Monday, June 30, 2008

ആണവ കരാറിന്‌ മുന്‍പ്‌ പാര്‍ലമെന്റിനെ നേരിടും: പ്രധാനമന്ത്രി

ആണവ കരാറിന്‌ മുന്‍പ്‌ പാര്‍ലമെന്റിനെ നേരിടും:
പ്രധാനമന്ത്രി

ഇന്ത്യ- അമേരിക്ക ആണവ കരാര്‍ നടപ്പിലാക്കുന്നതിനു മുന്‍പ്‌ പാര്‍ലമെന്റിനെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഇടതുപക്ഷ നിലപാടില്‍ പുതുമയില്ല. ഇടതു പാര്‍ട്ടികള്‍ അടക്കം എല്ലാവരുടെയും ആശങ്കകള്‍ അകറ്റാന്‍ സര്‍ക്കാരിന്‌ കഴിയുമെന്നാണ്‌ ഉറച്ച വിശ്വാസം. കരാറില്‍ ഒപ്പിടുന്നതാണ്‌ രാജ്യ താല്‍പ്പര്യത്തിന്‌ ഉത്തമം. ആണവ കരാറുമായി മുന്നോട്ടു പോകാനാണ്‌ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കര്‍മ്മ പദ്ധതി പ്രകാശനം ചെയ്‌ത ശേഷമാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.

പ്രധാനമന്ത്രിയുടെ നിലപാടില്‍ പുതുമയില്ല:
കാരാട്ട്

ആണവകരാര്‍ പ്രവര്‍ത്തികമാക്കുംമുമ്പ് സര്‍ക്കാര്‍ പാര്‍ലമെണ്ടിനെ സമീപിക്കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവനയില്‍ പുതുമയൊന്നുമില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കരാറുമായി മുന്നോട്ട് നീങ്ങിയാല്‍ പിന്തുണപിന്‍വലിക്കുമെന്ന് ഞായറാഴ്ച പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായി, സിപിഐ എം നിലപാടില്‍ പുതുമയില്ലെന്നും കരാര്‍ പ്രാവര്‍ത്തികമാക്കുംമുമ്പ് പാര്‍ലമെണ്ടിനെ സമീപിക്കുമെന്നും മന്‍മോഹന്‍സിങ്ങ് തിങ്കളാഴ്ച പറഞ്ഞു. അതിനുശേഷമാണ് കാരാട്ടിന്റെ മറുപടി ഉണ്ടായത്. ഐഎഇഎ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒപ്പുവെയ്ക്കുക, എന്‍എസ്ജിയില്‍നിന്നുള്ള അനുമതി തേടുക, യുഎസ് കോഗ്രസിന്റെ അംഗീകാരം തേടുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പാര്‍ലമെണ്ടില്‍ അവതരിപ്പിക്കാമെന്ന് പ്രധാനമന്ത്രി ഇതിനുമുമ്പും പലവട്ടം പറഞ്ഞിട്ടുള്ളതാണ്

1 comment:

ജനശക്തി ന്യൂസ്‌ said...

പ്രധാനമന്ത്രിയുടെ നിലപാടില്‍ പുതുമയില്ല: കാരാട്ട്