കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു.
കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. ഇന്ത്യ-അമേരിക്ക ആണവകരാര്‍ നടപ്പിലാക്കുന്നതിന് ആണവോര്‍ജ ഏജന്‍സിയെ കാണാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ തങ്ങള്‍ ഔദ്യോഗികമായി പിന്തുണ പിന്‍വലിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
കഴിഞ്ഞ നാല് വര്‍ഷമായി ഇടതുപക്ഷം സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്കി വരുകയായിരുന്നു. ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇടതുകക്ഷികളുടെ സംയുക്തയോഗമാണ് നിര്‍ണായകമായ തീരുമാനത്തിലെത്തിയത്.
സി.പി.ഐ.എം, സി.പി.ഐ, ആര്.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ കക്ഷികളുടെ ജനറല്‍ സെക്രട്ടറിമാരാണ് എ.കെ.ജി ഭവനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. ഈ നാല് കക്ഷികളുടേയും ജനറല്‍ സെക്രട്ടറിമാര്‍ രാഷ്ട്രപതിയെ പ്രത്യേകം പ്രത്യേകം കണ്ട് പിന്തുണ പിന്‍വലിക്കുന്ന കത്ത് കൈമാറും. നാളെ രാവിലെയായിരിക്കും രാഷ്ട്രപതി പ്രതിഭ പാട്ടീലീനെ കണ്ട് പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് കൈമാറുക.
3 comments:

കക്ഷത്തിൽ ഇരുന്നതും (ഭരണം, വിരട്ടൽ സുഖം,...) ഉത്തരത്തേൽ ഇരുന്നതും(എസ്പി, ജെഡിയു,...) പോയി. അബിനന്ദനങ്ങൾ.....
ആനയെ പണ്ണിയ അണ്ണാന് വീരവാദം മുഴക്കുന്ന പോലെയാണു തോന്നുന്നത്.
Post a Comment