വൈദ്യതി പ്രതിസന്ധി രൂക്ഷം.അര മണിക്കൂര്‍ ലോഡ്
ഷെഡ്‌ഡിങിന് അനുമതി
ഊര്‍ജ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്ത് അര മണിക്കൂര്‍ ലോഡ് ഷെഡ്‌ഡിങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നിയമസഭയില്‍ വൈദ്യുതി മന്ത്രി എ.കെ ബാലന്‍ പ്രത്യേക പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു. ലോഡ് ഷെഡ്‌ഡിങ് സമയം വൈദ്യുതി ബോര്‍ഡ് തീരുമാനിക്കും. കാലവര്‍ഷത്തിന്റെ കുറവു മൂലം 500 മെഗാവാട്ട് വൈദ്യുതിയുടെ കമ്മിയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഒരു മണിക്കൂര്‍ ലോഡ് ഷെഡ്‌ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഇത് അരമണിക്കൂറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനക്ഷമമായ ജലവൈദ്യുത പദ്ധതികളുടെ സംഭരണികളില്‍ പത്തുശതമാനത്തില്‍ താഴെ മാത്രം വെള്ളമേ ഇപ്പോഴുള്ളൂ. ജലസംഭരണികളിലെല്ലാംകൂടി ഉത്‌പാദിപ്പിക്കാനാവുന്നത് 663.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ 259 ദശലക്ഷം യൂണിറ്റ് ഉത്‌പാദിപ്പിക്കാനുള്ള വെള്ളം പൊട്ടിത്തെറി നിമിത്തം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ശബരിഗിരി പദ്ധതിയുടെ ജലസംഭരണികളായ പമ്പ, കക്കി അണക്കെട്ടുകളിലാണുള്ളത്. ബോര്‍ഡിന്റെ പ്രധാന ജലസംഭരണികളായ ഇടുക്കിയിലുള്ളത് 9.27 ശതമാനവും ഇടമലയാറിലുള്ളത് 14.4 ശതമാനവും വെള്ളം മാത്രം. കാലവര്‍ഷം ശക്തിപ്പെടാത്ത സാഹചര്യത്തില്‍ പ്രധാന പദ്ധതികളുടെ വൃഷ്‌ടിപ്രദേശത്ത് ഇതുവരെ മഴ ഗണ്യമായ തോതില്‍ ലഭിച്ചിട്ടില്ല. ഇതോടൊപ്പം കേന്ദ്ര വൈദ്യുതി ലഭിക്കുന്നതില്‍ ഉണ്ടായ കുറവും ലോഡ് ഷെഡ്‌ഢിങ് നിര്‍ബന്ധിതമാക്കിയെന്ന് വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. കേന്ദ്ര പൂളില്‍ നിന്ന് 1,041 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് അവകാശപ്പെട്ടതെങ്കിലും ഇതിന്റെ 60-70 ശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. താല്‍ച്ചര്‍, നെയ്‌വേലി താപവൈദ്യുത നിലയങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയാണ് കേന്ദ്ര വൈദ്യുതി കുറയാന്‍കാരണം.
1 comment:

Post a Comment