Thursday, July 10, 2008

കള്ളം മാത്രം പറയുന്ന കോണ്ഗ്രസ്സ്,നാടിനെ അടിയറ വെക്കാന്‍ അച്ചാരം വാങിയ പ്രധാനമന്ത്രി

കള്ളം മാത്രം പറയുന്ന കോണ്ഗ്രസ്സ്,നാടിനെ അടിയറ വെക്കാന്‍ അച്ചാരം വാങിയ പ്രധാനമന്ത്രി


അന്താരാഷ്ട്ര ഭീകരത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനും ഐ.എ.ഇ.എ.യ്‌ക്കും പുറത്ത്‌ ഒരു മൂന്നാംകക്ഷിക്ക്‌ സുരക്ഷാകരാറിന്റെ പൂര്‍ണരൂപം നല്‍കാനാവില്ലെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്തമാക്കി. സുരക്ഷാകരാറിന്റെ 15-ാം വകുപ്പ്‌ കരാറിന്റെ രഹസ്യാത്മകതയെപ്പറ്റി പറയുന്നുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ മനീഷ്‌ തിവാരി പറഞ്ഞു. സുരക്ഷാകരാര്‍ രഹസ്യസ്വഭാവമുള്ളതാണെന്ന്‌ ഇന്ത്യന്‍ സര്‍ക്കാറാണോ ഐ.എ.ഇ.എ. ഗവര്‍ണര്‍മാരുടെ സെക്രട്ടേറിയറ്റാണോ പ്രഖ്യാപിച്ചതെന്ന്‌ വ്യക്തമാക്കണമെന്ന്‌ സി.പി എഐഎം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ചോദ്യത്തിനു മറുപടിയായാണ്‌ മനീഷ്‌ തിവാരി ഇതു പറഞ്ഞത്‌.
''ഇന്ത്യയുടെ ആണവരഹസ്യങ്ങള്‍ പരസ്യമാക്കാനാവില്ല. സുരക്ഷാകരാര്‍ നിയമവിധേയമായ ഒരു രേഖയാണ്‌. കരാറിന്റെ രഹസ്യസ്വഭാവം അതില്‍തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ ഒപ്പുവെക്കുന്ന ഒരു കക്ഷിയെന്ന നിലയില്‍ ഉത്തരവാദപ്പെട്ട സര്‍ക്കാരിന്‌ അത്‌ പരസ്യമാക്കാനാവില്ല.''- തിവാരി പറഞ്ഞു.
യു.പി.എ. സര്‍ക്കാരിനെ നിലനിര്‍ത്തിയിരുന്ന ഇടതുകക്ഷികളുടെ പക്കല്‍ കരാറിന്റെ പൂര്‍ണരൂപം ലഭിച്ചാല്‍ അത്‌ ഭീകരരുടെ കൈകളിലെത്തുമെന്നു സംശയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്‌ അങ്ങനെയും ദുര്‍വ്യാഖ്യാനം ചെയ്യാമെന്നായിരുന്നു ഒരു കോണ്‍ഗ്രസ്‌ നേതാവിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗമല്ലാത്തതിനാല്‍ രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്തുവിടാതിരിക്കാന്‍ സത്യപ്രതിജ്ഞ ചെയ്‌തതുവഴിയുള്ള ബാധ്യത അവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണവക്കരാറിന്റെ നേട്ടങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയങ്ങളിലൊന്നായിരിക്കുമെന്ന്‌ തിവാരി പറഞ്ഞു. ആണവോര്‍ജത്തിന്‌ താപവൈദ്യുതിയെക്കാളും ജലവൈദ്യുതിയെക്കാളും ചെലവ്‌ കുറവാണ്‌. ലോകത്ത്‌ 16 ശതമാനം വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌ ആണവനിലയങ്ങളില്‍ നിന്നാണെന്നും തിവാരി പറഞ്ഞു.

13 comments:

Anonymous said...

അയ്യയോ ഇന്ത്യയില്‍ ആകെ ദേശസ്നേഹം ഉള്ളതു ഇടതു പാര്‍ട്ടികള്‍ക്കു മാത്രമാണു. ബാക്കീ 85% പേരും ദേശദ്രോഹികള്‍!!! ഇന്ത്യക്കു എതിരെ പ്രവര്‍ത്തിക്കുന്നവര്‍.(ഇടതന്മാര്‍ 15% ഉണ്ടോ??) .

സഖാവെ ഇന്ത്യ നന്നായാല്‍ പിന്നെ നിങ്കള്‍ക്കു കൊടി പിടിക്കാന്‍ ആളെ കിട്ടില്ലാ എന്നെല്ലെ ശരിയായ നിങ്കളുടെ പ്രശ്നം. ആള്‍ക്കാര്‍ക്കു ശരാശരി 25000 -300000 രൂപ ശംബളം കിട്ടുന്ന ഒരു രാജ്യത്തും ഇടതന്മാര്‍ പച്ച തൊട്ടിട്ടില്ല എന്നതു ചരിത്ര സത്യം. അതിനാല്‍ ഇന്ത്യയെയും രക്ഷപ്പെടാന്‍ അനുവതിക്കില്ല ഇവര്‍

365greetings.com

Anonymous said...

ഇന്ത്യാവില്‍ ഏറ്റവും കുറഞ്ഞ ചമ്പളം മാസം 40000 ആണല്ലോ അനോണിമസ്..പത്രമൊന്നും വായിക്കാറില്ലേ? ഇടൂസിനെയാണെല്ലാവരും ശൈനാസാരന്‍, റസ്യാസാരന്‍ എന്നൊക്കെ വിസേസിപിക്കുന്ന്ത്..

Anonymous said...

ഹ ഹ തമാശ പറയാതെ മാഷെ. ഞാന്‍ ഉദേശിച്ചതു പണിയെടുക്കാതെ സര്‍ക്കാര്‍ ശംബളം വാങ്ങി സെക്രട്ടിയേറ്റില്‍ ഉറങ്ങുന്നവരെ കുറിച്ചല്ല. അനേക കോടി വരുന്ന മറ്റുള്ളവരെ കുറിച്ചാണു (സാധാരണക്കാര്‍ കൂലിവേലക്കാര്‍, പെട്രോള്‍ ബങ്ക്‌ ജീവനക്കാര്‍ എന്നിവര്‍). 40,000 രൂപ ഇന്ത്യയില്‍ കിട്ടുംബോള്‍ എന്തിനാണു 10,000 രൂപയ്കു സൌദിയില്‍ ആള്‍ക്കാര്‍ അറബിയുടെ വീട്ടു വേലയ്കു പോകുന്നത്‌.
ഇടൂസിന്റെ ഒരു തമാശ ഹ ഹ ഹ

sajith

Anonymous said...

ലദു തന്നെയാണ് പറഞ്ഞത്..ഇന്ത്യാവില്‍ ദാരിദ്ര്യം എന്ന്. 40000 തമാശക്ക് പറഞ്ഞത്. മിക്കവനും കഞ്ഞിക്കുവകയില്ല..എന്നാ കൊറച്ച് ചേട്ടായികള്‍ 26നിലയില്‍ നല്ല കുശാലായി കഴിയുന്നു.കാരണം ബാക്ടീരിയ അല്ല..മന്മോഹണോമിക്സ്...യെന്നുവെച്ചാ സാമ്പതികനയങള്‍...

അതിനെതിരെ ആദ്യം സംസാരിക്കു ഗ്രീറ്റിംഗ് ചേട്ടായിയേ...

Anonymous said...

