Saturday, July 05, 2008

ആരാധനാലയങ്ങള്‍ രാഷ്ട്രീയക്കളരിയാക്കരുത്

ആരാധനാലയങ്ങള്‍ രാഷ്ട്രീയക്കളരിയാക്കരുത്

ആരാധനാലയങ്ങള്‍ വിശ്വാസികളുടെ അഭയകേന്ദ്രമായാണ് ജനങ്ങള്‍ കാണുന്നത്. ആത്മീയമായ ആനന്ദത്തിനും നിര്‍വൃതിക്കും വേണ്ടിയാണ് വിശ്വാസികള്‍ അവിടെ എത്തുന്നത്. പ്രാര്‍ഥനയ്ക്കായി എത്തുന്നവര്‍ ഭിന്ന ചിന്താഗതിക്കാരാകാം. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അംഗീകരിച്ച ഇന്ത്യയില്‍ ഒട്ടനവധി രാഷ്ട്രീയ പാര്‍ടികള്‍ നിലവിലുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രചാരണത്തിന്റെ കേന്ദ്രമായോ കരുവായോ ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷണമൊത്ത വര്‍ഗീയതയായി മാത്രമേ കാണാന്‍ കഴിയൂ. വര്‍ഗീയവാദികള്‍ യഥാര്‍ഥ മതവിശ്വാസികളല്ല. മതവിശ്വാസം അധികാരം കൈക്കലാക്കാന്‍ ദുരുപയോഗിക്കുന്നവരാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന്റെ കേന്ദ്രമാക്കാനും കരുവാക്കാനും ഗൂഢതന്ത്രം ആവിഷ്കരിച്ച് നടപ്പാക്കുന്നതായാണ് കാണുന്നത്. അമര്‍നാഥ് ഗുഹാക്ഷേത്രവുമായി ബന്ധപ്പെട്ട് ഇല്ലാത്തപ്രശ്നത്തെച്ചൊല്ലി സംഘപരിവാര്‍ നടത്തിയ ഭാരതബന്ദ് ഇതിന്റെ ഉദാഹരണമാണ്. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ചില ക്രിസ്ത്യന്‍ പുരോഹിതര്‍ പള്ളി കേന്ദ്രമാക്കി ഇടയലേഖനം വിതരണം ചെയ്തത്. ചില മുസ്ളിം പള്ളികളില്‍ ഏഴാം ക്ളാസിലെ സാമൂഹ്യപാഠത്തെച്ചൊല്ലി എല്‍ഡിഎഫിനെതിരെയും സിപിഐ എമ്മിനെതിരെയും വിഷലിപ്തമായ നുണപ്രചാരവേല സംഘടിപ്പിച്ചതും ഇതേ ഹീനലക്ഷ്യത്തോടെയാണ്. യഥാര്‍ഥ വിശ്വാസികളില്‍നിന്നുതന്നെ ഇത്തരം രാഷ്ട്രീയ പ്രചാരവേലയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നത് ഒരു രജതരേഖയായി വേണം കാണാന്‍. ആരാധനാലയങ്ങളെ സങ്കുചിതരാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നവര്‍ക്കെതിരായ താക്കീതുകൂടിയാണ് ഇത്. ആരാധനാലയങ്ങളെ സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും കേന്ദ്രമാക്കി മാറ്റാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ആസൂത്രിതനീക്കമാണ് ഇതിനു പുറകിലുള്ളതെന്നുവേണം കരുതാന്‍. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം ഉയര്‍ന്നതിനെതിരെയായിരുന്നു ആദ്യത്തെ കരുനീക്കം. ഇയാമ്പാറ്റയുടെ ആയുസ്സേ അതിനുണ്ടായുള്ളൂ. പിന്നെ ഏകജാലകമായി സമരത്തിന്റെ വിഷയം. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ വിജയകരമായി നടപ്പാക്കിയ ഏകജാലകസംവിധാനമാണ് ഈ വര്‍ഷം മറ്റ് 13 ജില്ലയിലും നടപ്പാക്കിയത്. അതിന് രക്ഷാകര്‍ത്താക്കളില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. അതും ചീറ്റിപ്പോയതോടെയാണ് പാഠപുസ്തകം സമരത്തിന്റെ വിഷയമായി കണ്ടെത്തിയത്. ഏഴാംക്ളാസിലെ സാമൂഹ്യപാഠപുസ്തകം വായിച്ചവരെല്ലാം ഇക്കൂട്ടരുടെ പ്രതിഷേധം അവജ്ഞയോടെ തള്ളിക്കളഞ്ഞതാണ്. എങ്കില്‍പ്പോലും സമരം തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ എന്തെങ്കിലും വിഷയം വേണമല്ലോ. അമര്‍നാഥ് ക്ഷേത്രത്തില്‍ ഈ മാസം നാല് ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തുമെന്നാണ് കണക്ക്. തീര്‍ഥാടനത്തിന് വര്‍ഗീയനിറം കൊടുക്കാന്‍ കുറച്ചുകാലമായി ശ്രമം നടക്കുകയാണ്. തീര്‍ഥാടകര്‍ക്ക് തങ്ങാനും വിശ്രമിക്കാനും സൌകര്യം ഒരുക്കാനെന്ന പേരിലാണ് ക്ഷേത്രഭരണസമിതിക്ക് നാല്‍പ്പതോളം ഏക്കര്‍ വനഭൂമി