Sunday, July 06, 2008

കൈ പൊള്ളും; ആ 'പുസ്‌തകം' കത്തുകയില്ല

കൈ പൊള്ളും; ആ 'പുസ്‌തകം' കത്തുകയില്ല


കത്തിച്ചിട്ടും കത്തിച്ചിട്ടും എന്തുകൊണ്ടാണ്‌ ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകം കരിഞ്ഞു ചാരമാവാത്തത്‌? സര്‍വ സങ്കുചിത സംഘടനകളും 'കത്തിക്കല്‍' ചടങ്ങിനു സ്വാഗതം പറഞ്ഞിട്ടും, പ്രസ്‌തുത സംരംഭത്തിനു നന്ദി പ്രകടിപ്പിക്കാന്‍ ആളെ കിട്ടാതെ പോകുന്നതെന്തുകൊണ്ടാണ്‌? ചില വിയോജിപ്പുകളുടെ പേരില്‍, ഇ.എം.എസിന്റെ പ്രശസ്‌തമായ ആ 'സ്വാതന്ത്ര്യസമര ചരിത്രം' ചുട്ടുകരിച്ച പഴയ യൂത്ത്‌ കോണ്‍ഗ്രസ്‌ സുഹൃത്തുക്കള്‍ പോലും മലപ്പുറത്തു വേണ്ടവിധം സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗത്തെ ഇക്കാര്യത്തില്‍ പിന്തുണയ്‌ക്കാതിരുന്നത്‌, ആ 'ആര്യാടന്‍ ബാധ' അവരെയും ആവേശിച്ചതുകൊണ്ടാവുമോ?തങ്ങള്‍ അന്യായമെന്നു കരുതുന്ന ഒരു കാര്യത്തോട്‌ 'പ്രതികരിക്കേണ്ടത്‌' അത്തരം കാര്യങ്ങളടങ്ങുന്ന പുസ്‌തകം കത്തിച്ചായിരിക്കണമെന്ന്‌, ആരില്‍ നിന്നാണിവര്‍ പഠിച്ചത്‌. ജനാധിപത്യവാദികളൊക്കെയും നാളിതുവരെയായി വിയോജിപ്പുകള്‍ പങ്കുവച്ചത്‌ ആശയപരമായി സ്വന്തം വിമര്‍ശനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌. എന്നാല്‍ ഹിറ്റ്‌ലറെപ്പോലുള്ളവര്‍ അധികാരമേറ്റെടുത്തയുടനേ ചെയ്‌തത്‌, മഹത്തായ കൃതികള്‍ക്കൊക്കെയും തീ കൊടുക്കുകയാണ്‌. എന്നാല്‍, കടുത്ത വിയോജിപ്പുണ്ടായിട്ടും ജനാധിപത്യവാദികളാരും ഹിറ്റ്‌ലറുടെ 'മെയിന്‍ കാഫ്‌' കത്തിക്കുകയുണ്ടായില്ല. തെറ്റായ കാഴ്‌ചപ്പാടുകളൊക്കെയും കരിച്ചുകളയാനുള്ള 'പ്രതീകാത്മക സമരമാക്കി' പരിവര്‍ത്തിപ്പിക്കുകയാണവര്‍ ചെയ്‌തത്‌.ക്രൂരമായ ജാതിപീഡനങ്ങള്‍ക്കു നേതൃത്വം കൊടുത്ത മേലാളന്മാരെ കരിച്ചുകളഞ്ഞുകൊണ്ടല്ല, 'ജാതിരാക്ഷസദഹനജാഥ' സംഘടിപ്പിച്ചുകൊണ്ടാണവര്‍ മുന്നോട്ടു കുതിച്ചത്‌. 'കോലം കത്തിക്കല്‍' സമരത്തിന്റെ ഗംഭീര മാതൃകയ്‌ക്കാണു കേരളീയ നവോത്ഥാനം തുടക്കം കുറിച്ചത്‌. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ അന്നവര്‍ 'ജാതിരാക്ഷസന്‌' തീ കൊടുത്തപ്പോള്‍ പൊട്ടിത്തെറിച്ചത്‌, പ്രസ്‌തുത കോലത്തിനുള്ളില്‍ അവര്‍ സൂക്ഷിച്ച പടക്കങ്ങള്‍ മാത്രമായിരുന്നില്ല. ആ ജാതിഡംബ്‌ കൂടിയാണ്‌. നാരായണ പണിക്കരും കൂട്ടരും ഇന്നു മറക്കാന്‍ ശ്രമിക്കുന്ന ആ 'അതും, ഇതും' എല്ലാമാണ്‌ അന്നു പൊട്ടിത്തെറിച്ചത്‌!