Sunday, June 15, 2008

വൈദ്യുതി നിരക്കില്‍ യൂനിറ്റിന്ന് രണ്ടു പൈസയുടെ വന്‍ വറ്ദ്ധനവ്

വൈദ്യുതി നിരക്കില്‍ യൂനിറ്റിന്ന് രണ്ടു പൈസയുടെ വന്‍ വറ്ദ്ധനവ്..??

കെ.എസ്.ഇ.ബി വൈദ്യുതി നികുതി നിരക്ക് ഏകീകരിച്ചു. ഇതുമൂലം വൈദ്യുതിനിരക്കില്‍ നാമമാത്രമായ വര്‍ദ്ധനവ് ഉണ്ടാകും. യൂണിറ്റിന് പരമാവധി രണ്ട് പൈസയുടെ വര്‍ദ്ധനവാകും ഉണ്ടാകുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. യൂണിറ്റിന് 20 പൈസ നിരക്കില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ഇളവ് 2007 ഡിസംബര്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ആ 20 പൈസയുടെ നികുതി കെ.എസ്.ഇ.ബി ഈടാക്കിയിരുന്നില്ല. ഈ 20 പൈസയുടെ പത്ത് ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് വൈദ്യുതിബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ നികുതി ഈടാക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യം വെട്ടിക്കുറച്ചു: തിരുവഞ്ചൂര്‍

ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യം വെട്ടിക്കുറയ്‌ക്കുകയാണ്‌ വൈദ്യുതി ചാര്‍ജ്‌ വര്‍ധിപ്പിച്ചതിലൂടെ ചെയ്‌തതെന്ന്‌ മുന്‍ വൈദ്യുതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

2 comments:

ബാബുരാജ് ഭഗവതി said...

എന്താണ് ഉദ്ദേശിച്ചത്...
സര്‍ക്കാരിനെ പുകഴ്ത്തുകയോ..
എതിര്‍ക്കുകയോ?
സ്നേഹപൂര്‍വ്വം
ബാബുരാജ്

ജനശക്തി ന്യൂസ്‌ said...

വൈദ്യുതി ബോര്‍ ഡ് നികുതി ഏകികരിച്ചപ്പോള്‍ യുനിറ്റ് ചാര്‍ജ്ജ് ഇനത്തില്‍ വെറും രണ്ട് പൈസ വര്‍ദ്ധിച്ചുവെന്നത് മഹാപാതകമായി പറഞ് വ്യാപകമായ പ്രചരണത്തിന്ന് കേരളത്തിലെ മിഡിയകളും പ്രതിപക്ഷവും ഇറഞിയിരിക്കുന്നത് ദുരുദ്ദേശത്തോടും ജനങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്. ഈ പ്രചരണം മല എലിയെ പ്രസവിച്ചതുപോലെയായിരിക്കുന്നു.