Friday, June 27, 2008

തെരുവുകളെ യുദ്ധക്കളമാക്കി മാറ്റുന്ന പാഠപുസ്‌തക കലാപത്തിന്‌ പിന്നില്‍ വര്‍ഗീയശക്തികള്‍ -

തെരുവുകളെ യുദ്ധക്കളമാക്കി മാറ്റുന്ന
പാഠപുസ്‌തക കലാപത്തിന്‌ പിന്നില്‍ വര്‍ഗീയശക്തികള്‍ - പിണറായി വിജയന്‍.

തെരുവുകളെ യുദ്ധക്കളമാക്കി മാറ്റുന്ന പാഠപുസ്‌തക കലാപത്തിന്‌ പിന്നില്‍ മതവൈരം നിലനിര്‍ത്തി ചൂഷണംനടത്തുന്ന സംഘടിത വര്‍ഗീയശക്തികളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സംഘപരിവാര്‍ സംഘടനകളുടേതുപോലെ ക്രൈസ്‌തവ പുരോഹിതന്മാര്‍ പെരുമാറുന്നതെന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ലെന്നും കലാപത്തിന്‌ പുറപ്പെടുംമുമ്പ്‌ ആന്‍ഡ്രൂസ്‌ താഴത്തും കൂട്ടരും പാഠപുസ്‌തകം ഇരുന്ന്‌ വായിക്കണമെന്നും പിണറായി ഉപദേശിച്ചു.
അന്തരിച്ച ആലുവ സിപിഎം ഏരിയാക്കമ്മിറ്റി സെക്രട്ടറി എം.ജെ.ജോണിയുടെ കുടുംബത്തിനുള്ള സഹായനിധി നല്‍കിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍വന്ന കാലംമുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മതന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ്‌ ചിലര്‍ ശ്രമിക്കുന്നുണ്ട്‌. മതനിരപേക്ഷത ലക്ഷ്യംവയ്‌ക്കുന്ന സര്‍ക്കാരിനേയും സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തേയും തകര്‍ക്കുന്നതിനുള്ള വര്‍ഗീയശക്തികളാണിതിനുപിന്നില്‍. ഏഴാംക്ലാസ്സ്‌ പാഠപുസ്‌തകവുമായി ബന്ധപ്പെട്ട്‌ വിവാദങ്ങളും കലാപങ്ങളും ഉണ്ടാക്കി സര്‍ക്കാരിനെ വിരട്ടാന്‍ ആരും ശ്രമിക്കേണ്ട. പുസ്‌തകം പിന്‍വലിക്കില്ലെന്നും പാഠപുസ്‌തകം പഠിപ്പിക്കാന്‍ തയ്യാറാകില്ലെന്ന്‌ പറയുന്ന സ്‌കൂളുകളെ എന്തുചെയ്യണമെന്ന്‌ സര്‍ക്കാരിനറിയാമെന്നും പിണറായി പറഞ്ഞു.
മതനിഷേധം നടത്തുന്നുവെന്നാരോപിച്ച്‌ പാഠപുസ്‌തകങ്ങള്‍ ചാമ്പലാക്കുന്നവരും കലാപം ഉണ്ടാക്കുന്നവരും അക്ഷരവിരോധികളാണ്‌. നെ'ുവിനെയും നെ'ുവിന്റെ ആശയങ്ങളെയും ഉള്‍ക്കൊള്ളിച്ച പാഠപുസ്‌തകത്തിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ സമരം സംഘടിപ്പിക്കുന്നത്‌ അപമാനകരമാണ്‌.
മതനിരപേക്ഷതയും മനുഷ്യസ്‌നേഹവും വളര്‍ത്തുന്ന അധ്വാനവും കാര്‍ഷികവൃത്തിയും പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്‌തകത്തിന്‌ പിന്തുണ നല്‍കിയ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചിനെ പിണറായി വിജയന്‍ അഭിനന്ദിച്ചു.

2 comments:

ജനശക്തി ന്യൂസ്‌ said...