മലപ്പുറത്തെ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ ചരിത്രത്തില്‍നിന്ന്‌ എന്തെങ്കിലും പാഠം പഠിച്ചിരുന്നെങ്കില്‍, തങ്ങള്‍ക്കു വിയോജിപ്പുള്ള പുസ്‌തകത്തിന്റെ ഒരു കോലമായിരുന്നു അവര്‍ കത്തിക്കേണ്ടിയിരുന്നത്‌. സഹോദരന്‍ അയ്യപ്പനോടു സ്‌നേഹമില്ലെങ്കില്‍, ആദരണീയനായ ആ 'മക്‌തി തങ്ങളെ'യെങ്കിലും നിങ്ങള്‍ മറക്കരുതായിരുന്നു. ക്രൈസ്‌തവ ആശയങ്ങളെ ഇസ്ലാംമത പക്ഷത്തുനിന്നു നിശിതമായി വിമര്‍ശിച്ചപ്പോഴും അവരുടെമേല്‍ ഒരു തുള്ളി മഷിപോലും അദ്ദേഹം കുടയുകയുണ്ടായില്ല. ക്രൈസ്‌തവ ഗ്രന്ഥങ്ങളിലെ ഓരോ വാക്കും കുഴിച്ച്‌ അതിന്റെ വേര്‌ കണ്ടെത്താനാണദ്ദേഹം ശ്രമിച്ചത്‌. 'മിഷനറി'മാരുമായുള്ള സംവാദത്തിനിടയില്‍, 'മരിച്ചവരെപ്പോലും' ജീവിപ്പിക്കാന്‍ സന്നദ്ധമാണെന്നര്‍ഥം വരുംവിധം അദ്ദേഹം പ്രഖ്യാപിച്ചുവെന്ന്‌ എവിടെയോ വായിച്ചതായാണ്‌ ഓര്‍മ. അങ്ങനെയെങ്കില്‍ വലിയൊരു അബദ്ധമാണു മക്‌തി തങ്ങള്‍ 'തട്ടിവിട്ടതെന്ന' കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുകയില്ല. എന്നിട്ടും തനിക്കെതിര്‍പ്പുള്ള പുസ്‌തകങ്ങളൊക്കെയും ചുട്ടുകളയാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തില്ല.എതിര്‍പ്പുള്ള അധികാരികളുടെ 'കോലംകത്തിക്കുന്നതു പോലെ' എതിര്‍പ്പുള്ള ആശയങ്ങളുടെയും അവയടങ്ങിയ പുസ്‌തകങ്ങളുടെയും 'കോലം' കത്തിക്കുന്നതല്ലേ കൂടുതല്‍ പ്രസക്‌തമെന്നു വായനയുടെയും എഴുത്തിന്റെയും ചിന്തയുടെയും ലോകത്ത്‌ വ്യാപരിക്കുന്ന 'വിദ്യാര്‍ഥികളെ'ങ്കിലും ഉള്ളത്തട്ടി ആലോചിക്കണം. ജിബ്രീല്‍ എന്ന മലക്ക്‌ 'പ്രവാചകനെ' സ്വന്തം മാറോടടക്കിപ്പിടിച്ച്‌ പറഞ്ഞത്‌ 'വായിക്കുക' എന്നായിരുന്നു! എഴുത്തും വായനയുമറിയാത്ത, 'മുഹമ്മദ്‌ നബിയോട്‌', ദൃശ്യമാധ്യമങ്ങള്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന ഒരു കാലത്ത്‌ ഗബ്രിയേല്‍ എന്ന മാലാഖ ദൈവത്തിന്റെ പേരില്‍ ആവശ്യപ്പെട്ടത്‌ വായിക്കാനായിരുന്നു. പ്രപഞ്ച പൊരുളിലേക്കു കണ്ണുതുറക്കാനുള്ള സ്‌നേഹപൂര്‍ണമായ ഒരു ദൈവശാസനയായിരുന്നു അത്‌!'ചിന്തിക്കുന്നവര്‍ക്കതിന്‍ ദൃഷ്‌ടാന്തമുണ്ട്‌' എന്ന്‌ ഖുര്‍ആന്‍ പലയിടത്തായി സൂചിപ്പിക്കുന്നുണ്ട്‌. വിയോജിപ്പുള്ള പാഠപുസ്‌തകങ്ങളൊക്കെയും കത്തിച്ചു കളയുവിന്‍ എന്നതൊരിടത്തും പറയുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.സത്യത്തില്‍ എം.എസ്‌.എഫ്‌ എന്ന വിദ്യാര്‍ഥി സംഘടന സംവാദത്തിന്റെ സൂര്യന്‌ തീ കൊളുത്താനുള്ള സാഹസിക ശ്രമത്തിലാണു വ്യാപൃതമായിരിക്കുന്നത്‌. ഇസ്ലാമടക്കമുള്ള മതങ്ങളാകട്ടെ, ഞാന്‍ മനസിലാക്കിയേടത്തോളം പ്രായോഗികമായി നിരവധി പരിമിതികള്‍ നിലനില്‍ക്കെത്തന്നെ സൈദ്ധാന്തികമായി സംവാദത്തെ സ്വാഗതം ചെയ്യുംവിധം 'തുറന്നാ'ണിരിക്കുന്നത്‌. തനിക്കൊപ്പം കഴിഞ്ഞിട്ടും മരണംവരെ 'ഇസ്ലാംമതം' സ്വീകരിക്കാതിരുന്ന ബന്ധുവിനെ കരിച്ചുകളയുകയല്ല, സ്‌നേഹപൂര്‍വം ആശ്ലേഷിക്കുകയാണു പ്രവാചകന്‍ ചെയ്‌തത്‌. വ്യത്യസ്‌ത 'ആശയങ്ങള്‍' പരിചയപ്പെടാനുള്ള വിനയവും അതിനെ അപഗ്രഥിക്കാനുള്ള വിവേകവുമാണ്‌, വിദ്യാര്‍ഥികളില്‍ നിന്നും ആധുനിക കാലം പ്രതീക്ഷിക്കുന്നത്‌. ഓരോ മനുഷ്യനേയും തങ്ങള്‍ക്കിഷ്‌ടമുള്ളതും അല്ലാത്തതുമായ ഒരു ലോകത്തെ അഭിമുഖീകരിക്കാന്‍ സന്നദ്ധമാക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്‌.'