പെടുത്താന്‍ കോഗ്രസും കൂട്ടുകാരും നടത്തിയ നീക്കം പൊളിച്ചു എന്നതാണ് മൂന്നാമത്തെ സവിശേഷത. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡോ. മന്‍മോഹന്‍സിങ്ങും കോഗ്രസ് നേതൃത്വവും ജനങ്ങള്‍ക്കും പാര്‍ലമെന്റിനും ഇടതുപക്ഷത്തിനും നല്കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചു. നാണംകെട്ട വിശ്വാസവഞ്ചനയാണവര് കാട്ടിയത്. ഇടതുകക്ഷികളുടെ ഉറച്ച നിലപാട് കാരണം പൊതു മിനിമം പരിപാടിയുടെ നക്കലില്നിന്ന് അമേരിക്കയുമായി ഇന്ത്യ തന്ത്രപരമായ സഖ്യം ഉണ്ടാക്കുമെന്ന പരാമര്‍ശം യുപിഎ നേതൃത്വം ഒഴിവാക്കി. മന്ത്രിസഭാരൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം തികയ്ക്കാന്‍ ഇടതുപക്ഷ കക്ഷികളുടെ സഹായം അന്ന് യുപിഎക്ക് ആവശ്യമായിരുന്നു. പൊതു മിനിമം പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ ഈ ഭാഗം നടപ്പാക്കാനാണ് പിന്നീട് മന്‍മോഹന്‍സിങ് ഗവമെന്റ് നീങ്ങിയത്. യുപിഎ ഗവമെന്റിന്റെ വാഗ്ദാനലംഘനങ്ങളും വഞ്ചനകളും ഇവിടെ തുടങ്ങുന്നു. ഈ വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി ഒട്ടേറെ ഉറപ്പുകള്‍ നല്കി. എന്നാല്‍ ഇന്ത്യ-അമേരിക്ക ആണവ കരാര്‍ തയ്യാറാക്കിയപ്പോള്‍ പ്രധാനമന്ത്രി നല്കിയ ഉറപ്പുകള്‍ ഉള്‍പ്പെടുത്തിയില്ല. രാഷ്ട്രത്തിന് നല്കിയ വാഗ്ദാനമാണ് പ്രധാനമന്ത്രി ലംഘിച്ചത്. ഇടതുപക്ഷ കക്ഷികളുടെ അംഗീകാരമില്ലാതെ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ സമീപിക്കുകയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും ഇടതുപക്ഷ കക്ഷികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഈ വാഗ്ദാനം ലംഘിച്ച് മുന്നോട്ടുപോകാന്‍ മന്‍മോഹന്‍സിങ് നിര്‍ദേശം നല്കി. യുപിഎ-ഇടത് യോഗം ജൂലൈ പത്തിന് ചേര്‍ന്ന് ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ കാര്യത്തെപ്പറ്റി തീരുമാനിക്കാമെന്ന് പ്രണബ് മുഖര്‍ജി ഇടതുപക്ഷ കക്ഷികള്‍ക്ക് ജൂലൈ ഏഴിന് കത്ത് നല്കി. ഈ നിര്‍ദേശം നിലവിലിരിക്കെ ഏകപക്ഷീയമായി കരാര്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി നീങ്ങി. വളരെവേഗം തന്നെ ഇന്ത്യ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കുമെന്ന് ജൂലൈ ഏഴിന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. വിശ്വാസവോട്ട് നേടാതെ ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ സമീപിക്കില്ലെന്ന് പ്രണബ് മുഖര്‍ജി നല്കിയ വാഗ്ദാനവും ലംഘിക്കപ്പെട്ടു. മന്‍മോഹന്‍സിങ്ങിനും യുപിഎ ഗവമെന്റിനും വിധേയത്വം ഇന്ത്യന്‍ ജനതയോടും ഇന്ത്യന്‍ പാര്‍ലമെന്റിനോടും അല്ല. മറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബുഷിനോടാണ്. അധികാരം നിലനിര്‍ത്താന്‍ മന്‍മോഹന്‍സിങ്ങും കൂട്ടുകാരും എല്ലാ ജനാധിപത്യ പാരമ്പര്യങ്ങളെയും രാഷ്ട്രീയമൂല്യങ്ങളെയും ലംഘിച്ചു. യുപിഎ നേതൃത്വം കാട്ടിയ ജുഗുപ്സാവഹമായ നീക്കങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ വരുംകാലങ്ങളില്‍ വേട്ടയാടാം. നടന്ന എല്ലാ സംഭവങ്ങളും ഇവിടെ പരാമര്‍ശിക്കുന്നില്ല. ഒട്ടേറെ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞകാല നിലപാടില്‍നിന്ന് തകിടംമറിഞ്ഞ് ഗവമെന്റിന് പിന്തുണ നല്കിയ സമാജ്വാദി പാര്‍ടിക്ക് കോഗ്രസ് നേതൃത്വവും ഗവമെന്റും നല്കിയ വില വളരെ വലുതാണ്. രാഷ്ട്രീയത്തെ വ്യവസായമായി കാണുന്ന സമാജ്വാദി പാര്‍ടിയുടെ ചില നേതാക്കള്‍ പല കാര്യങ്ങളും മറച്ചുവയ്ക്കാന്‍ മിനക്കെട്ടതുമില്ല. കോഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അധാര്‍മികതയുടെ ആഴവും വൈപുല്യവും സമാജ്വാദി പാര്‍ടിയുടെ നേതാക്കളുടെ വെളിപ്പെടുത്തലുകള്‍ തുറന്നുകാട്ടി. ധനമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും അവരുടെ സെക്രട്ടറിമാരെയും മാറ്റണമെന്നായിരുന്നു ഒരു ആവശ്യം. പെട്രോളിയം സെക്രട്ടറിയെ മാറ്റിക്കഴിഞ്ഞു. സമാജ്വാദി പാര്‍ടി നേതാവ് അമര്‍സിങ് നിര്‍ദേശിച്ച ആളെ പെട്രോളിയം സെക്രട്ടറിയായി നിയമിച്ചിരിക്കുന്നെന്ന് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അംബാനി സഹോദരന്മാരുടെ സ്വത്തുതര്‍ക്കത്തില്‍ പ്രധാനമന്ത്രി മധ്യസ്ഥനാകണമെന്നാണ് മറ്റൊരാവശ്യം. തങ്ങള്‍ ആഗ്രഹിക്കുന്ന ഒരാളാകണം സിബിഐയുടെ ഡയറക്ടറെന്നും സമാജ്വാദി പാര്‍ടി നേതാക്കള്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത സമാജ്വാദി പാര്‍ടി നേതാക്കളോ ഗവമെന്റോ നിഷേധിച്ചിട്ടില്ല. സമാജ്വാദി പാര്‍ടിയുടെ നേതാക്കള്‍ക്ക് സാമ്പത്തിക താല്‍പ്പര്യമുള്ള സഹാറ കമ്പനിയെ കേസുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലക്കുകളില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സമാജ്വാദി പാര്‍ടിയുടെ പല നേതാക്കള്‍ക്കുമെതിരെ കേസ് നടക്കുകയാണ്. എന്തെല്ലാം രഹസ്യമായി ആവശ്യപ്പെട്ടു എന്നത് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. നരസിംഹറാവു ഗവമെന്റിനെ നിലനിര്‍ത്തുന്നതിന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കള്‍ക്ക് കൈക്കൂലി നല്കിയ കാര്യം സുപ്രീംകോടതി പോലും കണ്ടെത്തിയിട്ടുള്ളതാണ്. ഇപ്പോള്‍ ജെഎംഎം എംപിമാരുടെ പിന്തുണ നേടാന്‍ മന്‍മോഹന്‍സിങ് നല്കിയ വില എന്തായിരുന്നെന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലക്നൌ വിമാനത്താവളത്തിന് ചൌധരി ചരസിങ്ങിന്റെ പേരിടാന്‍ കണ്ട സമയം വിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പാണ്. ഏതായാലും അജിത്സിങ്ങും രാഷ്ട്രീയ ലോക്ദളും ഗവമെന്റിന്റെ വലയില്‍ പെട്ടില്ല. രാഷ്ട്രീയ അഴിമതി നടത്തുന്നതില്‍ മന്‍മോഹന്‍സിങ് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെയും തോല്പ്പിച്ചിരിക്കയാണ്. സിപിഐ എമ്മിനെയും ഇടതുപക്ഷ കക്ഷികളെയും ഒറ്റപ്പെടുത്താന്‍ കിട്ടിയ അവസരമായി ഇന്നത്തെ സാഹചര്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വ പക്ഷപാതികളും നവ ഉദാരവല്‍ക്കരണ സാമ്പത്തികവാദികളും കണ്ടു. ഇടതുപക്ഷ കക്ഷികള്‍ ഇടപെട്ടതിന്റെ ഫലമായി നടപ്പാക്കാന്‍ കഴിയാതിരുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാഷ്ട്രീയ കച്ചവടക്കാരുടെ പിന്തുണയുടെ പിന്‍ബലത്തില്‍ നടപ്പാക്കാനാകുമെന്ന് അവര്‍ കണക്കുകൂട്ടി. ഇടതുപക്ഷ കക്ഷികളുടെ 'ഒറ്റപ്പെടലില്‍' ബിജെപിയും ആഹ്ളാദം പ്രകടിപ്പിച്ചു. എന്നാല്‍, രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവരുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ചല്ല നീങ്ങിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ബൂര്‍ഷ്വാ-ഭൂപ്രഭു രാഷ്ട്രീയകക്ഷികളാണ് കോഗ്രസും ബിജെപിയും. ഈ രണ്ട് കക്ഷികളും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അനുകൂലമായ സമീപനമുള്ളവരാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുന്നതിന് ഈ രണ്ട് കക്ഷികളും താല്‍പ്പര്യപ്പെടുന്നു. നവ ഉദാരവല്‍ക്കരണ സാമ്പത്തിക പരിപാടി നടപ്പാക്കുന്നതിന് സമാനമായ സമീപനമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ബിജെപി