കള്ളം പറഞ് വിശ്വാസികളെ വഴിതെറ്റിക്കുന്ന മതമേലധ്യക്ഷന്മാരും വിശ്വാസികള്‍ക്കും വിവാദപുസ്തകം പൂറ്ണ്ണമായി വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകനിരീശ്വരവാദം അടിച്ചേല്‌പിക്കാന്‍
പാഠപുസ്‌തകങ്ങളെ ഉപകരണമാക്കുന്നു -ഡാനിയേല്‍ അച്ചരുപറമ്പില്‍
http://www.kairalitv.in/people/book/main.html
നിരീശ്വരവാദം കുട്ടികളില്‍ അടിച്ചേല്‌പിക്കാന്‍ അധികൃതര്‍ പാഠപുസ്‌തകങ്ങളെ ഉപകരണങ്ങളാക്കുകയാണെന്ന് വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ബിഷപ്പ് ഡാനിയേല്‍ അച്ചരുപറമ്പില്‍ ആരോപിച്ചു. നിരീശ്വരവാദം വളര്‍ത്താനും മതനേതാക്കളെ താറടിച്ചുകാണിക്കാനും കഴിഞ്ഞ കുറെ നാളുകളായി ശ്രമം നടക്കുന്നു. വിദ്യാഭ്യാസരംഗത്തേക്കുള്ള ഇത്തരം അനാശാസ്യകടന്നുകയറ്റത്തെ അനുവദിക്കാനാവില്ല. മതവിരുദ്ധ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും അച്ചാരുപറമ്പില്‍ വ്യക്തമാക്കി. വരാപ്പുഴ അതിരൂപത വിശ്വാസ സംരക്ഷണസമിതി സംഘടിപ്പിച്ച കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്‌തകപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്‌ച മുതല്‍ 29 വരെ അതിരൂപതയുടെ രണ്ടായിരത്തോളം കുടുംബ യോഗങ്ങള്‍ ചേരും. 29ന് ഇടവകതല പ്രതിഷേധദിനവും 30ന് കെസിബിസി നേതൃത്വത്തില്‍ അതിരൂപതാതല പ്രതിഷേധദിനവും ആചരിക്കും. വിശ്വാസം ജീവനേക്കാള്‍ വിലപ്പെട്ടതാണ്. എന്തുവിലകൊടുത്തും വിശ്വാസം സംരക്ഷിക്കും. സമാധാനപരമായ സമരങ്ങളിലൂടെ നല്‍കുന്ന സൂചന തിരിച്ചറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ വിശ്വാസ സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ആന്റണി അമ്പാട്ട് അധ്യക്ഷതവഹിച്ചു. ഡോ. സ്റ്റീഫന്‍ ആലത്തറ, ഷാജി ജോര്‍ജ്, യേശുദാസ് പറപ്പിള്ളി, അഡ്വ. ഷെറി ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.