നാനാത്വത്തില്‍ ഏകത്വം', 'സംവാദാത്മക സൗഹൃദം' തുടങ്ങിയ ജനാധിപത്യ തത്വങ്ങള്‍ തളര്‍ന്നാല്‍, 'ജീവിതം' തളിര്‍ക്കുകയില്ല. 'കുട്ടികള്‍' പഠിക്കുന്ന ഓരോ പാഠവും കേവലമായി സ്വീകരിക്കാനോ, തിരസ്‌കരിക്കാനോ ഉള്ളതല്ല, മറിച്ച്‌ ആത്മപരിശോധനയ്‌ക്ക് വിധേയമാക്കി, ഉചിതംപോലെ ഉള്‍ക്കൊള്ളുകയോ ചെയ്യാവുന്ന വിധമുള്ളതാണ്‌. ഒരര്‍ഥത്തില്‍ ഒരു പാഠപുസ്‌തകത്തിനും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍, അതുകൊണ്ടു മാത്രം, ഏകപക്ഷീയമായി പാഠപുസ്‌തകങ്ങളുടെ മേല്‍ എന്തും അടിച്ചേല്‍പ്പിക്കാന്‍ കഴിയുമെന്ന്‌ ആരും കരുതുകയും ചെയ്യരുത്‌.മുസ്ലിം സമൂഹത്തിലെ നവോത്ഥാന ശ്രമങ്ങളെ സാമൂഹ്യപാഠ പുസ്‌തകം 'മുസ്ലിം ഐക്യസംഘ'ത്തില്‍ മാത്രമൊതുക്കിയതു ശരിയായില്ല. 1920 കള്‍ക്ക്‌ മുമ്പ്‌, മുസ്ലിം ഐക്യസംഘം പിറക്കുന്നതിനും എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ മക്‌തി തങ്ങള്‍ മുതല്‍ ഫസല്‍ പൂക്കോയ തങ്ങള്‍ വരെയുള്ള പ്രക്ഷോഭകാരികളായ പരിഷ്‌കര്‍ത്താക്കള്‍, നവോത്ഥാന പരിശ്രമങ്ങള്‍കൂടി നിര്‍വഹിച്ചിരുന്നു എന്നുകൂടി ചേര്‍ക്കുന്നില്ലെങ്കില്‍, മുസ്ലിം നവോത്ഥാന പ്രസ്‌ഥാനത്തിന്റെ 'ബഹുമുഖ' സ്വഭാവം വിദ്യാര്‍ഥികള്‍ക്കു തിരിച്ചറിയാനുള്ള അവസരം നഷ്‌ടപ്പെടും. അതുകൊണ്ട്‌ പ്രസ്‌തുത പാഠഭാഗം മാറ്റണമെന്നല്ല പറയുന്നത്‌, മറിച്ച്‌ ആവശ്യമായ അടിക്കുറിപ്പുകളും വിശദീകരണങ്ങളും നല്‍കി അതു സമഗ്രമാക്കണമെന്നാണ്‌.കുട്ടിക്കാലത്തെ ഒരു സംഭവമാണു ഞാനോര്‍ക്കുന്നത്‌. ഒരു നബിദിന ജാഥ നടക്കുകയാണ്‌. മുദ്രാവാക്യം വിളിച്ചുതന്നത്‌ ഉസ്‌താദാണ്‌. അതിലൊരു 'മുദ്രാവാക്യം' പല കാരണങ്ങളാല്‍ ഇന്നും മനസില്‍നിന്നു മാഞ്ഞിട്ടില്ല. 'ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയത്‌ ആംസ്‌ട്രോങ്ങല്ല, കോളിന്‍സല്ല, കുഞ്ഞി മുഹമ്മദ്‌ നബിയാണ്‌'. മറ്റെല്ലാവരെക്കാളും ഈ മുദ്രാവാക്യം ഞാന്‍ ഉച്ചത്തില്‍ വിളിക്കാനുള്ള ഒരു കാരണം 'കുഞ്ഞഹമ്മദ്‌' എന്ന എന്റെ പേരുകൂടി ഇതിലുള്‍പ്പെട്ടതുകൊണ്ടാവണം. എന്നാല്‍, സ്‌കൂളില്‍ 'മുഹമ്മദ്‌ നബിയാണു ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ'തെന്ന പരാമര്‍ശം ഒരു പാഠപുസ്‌തകത്തിലും ഞങ്ങളെയാരും പഠിപ്പിച്ചിട്ടില്ല. അതിന്റെ പേരില്‍ ഈ മുദ്രവാക്യം വിളിച്ചുതന്ന ഉസ്‌താദോ, മതാധികാരികളോ, മുസ്ലിം സമൂഹമോ വിദ്യാലയങ്ങളിലേക്കു മാര്‍ച്ചു ചെയ്യുകയോ പുസ്‌തകം കത്തിക്കുകയോ ചെയ്യുകയുണ്ടായില്ല. മതപഠനവും മതേതരപഠനവും എല്ലായ്‌പ്പോഴും പൊരുത്തപ്പെട്ടു പോവണമെന്നില്ലെന്നു മനസിലാക്കാനുള്ള വിനയവും വിവേകവും അന്നവര്‍ക്കുണ്ടായിരുന്നു. 