തെരുവുകളെ യുദ്ധക്കളമാക്കി മാറ്റുന്ന
പാഠപുസ്‌തക കലാപത്തിന്‌ പിന്നില്‍ വര്‍ഗീയശക്തികള്‍ - പിണറായി വിജയന്‍.
തെരുവുകളെ യുദ്ധക്കളമാക്കി മാറ്റുന്ന പാഠപുസ്‌തക കലാപത്തിന്‌ പിന്നില്‍ മതവൈരം നിലനിര്‍ത്തി ചൂഷണംനടത്തുന്ന സംഘടിത വര്‍ഗീയശക്തികളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സംഘപരിവാര്‍ സംഘടനകളുടേതുപോലെ ക്രൈസ്‌തവ പുരോഹിതന്മാര്‍ പെരുമാറുന്നതെന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ലെന്നും കലാപത്തിന്‌ പുറപ്പെടുംമുമ്പ്‌ ആന്‍ഡ്രൂസ്‌ താഴത്തും കൂട്ടരും പാഠപുസ്‌തകം ഇരുന്ന്‌ വായിക്കണമെന്നും പിണറായി ഉപദേശിച്ചു.
അന്തരിച്ച ആലുവ സിപിഎം ഏരിയാക്കമ്മിറ്റി സെക്രട്ടറി എം.ജെ.ജോണിയുടെ കുടുംബത്തിനുള്ള സഹായനിധി നല്‍കിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍വന്ന കാലംമുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മതന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ്‌ ചിലര്‍ ശ്രമിക്കുന്നുണ്ട്‌. മതനിരപേക്ഷത ലക്ഷ്യംവയ്‌ക്കുന്ന സര്‍ക്കാരിനേയും സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തേയും തകര്‍ക്കുന്നതിനുള്ള വര്‍ഗീയശക്തികളാണിതിനുപിന്നില്‍. ഏഴാംക്ലാസ്സ്‌ പാഠപുസ്‌തകവുമായി ബന്ധപ്പെട്ട്‌ വിവാദങ്ങളും കലാപങ്ങളും ഉണ്ടാക്കി സര്‍ക്കാരിനെ വിരട്ടാന്‍ ആരും ശ്രമിക്കേണ്ട. പുസ്‌തകം പിന്‍വലിക്കില്ലെന്നും പാഠപുസ്‌തകം പഠിപ്പിക്കാന്‍ തയ്യാറാകില്ലെന്ന്‌ പറയുന്ന സ്‌കൂളുകളെ എന്തുചെയ്യണമെന്ന്‌ സര്‍ക്കാരിനറിയാമെന്നും പിണറായി പറഞ്ഞു.
മതനിഷേധം നടത്തുന്നുവെന്നാരോപിച്ച്‌ പാഠപുസ്‌തകങ്ങള്‍ ചാമ്പലാക്കുന്നവരും കലാപം ഉണ്ടാക്കുന്നവരും അക്ഷരവിരോധികളാണ്‌. നെ'ുവിനെയും നെ'ുവിന്റെ ആശയങ്ങളെയും ഉള്‍ക്കൊള്ളിച്ച പാഠപുസ്‌തകത്തിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ സമരം സംഘടിപ്പിക്കുന്നത്‌ അപമാനകരമാണ്‌.
മതനിരപേക്ഷതയും മനുഷ്യസ്‌നേഹവും വളര്‍ത്തുന്ന അധ്വാനവും കാര്‍ഷികവൃത്തിയും പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്‌തകത്തിന്‌ പിന്തുണ നല്‍കിയ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചിനെ പിണറായി വിജയന്‍ അഭിനന്ദിച്ചു

Anonymous said...

ഈ പ്രശ്നത്തില്‍ രാഷ്ട്രീയമായ ജയം ഇടതിനു തന്നെ സഖാക്കളെ. .സമരാഭാസത്തിനു ഇറങ്ങിയ എല്ലാവരുടേയും തനിനിറം ഇതിലൂടെ പുറത്തായി. അദ്വാനി കേരളത്തില്‍ വന്നപ്പോള്‍ പൌവത്തില്‍ പിതാവ് പറഞ്ഞതോര്‍മ്മയുണ്ട്. ആത്യന്തികമായി എല്ലാരും ഒരേ സാമ്പത്തിക താല്പര്യം സംരക്ഷിക്കാന്‍ പെടാപ്പാട് പെടുന്നോര്‍. ഒരേ തൂവല്‍ പക്ഷികള്‍..എല്ലാവരും ഒരിടത്ത് വരുന്നത് നല്ലതല്ലേ? ആരൊക്കെ എവിടെയൊക്കെ എന്നത് ക്രിത്യമായും വെളിവാകുമല്ലോ.