ഒരു വര്‍ഗീയകക്ഷി കൂടിയാണ്. ബിജെപിയുടെ വര്‍ഗീയസമീപനത്തെ രാഷ്ട്രീയമായി നേരിടുന്നതിന് ചാഞ്ചാട്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കോഗ്രസിനെ ഒരു വര്‍ഗീയകക്ഷിയായി സിപിഐ എം കാണുന്നില്ല. ഈ രണ്ട് കക്ഷികളുടെയും നേതൃത്വത്തിലുള്ള രണ്ട് സമാന്തര സഖ്യങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തളച്ചിടുന്നതിന് കോഗ്രസും ബിജെപി നേതൃത്വവും പരിശ്രമിക്കുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ ഈ സമാന്തര രാഷ്ട്രീയസഖ്യങ്ങള്ക്കെതിരായി മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ കക്ഷികള്‍ ശ്രമിക്കുന്നു. മൂന്നാം ബദലിന്റെ അടിത്തറ ഇടതുപക്ഷ കക്ഷികളായിരിക്കും. മതനിരപേക്ഷത, സാമ്രാജ്യത്വവിരോധം, ജനക്ഷേമ പരിപാടികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മതനിരപേക്ഷ രാഷ്ട്രീയകക്ഷികളുടെ പുതിയ ധ്രുവീകരണത്തിനുവേണ്ടി സിപിഐ എം പരിശ്രമിക്കുന്നു. യോജിച്ച പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ഇടതുകക്ഷികള്‍ നടത്തുന്ന സമര്‍ഥമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയുമാണ് മൂന്നാംബദല്‍ വളര്‍ന്നുവരിക. ഈ പ്രവര്‍ത്തനത്തില്‍ മുന്നേറ്റവും തിരിച്ചടിയും ഉണ്ടാകും. മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ നാം പരിശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ എതിരാളികളും നമുക്കെതിരായി നീങ്ങും. ശത്രുക്കളുടെ നീക്കങ്ങള്‍ എന്തുതന്നെയായാലും മൂന്നാംബദല്‍ ഭാവിയില്‍ കരുത്താര്‍ജിക്കുകതന്നെ ചെയ്യും. കഴിഞ്ഞ കുറെമാസമായി ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരെ സിപിഐ എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളും രാജ്യവ്യാപകമായി പ്രചാരവേല നടത്തിവരികയാണ്. വിലക്കയറ്റത്തിനും കാര്‍ഷികപ്രതിസന്ധിക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭസമരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇവയെല്ലാം ജനങ്ങളിലും മതനിരപേക്ഷ രാഷ്ട്രീയകക്ഷികളുടെ ഇടയിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. തെലുങ്കുദേശം കക്ഷിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുഎന്പിഎയിലെ രാഷ്ട്രീയകക്ഷികളും യുപിയിലെ മുഖ്യമന്ത്രി മായാവതി നയിക്കുന്ന ബിഎസ്പിയും അജിത്സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളും ദേവഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലറും ഇടതുപക്ഷ കക്ഷികളുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. യുപിഎ ഗവമെന്റിന് ഇടതുപക്ഷ കക്ഷികള്‍ നല്‍കിവന്ന പിന്തുണ പിന്‍വലിച്ചതോടെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ വേഗമേറി. പുതിയ ചേരിതിരിവ് രൂപപ്പെടുന്നു. ഇന്ത്യ-അമേരിക്കന്‍ ആണവ കരാറിനെ എതിര്‍ക്കുന്നതിലും മന്‍മോഹന്‍സിങ് ഗവമെന്റിനെ താഴെയിറക്കണമെന്ന കാര്യത്തിലും മാത്രമാണ് ഇപ്പോള്‍ യോജിപ്പുണ്ടായിരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങള്‍ കൂടി ഏറ്റെടുത്ത് യോജിച്ച പ്രക്ഷോഭങ്ങളും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ പാര്‍ടികള്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സിപിഐ എമ്മിനെയും ഇടതുകക്ഷികളെയും ഒറ്റപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നവര്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ കാണുന്നത്.