'മദ്രസ വേറെ, സ്‌കൂള്‍ വേറെ' എന്നവര്‍ ശരിയാംവിധം തിരിച്ചറിഞ്ഞിരുന്നു. പ്രപഞ്ചത്തിലെ സര്‍വവും അല്ലാഹു പടച്ചതാണെന്നു രാവിലെ 7 മുതല്‍ ഒമ്പതര വരെ മദ്രസയില്‍ പഠിച്ച്‌ ഞങ്ങള്‍ ഓടി പത്തു മണിയാവുമ്പോള്‍ സ്‌കൂളിലെത്തും. പ്രപഞ്ചത്തിലെ സര്‍വവും പരിണമിച്ചുണ്ടായതാണെന്നു പത്തു മുതല്‍ മാഷ്‌ പറഞ്ഞുതുടങ്ങും! ഞങ്ങള്‍ക്കന്ന്‌ ഒരു കണ്‍ഫ്യൂഷനുമുണ്ടായിരുന്നില്ല. മദ്രസയില്‍ അല്ലാഹു! സ്‌കൂളില്‍ ഡാര്‍വിന്‍! മദ്രസ സ്‌കൂളല്ലെന്നും, സ്‌കൂള്‍ മദ്രസയല്ലെന്നും മനസിലാക്കാന്‍ അന്നു മൗലവിക്കും മാഷ്‌ക്കും ഞങ്ങള്‍ക്കും കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പരിണാമവാദം മതത്തിന്റെ സൃഷ്‌ടിവാദത്തിനെതിരായിരുന്നിട്ടും ഞങ്ങള്‍ ഡാര്‍വിന്റെ മൂക്കിടിച്ചു പരത്താന്‍ മസിലുപിടിച്ചില്ല. ഡാര്‍വിനെ കത്തിക്കുകയും ചെയ്‌തില്ല. മാത്രമല്ല കുറച്ചു കഴിഞ്ഞ്‌ ഞാന്‍ ഫാറൂഖ്‌ കോളജില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ പഠിപ്പിക്കാന്‍ കിട്ടിയ പാഠങ്ങളിലൊന്നിന്റെ പേര്‌ 'ചന്ദ്രനിലെത്തിയ ദൈവം' എന്നായിരുന്നു. ഞാനതു കഴിയുംവിധം പഠിപ്പിച്ചു. കുട്ടികളത്‌ 'കഴിയുംവിധം' പഠിച്ചു. അതില്‍നിന്നു വന്ന ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ നല്ലവിധം ഉത്തരമെഴുതി. അതുകൊണ്ടു മാത്രം ആരും മതരഹിതരായി മാറിയതായറിയില്ല. അന്നുതന്നെ ചില 'സങ്കുചിത തീവ്രവാദികള്‍', കെ.ഇ.എന്‍. ക്ലാസില്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്നു പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കത്തെഴുതുകയുണ്ടായി. വിശ്വാസങ്ങളൊക്കെയും വെറും പഠിപ്പിക്കലിനപ്പുറമുള്ള അഗാധമായ ഒരു തിരിച്ചറിവാണെന്നു വളരെ മുമ്പേ സ്വയം മനസിലാക്കിയതുകൊണ്ടു സത്യമായും അത്തരമൊരു 'യാന്ത്രിക വ്യായാമ'ത്തിനു ഞാന്‍ വെറുതെ സമയം പാഴാക്കാറില്ല. എങ്കിലും അന്നു ഞാന്‍ പ്രിന്‍സിപ്പലിനോടു പറഞ്ഞത്‌, സര്‍, ഈ പാഠം പിന്‍വലിപ്പിച്ച്‌ 'പ്രശ്‌നം' പരിഹരിക്കാന്‍ നിങ്ങള്‍ ശ്രമിക്കൂ എന്നായിരുന്നു. അദ്ദേഹം ചിരിക്കുകയായിരുന്നു. ഇഷ്‌ടമില്ലാത്ത പാഠങ്ങളൊക്കെയും പിന്‍വലിക്കാന്‍ ചില മതസംഘടനകള്‍ പരമാവധി സമ്മര്‍ദങ്ങള്‍ മുമ്പും ചെലുത്തിയ ഓര്‍മ്മയിലായിരുന്നു ഞാനങ്ങനെ പറഞ്ഞത്‌. എന്നാലിതാ, ഇന്നാദ്യമായി തങ്ങള്‍ക്കിഷ്‌ടമില്ലാത്ത ചില പാഠങ്ങളുള്ളതുകൊണ്ടുമാത്രം ഒരു പുസ്‌തകമാകെത്തന്നെ തീയിട്ട്‌ ചുടാന്‍ ഒരു വിദ്യാര്‍ഥിസംഘടന നേതൃത്വം നല്‍കിയിരിക്കുന്നു. പ്രിയപ്പെട്ട 'തങ്ങള്‍', അങ്ങ്‌ മൗനത്തിന്റെ 'ഹൈക്കമാന്‍ഡില്‍' നിന്നു പുറത്തുവരണം.
k e n.kunhamed.mangalam