4 comments:
നിരീശ്വരവാദം അടിച്ചേല്‌പിക്കാന്‍
പാഠപുസ്‌തകങ്ങളെ ഉപകരണമാക്കുന്നു -
ഡാനിയേല്‍ അച്ചരുപറമ്പില്‍
കള്ളം പറഞ് വിശ്വാസികളെ വഴിതെറ്റിക്കുന്ന മതമേലധ്യക്ഷന്മാരും വിശ്വാസികള്‍ക്കും വിവാദപുസ്തകം പൂറ്ണ്ണമായി വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.kairalitv.in/people/book/main.html
നിരീശ്വരവാദം കുട്ടികളില്‍ അടിച്ചേല്‌പിക്കാന്‍ അധികൃതര്‍ പാഠപുസ്‌തകങ്ങളെ ഉപകരണങ്ങളാക്കുകയാണെന്ന് വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ബിഷപ്പ് ഡാനിയേല്‍ അച്ചരുപറമ്പില്‍ ആരോപിച്ചു. നിരീശ്വരവാദം വളര്‍ത്താനും മതനേതാക്കളെ താറടിച്ചുകാണിക്കാനും കഴിഞ്ഞ കുറെ നാളുകളായി ശ്രമം നടക്കുന്നു. വിദ്യാഭ്യാസരംഗത്തേക്കുള്ള ഇത്തരം അനാശാസ്യകടന്നുകയറ്റത്തെ അനുവദിക്കാനാവില്ല. മതവിരുദ്ധ പാഠപുസ്‌തകങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും അച്ചാരുപറമ്പില്‍ വ്യക്തമാക്കി. വരാപ്പുഴ അതിരൂപത വിശ്വാസ സംരക്ഷണസമിതി സംഘടിപ്പിച്ച കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്‌തകപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്‌ച മുതല്‍ 29 വരെ അതിരൂപതയുടെ രണ്ടായിരത്തോളം കുടുംബ യോഗങ്ങള്‍ ചേരും. 29ന് ഇടവകതല പ്രതിഷേധദിനവും 30ന് കെസിബിസി നേതൃത്വത്തില്‍ അതിരൂപതാതല പ്രതിഷേധദിനവും ആചരിക്കും. വിശ്വാസം ജീവനേക്കാള്‍ വിലപ്പെട്ടതാണ്. എന്തുവിലകൊടുത്തും വിശ്വാസം സംരക്ഷിക്കും. സമാധാനപരമായ സമരങ്ങളിലൂടെ നല്‍കുന്ന സൂചന തിരിച്ചറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ വിശ്വാസ സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ആന്റണി അമ്പാട്ട് അധ്യക്ഷതവഹിച്ചു. ഡോ. സ്റ്റീഫന്‍ ആലത്തറ, ഷാജി ജോര്‍ജ്, യേശുദാസ് പറപ്പിള്ളി, അഡ്വ. ഷെറി ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.
ഒരു മതേതര രാജ്യത്തില്‍ മതമില്ല എന്ന് പറയുന്നതാണോ തെറ്റ്..? ഈ അച്ചന്മാരും മെത്രാന്മാരും വിഷമാണ് തുപ്പുന്നത്. VHP, ബജ് രംഗ് ദല്‍ എന്നപോലെ തന്നെ കടുത്ത വിഷം.......!!
പീപ്പിള്‍ റ്റീവി നടത്തിയ വോട്ടെടുപ്പില്‍ അമ്പത്തിയൊന്ന് ശതമാനം പേര്‍ പുതിയ പുസ്തകത്തെ അനുകൂലിച്ചത്രെ.ഇത് പുതിയ പുസ്തകത്തിണ്റ്റെ അംഗീകാരമായി വാര്‍ത്തവായനക്കാരി.കഷ്ടം ഇങ്ങനെ തുടങ്ങിയാല്‍ പിന്‍ വലിക്കേണ്ടി വരുമ്മെന്ന് ഉറപ്പ്. അക്കാദമികമായുള്ള വാദങ്ങളീലൂടെ മാത്രമെ മുന്നേറാനാവു
ഒരു പോസ്റ്റിടുക, അതിന് സ്വന്തമായി ഒരു ‘അനോണിമസ് കമെന്റും’ എന്താ ജനശക്തി ഇത്?
ഇനി നിങ്ങള്‍ പറയുമായിരിക്കും നിങ്ങളല്ല ആ കമെന്റ് ഇട്ടതെന്ന്.
അത് ഞങ്ങളുടെ ‘യുക്തി’ സമ്മതിക്കുന്നില്ലല്ലോ!
മതേതരരാജ്യത്തില്‍ മതമില്ല എന്നു പറയുന്നതല്ലജനശക്തീ തെറ്റ്.
ഏതൊരു വിശ്വാസവും അത് മതമുള്ളതായാലുമ്ം മതമില്ലാത്തതായാലും അടിച്ചേല്‍പ്പിക്കുന്നത് തെറ്റല്ലേ?
Post a Comment