എസ് രാമചന്ദ്രന്‍പിള്ള
Subscribe to:
Post Comments (Atom)
2 comments:
വിലയ്ക്കുവാങ്ങിയ വിശ്വാസം

'കുതിരകള്‍' കൂടുതല്‍ ബിജെപിയില്‍നിന്ന്
ന്യൂഡല്‍ഹി: അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്നതിന് മന്‍മോഹന്‍സിങ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പണച്ചാക്കുമായിഇറങ്ങിയ ദല്ലാളന്മാര്ക്ക് കൂടുതല്‍ എംപിമാരെ കിട്ടിയത് ബിജെപിയില്‍നിന്ന്. ബിജെപിയുടെ നാല് എംപിമാര്‍ കൂറുമാറി വോട്ട് ചെയ്തപ്പോള്‍ നാലുപേര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് കോഗ്രസിനെ സഹായിച്ചു. ബിജെപിയുടെ കൂട്ടാളികളും കുതിരക്കച്ചവടത്തില്‍ മോശമായില്ല. ബിജെപി ഘടകകക്ഷികളിലെ രണ്ട് എംപിമാര്‍ കൂറുമാറി
വോട്ട് ചെയ്തപ്പോള്‍ മൂന്നുപേര്‍ വിട്ടുനിന്നു. ബ്രിജ്ഭൂഷ ശര ശര്‍മ (ബല്‍റാംപുര്‍), സോമാഭായ് പട്ടേല്‍ (ഗുജറാത്ത്- സുരേന്ദ്രനഗര്‍), മഞ്ജുനാഥ് കുന്നൂര് ചന്നപ്പ (കര്‍ണാടകം- ധാര്‍വാഡ് സൌത്ത്) എച്ച് ടി സംഗ്ളിയാന (ബാംഗ്ളൂര്‍ സൌത്ത്) എന്നീ ബിജെപി എംപിമാരാണ് വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ബാബുഭായ് കട്ടാര (ഗുജറാത്ത്- ദോഹാദ്), ചന്ദ്രഭാന്‍ സിങ് (മധ്യപ്രദേശ്- ദമോഹ്), ഹരിഭായി റാതോര്‍ (മഹാരാഷ്ട്ര- യവത്മല്‍), മനോരമ മാധവ്രാജ് (കര്‍ണാടകം- ഉഡുപ്പി) എന്നീ ബിജെപി എംപിമാരാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്.
ഈ എട്ട് എംപിമാരെയും ബുധനാഴ്ച ബിജെപിയില്‍നിന്ന് പുറത്താക്കി. ജനതാദള്‍ യുണൈറ്റഡിന്റെ രാംസ്വരൂപ് പ്രസാദ് (ബിഹാര്‍- നളന്ദ), ബിജെഡിയുടെ ഹരിഹര്‍ സ്വൈന്‍ (ഒറീസ- അസ്ക) എന്നിവര്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അകാലിദളിന്റെ സുഖ്ദേവ് ലിബ്ര (പഞ്ചാബ്- റോപാര്‍), ശിവസേനയുടെ തുക്കാറാം രംഗെ പാട്ടീല്‍ (മഹാരാഷ്ട്ര- പര്‍ബനി), ജനതാദള്‍ യുണൈറ്റഡിന്റെ പി പി കോയ (ലക്ഷദ്വീപ്) എന്നിവര്‍ വിട്ടുനിന്നു. തെലുങ്കുദേശത്തിന്റെ ആദികേശവുലു (ആന്ധ്ര- ചിറ്റൂര്‍), എം ജഗന്നാഥ് (ആന്ധ്ര- നഗര്‍കര്‍ണൂല്‍), ജനതാദള്‍ സെക്കുലറിന്റെ എം ശിവണ്ണ (കര്‍ണാടകം- ചാമരാജനഗര്‍), ടിആര്‍എസിന്റെ എ നരേന്ദ്ര (ആന്ധ്ര- മേഡക്), എന്‍എല്‍പിയുടെ ബാലേശ്വര്‍ യാദവ് (ഉത്തര്‍പ്രദേശ്- പാദ്രൌണ), സ്വതന്ത്രരായ എസ് കെ ബ്വിസ്മുതൈരി (അസം- കൊക്രാജ്ഹര്‍), മണി ചരണേമി (ഔട്ടര്‍ മണിപ്പുര്‍), എന്‍ നകുല്‍ദാസ് (സിക്കിം) എന്നിവരും യുപിഎയ്ക്ക് അനുകൂലമായി വോട്ടുചെയ്തു. തൃണമൂല്‍ കോഗ്രസിന്റെ മമതാ ബാനര്‍ജി (കൊല്‍ക്കത്ത സൌത്ത്) വിട്ടുനിന്നു.
Post a Comment