2 comments:

ജനശക്തി ന്യൂസ്‌ said...

കൈ പൊള്ളും; ആ 'പുസ്‌തകം' കത്തുകയില്ല

കത്തിച്ചിട്ടും കത്തിച്ചിട്ടും എന്തുകൊണ്ടാണ്‌ ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകം കരിഞ്ഞു ചാരമാവാത്തത്‌? സര്‍വ സങ്കുചിത സംഘടനകളും 'കത്തിക്കല്‍' ചടങ്ങിനു സ്വാഗതം പറഞ്ഞിട്ടും, പ്രസ്‌തുത സംരംഭത്തിനു നന്ദി പ്രകടിപ്പിക്കാന്‍ ആളെ കിട്ടാതെ പോകുന്നതെന്തുകൊണ്ടാണ്‌? ചില വിയോജിപ്പുകളുടെ പേരില്‍, ഇ.എം.എസിന്റെ പ്രശസ്‌തമായ ആ 'സ്വാതന്ത്ര്യസമര ചരിത്രം' ചുട്ടുകരിച്ച പഴയ യൂത്ത്‌ കോണ്‍ഗ്രസ്‌ സുഹൃത്തുക്കള്‍ പോലും മലപ്പുറത്തു വേണ്ടവിധം സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗത്തെ ഇക്കാര്യത്തില്‍ പിന്തുണയ്‌ക്കാതിരുന്നത്‌, ആ 'ആര്യാടന്‍ ബാധ' അവരെയും ആവേശിച്ചതുകൊണ്ടാവുമോ?

തങ്ങള്‍ അന്യായമെന്നു കരുതുന്ന ഒരു കാര്യത്തോട്‌ 'പ്രതികരിക്കേണ്ടത്‌' അത്തരം കാര്യങ്ങളടങ്ങുന്ന പുസ്‌തകം കത്തിച്ചായിരിക്കണമെന്ന്‌, ആരില്‍ നിന്നാണിവര്‍ പഠിച്ചത്‌. ജനാധിപത്യവാദികളൊക്കെയും നാളിതുവരെയായി വിയോജിപ്പുകള്‍ പങ്കുവച്ചത്‌ ആശയപരമായി സ്വന്തം വിമര്‍ശനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌. എന്നാല്‍ ഹിറ്റ്‌ലറെപ്പോലുള്ളവര്‍ അധികാരമേറ്റെടുത്തയുടനേ ചെയ്‌തത്‌, മഹത്തായ കൃതികള്‍ക്കൊക്കെയും തീ കൊടുക്കുകയാണ്‌. എന്നാല്‍, കടുത്ത വിയോജിപ്പുണ്ടായിട്ടും ജനാധിപത്യവാദികളാരും ഹിറ്റ്‌ലറുടെ 'മെയിന്‍ കാഫ്‌' കത്തിക്കുകയുണ്ടായില്ല. തെറ്റായ കാഴ്‌ചപ്പാടുകളൊക്കെയും കരിച്ചുകളയാനുള്ള 'പ്രതീകാത്മക സമരമാക്കി' പരിവര്‍ത്തിപ്പിക്കുകയാണവര്‍ ചെയ്‌തത്‌.

ക്രൂരമായ ജാതിപീഡനങ്ങള്‍ക്കു നേതൃത്വം കൊടുത്ത മേലാളന്മാരെ കരിച്ചുകളഞ്ഞുകൊണ്ടല്ല, 'ജാതിരാക്ഷസദഹനജാഥ' സംഘടിപ്പിച്ചുകൊണ്ടാണവര്‍ മുന്നോട്ടു കുതിച്ചത്‌. 'കോലം കത്തിക്കല്‍' സമരത്തിന്റെ ഗംഭീര മാതൃകയ്‌ക്കാണു കേരളീയ നവോത്ഥാനം തുടക്കം കുറിച്ചത്‌. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ അന്നവര്‍ 'ജാതിരാക്ഷസന്‌' തീ കൊടുത്തപ്പോള്‍ പൊട്ടിത്തെറിച്ചത്‌, പ്രസ്‌തുത കോലത്തിനുള്ളില്‍ അവര്‍ സൂക്ഷിച്ച പടക്കങ്ങള്‍ മാത്രമായിരുന്നില്ല. ആ ജാതിഡംബ്‌ കൂടിയാണ്‌. നാരായണ പണിക്കരും കൂട്ടരും ഇന്നു മറക്കാന്‍ ശ്രമിക്കുന്ന ആ 'അതും, ഇതും' എല്ലാമാണ്‌ അന്നു പൊട്ടിത്തെറിച്ചത്‌!

മലപ്പുറത്തെ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ ചരിത്രത്തില്‍നിന്ന്‌ എന്തെങ്കിലും പാഠം പഠിച്ചിരുന്നെങ്കില്‍, തങ്ങള്‍ക്കു വിയോജിപ്പുള്ള പുസ്‌തകത്തിന്റെ ഒരു കോലമായിരുന്നു അവര്‍ കത്തിക്കേണ്ടിയിരുന്നത്‌. സഹോദരന്‍ അയ്യപ്പനോടു സ്‌നേഹമില്ലെങ്കില്‍, ആദരണീയനായ ആ 'മക്‌തി തങ്ങളെ'യെങ്കിലും നിങ്ങള്‍ മറക്കരുതായിരുന്നു.

