Tuesday, June 17, 2008

അഴീക്കോടിനെതിരായ സംഘപരിവാര്‍ ഭീഷണി എന്തു വിലകൊടുത്തും നേരിടും.

സുകുമാര്‍ അഴീക്കോടിനെതിരെയുള്ള സംഘപരിവാര്‍ ഭീഷണി എന്തു വിലകൊടുത്തും നേരിടുമെന്ന് സാംസ്കാരിക നായകര്‍. അഴീക്കോടിനെതിരായ ഭീഷണി കേരള സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ്. അതിനെ അതിജിവിക്കാന്‍ നവോത്ഥാന കേരളത്തിനു കഴിയണം. തൃശൂരില്‍ ചേര്‍ന്ന സാംസ്കാരിക കൂട്ടായ്മയാണ് പോരാട്ട വീഥികളില്‍ അഴീക്കോടിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന പ്രഖ്യാപനം നടത്തിയത്. സാഹിത്യ അക്കാദമിയില്‍ നിറഞ്ഞുനിന്ന സദസിലും വേദിയിലുമായി കേരളത്തിന്റെ സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരന്നു. നാമോരോരുത്തരും ഇന്ന് ഭീഷണിയിലാണെന്നും ഈ പ്രതിസന്ധി ഘട്ടത്തെ കീറിമുറിച്ചേ കേരളത്തിനു മുന്നോട്ടു പോകാനാകൂയെന്നും സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത എം മുകുന്ദന്‍ പറഞ്ഞു. എത്രയെത്ര ആള്‍ദൈവങ്ങള്‍ വന്നാലും വര്‍ഗീയവാദികള്‍ വന്നാലും അഴീക്കോട് അതിനെ ധീരമായി നേരിടുമെന്ന് നമുക്കറിയാം. പക്ഷെ അഴീക്കോടിനോടു മാത്രമുള്ള വെല്ലുവിളിയല്ല ഇത്. രണ്ടു ദിവസം കൊണ്ട് നൂറ് തെറിക്കത്തുകളാണ് അഴീക്കോടിന് ലഭിച്ചത്. എണ്ണമറ്റ മറുപടിക്കത്തുകളാണ് കേരളത്തിന്റെ ഈ സാംസ്കാരിക കൂട്ടായ്മ-മുകുന്ദന്‍ പറഞ്ഞു. അഴീക്കോടിനെതിരായ ഭീഷണിക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കുപ്പയില്‍ കിടക്കുന്ന കടലാസിനെ അറിയാതെ ചവിട്ടിയാല്‍ പോലും തൊഴണമെന്ന് ഉപദേശിച്ച അമ്മയുടെ ശിഷ്യരാണ് തെറിക്കത്തുകളുമായി അഴീക്കോടിനെതിരെ രംഗത്തെത്തിയത്. മലയാള ചിന്താ മണ്ഡലത്തിന് അനവധി പുസ്തകങ്ങള്‍ സമ്മാനിച്ച അഴീക്കോടിനെ ചവിട്ടാന്‍ വന്നാല്‍ അനുവദിക്കില്ലെന്നും കെ ഇ എന്‍ പറഞ്ഞു. രാവുണ്ണി അധ്യക്ഷനായിരുന്നു. വി ആര്‍ സുധീഷ്, പുരുഷന്‍ കടലുണ്ടി, വൈശാഖന്‍, പ്രഭാവര്‍മ, പാര്‍വതി പവനന്‍, വി കെ ശ്രീരാമന്‍, അശോകന്‍ ചരുവില്‍, പീതാംബരന്‍, എന്‍ ആര്‍ ഗ്രാമപ്രകാശ്, കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. എം മുരളീധരന്‍, കെ ഐ ഷെബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇക്ബാല്‍ സ്വാഗതം പറഞ്ഞു.

4 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

അമ്മക്ക് എല്ലാവരും മക്കളാണെന്നതും എല്ലാ മക്കളും ഒരു പോലാണെന്നതും പരസ്യവാചകങ്ങള്‍ മാത്രമല്ലെങ്കില്‍, ഈ മകനെ മറ്റു മക്കള്‍ തെറി വിളിക്കുന്നത് നിര്‍ത്തണം എന്ന് അമ്മ എന്തേ പറയാത്തൂ? ആള്‍ മക്കള്‍സ് ആര്‍ ഈക്വല്‍, ബട്ട് സം മക്കള്‍സ് ആര്‍ മോര്‍ ഈക്വല്‍?

anushka said...

thank you for this article..

Malayali Peringode said...

തന്റേടമുള്ള പോസ്റ്റ് !

അഭിനന്ദനങ്ങള്‍