Tuesday, July 22, 2008

ബുഷുമായി പൊതുമിനിമം പരിപാടിക്ക് കേന്ദ്ര നീക്കം -സി.പി.ഐ.എം.

ബുഷുമായി പൊതുമിനിമം പരിപാടിക്ക് കേന്ദ്ര നീക്കം -സി.പി.ഐ.എം.

ന്യൂഡല്‍ഹി: ഇടതുപക്ഷം കൂടി അംഗീകരിച്ച പൊതുമിനിമം പരിപാടിക്ക് പകരം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായുണ്ടാക്കിയ പൊതുമിനിമം പരിപാടി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ എം. നേതാവ് മുഹമ്മദ് സലീം കുറ്റപ്പെടുത്തി.ലോക്‌സഭയില്‍ തിങ്കളാഴ്ച വിശ്വാസപ്രമേയത്തെ എതിര്‍ത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബുഷുമായുള്ള പൊതുമിനിമം പരിപാടി നടപ്പാക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ലെന്നും മുഹമ്മദ് സലീം സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.അമേരിക്കയുടെ താത്പര്യം സംരക്ഷിക്കാന്‍ ഇന്ത്യയുടെ വിദേശനയത്തില്‍ വെള്ളം ചേര്‍ക്കുകയാണ് സര്‍ക്കാര്‍. ആണവക്കരാറുമായി മുന്നോട്ടുപോകുന്നതിന് ഒരു തരത്തിലും ഇടതുപക്ഷം കൂട്ടുനില്ക്കില്ല. ഉത്തേജകമരുന്ന് കഴിച്ച ക്രിക്കറ്റ് കളിക്കാരെപ്പോലെ ആണവക്കരാര്‍ നടപ്പാക്കുന്ന കാര്യത്തില്‍ മാത്രമാണ് ഈ സര്‍ക്കാറിന് പ്രത്യേക ആവേശമെന്ന് മുഹമ്മദ് സലീം പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

ബുഷുമായി പൊതുമിനിമം പരിപാടിക്ക് കേന്ദ്ര നീക്കം -സി.പി.ഐ.എം.


ന്യൂഡല്‍ഹി: ഇടതുപക്ഷം കൂടി അംഗീകരിച്ച പൊതുമിനിമം പരിപാടിക്ക് പകരം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായുണ്ടാക്കിയ പൊതുമിനിമം പരിപാടി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ എം. നേതാവ് മുഹമ്മദ് സലീം കുറ്റപ്പെടുത്തി.
ലോക്‌സഭയില്‍ തിങ്കളാഴ്ച വിശ്വാസപ്രമേയത്തെ എതിര്‍ത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബുഷുമായുള്ള പൊതുമിനിമം പരിപാടി നടപ്പാക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ലെന്നും മുഹമ്മദ് സലീം സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.
അമേരിക്കയുടെ താത്പര്യം സംരക്ഷിക്കാന്‍ ഇന്ത്യയുടെ വിദേശനയത്തില്‍ വെള്ളം ചേര്‍ക്കുകയാണ് സര്‍ക്കാര്‍. ആണവക്കരാറുമായി മുന്നോട്ടുപോകുന്നതിന് ഒരു തരത്തിലും ഇടതുപക്ഷം കൂട്ടുനില്ക്കില്ല. ഉത്തേജകമരുന്ന് കഴിച്ച ക്രിക്കറ്റ് കളിക്കാരെപ്പോലെ ആണവക്കരാര്‍ നടപ്പാക്കുന്ന കാര്യത്തില്‍ മാത്രമാണ് ഈ സര്‍ക്കാറിന് പ്രത്യേക ആവേശമെന്ന് മുഹമ്മദ് സലീം പറഞ്ഞു.

Anonymous said...

കുതിരക്കച്ചവടത്തിന് തെളിവായി നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിക്കാന്‍ പണം നല്‍കിയെന്നാരോപച്ച് ബിജെപി അംഗം അശോക് അഗര്‍വാള്‍ നോട്ട് കെട്ടുകളുമായി സഭയിലെത്തി. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബിജെപി അംഗങ്ങള്‍ നോട്ട്കെട്ടുമായി സഭയിലെത്തിയത്. മധ്യപ്രദേശിലെ മൂന്ന് അംഗങ്ങളെ പണംകൊടുത്ത് സ്വാധീനിക്കാന്‍ സമാജ്വാദി പാര്‍ട്ടി ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. ഇവര്‍ക്ക് മൂന്നുകോടി രൂപവീതം നല്‍കി സ്വാധീനിക്കുന്നതിന്റെ വിഡിയോ ചിത്രം ഒരു സ്വകാര്യ ചാനല്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. ഇതിനെതുടര്‍ന്നുണ്ടായ ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോട്ടുകെട്ടുകളുമായി അംഗങ്ങള്‍ സഭയിലെത്തുന്നത്. നോട്ടുകെട്ടുകള്‍ ലോക്സഭ സെക്രട്ടറി ഏറ്റുവാങ്ങി.