ക്രൈസ്‌തവ ആശയങ്ങളെ ഇസ്ലാംമത പക്ഷത്തുനിന്നു നിശിതമായി വിമര്‍ശിച്ചപ്പോഴും അവരുടെമേല്‍ ഒരു തുള്ളി മഷിപോലും അദ്ദേഹം കുടയുകയുണ്ടായില്ല. ക്രൈസ്‌തവ ഗ്രന്ഥങ്ങളിലെ ഓരോ വാക്കും കുഴിച്ച്‌ അതിന്റെ വേര്‌ കണ്ടെത്താനാണദ്ദേഹം ശ്രമിച്ചത്‌. 'മിഷനറി'മാരുമായുള്ള സംവാദത്തിനിടയില്‍, 'മരിച്ചവരെപ്പോലും' ജീവിപ്പിക്കാന്‍ സന്നദ്ധമാണെന്നര്‍ഥം വരുംവിധം അദ്ദേഹം പ്രഖ്യാപിച്ചുവെന്ന്‌ എവിടെയോ വായിച്ചതായാണ്‌ ഓര്‍മ. അങ്ങനെയെങ്കില്‍ വലിയൊരു അബദ്ധമാണു മക്‌തി തങ്ങള്‍ 'തട്ടിവിട്ടതെന്ന' കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുകയില്ല. എന്നിട്ടും തനിക്കെതിര്‍പ്പുള്ള പുസ്‌തകങ്ങളൊക്കെയും ചുട്ടുകളയാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തില്ല.എതിര്‍പ്പുള്ള അധികാരികളുടെ 'കോലംകത്തിക്കുന്നതു പോലെ' എതിര്‍പ്പുള്ള ആശയങ്ങളുടെയും അവയടങ്ങിയ പുസ്‌തകങ്ങളുടെയും 'കോലം' കത്തിക്കുന്നതല്ലേ കൂടുതല്‍ പ്രസക്‌തമെന്നു വായനയുടെയും എഴുത്തിന്റെയും ചിന്തയുടെയും ലോകത്ത്‌ വ്യാപരിക്കുന്ന 'വിദ്യാര്‍ഥികളെ'ങ്കിലും ഉള്ളത്തട്ടി ആലോചിക്കണം.

ജിബ്രീല്‍ എന്ന മലക്ക്‌ 'പ്രവാചകനെ' സ്വന്തം മാറോടടക്കിപ്പിടിച്ച്‌ പറഞ്ഞത്‌ 'വായിക്കുക' എന്നായിരുന്നു! എഴുത്തും വായനയുമറിയാത്ത, 'മുഹമ്മദ്‌ നബിയോട്‌', ദൃശ്യമാധ്യമങ്ങള്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന ഒരു കാലത്ത്‌ ഗബ്രിയേല്‍ എന്ന മാലാഖ ദൈവത്തിന്റെ പേരില്‍ ആവശ്യപ്പെട്ടത്‌ വായിക്കാനായിരുന്നു. പ്രപഞ്ച പൊരുളിലേക്കു കണ്ണുതുറക്കാനുള്ള സ്‌നേഹപൂര്‍ണമായ ഒരു ദൈവശാസനയായിരുന്നു അത്‌!'ചിന്തിക്കുന്നവര്‍ക്കതിന്‍ ദൃഷ്‌ടാന്തമുണ്ട്‌' എന്ന്‌ ഖുര്‍ആന്‍ പലയിടത്തായി സൂചിപ്പിക്കുന്നുണ്ട്‌. വിയോജിപ്പുള്ള പാഠപുസ്‌തകങ്ങളൊക്കെയും കത്തിച്ചു കളയുവിന്‍ എന്നതൊരിടത്തും പറയുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.

സത്യത്തില്‍ എം.എസ്‌.എഫ്‌ എന്ന വിദ്യാര്‍ഥി സംഘടന സംവാദത്തിന്റെ സൂര്യന്‌ തീ കൊളുത്താനുള്ള സാഹസിക ശ്രമത്തിലാണു വ്യാപൃതമായിരിക്കുന്നത്‌. ഇസ്ലാമടക്കമുള്ള മതങ്ങളാകട്ടെ, ഞാന്‍ മനസിലാക്കിയേടത്തോളം പ്രായോഗികമായി നിരവധി പരിമിതികള്‍ നിലനില്‍ക്കെത്തന്നെ സൈദ്ധാന്തികമായി സംവാദത്തെ സ്വാഗതം ചെയ്യുംവിധം 'തുറന്നാ'ണിരിക്കുന്നത്‌. തനിക്കൊപ്പം കഴിഞ്ഞിട്ടും മരണംവരെ 'ഇസ്ലാംമതം' സ്വീകരിക്കാതിരുന്ന ബന്ധുവിനെ കരിച്ചുകളയുകയല്ല, സ്‌നേഹപൂര്‍വം ആശ്ലേഷിക്കുകയാണു പ്രവാചകന്‍ ചെയ്‌തത്‌. വ്യത്യസ്‌ത 'ആശയങ്ങള്‍' പരിചയപ്പെടാനുള്ള വിനയവും അതിനെ അപഗ്രഥിക്കാനുള്ള വിവേകവുമാണ്‌, വിദ്യാര്‍ഥികളില്‍ നിന്നും ആധുനിക കാലം പ്രതീക്ഷിക്കുന്നത്‌. ഓരോ മനുഷ്യനേയും തങ്ങള്‍ക്കിഷ്‌ടമുള്ളതും അല്ലാത്തതുമായ ഒരു ലോകത്തെ അഭിമുഖീകരിക്കാന്‍ സന്നദ്ധമാക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്‌.