മന്‍മോഹണൊമിക്‍സ്‌ ഒന്നു മല്ല സുഹൃത്തെ.
ആഴ്ച്ചക്കു 7 ദിവസമുള്ള ഹര്‍ത്താലുകളും, 6 മണിയായാല്‍ ഉശിരുകെടുന്ന കറണ്ടും ഉള്ളതിനാല്‍ വവ്യസായം എല്ലാം ചൈനയിലേക്കു പോകുന്നാതാണു കാരണം. കറണ്ട്‌ പ്രൈവറ്റു ആക്കിയാല്‍ CPM ഒരു യൂണിയന്‍ ആയുധം നഷ്ടപെടുമല്ലോ. കൂടാതെ സര്‍ക്കാര്‍ ശംബളത്തില്‍ തേങ്ങ വലിക്കാനും ഉണക്കാനും, ഉറങ്ങാനുമുള്ള സൌകര്യം സഖാക്കള്‍ക്ക്‌ നഷ്ടപെടുകയും ചെയും. അതിനാലണു ഇടുസെ.
40000 ത്തില്‍ പരം Electricityതൊഴിലാളികള്‍ക്ക്‌ വേണ്ടി കേരളത്തിന്റെ വികസനതിനു പാര വെക്കുന്ന CPM നു എന്തു ദേശസ്നേഹമാണു ഉള്ളാത്‌???
കേരളത്തില്‍ ഇന്നു മൊബൈല്‍ ഉടനെ കിട്ടും എന്താ കാര്യം പ്രൈവറ്റ്‌ ആയതിനാല്‍, കാര്‍, ബൈക്ക്‌, സൈക്കിള്‍ എന്നിവ ഉടനെ കിട്ടുൊ. എന്താ കാര്യം??? (പ്രൈവറ്റ്‌).
കറണ്ടു, വെള്ള കണക്ഷന്‍, അരവണ(LOL) കിട്ടില്ല. എന്താ കാര്യം (സര്‍ക്കാര്‍ കാര്യം മുറപോലെ)

Anonymous said...

ചേറ്റായിക്ക് എന്തു വേണേല്‍ പറയാം..വസ്തുതകള്‍ക്ക് നിരക്കണം എന്ന നിര്‍ബന്ധമില്ലേല്‍. സ്വകാരയ കമ്പനി ആയിക്കഴിഞ്ഞാലും ചേട്ടായിയെ ഇവടൊകെത്തന്നെ കാണണം. യൂണിറ്റിനു എന്തോരം പൈസയാവൂന്ന് പറയാന്‍. ബിഎസ്എന്എല്‍ വന്നില്ലെ ഈ മൊബൈല്‍ വാചകമടി ഇത്തറ കുറഞ്ഞ കായിനു കാണില്ലാരുന്നു ചേറ്റായിയേ..അയിന്റെ ചരിത്രമൊന്നു വായിച്ച് നോക്കുനത് നനായിരികും.പിന്നെ എന്തരോ പറഞാലും ചൈന ചൈന, ദേസസ്നേഹം ഇത് പറഞ്ഞോണം..ഒരു കാര്യത്തെക്കുറിച്ചും അറിവില്ലേലും ഒച്ചേണ്ടാക്കി നിന്നു പെഴക്കാം.കാറും ബൈക്കുമൊക്കെ കിട്ടുവാരിക്കും..കയ്യീ കായുള്ളോനു..ഇന്ത്യേല് ഭൂരിപക്ഷോം കഞ്ഞിക്ക് എന്ത് ചെയ്യുമെന്ന് അറിയാതിരിക്കുമ്പോ കായുള്ള ചേറ്റായിക്ക് എല്ലാം കിട്ടുന്നുണ്ട്..അതിനു തന്നെ ചേറ്റായിയേ ഈ മന്മോഹണോമിക്സ്ന്ന് പറേണത്..

Anonymous said...

