Tuesday, July 22, 2008

ഇന്ത്യന്‍ ജനാധിപത്യം അമേരിക്കന്‍ സാമ്രാജിശക്തികളുടെ പിടിയിലോ?

ലോകമാകെ ഉറ്റുനോക്കുന്ന വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ ആദ്യദിവസം പിന്നിട്ടുകഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന ചര്‍ച്ചയും അതിന്മേലുള്ള വോട്ടെടുപ്പും ഇന്നു രാത്രിയോടെ പൂര്‍ത്തിയാക്കും. വിശ്വാസപ്രമേയവും അവിശ്വാസപ്രമേയവും അതിന്മേലുള്ള വോട്ടെടുപ്പും രാജ്യത്തിന് പുത്തരിയല്ല. പല സര്‍ക്കാരുകളെയും താഴെയിറക്കുന്നതില്‍ ഇത്തരം സന്ദര്‍ഭം ഉപയോഗിച്ച രാഷ്ട്രീയ പാര്‍ടിയാണ് കോഗ്രസ്. എന്നാല്‍, ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത ചാക്കിട്ടുപിടിത്തമാണ് ഇത്തവണ നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അമേരിക്കന്‍ അംബാസഡര്‍ പ്രവര്‍ത്തിക്കുന്നെന്നും എംബസി ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റ് അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നുമുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഒരു വിദേശരാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഉപയോഗിച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുന്നത് അപമാനകരമാണ്. സമകാലിക ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശനയം ഏറ്റവും സജീവമായ ചര്‍ച്ചയ്ക്ക് വിഷയമാകുന്നത്. അന്താരാഷ്ട്ര കരാറിനെയും വിദേശനയത്തെയും സംബന്ധിച്ച പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകുന്നതും ആദ്യമായിട്ടാണ്. പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തില്‍ ഓരോ പാര്‍ടിയും പാര്‍ലമെന്റ് അംഗങ്ങളും എവിടെ നില്‍ക്കുന്നെന്ന് മാറ്റുരയ്ക്കുന്ന സന്ദര്‍ഭമാണ് വിശ്വാസപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച. അമേരിക്ക ഇതിലും ഇടപെടുന്നുവെന്നത് ജനാധിപത്യവാദികള്‍ക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തതാണ്. ബഹുരാഷ്ട്ര കുത്തക ധനകാര്യസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ വ്യക്തിയാണ് ഇപ്പോഴത്തെ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ്. അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തും മുള്‍ഫോര്‍ഡിനുണ്ട്. വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുംവിധം പരുവപ്പെടുത്തിയെടുക്കുന്ന പണിയാണ് ഈ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗം ചെയ്യുന്നത്. ഇക്കാര്യത്തില്‍ വിദഗ്ധനാണ് മുള്‍ഫോര്‍ഡെന്നു പറയുന്നു. ജി എട്ട് ഉച്ചകോടിക്ക് പ്രധാനമന്ത്രി പോകുന്നതിനുമുമ്പ് മണിക്കൂറുകളോളം ഇദ്ദേഹം അദ്ദേഹത്തിന്റെ ഓഫീസിലുണ്ടായിരുന്നുവെന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനമായ ലോകബാങ്കിന്റെ ഉദ്യോഗസ്ഥനായിരുന്ന മന്‍മോഹന്‍സിങ്ങിനും മുള്‍ഫോര്‍ഡിനും സമാനമായ അനുഭവങ്ങളുണ്ടായിരിക്കും. ഒരേ തൂവല്‍ പക്ഷികളുടെ ഒത്തുചേരല്‍ ഏതുവഴിക്കായിരിക്കുമെന്ന് ഊഹിക്കാമല്ലോ. വിദേശരാജ്യങ്ങളുടെ നയതന്ത്രജ്ഞര്‍ പ്രവര്‍ത്തിക്കേണ്ട രീതിയെ സംബന്ധിച്ച് അന്തര്‍ദേശീയമായ ധാരണകളുണ്ട്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ഈ ധാരണയുടെ ലംഘനമാണ്. ഇത്തരം ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടലാണ് സാധാരണ രീതി. എന്നാല്‍, ഇവിടെ അങ്ങനെ ആവശ്യപ്പെടേണ്ടവരാണ് അംബാസഡറിന് ഇടപെടുന്നതിന് സൌകര്യമൊരുക്കുന്നത്. എംപിമാരെ വിലയ്ക്കുവാങ്ങുന്നതിനു വരെ നേരിട്ട് രംഗത്തിറങ്ങുന്നത് പരമാധികാരത്തിനും സ്വാതന്ത്യ്രത്തിനും നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ്. ഈ കരാര്‍ അമേരിക്കയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണെന്ന വാദത്തെ സാധൂകരിക്കുന്നതാണ് പ്രകടമായ ഈ ഇടപെടല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമുമ്പ് കരാറിന് അംഗീകാരം ലഭിക്കേണ്ടത് റിപ്പബ്ളിക്കന്‍ പാര്‍ടിക്കും ബുഷിനും ആവശ്യമാണ്. അതിനുവേണ്ടി എല്ലാതരത്തിലും അമേരിക്ക ശ്രമിക്കുകയാണ്. കോഗ്രസ് എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. അമേരിക്കയ്ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിനും അധികാരം നിലനിര്‍ത്തുന്നതിനും എല്ലാ സീമകളെയും ലംഘിക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. നൂറുകോടി രൂപവരെ എംപിമാര്‍ക്ക് വിലയിട്ടിരിക്കുന്നെന്നാണ് വാര്‍ത്ത. അധികാരം നിലനിര്‍ത്തുന്നതിന് കോടികള്‍ കോഴകൊടുത്ത് കറുത്ത ചരിത്രത്തിനുടമയായ നരസിംഹറാവുപോലും നാണിച്ചുപോകുന്ന രീതിയിലാണ് പണത്തിന്റെ ഒഴുക്ക്. വി പി സിങ്ങിനെ താഴെയിറക്കുന്നതിനായി ഹിന്ദുജയും അംബാനിയുമാണ് പണച്ചാക്കുമായി കോഗ്രസിനുവേണ്ടി രംഗത്തിറങ്ങിയതെങ്കില്‍ ഇന്നും അംബാനിമാര്‍ തന്നെയാണ് പ്രധാന സാമ്പത്തികസ്രോതസ്സ്. കോര്‍പറേറ്റ് തര്‍ക്കങ്ങളുടെ മധ്യസ്ഥനായും പ്രധാനമന്ത്രി അധഃപതിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും തരംതാണ അവസ്ഥയിലേക്ക് ഉന്നതമായ സ്ഥാനത്തെ ചവിട്ടിത്താഴ്ത്തുന്നത്. ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍ അനുവദിക്കുന്നതുമുതല്‍ വിമാനത്താവളത്തിന് പേരിടുന്നതുവരെ സ്വാധീനിക്കാനുള്ള സംഗതികളായി മാറി. ഇടഞ്ഞുനില്‍ക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും മറ്റു സൌകര്യങ്ങള്‍ നല്‍കി ജനാധിപത്യത്തെ കമ്പോളമാക്കി മാറ്റിയവര്‍ക്കും ചരിത്രം മാപ്പുനല്‍കില്ല. എല്ലാവരും ഈ ചന്തയിലെ കച്ചവടക്കാരാണെന്ന പൊതുവര്‍ത്തമാനത്തോടെ പ്രശ്നത്തിന്റെ ഗൌരവം കുറയ്ക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഈ പ്രശ്നത്തില്‍ കോഗ്രസ് തന്നെയാണ് പ്രതിക്കൂട്ടില്‍. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. ആണവകരാര്‍ പ്രശ്നത്തില്‍ സഭയില്‍ നടന്ന എല്ലാ ചര്‍ച്ചയിലും കോഗ്രസ് ന്യൂനപക്ഷമായിരുന്നു. അതുകൊണ്ട് എണ്ണം പുതുതായി സംഘടിപ്പിക്കേണ്ടത് കോഗ്രസിന്റെ ആവശ്യമാണ്. എങ്ങനെയും അധികാരം നിലനിര്‍ത്തേണ്ടതും ബുഷിനു നല്‍കിയ ഉറപ്പിനനുസരിച്ച് കരാറുമായി മുന്നോട്ടുപോകേണ്ടതും പ്രധാനമന്ത്രിയുടെയും കോഗ്രസിന്റെയും ആവശ്യമാണ്. അതിനായി അമേരിക്കന്‍ നയതന്ത്രപ്രതിനിധിയെ വരെ ഉപയോഗിക്കുന്ന തരംതാണ തന്ത്രത്തിന് എത്രമാത്രം സ്വാധീനംചെലുത്താന്‍ കഴിഞ്ഞെന്ന് അറിയാന്‍ അധികം കാത്തുനില്‍ക്കേണ്ടതില്ല. ഇത്തരം സ്വാധീനങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനും ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും എത്രമാത്രം കഴിയുന്നെന്ന കാര്യത്തിലാണ് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും പരമാധികാരത്തിന്റെയും ഭാവി.
deshabhimani

1 comment:

ജനശക്തി ന്യൂസ്‌ said...