'നാനാത്വത്തില്‍ ഏകത്വം', 'സംവാദാത്മക സൗഹൃദം' തുടങ്ങിയ ജനാധിപത്യ തത്വങ്ങള്‍ തളര്‍ന്നാല്‍, 'ജീവിതം' തളിര്‍ക്കുകയില്ല. 'കുട്ടികള്‍' പഠിക്കുന്ന ഓരോ പാഠവും കേവലമായി സ്വീകരിക്കാനോ, തിരസ്‌കരിക്കാനോ ഉള്ളതല്ല, മറിച്ച്‌ ആത്മപരിശോധനയ്‌ക്ക് വിധേയമാക്കി, ഉചിതംപോലെ ഉള്‍ക്കൊള്ളുകയോ ചെയ്യാവുന്ന വിധമുള്ളതാണ്‌. ഒരര്‍ഥത്തില്‍ ഒരു പാഠപുസ്‌തകത്തിനും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍, അതുകൊണ്ടു മാത്രം, ഏകപക്ഷീയമായി പാഠപുസ്‌തകങ്ങളുടെ മേല്‍ എന്തും അടിച്ചേല്‍പ്പിക്കാന്‍ കഴിയുമെന്ന്‌ ആരും കരുതുകയും ചെയ്യരുത്‌.

മുസ്ലിം സമൂഹത്തിലെ നവോത്ഥാന ശ്രമങ്ങളെ സാമൂഹ്യപാഠ പുസ്‌തകം 'മുസ്ലിം ഐക്യസംഘ'ത്തില്‍ മാത്രമൊതുക്കിയതു ശരിയായില്ല.

1920 കള്‍ക്ക്‌ മുമ്പ്‌, മുസ്ലിം ഐക്യസംഘം പിറക്കുന്നതിനും എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ മക്‌തി തങ്ങള്‍ മുതല്‍ ഫസല്‍ പൂക്കോയ തങ്ങള്‍ വരെയുള്ള പ്രക്ഷോഭകാരികളായ പരിഷ്‌കര്‍ത്താക്കള്‍, നവോത്ഥാന പരിശ്രമങ്ങള്‍കൂടി നിര്‍വഹിച്ചിരുന്നു എന്നുകൂടി ചേര്‍ക്കുന്നില്ലെങ്കില്‍, മുസ്ലിം നവോത്ഥാന പ്രസ്‌ഥാനത്തിന്റെ 'ബഹുമുഖ' സ്വഭാവം വിദ്യാര്‍ഥികള്‍ക്കു തിരിച്ചറിയാനുള്ള അവസരം നഷ്‌ടപ്പെടും. അതുകൊണ്ട്‌ പ്രസ്‌തുത പാഠഭാഗം മാറ്റണമെന്നല്ല പറയുന്നത്‌, മറിച്ച്‌ ആവശ്യമായ അടിക്കുറിപ്പുകളും വിശദീകരണങ്ങളും നല്‍കി അതു സമഗ്രമാക്കണമെന്നാണ്‌.

കുട്ടിക്കാലത്തെ ഒരു സംഭവമാണു ഞാനോര്‍ക്കുന്നത്‌. ഒരു നബിദിന ജാഥ നടക്കുകയാണ്‌. മുദ്രാവാക്യം വിളിച്ചുതന്നത്‌ ഉസ്‌താദാണ്‌. അതിലൊരു 'മുദ്രാവാക്യം' പല കാരണങ്ങളാല്‍ ഇന്നും മനസില്‍നിന്നു മാഞ്ഞിട്ടില്ല. 'ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയത്‌ ആംസ്‌ട്രോങ്ങല്ല, കോളിന്‍സല്ല, കുഞ്ഞി മുഹമ്മദ്‌ നബിയാണ്‌'. മറ്റെല്ലാവരെക്കാളും ഈ മുദ്രാവാക്യം ഞാന്‍ ഉച്ചത്തില്‍ വിളിക്കാനുള്ള ഒരു കാരണം 'കുഞ്ഞഹമ്മദ്‌' എന്ന എന്റെ പേരുകൂടി ഇതിലുള്‍പ്പെട്ടതുകൊണ്ടാവണം. എന്നാല്‍, സ്‌കൂളില്‍ 'മുഹമ്മദ്‌ നബിയാണു ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ'തെന്ന പരാമര്‍ശം ഒരു പാഠപുസ്‌തകത്തിലും ഞങ്ങളെയാരും പഠിപ്പിച്ചിട്ടില്ല.

അതിന്റെ പേരില്‍ ഈ മുദ്രവാക്യം വിളിച്ചുതന്ന ഉസ്‌താദോ, മതാധികാരികളോ, മുസ്ലിം സമൂഹമോ വിദ്യാലയങ്ങളിലേക്കു മാര്‍ച്ചു ചെയ്യുകയോ പുസ്‌തകം കത്തിക്കുകയോ ചെയ്യുകയുണ്ടായില്ല. മതപഠനവും മതേതരപഠനവും എല്ലായ്‌പ്പോഴും പൊരുത്തപ്പെട്ടു പോവണമെന്നില്ലെന്നു മനസിലാക്കാനുള്ള വിനയവും വിവേകവും അന്നവര്‍ക്കുണ്ടായിരുന്നു. 'മദ്രസ വേറെ, സ്‌കൂള്‍ വേറെ' എന്നവര്‍ ശരിയാംവിധം തിരിച്ചറിഞ്ഞിരുന്നു. പ്രപഞ്ചത്തിലെ സര്‍വവും അല്ലാഹു പടച്ചതാണെന്നു രാവിലെ 7 മുതല്‍ ഒമ്പതര വരെ മദ്രസയില്‍ പഠിച്ച്‌ ഞങ്ങള്‍ ഓടി പത്തു മണിയാവുമ്പോള്‍ സ്‌കൂളിലെത്തും.