അതു തന്നെയാ ഇടൂസെ ഞാനു പറയുന്നത്‌. ഇന്ത്യിലെ ബഹുഭൂരിപക്ഷം വരുന്ന പാവപെട്ടവര്‍ നന്നാകണമെങ്കില്‍ ഇന്‍ഡസ്റ്റ്രി വരണം. അതിനു കറണ്ടു വേണം. റോഡ്‌ വേണം, ഐര്‍പൊര്‍ട്‌ വേണം. (എന്റെ നെന്‍ജത്തു കൂടിയേ നെടുംബാശേരിയില്‍ വിമാനം പറപ്പിക്കാന്‍ സമ്മതിക്കു എന്നു വീരസ്യം മുഴക്കിയവര്‍ ഇപ്പ്പ്പോള്‍ അവിടെ നിന്നു സുഖമായി പറക്കുന്നുണ്ടല്ലൊ.
പിന്നെ ബി എസ്‌ എന്‍ എല്‍ മാത്രമല്ല ലോകത്തു എല്ലായിടത്തും പ്രൈവറ്റ്‌ വന്നപ്പോള്‍ നല്ല സര്‍വീസ്‌ ചുരുങ്ങിയ പൈസയ്കു കിട്ടുന്നുണ്ട്‌.
കാസര്‍ക്കോട്ടില്‍ നിന്നു തിരുവനന്തപുരത്തെയ്യ്ക്യ്‌ ഫ്രീ വേ (free Way -100 kilometers/hour- aproximately 5 hours from kasargot to thiruvananthapuram) വന്നാല്‍ കേരളം രണ്ടാകുമെന്നു പ്രചരിപ്പിച്ച പിന്തിരിപ്പന്മാരുടെ അത്രയൊന്നും ചരിത്ര പടന്മൊന്നും എനിയ്കില്ല. എന്നാലും Free way വന്നിട്ടു മലേക്ഷ്യ രണ്ടായിട്ടില്ല എന്നറിയാം. കൂടാതെ മലേഷ്യയുടെ വികസനത്തിനു free way എന്തെരു മുതല്‍കൂട്ടാണെന്നും അറിയാം.
ഇടുസ്‌ ചേട്ടന്‍ വിചാരിക്കുന്നതു പോലെ യൂണിറ്റിനു അങ്ങെനെ എന്തൊരം പൈസ ഒന്നും ആകില്ല. കൂടാതെ കറണ്ടു നന്നായാല്‍ കൂടുതല്‍ ഇന്റസ്റ്റ്രി വരുന്നതും മാണു. സബ്‌സിടി കൊടുക്കുന്ന കാശും നമ്മുടെ കാശാണേ. അതു ഡയരക്ട്‌ ബോര്‍ഡിനു കൊടുക്കണം എന്നേ ഉള്ളൂ.
വാല്‍കഷണം:- പ്രൈവറ്റ്‌ ആയാല്‍ ജീവനക്കാര്‍ പണി എറ്റുക്കേണ്ടി വരും

Anonymous said...

അതു തന്നെയാ ഇടൂസെ ഞാനു പറയുന്നത്‌. ഇന്ത്യിലെ ബഹുഭൂരിപക്ഷം വരുന്ന പാവപെട്ടവര്‍ നന്നാകണമെങ്കില്‍ ഇന്‍ഡസ്റ്റ്രി വരണം. അതിനു കറണ്ടു വേണം. റോഡ്‌ വേണം, എയര്‍പൊര്‍ട്‌ വേണം. അല്ലാതെ ഹര്‍ത്താല്‍ നടതിയാള്‍ പോര (എന്റെ നെന്‍ജത്തു കൂടിയേ നെടുംബാശേരിയില്‍ വിമാനം പറപ്പിക്കാന്‍ സമ്മതിക്കു എന്നു വീരസ്യം മുഴക്കിയവര്‍ ഇപ്പ്പ്പോള്‍ അവിടെ നിന്നു സുഖമായി പറക്കുന്നുണ്ടല്ലൊ.
പിന്നെ ബി എസ്‌ എന്‍ എല്‍ മാത്രമല്ല ലോകത്തു എല്ലായിടത്തും പ്രൈവറ്റ്‌ വന്നപ്പോള്‍ നല്ല സര്‍വീസ്‌ ചുരുങ്ങിയ പൈസയ്കു കിട്ടുന്നുണ്ട്‌.
കാസര്‍ക്കോട്ടില്‍ നിന്നു തിരുവനന്തപുരത്തെയ്യ്ക്യ്‌ ഫ്രീ വേ (free Way -100 kilometers/hour- aproximately 5 hours from kasargot to thiruvananthapuram) വന്നാല്‍ കേരളം രണ്ടാകുമെന്നു പ്രചരിപ്പിച്ച പിന്തിരിപ്പന്മാരുടെ അത്രയൊന്നും ചരിത്ര പടന്മൊന്നും എനിയ്കില്ല. എന്നാലും Free way വന്നിട്ടു മലേക്ഷ്യ രണ്ടായിട്ടില്ല എന്നറിയാം. കൂടാതെ മലേഷ്യയുടെ വികസനത്തിനു free way എന്തെരു മുതല്‍കൂട്ടാണെന്നും അറിയാം.
ഇടുസ്‌ ചേട്ടന്‍ വിചാരിക്കുന്നതു പോലെ യൂണിറ്റിനു അങ്ങെനെ എന്തൊരം പൈസ ഒന്നും ആകില്ല. കൂടാതെ കറണ്ടു നന്നായാല്‍ കൂടുതല്‍ ഇന്റസ്റ്റ്രി വരുന്നതും മാണു. സബ്‌സിടി കൊടുക്കുന്ന കാശും നമ്മുടെ കാശാണേ. അതു ഡയരക്ട്‌ ബോര്‍ഡിനു കൊടുക്കണം എന്നേ ഉള്ളൂ.
വാല്‍കഷണം:- പ്രൈവറ്റ്‌ ആയാല്‍ ജീവനക്കാര്‍ പണി എറ്റുക്കേണ്ടി വരും

