Tuesday, June 24, 2008

മതമില്ലാത്ത ജീവന്‍ പാഠപുസ്തകത്തില്‍ , മതമില്ലാത്ത ആദര്‍ശ്‌ ക്ലാസ്സില്‍.

മതമില്ലാത്ത ജീവന്‍ പാഠപുസ്തകത്തില്‍ ,
മതമില്ലാത്ത ആദര്‍ശ്‌ ക്ലാസ്സില്‍.

പറവൂര്‍: മതമില്ലെങ്കിലെന്ത്. ഏഴാംക്ളാസില്‍ ആദര്‍ശ് ഒന്നാമനാണ്. കുട്ടിക്കവി, നാടകനടന്‍, മജീഷ്യന്‍ എന്നീ നിലകളിലും സമര്‍ഥന്‍. ഒന്നാംക്ളാസ് മുതല്‍ പഠനത്തില്‍ ഒന്നാമനാണ് ഈ മതരഹിതന്‍. ആദര്‍ശിന്റെ മാത്രമല്ല, ഇളയ സഹോദരി അനുപമയുടെയുംജീവിതവീഥി മതരഹിതം. പറവൂര്‍ കുറുമശേരി ഗവമെന്റ് യുപി സ്കൂള്‍ വിദ്യാര്‍ഥിയാണ് ആദര്‍ശ്. അനുപമ ഇതേ സ്കൂളില്‍ രണ്ടാംക്ളാസില്‍. കുറുമശേരി കല്യാട്ട്വീട്ടില്‍ കെ പി മോഹനന്‍ (മോഹന്‍കുമാര്‍)-ബീനാമോള്‍ ദമ്പതികളുടെ മക്കളാണ് ഇരുവരും. മതത്തിന്റെ സ്ഥാനത്ത് 'മതേതരത്വം' എന്ന് ചേര്‍ക്കാനാണ് ആദര്‍ശിനെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മോഹനന്‍ നിര്‍ദേശിച്ചത്. അങ്ങനെയെഴുതാന്‍ പാടുണ്ടോ. പ്രധാനാധ്യാപികയ്ക്ക് സംശയം. 'മതമില്ല' എന്നെഴുതാന്‍ മോഹനന്‍ തറപ്പിച്ചുപറഞ്ഞതോടെ അധ്യാപിക ബന്ധപ്പെട്ട കോളത്തില്‍ അങ്ങനെതന്നെ എഴുതി. ഇളയകുട്ടി അനുപമയ്ക്കും 'മതമില്ല' എന്നാണ് രജിസ്റ്ററില്‍ ചേര്‍ത്തിട്ടുള്ളത്. എല്ലാ ക്ളാസിലും പഠനത്തില്‍ ഒന്നാമനാണ് ആദര്‍ശ്. കഴിഞ്ഞവര്‍ഷം എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ നല്ല നടനായിരുന്നു. സബ്ജില്ലാതലത്തില്‍ ചിത്രരചനയ്ക്കും സമ്മാനമുണ്ട്. ആദര്‍ശ് എഴുതിയ 21 ബാലകവിതകളുടെ സമാഹാരമായ 'ഈണം' കൈയെഴുത്തുമാസിക കഴിഞ്ഞ സ്കൂള്‍ കലോത്സവവേദിയിലാണ് പ്രകാശനംചെയ്തത്. മാജിക്കില്‍ ആദര്‍ശിന് അച്ഛനാണ് ഗുരു. പ്രശസ്ത മജീഷ്യന്‍ പ്രൊഫ. വാഴക്കുന്നത്തിന്റെ ശിഷ്യനാണ് മോഹന്‍കുമാര്‍. മിശ്രവിവാഹമായിരുന്നു മോഹനന്റേത്. പത്രപ്പരസ്യംനല്‍കി വധുവിനെ കണ്ടെത്തി. കോഴിക്കോട് ഫറൂക്ക് മണ്ണൂര്‍ കളത്തില്‍ മിശ്രവിവാഹിതരായ ഭാസ്കരന്റെയും കമലയുടെയും മകള്‍ ബീന മോഹനന് ജീവിതസഖിയായി. സ്ത്രീധനം വാങ്ങാതെയും താലിയോ മാലയോ ചാര്‍ത്താതെയും ഫറൂക്ക് പഞ്ചായത്തോഫീസില്‍ വിവാഹം രജിസ്റ്റര്‍ചെയ്തു. മതഭ്രാന്തന്മാര്‍ മതത്തിന്റെ പേരില്‍ കശപിശകൂടുമ്പോള്‍ മതമില്ലാതെതന്നെ മക്കള്‍ വളരണമെന്ന് ഈ ദമ്പതികള്‍ ആഗ്രഹിക്കുന്നു. ഒരുമതത്തിലും വിശ്വാസിക്കാതെ ജീവിക്കാനും ഭരണഘടന അനുവദിക്കുന്നുണ്ടല്ലോ. പിന്നെയെന്തിനാണിത്ര കോലാഹലങ്ങള്‍ -മോഹനന്‍ ചോദിക്കുന്നു. ഇപ്പോള്‍ ഏഴാംക്ളാസിലെ പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള പാഠഭാഗങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പഠിപ്പിച്ചു തുടങ്ങേണ്ടതായിരുന്നു. മതങ്ങളുടെ മഹനീയദര്‍ശനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതല്ലാതെ മതനിഷേധമൊന്നും പാഠഭാഗത്തിലില്ലെന്നാണ് പറവൂര്‍ പിഡബ്ള്യുഡി ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ മോഹനന്റെ അഭിപ്രായം.
news deshabhimani

5 comments:

ജനശക്തി ന്യൂസ്‌ said...

