Thursday, June 19, 2008

ആണവക്കരാര്‍: വിട്ടുവീഴ്‌ചയില്ലെന്ന്‌ ഇടതുപക്ഷം

ആണവക്കരാര്‍: വിട്ടുവീഴ്‌ചയില്ലെന്ന്‌ ഇടതുപക്ഷം .

ആണവക്കരാറുമായി മുന്നോട്ടുപോകരുതെന്ന നിലപാട് ഇടതുപക്ഷം കര്‍ക്കശമാക്കിയതോടെ എന്തു തീരുമാനം കൈക്കൊള്ളണമെന്നറിയാതെ യുപിഎ-ഇടത് സമിതിയോഗം മാറ്റി. നേരത്തെ രണ്ടുതവണ മാറ്റിയ യോഗം ഇനി 25ന് ചേരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോഗ്രസിനകത്തെ ആശയക്കുഴപ്പമാണ് യോഗം മാറ്റാന്‍ കാരണം. സുരക്ഷാ കരാര്‍ ഒപ്പിട്ട് സര്‍ക്കാരിനെ വീഴ്ത്തി തെരഞ്ഞെടുപ്പിലേക്കു പോകണമെന്നാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉള്‍പ്പെടെ അമേരിക്കന്‍ലോബിയെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. വിലക്കയറ്റം വരുംനാളുകളില്‍ രൂക്ഷമാകാന്‍ ഇടയുള്ളതിനാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പും നടത്തുന്നതാണ് നല്ലതെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍, പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മറുഭാഗം ഈ സിദ്ധാന്തത്തെ എതിര്‍ക്കുന്നു. യുപിഎ-ഇടത് യോഗം മാറ്റിയെങ്കിലും ഇടതുപക്ഷ പാര്‍ടികള്‍ എ കെ ജി ഭവനില്‍ യോഗംചേര്‍ന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സുരക്ഷാ കരാറില്‍ ഒപ്പുവയ്ക്കരുതെന്ന ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിച്ചു. യുപിഎ ഘടകകക്ഷി നേതാക്കളോട് ഇക്കാര്യം അറിയിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഡിഎംകെ നേതാവ് ടി ആര്‍ ബാലുവിനോട് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിലപാട് വിശദീകരിച്ചു. മറ്റ് നേതാക്കളെ വരുംദിവസങ്ങളില്‍ കാണും. സുരക്ഷാ കരാര്‍ സംബന്ധിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐഎഇഎ) ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സമിതിയുടെ മുമ്പാകെ വയ്ക്കാമെന്നും ഇത് പരിശോധിച്ചുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്നുമാണ്് സര്‍ക്കാര്‍ വാഗ്ദാനംചെയ്തിരുന്നത്. ആ നടപടികള്‍ പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന് കാരാട്ട് ചോദിച്ചു. സുരക്ഷാ കരാറിന്റെ കരട് നല്‍കണമെന്നും അത് കണ്ടതിന് ശേഷം മാത്രമേ എന്തെങ്കിലും അഭിപ്രായം പറയാന്‍ കഴിയൂ എന്നും ഇടതുനേതാക്കള്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ കരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ സമ്മതം വാങ്ങാനുള്ള കോഗ്രസ് നേതാക്കളുടെ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടതോടെയാണ് സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സന്ദര്‍ശനത്തിന്റെ പേര് പറഞ്ഞ് യുപിഎ-ഇടത് യോഗം മാറ്റിയത്. കഴിഞ്ഞ രണ്ടുദിവസമായി സമിതി കവീനര്‍കൂടിയായ വിദേശമന്ത്രി പ്രണബ് മുഖര്‍ജി രണ്ടുതവണ പ്രകാശ് കാരാട്ടുമായും യുപിഎ അധ്യക്ഷ സോണിയഗാന്ധി സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ കാരാട്ടുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു.യോഗം മാറ്റാനുള്ള സര്‍ക്കാര്‍തീരുമാനം ന്യായീകരിക്കത്തക്കതാണെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നില്ല. 'അവര്‍ യോഗം മാറ്റട്ടെ; ഞങ്ങള്‍ക്ക് ധൃതിയൊന്നുമില്ല' സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

paulose said...

ആണവക്കരാര്‍ നടപ്പാക്കിയാല്‍ കേന്ദ്രമന്ത്രിസഭ വീഴുമെന്ന് ഉറപ്പാണു. പണപ്പെരുപ്പം പന്ത്റണ്ടു ശതമാനമായ അവസ്ഥയില്‍ തെരഞ്ഞെടുപ്പിനു പോയാല്‍ തോല്‍ക്കുമെന്നുറപ്പാണു. സാധാരണക്കര്‍ക്കു പ്രശ്നം അരിയും മറ്റ്‌ അവശ്യസധനങ്ങളുമാണു. പോളിന്‍ബൂത്തില്‍ ചെല്ലുമ്പോള്‍ അവന്‍ ആണവക്കരാറിനേക്കുറിച്ച്‌ ഓറ്‍ത്ത്‌ വോട്ടുചെയ്യുമെന്നു കരുതുന്ന മാന്‍ മോഹന്‍ ബുദ്ധി അപാരം തന്നെയാണു.