Anonymous said...

സ്വാതന്ത്രയ്മ്ം കിട്ടി കുറച്ച് സമയം ഒഴ്ഇച്ചാല്‍ ഇത് വരെ വരെ ഭരിച്ചത് മുഴുവന്‍ കാങ്ക്രസ്സല്ലേന്ന്? കൊണ്ടരായിരുന്നില്ലേ വ്യവസായോ പുരോഗത്യോ എന്താച്ചാ..അതെന്തേ പറയാത്തേ..
ബി എസെനെല്‍ വരുന്നതിനു മുമ്പും പിമ്പും..സ്വകാര്യ റേറ്റ് എന്തായിരുന്നൂന്ന് അറിയാവുന്നവരോട് ചോയ്ച്ചാ പറഞ്ഞ് തരും..തിരുവനന്തപുരം കാസര്‍ഗോഡ് റോഡ് വേണ്ടാന്നാരും പറഞ്ഞിട്ടില്ല..ഉള്ള റോഡ് നന്നാക്കിയിട്ട് മതീന്നും എക്സ്പ്രസ്വേ വരണത് കേരളത്തിന്റെ പാരിസ്ഥിതിക്ക് ദോഷാവൂന്നും പറഞ്ഞാണ് എതിര്‍ത്തത്..മലേഷ്യ വേ കേരളം റേ..എല്ലാ സൂക്കേടിനും ഒരെ മരുന്നാ...?

Anonymous said...

അതു തന്നയാ പ്രശ്നം. ഉള്ളതു നന്നാക്കിയിട്ടു മതി. പ്രൊവിഡന്റു ഫന്‍ഡു impliment ചെയ്തപ്പോഴും, പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോഴും, നവോദയ വിദ്യാലയം വന്നപ്പോഴും എല്ലാം CPM പറഞ്ഞ അതേ വാചകം.
പ്രൊവിഡന്റു ഫണ്ടു വന്നപ്പം CPM പറഞ്ഞതു കേട്ടു സ്കീമില്‍ ചേരാത്ത ചില തൊഴിലാളികളുടെ കഥ എനികറിയാം. കൂടെ ഉള്ളവര്‍ പിരിയുബോള്‍ നല്ല തുക വാങ്ങുന്നത്‌ വേദനയൊടെ കാണെണ്ടി വന്നതു

Anonymous said...