മതമില്ലാത്ത ജീവന്‍ പാഠപുസ്തകത്തില്‍ , മതമില്ലാത്ത ആദര്‍ശ്‌
ക്ലാസ്സില്‍.

ടോട്ടോചാന്‍ said...

ബീനക്കും മോഹനും അഭിനന്ദനങ്ങള്‍...
ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.
കേരളത്തില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്നുണ്ട് മതമില്ലാതെ....

Anonymous said...

പ്രതീക്ഷ നിര്‍ഭരമായ വാര്‍ത്ത‍! പാഠപുസ്തകത്തിന്റെ പേരില്‍ കോലാഹലവും മീറ്റിങ്ങും നടത്തുന്നവര്‍ ഇതു വായിക്കട്ടെ. ഇവിടെ സന്തോഷ് മാധവന്മാരും, ഭദ്രനന്ദ സ്വാമിമാരും, യോഹന്നന്മാരും, പിന്നെ കുറെ അമ്മമാരും മതത്തെയും ഈസ്വരവിശ്വസത്തെയും വ്യഭിചരിച്ചു കാശാക്കിപ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരു അച്ചനോ മേത്രാനോ, പണിക്കരോ മുന്നോട്ടു വന്നോ? അപ്പോള്‍ കുട്ടികളുടെ ഭാവിയല്ല, മറ്റെന്തോ ആണ് ഇവരുടെ അജണ്ട (വിമോചന സമരം part-2?). ഈ പിന്തിരിപ്പന്‍ ശക്തികളെ മനസിലാക്കി ഒറ്റപ്പെടുതെണ്ട സമയം അതിക്ക്രമിചിരിക്കുന്നു.

ഒരു “ദേശാഭിമാനി” said...

ജാതിയോ മതമോ അല്ല മനുഷ്യനെ തീർച്ചയായും നിലനിർത്തുന്നതു. അങ്ങനെ ആണു എന്നു വരുത്തിതീർക്കുന്നതു അതിന്റെ തലപ്പത്തിരിക്കുന്ന പുരോഹിതർ എന്ന അട്ട കളാണു. (മേലനങ്ങാതെ ചോരകുടിക്കുന്ന വർഗം)

കഠിനാദ്ധ്വാനം, ഇഛാശക്തി, സമഭാവന, ഇത്രയും ഉള്ള ഒരു സമൂഹമായാൽ ഒരു മതത്തിനും ഇവിടെ സ്ഥാ‍നമില്ല. സമസ്ത പുരോഗതിയും അവർക്കു സ്വന്തമാകുകയും ചെയ്യും.

കാട്ടുപൂച്ച said...

നിരീശരവാദവും മതമൗലികവാദവും മനുഷ്യമനസ്സിനെ കാ൪ന്നുതിന്നുന്ന അർബുദ വിത്തുകളാണ്. രണ്ടും ഒരേനാണയത്തിന്റെ വ്യത്യസ്ത മുഖങ്ങളാണെന്നതില് സംശയമില്ല.
സാമ്രാജ്യത്തിന്റെ അടിവേരുകളിളകിയ മതമേലദ്ധ്യക്ഷന്മാരും അധികാരക്കസേര മോഹികളും കൂടി ആടിനെ പേപ്പട്ടിയാക്കി ജനത്തെ വെല്ലുവിളിക്കുന്നു. അപ്പക്കഷണം ഛായം മുക്കിയ പാഷാണമെന്നറിയാതെ നീലകുഞ്ഞാടുകള് മരീചികയുടെ നീർചുഴലികളില്അഴിഞ്ഞാടുന്നത് വൃഥാവിലാവുന്ന അവസ്ഥാവിശേഷം അതിവിദൂരമല്ല.

മനുഷ്യമനസ്സിനെ കാമക്രോധമതമാത്സര്യഅക്രമണോത്സുകതകളില് നിന്നും പിൻതിരിപ്പിക്കാന് ദൈവഭയത്തിനുള്ള കഴിവ് അപാരം തന്നെ. ഈദൈവ വിശ്വാസത്തെ നിരീശരവാദമുയർത്തി കേവല കൈയ്യടിക്കുവേണ്ടി ചവിട്ടി മെതിക്കപ്പെടുമ്പോള് ഉടലെടുക്കുന്ന വികാരം തിന്മയുടെതായിരിക്കും. വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ന്യൂനപക്ഷ പ്രീണനനയം വളരുന്ന സാമുദായിക സ്പര്ദ്ധയെ ത്വരിതഗതിയിലേക്കാനയിക്കാനേ കഴിയൂഎന്ന പരമാ൪ത്ഥം പൂരോഗമന പ്രസ്ഥാനങ്ങള്ക്കുണ്ടായെങ്കില്.........