ഉമ്മന്‍ ചാണ്ടി കേരളിയരുടെ സാംസ്ക്കാരികബോധത്തേയും സാമൂഹ്യബോധത്തേയും വെല്ലുവിളിക്കുന്നു.
മിശ്രവിവാഹിതരുടെ കുട്ടി വലുതാകുമ്പോള്‍ മതം തീരുമാനിക്കട്ടെയെന്നത് പുരോഗമനപരമാണെന്നും എന്നാല്‍ അതിന് തൊട്ടുതാഴെ നെഹ്റുവിന്റെ ഉദ്ധരണി നല്‍കിയതാണ് മതനിഷേധമായതെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ഹൌസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകത്തില്‍ എവിടെയാണ് മതനിഷേധമെന്നു ചോദിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി വിശദീകരിച്ചത്. നെഹ്റു തികഞ്ഞ മതേതരവാദിയായിരുന്നു. മതങ്ങളെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. അദ്ദേഹത്തിന്റെ വില്‍പ്പത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ കൊടുത്തത് ശരിയായില്ല. കര്‍ഷകസമരങ്ങളെക്കുറിച്ച് അറിയാന്‍ വായിക്കണമെന്ന് പാഠപുസ്തകത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പുസ്തകങ്ങള്‍ നാലും കമ്യൂണിസ്റുകാരോ സഹയാത്രികരോ എഴുതിയതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ പ്രധാന കര്‍ഷകസമരങ്ങളില്‍ ഭൂരിപക്ഷവും നടത്തിയത് കമ്യൂണിസ്റുകാരാകുമ്പോള് അവര്‍ പുസ്തകമെഴുതുന്നത് സ്വാഭാവികമല്ലേ എന്നു ചോദിച്ചപ്പോള്‍, ക്വിറ്റിന്ത്യാ സമരത്തേക്കാള്‍ വലുതാണോ കര്‍ഷകസമരങ്ങള്‍ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുചോദ്യം. വിവാദപുസ്തകം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. പാഠപുസ്തകങ്ങളുടെ നിലവാരക്കുറവ്, കേന്ദ്ര, സംസ്ഥാന സിലബസുകളിലെ പുസ്തകങ്ങള്‍ തമ്മിലുള്ള നിലവാരത്തിലെ അന്തരം, ചരിത്രത്തെ വളച്ചൊടിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍ എന്നിവയാണ് പാഠപുസ്തകത്തിന്റെ പ്രധാന കുറവുകള്‍. സാമൂഹ്യപരിഷ്കര്‍ത്താക്കളെക്കുറിച്ച് പറയുന്ന സ്ഥലത്ത് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പരാമര്‍ശമില്ല. ശ്രീനാരായണസന്ദേശമാണ് ഏഴാംക്ളാസ് പാഠപുസ്തകത്തിലുള്ളതെന്നും അതില്‍ പ്രശ്നമാക്കേണ്ടതായി ഒന്നുമില്ലെന്നും എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ഭൂരിപക്ഷം ജനങ്ങളും പാഠപുസ്തകത്തിന് എതിരാണെന്നായിരുന്നു മറുപടി. യുഡിഎഫിലെ എം വി രാഘവനും ഗൌരിയമ്മയും പാഠപുസ്തകത്തിന് അനുകൂലമായി അഭിപ്രായപ്രകടനം നടത്തിയത് ചൂണ്ടിക്കാട്ടിയപ്പോഴും ജനങ്ങളാകെ എതിരാണെന്നായിരുന്നു മറുപടി. പാഠപുസ്തകം പഠിപ്പിക്കില്ലെന്ന ചില കേന്ദ്രങ്ങളുടെ തീരുമാനത്തോടുള്ള നിലപാട് ആരാഞ്ഞപ്പോള്‍, ഇത് ആരും പഠിപ്പിക്കാന്‍ പോകുന്നില്ലെന്നായിരുന്നു മറുപടി.
Subscribe to:
Post Comments (Atom)
5 comments:
ഉമ്മന്‍ ചാണ്ടി കേരളിയരുടെ സാംസ്ക്കാരികബോധത്തേയും സാമൂഹ്യബോധത്തേയും വെല്ലുവിളിക്കുന്നു

കേരളത്തില്‍ ഇപ്പോള്‍ തെങ്ങുകളേക്കാല് ഹര്ത്താലണു സുഹൃത്തെ. പണിയെടുക്കാതെ ഗള്‍ഫില്‍ നിന്നും മറ്റും അയച്ചു കിട്ടുന്ന പൈസ തിന്നു കുരുവാക്കി ഹര്‍ത്താലും സമരവും നടത്തി ജീവിക്കുന്ന ഒരു ജനതയ്കു എന്താനു സാമുഹ്യ ബോധമെന്നുള്ളതു എന്നു കൂടി നരായണന് വെളിയംകോട് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
DYFI ആണൊ കേരളതിലെ ഇപ്പോഴെത്തെ പോലീസ്????
Regards
sajith from
365greetings.com
ശ്രീനാരായണസന്ദേശമാണ് ഏഴാംക്ളാസ് പാഠപുസ്തകത്തിലുള്ളതെന്നും അതില്‍ പ്രശ്നമാക്കേണ്ടതായി ഒന്നുമില്ലെന്നും എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിട്ടുണ്ടല്ലോ
അപ്പോ ശ്രീ നാരായണീയരുടെ കുത്തക വെള്ളാപ്പള്ളിക്കും, മതേതരക്കരുറ്റെ കുത്തക നെഹ്രുവിനും, ബാക്കി മൊത്തം ജനത്തിന്റെ കുത്തക ഇടതന്മാർക്കും ആണല്ലേ.
