തിരു: മലപ്പുറത്ത് ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത് ലീഗുകാരുടെ അടിയേറ്റ് മരിച്ച അധ്യാപകന്റെ മരണത്തിന് ഉത്തരവാദികള്‍ യുഡിഎഫ് നേതാക്കളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാഠ പുസ്തകത്തിനെതിരായ സമരം അക്രമത്തിലേക്ക് നീങ്ങിയത് കെഎസ്യു സെക്രട്ടറിയറ്റിന് മുന്നില്‍ പൊലീസിനെ ആക്രമിച്ചതുമുതലാണ്. തുടര്‍ന്ന് ഇങ്ങോട്ട് പല സ്ഥലങ്ങളിലും അക്രമ സമരങ്ങള്‍ ഉണ്ടായി. പുസ്തകം കത്തിച്ചു. പിന്നീട് അധ്യാപകര്‍ പരിശീലനം നടത്തുന്ന ക്ളസ്റ്റര്‍ യോഗങ്ങള്‍ക്കുനേരെയായി സമരവും ആക്രമണവും. പലയിടത്തും സ്ത്രീകളടകമുള്ള അധ്യാപികമാര്‍ക്കും പരിക്കേറ്റു. ഒടുവിലാണ് മലപ്പുറത്ത് അധ്യാപകനെ അടിച്ചുകൊന്ന സംഭവം ഉണ്ടായത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ തുടക്കം മുതലേ അക്രമശ്രമങ്ങളെ തടഞ്ഞിരുന്നുവെങ്കില്‍ മലപ്പുറത്തെ ദൌര്‍ഭാഗ്യകരായ സംഭവം ഉണ്ടാകില്ലായിരുന്നു. പകരം അക്രമത്തെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു അവര്‍. അക്രമത്തെ തള്ളിപ്പറയാനും അപലപിക്കാനും തയ്യാറാകാത്ത യുഡിഎഫ് നേതാക്കളാണ്അധ്യാപകന്റെ മരണത്തിന് ഉത്തരവാദികള്‍. അണികളെ പിടിച്ചു നിര്‍ത്താന്‍ യുഡിഎഫ് നേതൃത്വത്തിന് കഴിയണമെന്ന് പിണറായി തുടര്‍ന്നു.
Subscribe to:
Post Comments (Atom)
2 comments:
അധ്യാപകന്റെ മരണത്തിന് ഉത്തരവാദി യുഡിഎഫ് നേതാക്കള്‍: പിണറായി
തിരു: മലപ്പുറത്ത് ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത് ലീഗുകാരുടെ അടിയേറ്റ് മരിച്ച അധ്യാപകന്റെ മരണത്തിന് ഉത്തരവാദികള്‍ യുഡിഎഫ് നേതാക്കളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാഠ പുസ്തകത്തിനെതിരായ സമരം അക്രമത്തിലേക്ക് നീങ്ങിയത് കെഎസ്യു സെക്രട്ടറിയറ്റിന് മുന്നില്‍ പൊലീസിനെ ആക്രമിച്ചതുമുതലാണ്. തുടര്‍ന്ന് ഇങ്ങോട്ട് പല സ്ഥലങ്ങളിലും അക്രമ സമരങ്ങള്‍ ഉണ്ടായി. പുസ്തകം കത്തിച്ചു. പിന്നീട് അധ്യാപകര്‍ പരിശീലനം നടത്തുന്ന ക്ളസ്റ്റര്‍ യോഗങ്ങള്‍ക്കുനേരെയായി സമരവും ആക്രമണവും. പലയിടത്തും സ്ത്രീകളടകമുള്ള അധ്യാപികമാര്‍ക്കും പരിക്കേറ്റു. ഒടുവിലാണ് മലപ്പുറത്ത് അധ്യാപകനെ അടിച്ചുകൊന്ന സംഭവം ഉണ്ടായത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ തുടക്കം മുതലേ അക്രമശ്രമങ്ങളെ തടഞ്ഞിരുന്നുവെങ്കില്‍ മലപ്പുറത്തെ ദൌര്‍ഭാഗ്യകരായ സംഭവം ഉണ്ടാകില്ലായിരുന്നു. പകരം അക്രമത്തെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു അവര്‍. അക്രമത്തെ തള്ളിപ്പറയാനും അപലപിക്കാനും തയ്യാറാകാത്ത യുഡിഎഫ് നേതാക്കളാണ്അധ്യാപകന്റെ മരണത്തിന് ഉത്തരവാദികള്‍. അണികളെ പിടിച്ചു നിര്‍ത്താന്‍ യുഡിഎഫ് നേതൃത്വത്തിന് കഴിയണമെന്ന് പിണറായി തുടര്‍ന്നു.
ഏതു അധ്യാപകന്റെ കാര്യമാണു സഖാവു പറയുന്നതു. ജയരാജന്‍ മാഷിന്റെ (പിണറായിയുടെ CPM ഗുണ്ടകള്‍ പിഞ്ചു പിള്ളെരുടെ മുന്നിലിട്ടു കുത്തികൊന്ന ജയരാജന്‍ മാഷിന്റെ കാര്യം ആണൊ) അതോ മലപ്പുറത്തെ കാര്യമാണോ. രണ്ടും നടക്കാന്‍ പാടില്ലാത്തതും സങ്കടകരകവും ആണൂ.
പക്ഷെ അതിന്റെ പേരില്‍ വേശ്യയുടെ ചാരിത്ര പ്രസംഗവും കേരളത്തിലെ ജനത കേള്‍ക്കണമെന്നു വെച്ചാല്‍??
Post a Comment