പ്രപഞ്ചത്തിലെ സര്‍വവും പരിണമിച്ചുണ്ടായതാണെന്നു പത്തു മുതല്‍ മാഷ്‌ പറഞ്ഞുതുടങ്ങും! ഞങ്ങള്‍ക്കന്ന്‌ ഒരു കണ്‍ഫ്യൂഷനുമുണ്ടായിരുന്നില്ല. മദ്രസയില്‍ അല്ലാഹു! സ്‌കൂളില്‍ ഡാര്‍വിന്‍! മദ്രസ സ്‌കൂളല്ലെന്നും, സ്‌കൂള്‍ മദ്രസയല്ലെന്നും മനസിലാക്കാന്‍ അന്നു മൗലവിക്കും മാഷ്‌ക്കും ഞങ്ങള്‍ക്കും കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പരിണാമവാദം മതത്തിന്റെ സൃഷ്‌ടിവാദത്തിനെതിരായിരുന്നിട്ടും ഞങ്ങള്‍ ഡാര്‍വിന്റെ മൂക്കിടിച്ചു പരത്താന്‍ മസിലുപിടിച്ചില്ല.

ഡാര്‍വിനെ കത്തിക്കുകയും ചെയ്‌തില്ല. മാത്രമല്ല കുറച്ചു കഴിഞ്ഞ്‌ ഞാന്‍ ഫാറൂഖ്‌ കോളജില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ പഠിപ്പിക്കാന്‍ കിട്ടിയ പാഠങ്ങളിലൊന്നിന്റെ പേര്‌ 'ചന്ദ്രനിലെത്തിയ ദൈവം' എന്നായിരുന്നു. ഞാനതു കഴിയുംവിധം പഠിപ്പിച്ചു. കുട്ടികളത്‌ 'കഴിയുംവിധം' പഠിച്ചു. അതില്‍നിന്നു വന്ന ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ നല്ലവിധം ഉത്തരമെഴുതി. അതുകൊണ്ടു മാത്രം ആരും മതരഹിതരായി മാറിയതായറിയില്ല.

അന്നുതന്നെ ചില 'സങ്കുചിത തീവ്രവാദികള്‍', കെ.ഇ.എന്‍. ക്ലാസില്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്നു പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കത്തെഴുതുകയുണ്ടായി. വിശ്വാസങ്ങളൊക്കെയും വെറും പഠിപ്പിക്കലിനപ്പുറമുള്ള അഗാധമായ ഒരു തിരിച്ചറിവാണെന്നു വളരെ മുമ്പേ സ്വയം മനസിലാക്കിയതുകൊണ്ടു സത്യമായും അത്തരമൊരു 'യാന്ത്രിക വ്യായാമ'ത്തിനു ഞാന്‍ വെറുതെ സമയം പാഴാക്കാറില്ല. എങ്കിലും അന്നു ഞാന്‍ പ്രിന്‍സിപ്പലിനോടു പറഞ്ഞത്‌, സര്‍, ഈ പാഠം പിന്‍വലിപ്പിച്ച്‌ 'പ്രശ്‌നം' പരിഹരിക്കാന്‍ നിങ്ങള്‍ ശ്രമിക്കൂ എന്നായിരുന്നു. അദ്ദേഹം ചിരിക്കുകയായിരുന്നു.

ഇഷ്‌ടമില്ലാത്ത പാഠങ്ങളൊക്കെയും പിന്‍വലിക്കാന്‍ ചില മതസംഘടനകള്‍ പരമാവധി സമ്മര്‍ദങ്ങള്‍ മുമ്പും ചെലുത്തിയ ഓര്‍മ്മയിലായിരുന്നു ഞാനങ്ങനെ പറഞ്ഞത്‌. എന്നാലിതാ, ഇന്നാദ്യമായി തങ്ങള്‍ക്കിഷ്‌ടമില്ലാത്ത ചില പാഠങ്ങളുള്ളതുകൊണ്ടുമാത്രം ഒരു പുസ്‌തകമാകെത്തന്നെ തീയിട്ട്‌ ചുടാന്‍ ഒരു വിദ്യാര്‍ഥിസംഘടന നേതൃത്വം നല്‍കിയിരിക്കുന്നു. പ്രിയപ്പെട്ട 'തങ്ങള്‍', അങ്ങ്‌ മൗനത്തിന്റെ 'ഹൈക്കമാന്‍ഡില്‍' നിന്നു പുറത്തുവരണം.

sajith said...

അതെ സുഹൃത്തെ കൈ പൊള്ളും. എം.വി. രാഘവനോറ്റുള്ള വിരോധം കാരണം സ്നേക്‌ പാര്‍ക്കിലെ മിണ്ടാപ്രാണികളുടെ മേല്‍ കൈ വെച്ചപോള്‍ സഖാക്കന്മാരുടെ കൈ പൊള്ളിയതു ഓര്‍ത്തായിരിയ്ക്കും ഈ ജല്‍പ്പനം

365greetings.com