മൊത്തം കാലോം ഭരിച്ചോണ്ടിരുന്ന കാങ്ക്രസ്സിന്റെ കാര്യം ഒന്നും പറഞ്ഞില്ല..കേന്ദ്രഭരണം കയ്യിലിണ്ടായ്ട്ടും എന്തേയ് ഒന്നും ചെയ്തില്ല..അത് ആദ്യം പറഞ്ഞിട്ട് നമ്മക്ക് മറ്റ് ള്ളോരുടെ കുറ്റം പറയാം..

സിപീയെം പെന്‍ഷന്‍ വേണ്ടാന്ന് പറഞ്ഞാ? സി.ഐ.ടിയൂന്നാണോ ഉദ്ദേശിച്ചത്? ലതോ എന്‍.ജി.ഓ യൂണിയന്നോ മറ്റോ..

Anonymous said...

എന്റെ ഇടുസ്‌ ചേട്ടാ ഞാന്‍ കോങ്കറസ്‌ ഒന്നും അല്ല. പക്ഷെ മഹത്തായ കമൂണിസം ആശയം ഉപയോഗിച്ചു പാവങ്ങളെ പറ്റിക്കുന്ന കമൂണിസ്റ്റ്‌ പാര്‍ട്ടികളെ മാത്രമാണു എതിര്‍ക്കുന്നത്‌. നോര്‍ത്ത്‌കൊറിയ, ക്യൂബ എന്നിവിടങ്ങളില്‍ കമൂണിസത്തിന്റെ പേരില്‍ കുടുംബ ഭരണം.
(പള്ളിക്കാരും തഥൈവ ജീസസിന്റെ പേരില്‍ പാവങ്ങളെ പറ്റിക്കുന്നു).
ഇടുസ്‌ ചേട്ടന്‍ പാര്‍ട്ടി പറയുന്നത്‌ അപ്പ്പ്പാടെ വിഴുങ്ങാതെ സ്വന്തമായി ഒന്നു ചിന്തിക്കൂ.
UDF പ്ലസ്‌ 2 കൊണ്ടുവന്നപ്പോള്‍ എന്തിനാണു LDF സമരം ചെയ്തത്‌??. പിന്നെ എന്തിനാണൂ പ്ലസ്‌ 2 LDF കൊണ്ടു വന്നതു.Electricity സ്വകാര്യവല്ക്കരിച്ചിട്ട്‌ ഏതെങ്ങിലും നാട്ടില്‍ പ്രശ്നമുണ്ടയിട്ടുണ്ടോ. ഉണ്ടെങ്കില്‍ പറയണം, എതിര്‍ക്കണം. മറിച്ചാണു എങ്കില്‍ നാട്ടിലെ പാവപെട്ടവര്‍ക്കു വേണ്ടീ സത്യം പറയണം.
Electricity is privatised in Malaysia, singapore, Australia, Canada, UK, and lot of other countries. does this nations are improving day by day????

Anonymous said...

മഹാരാഷ്ട്രേല് എന്രോണിന്റെ കഥ കേട്ടിട്ടില്ലേ? ആ കമ്പനി ഇന്‍ഡ്യന്‍ സ്ഥാപനങ്ങളീന്ന് 6000 കോടി രൂപ കടംവാങ്ങിയിട്ട് തിരിച്ചടക്കാണ്ട് മുങ്ങി. ഇപ്പോ 15000 കോടിയിലധികം രൂപ മുടക്കീട്ടാണ് മഹാരാഷ്ട്ര ഗവണ്‍മെന്റ് ബാദ്ധ്യതകളില്‍ ഊരിയത്. ഒറീസയിലെ കതയും മറ്റൊന്നല്ല. വെള്ളപ്പോക്കത്തില് കേട് വന്ന ലയിനൊന്നും ശരിയാക്കൂലാന്ന് സ്വകാര്യന്‍ പറഞ്ഞു. സര്‍ക്കാര്‍ ശരിയാക്കിക്കൊടുക്കണംന്ന്..പിന്നെ അവന്മാരും മുങ്ങി..

അപ്പോ ശരി..പിന്നെപ്പഴേലും കാണാം..തോനെ ജോലി ഉണ്ട്..