Thursday, June 19, 2008

അബുദാബി ശക്തി തിയേറ്റേഴ്‌സ് ഇരുട്ടിന്റെ ആത്മാവ് രംഗവത്കരിക്കുന്നു

അബുദാബി ശക്തി തിയേറ്റേഴ്‌സ് ഇരുട്ടിന്റെ
ആത്മാവ് രംഗവത്കരിക്കുന്നു .

എം.ടി.വാസുദേവന്‍നായരുടെ 'ഇരുട്ടിന്റെ ആത്മാവ്' അബുദാബി ശക്തി തിയേറ്റേഴ്‌സ് നാടകരൂപത്തില്‍ അവതരിപ്പിക്കുന്നു. അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ 29-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജൂണ്‍ 20ന് അബുദാബി ഫോക്‌ലോര്‍ ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. പ്രമോദ് പയ്യന്നൂരാണ് രംഗപാഠവും സംവിധാനവും നിര്‍വഹിക്കുന്നത്. അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ പ്രവര്‍ത്തകരാണ് നാടകത്തിലെ നടീനടന്മാരും സാങ്കേതികപ്രവര്‍ത്തകരും.വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 18ന് അബുദാബി മലയാളിസമാജത്തില്‍ കേരള വൈദ്യുതിവകുപ്പുമന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. ആഘോഷങ്ങള്‍ രണ്ടുമാസം നീണ്ടുനില്‍ക്കുമെന്ന് ശക്തി തിയേറ്റേഴ്‌സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.'ഇരുട്ടിന്റെ ആത്മാവ്' അബുദാബി ഫോക്‌ലോര്‍ അക്കാദമി ഹാളില്‍ വൈകിട്ട് ആറിനും രാത്രി ഒമ്പതിനും രണ്ട് ഷോകളായാണ് അവതരിപ്പിക്കുക. കെ.പി.എ.സി.യുടെ സുവര്‍ണജൂബിലി നാടകങ്ങളായ 'ഇന്നലെകളിലെ ആകാശ'വും 'ദ്രാവിഡവൃത്ത'വും സംവിധാനംചെയ്തത് പ്രമോദ് പയ്യന്നൂരാണ്. പ്രമോദ് രണ്ടുമാസമായി അബുദാബിയില്‍ ക്യാമ്പുചെയ്ത് 'ഇരുട്ടിന്റെ ആത്മാവ്' അണിയിച്ചൊരുക്കുകയാണ്.സാംസ്‌കാരികപ്രവര്‍ത്തനം കേവലം റിയാലിറ്റി ഷോകളായും സാംസ്‌കാരികപ്രവര്‍ത്തകര്‍ കോമാളിരൂപങ്ങളായും മാറുന്ന വര്‍ത്തമാനകാലത്ത് അബുദാബി ശക്തി തിയേറ്റേഴ്‌സ് നാടകപ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രമോദ് പയ്യന്നൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാടകരംഗത്ത് പ്രൊഫഷണല്‍, അമേച്വര്‍, പരീക്ഷണനാടകം തുടങ്ങിയ കള്ളികള്‍ ആവശ്യമില്ലെന്ന് പ്രമോദ് ചൂണ്ടിക്കാട്ടി. ''ഇവ മൂന്നിന്റെയും സമന്വയത്തിലൂടെ നല്ല കലാസൃഷ്ടികളാണ് ഉണ്ടാവേണ്ടത്. കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗം ഇപ്പോഴും പഴയ ചട്ടക്കൂടിലൂടെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അമ്പലപ്പറമ്പുകളിലും തിയേറ്ററുകളിലും നാടകം കാണാന്‍ ആളുകളെ കിട്ടുന്നില്ല. നാടകം മാറുന്ന കാലത്തോടൊപ്പമാണ് സഞ്ചരിക്കേണ്ടത്. അത് വെറുതെ സഞ്ചരിക്കുകയല്ല, കാലത്തിന്റെ ഗതിവിഗതികളോട് സമരസപ്പെടുകയും ചെറുത്തുനില്‍ക്കുകയും പലപ്പോഴും അതിനെ മാറ്റിമറിക്കുകയും ചെയ്യുകയാണ്. സ്ഥിരം ശൈലികളും സങ്കേതങ്ങളും ആവര്‍ത്തിക്കാതെ പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളും അരങ്ങിനെ കൂടുതല്‍ സജീവമാക്കും. അത്തരത്തിലൊരു രംഗഭാഷയാണ് 'ഇരുട്ടിന്റെ ആത്മാവി'ലൂടെ ആവിഷ്‌കരിക്കുന്നത്''-പ്രമോദ് പയ്യന്നൂര്‍ വ്യക്തമാക്കി.അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ ആഘോഷപരിപാടികള്‍ ആഗസ്ത് അവസാനവാരംവരെ തുടരുമെന്ന് ശക്തി ഭാരവാഹികള്‍ പറഞ്ഞു. ശക്തിയുടെ സഹോദരസംഘടനകളായ അല്‍-ഐന്‍ മലയാളിസമാജം, ദല-ദുബായ്, മാസ് ഷാര്‍ജ, ചേതന റാസല്‍ഖൈമ, കൈരളി സാംസ്‌കാരികവേദി ഫുജൈറ, കൈരളി തിയേറ്റേഴ്‌സ് അബുദാബി, എന്‍.പി.സി.സി. കൈരളി കള്‍ച്ചറല്‍ ഫോറം എന്നീ സംഘടനകളും ആഘോഷപരിപാടികളില്‍ വിവിധ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. കൂടാതെ സെമിനാറുകള്‍, കാവ്യസന്ധ്യ തുടങ്ങിയവയുമുണ്ടാകും.അബുദാബി മലയാളിസമാജത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ശക്തി പ്രസിഡന്റ് ബക്കര്‍ കണ്ണപുരം, ജന.സെക്രട്ടറി വി.സുധീന്ദ്രന്‍, ഖജാന്‍ജി സലീം എന്നിവരും പങ്കെടുത്തു.

1 comment:

ജനശക്തി ന്യൂസ്‌ said...