ഉമ്മഞ്ചാണ്ടിയും കത്തനാർമാരും എൻ എസ് എസ്സും ചുമ്മാ പിന്നിൽ ആളില്ലാതെ ചുമ്മാ ഓരൊന്നു പ്രസ്താവിക്കുന്നവർ അല്ലെ.
അടുത്ത ഇലക്ഷൻ കഴിയുമ്പൊൾ ഇടതന്മാർ ഇതു തന്നെ പറയണേ.. “നമ്മളണേ ജനങളുടെ അഭിപ്രായ കുത്ത്കകാർ“ എന്നു.
ശ്രീനാരായണസന്ദേശമാണ് ഏഴാംക്ളാസ് പാഠപുസ്തകത്തിലുള്ളതെന്നും അതില്‍ പ്രശ്നമാക്കേണ്ടതായി ഒന്നുമില്ലെന്നും എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ഭൂരിപക്ഷം ജനങ്ങളും പാഠപുസ്തകത്തിന് എതിരാണെന്നായിരുന്നു മറുപടി.
മുഴുവന്‍ ഇങ്ങനെയായിരുന്നു. ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ആരാണ് ഭൂരിപക്ഷം ജനങ്ങളുടെ കുത്തക അവകാശപ്പെടുന്നത്?
“ജനങ്ങളാകെ എതിരാണെന്നായിരുന്നു മറുപടി“ - ഇങ്ങനെയും പറഞ്ഞു ചാണ്ടി. ആകെ ജനങ്ങളുടെ കുത്തക അവകാശപ്പെടുന്നത് ആര്?
തിരുവനന്തപുരം: മദ്യക്കുപ്പിയും സിഗററ്റും കൈകളില്‍ പിടിച്ചിരിക്കുന്ന ക്രിസ്തുവിന്റെ ചിത്രം സ്വന്തം മാസികയില്‍ പ്രസിദ്ധീകരിച്ചതിന് സഭ ക്ഷമ ചോദിച്ചു. ലത്തീന്‍ കത്തോലിക്കാ നെയ്യാറ്റിന്‍കര രൂപതയുടെ മാസികയായ വചന ജ്യോതിസിന്റെ ജൂണ്‍ 5 ലക്കത്തിലാണ് വിവാദചിത്രം പ്രത്യക്ഷപ്പെട്ടത്. മാസിക വിശ്വാസികളുടെ കൈകളില്‍ എത്തിയതോടെ പ്രതിഷേധം ആളിക്കത്തി. ചില സ്ഥലങ്ങളില്‍ പുരോഹിതരും മാസികയെ അപലപിച്ചു. സംഗതി വിവാദമായതോടെയാണ് അടുത്ത ലക്കത്തില്‍ രൂപതാ ബിഷപ് റവ. ഡോ. വിന്‍സെന്റ് സാമുവേല്‍ രക്ഷാധികാരിയായുളള പത്രാധിപസമിതി ക്ഷമാപണം നടത്തിയത്.
ക്രിസ്തുവിന്റെ തിരുഹൃദയ ചിത്രത്തില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൈകളില്‍ മദ്യക്കുപ്പിയും സിഗററ്റും ചേര്‍ത്തിരിക്കുന്നത്. ചിത്രം ഉള്‍പ്പെടുത്തിയതിന്റെ ലക്ഷ്യം മാസികയുടെ മുഖപ്രസംഗത്തില്‍ പോലും പറയുന്നില്ല. വിതരണം ചെയ്ത ചില കോപ്പികളില്‍ സിഗററ്റിന്റെ മുകളില്‍ സ്റ്റിക്കര്‍ ഉപയോഗിച്ചു മറയ്ക്കാനും അധികൃതര്‍ ശ്രമിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിനു ശേഷം നടന്ന രൂപതാ കൗണ്‍സില്‍ മീറ്റിംഗുകളില്‍ സംഭവത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തെത്തുടര്‍ന്ന് 'നാഥാ ഞങ്ങളോട് പൊറുക്കേണമേ..അവരോടും' എന്ന തലക്കെട്ടില്‍ അധികൃതര്‍ ജൂലൈ ലക്കം 'വചന ജ്യോതിസി'ല്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. പൊറുക്കാനാവാത്ത അപരാധമാണ് സംഭവിച്ചതെന്നും ഇതിനുളള ശിക്ഷ ഇതിനകം ലഭിച്ചുവെന്നും മാസികയില്‍ പറയുന്നു. ഇത്രയൊക്കെയായിട്ടും ഈ സംഭവം ഗുരുതരമായിത്തന്നെ കാണുമെന്നാണ് വിശ്വാസികളുടെ പക്ഷം. ഇതിനു കാരണക്കാരായ പത്രാധിപ സമിതി അംഗങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നു വിശ്വാസികള്‍ അറിയിച്ചു. നെയ്യാറ്റിന്‍കര ബിഷപ് യൂറോപ്പിലായിരുന്ന സമയത്താണ് വിവാദചിത്രം പുറത്തുവന്നത്.
Post a Comment