Thursday, June 26, 2008

പാഠപുസ്തകത്തില്‍ മതനിന്ദയും ദൈവ നിഷേധവും യു ഡി എഫ് വൈദികറ്ക്ക് മാത്രം.

പാഠപുസ്തകത്തില്‍ മതനിന്ദയും ദൈവ നിഷേധവും
യു ഡി എഫ് വൈദികറ്ക്ക് മാത്രം.

പാഠപുസ്തകത്തില്‍ മതനിന്ദയും ദൈവ നിഷേധവുമില്ല. കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്

ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതനിന്ദയോ ദൈവനിഷേധമോ ഇല്ലെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഇതിന്റെപേരിലുള്ള തെരുവുയുദ്ധവും പോര്‍വിളികളും അവസാനിപ്പിക്കണമെന്ന് കൌണ്‍സില്‍ പ്രസിഡന്റ് റൈറ്റ് റവ.ഡോ. എബ്രഹാം മാര്‍ പൌലോസും യാക്കോബായസഭ നിരണം ഭദ്രാസന മെത്രാപ്പൊലിത്ത റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് പാഠഭാഗങ്ങളിലുള്ളത്. പുസ്തകം പിന്‍വലിക്കണമെന്നും പിന്‍വലിച്ചിട്ടേ ചര്‍ച്ചയുള്ളൂവെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോള്‍ അതിനോട് നിഷേധനിലപാട് സ്വീകരിക്കുന്നത് ശരിയല്ല. പാഠഭാഗങ്ങളെ പറ്റി അഭിപ്രായവ്യത്യാസമുള്ളവര്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കാന്‍ ശ്രമിക്കണം. മാര്‍ത്തോമ സഭ, ഓര്‍ത്തഡോക്സ് സഭ, യാക്കോബായ സഭ, സിഎസ്ഐ, ക്നാനായ, കല്‍ദായ, സാല്‍വേഷന്‍ ആര്‍മി, ചര്‍ച്ചസ് ഓഫ് ഗോഡ് തുടങ്ങി 13 സഭകളുടെയും 19 ക്രൈസ്തവസംഘടനകളുടെയും ഐക്യവേദിയാണ് കേരള കൌസില്‍ ഓഫ് ചര്‍ച്ചസ്. വാര്‍ത്താ സമ്മേളനത്തില്‍ കൌസില്‍ സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍ തോമസ്, റവ. ഉമ്മന്‍ വി വര്‍ക്കി, ഫാ മാത്യു ജോ എന്നിവരും പങ്കെടുത്തു. വിവാദമായ പാഠപുസ്തകം കൌസില്‍ സൂക്ഷ്മപഠനത്തിനും ചര്‍ച്ചകള്‍ക്കും വിധേയമാക്കിയെന്ന് ഇവര്‍ പറഞ്ഞു. മതാതീത മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യമാണ് പാഠഭാഗങ്ങള്‍ക്കുള്ളത്.യഥാര്‍ഥ മതം, ആത്മീയത, വിശ്വാസം തുടങ്ങിയവ എന്തെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുന്നവയാണ് ഇവ. യാഥാര്‍ഥ്യം കാണാതെ കണ്ണടച്ച് ഇരുട്ടാക്കരുത്. മൊത്തത്തില്‍ പാഠപുസ്തകത്തില്‍ ഉപയോഗിച്ച രീതി സ്വീകാര്യമാണ്. കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതും വിഷയങ്ങളെ ഗൌരവപൂര്‍വ്വവും ചര്‍ച്ചചെയ്യുന്നതും സാമൂഹ്യപ്രതിബദ്ധതയോടെ പഠനത്തെ കാണുവാന്‍ പ്രേരിപ്പിക്കുന്നതുമാണ്. വിദ്യാര്‍ഥികളുടെ നിരീക്ഷണ, അപഗ്രഥന കഴിവുകള്‍ പരിപോഷിപ്പിക്കുക, സര്‍ഗശക്തി ഉണര്‍ത്തുക, ചരിത്രാവബോധം സൃഷ്ടിക്കുക, സമൂഹ ധര്‍മ നിര്‍വഹണത്തിനും നിര്‍മിതിക്കും പ്രാപ്തമാക്കുക തുടങ്ങിയവയെല്ലാം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും ദര്‍ശനങ്ങളുമാണ്. പാഠ്യപദ്ധതി ഇതിന് സഹായകമാണോ എന്നാണ് പരിശോധിക്കേണ്ടത്. സാംസ്കാരിക-ഭാഷാ-മത ബഹുലതകള്‍, ജനാധിപത്യം, മതനിരപേക്ഷത, മതസ്വാതന്ത്യ്രം എന്നിവയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വിവാദ പാഠപുസ്തകം പഠിപ്പിക്കില്ലെന്ന ചിലരുടെ നിലപാട് വെല്ലുവിളിയാണെന്ന് മാര്‍ത്തോമാ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ കൂടിയായ ഡോ. എബ്രഹാം മാര്‍ പൌലോസ് പറഞ്ഞു. ഇത് സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കും. ഏത് പുസ്തകം പഠിപ്പിക്കണമെന്നും മറ്റും തീരുമാനിക്കുന്നതിന് വ്യവസ്ഥാപിതമായ ചില സംവിധാനങ്ങള്‍ ഇവിടെയുണ്ട്. തോന്നിയതുപോലെ ആര്‍ക്കും എന്തും ചെയ്യാനാവില്ല. ഈ വിഷയത്തില്‍ സഭകളോ സാമുദായിക സംഘടനകളോ പോര്‍വിളി നടത്തരുത്. സാമൂഹ്യപ്രതിബദ്ധത ആരും മറക്കരുത്. കുരുന്നുകളുടെ പേരിലുള്ള പോര്‍വിളി അവസാനിപ്പിക്കണം. വിദ്യാഭ്യാസ രംഗത്ത് മതവികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാര്‍ടികളെ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...