കൈമാറാന്‍ മുന്‍ കശ്മീര്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത്. ക്ഷേത്രസമിതിയുടെ അധ്യക്ഷന്‍കൂടിയാണ് ഗവര്‍ണര്‍. ഈ സ്ഥാനമുപയോഗിച്ചാണ് ഗവര്‍ണര്‍ ഭൂമി കൈമാറിയത്. കോഗ്രസ് നേതൃത്വം വഹിക്കുന്ന ഗുലാംനബി ആസാദ് മന്ത്രിസഭ ഗവര്‍ണറുടെ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഹുറിയത്ത് കോഫറന്‍സ് വനഭൂമി കൈമാറ്റത്തിനെതിരെ സമരം തുടങ്ങി. സമരം അക്രമാസക്തമായതോടെയാണെന്നു പറയുന്നു വെടിവയ്പും ലാത്തിച്ചാര്‍ജും ബലപ്രയോഗവുമൊക്കെ നടന്നു. ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍ ഗവര്‍ണറുടെ വിവേകരഹിതമായ നടപടിയാണ് ഈ ദുരന്തത്തിനെല്ലാം വഴിവച്ചത്. കശ്മീര്‍ പോലെയുള്ള സ്ഫോടകാവസ്ഥ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം നടപടി കൈക്കൊള്ളുന്നതിനുമുമ്പ് അതിന്റെ പ്രത്യാഘാതം ഗവര്‍ണര്‍ മുന്‍കൂട്ടി മനസ്സിലാക്കേണ്ടതായിരുന്നു. ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ ഗവര്‍ണര്‍ക്ക് പ്രത്യേക സംവിധാനങ്ങളൊക്കെയുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെയുള്ള നടപടി തികച്ചും തെറ്റായിരുന്നു. സ്ഥിതിഗതികള്‍ പിടിവിട്ട് പോകുന്നെന്ന് മനസ്സിലാക്കിയതോടെ അമര്‍നാഥ് ക്ഷേത്ര സമിതിയുമായി സംസാരിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയെന്നാണ് അറിയുന്നത്. അവരുടെ അനുമതിയോടെ ഭൂമികൈമാറ്റം റദ്ദാക്കി. പ്രശ്നം ഇതോടെ അവസാനിക്കേണ്ടതായിരുന്നു. അതിനുപകരം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് സംഘപരിവാര്‍ മുതിര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ അജന്‍ഡ ഉയര്‍ത്തിപ്പിടിക്കാന്‍ ബിജെപി മുമ്പേതന്നെ തീരുമാനിച്ചതാണ്. തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയുക, ഭരണഘടനയിലെ ജമ്മു കശ്മീരിനെ ബാധിക്കുന്ന 370-ാം വകുപ്പ് റദ്ദാക്കുക, ഏകീകൃത സിവില്‍നിയമം നടപ്പാക്കുക, അഫ്സല്‍ ഗുരുവിനെ ഉടന്‍ തൂക്കിലേറ്റുക തുടങ്ങിയ ആവശ്യങ്ങളില്‍ തൂങ്ങി വര്‍ഗീയ അജന്‍ഡ കെട്ടഴിച്ചുവിടാനാണ് ബിജെപിയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് പരിഹരിക്കപ്പെട്ട അമര്‍നാഥ് ക്ഷേത്രത്തിന്റെ ഭൂമിയുടെ പ്രശ്നം ഉന്നയിച്ച് ഭാരത ബന്ദിന് സംഘപരിവാര്‍ ആഹ്വാനംചെയ്തത്. ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തി വര്‍ഗീയ വികാരം ആളിക്കത്തിച്ച് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനാണ് ശ്രമം. കേരളത്തില്‍ അവരുടെ അജന്‍ഡ മറ്റൊന്നാണ്. ഇവിടെ യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനെതിരെ യോജിപ്പിലാണ്. എന്നാല്‍, പാഠപുസ്തകവിഷയത്തില്‍ യുഡിഎഫിലെ രണ്ട് കക്ഷി പരസ്യമായി രംഗത്തുവന്നു. നിരവധി ക്രിസ്ത്യന്‍ പുരോഹിതരും മുസ്ളിംസംഘടനകളും യുഡിഎഫിന്റെ നുണപ്രചാരവേലയ്ക്കെതിരെ രംഗത്തുവന്നു. വര്‍ഗീയതയ്ക്കെതിരായി യഥാര്‍ഥ മതവിശ്വാസികളും മതേതര ചിന്താഗതിക്കാരും ഒറ്റക്കെട്ടായി അണിനിരക്കാനുള്ള വിശാലവേദി യുഡിഎഫിനും അവരുടെ കൂട്ടാളികള്‍ക്കും ചുട്ടമറുപടിയായിരിക്കുമെന്ന് തീര്‍ച്ചയാണ്. അവര്‍ വിജയിക്കാന്‍ പോകുന്നില്ല. എങ്കിലും ഈ കുടിലമായ നീക്കങ്ങളെ ജനങ്ങള്‍ അങ്ങേയറ്റം ഗൌരവത്തോടെയും ജാഗ്രതയോടെയും കാണേണ്ടതുണ്ട്.
from deshabhimani

2 comments:

ജനശക്തി ന്യൂസ്‌ said...

vishnu വിഷ്ണു said...

ജനശക്തിക്കാര്‍ ക്ക് വോട്ടു വേന്‍ ട അല്ലേ !!!!