Friday, June 13, 2008

നെല്ലിന്റെ താങുവില താഴ്ന്നതും, തരം താഴ്ന്ന രാഷ്ട്രിയക്കളിയും

നെല്ലിന്റെ താങുവില താഴ്ന്നതും, തരം താഴ്ന്ന രാഷ്ട്രിയക്കളിയും.

കര്‍ഷകന് വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടിയ വിലയാണ് താങ്ങുവില എന്നാണ് ഇതുവരെ ജനങ്ങള്‍ ധരിച്ചുവച്ചിട്ടുള്ളത്. എന്നാല്‍, കേന്ദ്രഗവമെന്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുമ്പോള്‍ വിപണിയില്‍ കര്‍ഷകന് ലഭിക്കുന്നതിനേക്കാള്‍ താണ വിലയാണ് നിശ്ചയിക്കാറുള്ളത്. കൊപ്രയുടെ കാര്യത്തില്‍ കേരളത്തിന് ബോധ്യപ്പെട്ട കാര്യമിതാണ്. നെല്ലിന്റെ താങ്ങുവില പുതുക്കി നിശ്ചയിച്ചപ്പോള്‍ ഒരു കിലോ നെല്ലിന് കേന്ദ്രം നിശ്ചയിച്ച താങ്ങുവില എട്ടുരൂപ അമ്പതുപൈസയാണ്. കേരളം കര്‍ഷകന് നല്‍കുന്ന താങ്ങുവില പത്തുരൂപയാണെന്ന് അറിയാത്തവരല്ല കേന്ദ്രം വാഴുന്ന പാദുഷമാര്‍. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുമ്പോള്‍ കൃഷിച്ചെലവിനേക്കാള്‍ കൂടിയ വില കര്‍ഷകന് ലഭിച്ചാലേ കൃഷിചെയ്യണമെന്നും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കണമെന്നും കൃഷിക്കാരന് തോന്നുകയുള്ളു. ഇപ്പോള്‍ കര്‍ഷകന്റെ നില അതല്ല. വിത്തിനും വളത്തിനും കീടനാശിനിക്കും വന്‍തോതില്‍ വിലകൂടിയിരിക്കുന്നു. കര്‍ഷകത്തൊഴിലാളിക്കും ദരിദ്ര- ഇടത്തര കര്‍ഷകര്‍ക്കും താങ്ങാന്‍ കഴിയുന്നതല്ല മറ്റെല്ലാ ഉല്‍പ്പന്നങ്ങളുടെയും വിലക്കയറ്റം. തത്തുല്യമായി കൂലിയിലും വര്‍ധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് നെല്ലിന് ഒരു കിലോയ്ക്ക് എട്ടര രൂപയായി താങ്ങുവില നിശ്ചയിച്ചത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ശുപാര്‍ശ അംഗീകരിക്കാതെയാണ് കേന്ദ്രം നെല്ലിന് താങ്ങുവില നിശ്ചയിച്ചത്. കാര്‍ഷിക വിലനിര്‍ണയ കമീഷന് ഏപ്രില്‍ 11ന് കേരളം ശുപാര്‍ശ നല്‍കിയതായി കൃഷിമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെയ് 26ന് ഹൈദരാബാദില്‍ ചേര്‍ന്ന സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗത്തിലും നെല്ലിന് 10 രൂപ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചതാണ്. കേന്ദ്ര വിലനിര്‍ണയ കമീഷനും പത്തു രൂപ ശുപാര്‍ശ ചെയ്തതാണ്. ഇതൊക്കെയായിട്ടും താങ്ങുവില ക്വിന്റലിന് 850 രൂപയായി നിശ്ചയിച്ചതിന് ഒരു ന്യായീകരണവുമില്ല. ഗോതമ്പും നെല്ലും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളും കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കാനുള്ള ചുമതല സ്വകാര്യ കുത്തകകമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത യുപിഎ സര്‍ക്കാരില്‍നിന്ന് ഇതിലധികം പ്രതീക്ഷിക്കേണ്ടതില്ല. വിലക്കയറ്റം തടയണമെങ്കില്‍ പൊതുസംഭരണം കാര്യക്ഷമമാക്കുകയും പൊതുവിതരണം സാര്‍വത്രികമാക്കുകയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ നേരിട്ട് സംഭരണം നടത്താതെ പൊതുവിതരണം ശക്തിപ്പെടുത്താന്‍ കഴിയില്ല. വിപണിയില്‍ ഡല്‍ഹിയില്‍ അരിക്ക് കിലോഗ്രാമിന് 24 രൂപ വിലയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കേരളം നല്‍കുന്ന 10 രൂപയെങ്കിലും താങ്ങുവില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇവിടെ പ്രചരിപ്പിച്ചത് കേന്ദ്രം ഒരു കിലോ നെല്ലിന് 11രൂപ താങ്ങുവില നല്‍കുമെന്നാണ്. ഈ പ്രചാരവേലയുടെ പൊള്ളത്തരം ഇപ്പോഴെങ്കിലും ജനങ്ങള്‍ക്ക് പൂര്‍ണമായും ബോധ്യപ്പെട്ടുകാണും. കോഗ്രസിന്റെയും കോഗ്രസിന് ബുദ്ധി ഉപദേശിക്കുന്ന മാധ്യമങ്ങളുടെയും പ്രചാരവേലയുടെ തനിനിറം ബോധ്യപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് കരുതേണ്ടത്. ഈ സാഹചര്യത്തില്‍ നെല്ലിന്റെ താങ്ങുവില 10 രൂപയായി ഉയര്‍ത്തണമെന്ന് യുപിഎ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ഭക്ഷണകാര്യത്തില്‍ എന്നതുപോലെ കര്‍ഷകര്‍ക്ക് താങ്ങുവില നിശ്ചയിക്കുന്നതിലും രാഷ്ട്രീയക്കളി ഒഴിവാക്കണം

1 comment:

ജനശക്തി ന്യൂസ്‌ said...