Thursday, June 05, 2008

പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്: ആദ്യ ഘട്ടം മങ്കട ബ്ലോക്കില്‍ നടപ്പാക്കും

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 25 ലക്ഷത്തോളം പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി ഈ മാസം തുടങ്ങും. സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്തെ മങ്കട ബ്ലോക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍ നല്‍കേണ്ട അപേക്ഷാ ഫോമിന്റെ വിതരണം തുടങ്ങി. മങ്കട ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകളില്‍ നിന്ന് സൌജന്യമായി ഫോം ലഭിക്കും.
പ്രവാസിയുടെ എല്ലാ വിവരങ്ങളുമടങ്ങുന്നതാണ് കാര്‍ഡെന്നും ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്കായാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നതെന്നും നോര്‍ക്ക സെക്രട്ടറി ഷീലാ തോമസ് മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. ആറു മാസമെങ്കിലും വിദേശത്ത് ജോലി ചെയ്തവര്‍ക്കാണ് കാര്‍ഡിന് അര്‍ഹതയുള്ളത്. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാകണം. സ്ത്രീകള്‍ ജോലിയാവശ്യാര്‍ഥമാണ് വിദേശത്ത് പോയിരിക്കുന്നതെങ്കില്‍ അവര്‍ക്കും കാര്‍ഡ് ലഭിക്കും.
ഫോമില്‍ വിദേശത്തുള്ളവരുടെ ഒപ്പ് ആവശ്യമില്ല. പിതാവ്, മാതാവ്, ഭാര്യ എന്നിവരുടെ ഒപ്പ് മതി. വിദേശത്താണെന്ന് തെളിയിക്കുന്നതിനാവശ്യമായ പാസ്പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജിന്റെ (വിസയുള്‍പ്പെടെ)യും റേഷന്‍ കാര്‍ഡിന്റെയും കോപ്പിയും രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോയും 200 രൂപയും പൂരിപ്പിച്ച ഫോമിനൊപ്പം പഞ്ചായത്തില്‍ നല്‍കണം. പാസ് പോര്‍ട്ടിലുള്ള സ്പോണ്‍സറുടെ വിവരങ്ങളാണ് ഫോമില്‍ നല്‍കേണ്ടതെന്നും ഒരു മാസത്തിനുള്ളില്‍ പഞ്ചായത്തുകള്‍ വഴി കാര്‍ഡ് നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷീലാ തോമസ് അറിയിച്ചു.
http://www.norkaroots.net/ എന്ന വെബ് സൈറ്റില്‍ നിന്ന് ഫോം ഡൌണ്‍ലോഡ് ചെയ്യാം. രാജ്യത്ത് തന്നെ ആദ്യമായി നടത്തുന്ന പദ്ധതിയാണെന്നും സര്‍ക്കാറിന് മുന്നില്‍ ഇക്കാര്യത്തില്‍ മാതൃകകളില്ലെന്നും നോര്‍ക്ക സെക്രട്ടറി പറഞ്ഞു. പ്രവാസികള്‍ക്ക് ക്ഷേമനിധിയേര്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയാണ് തിരിച്ചറിയല്‍ കാര്‍ഡെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.

3 comments:

ജനശക്തി ന്യൂസ്‌ said...

മൊല്ലാക്ക said...

നന്ദി...........
ഒര്‍ സംശയം, ദയവായി മറുപടി തരുമല്ലോ...

നിലവില്‍ തിരിച്ചറിയല് കാര്‍ഡ് ഉള്ളവറ്ക്കപേക്ഷിക്കാമോ ?

മൊല്ലാക്ക said...

ഇതിന്റെ മറ്റു ഗുണങ്ങള്‍ എന്തൊക്കെ യാണ്‍ ?