Friday, June 13, 2008

'ഏഷ്യാനെറ്റ്' രാജ്യാന്തര മാധ്യമഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ കൈകളിലേക്ക്

'ഏഷ്യാനെറ്റ്' രാജ്യാന്തര മാധ്യമഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ കൈകളിലേക്ക്.

തിരു: മലയാളത്തിലെ ആദ്യ സ്വകാര്യടെലിവിഷന്‍ചാനലായ 'ഏഷ്യാനെറ്റ്' രാജ്യാന്തര മാധ്യമഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ കൈകളിലേക്ക്. ഏഷ്യാനെറ്റിന്റെ മലയാളം ഉള്‍പ്പെടെയുള്ള മുഴുവന്‍ ചാനലും 1200 കോടിയോളം രൂപയ്ക്കാണ് ഇപ്പോഴത്തെ ഉടമയായ രാജീവ് ചന്ദ്രശേഖറില്‍നിന്ന് മര്‍ഡോക്ക് വാങ്ങുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയായി. വില്‍പ്പനയ്ക്കുമുന്നോടിയായി ഏഷ്യാനെറ്റിനെ നാല് കമ്പനിയായി വിഭജിക്കാന്‍ തീരുമാനിച്ചു. കന്നഡയില്‍ 'സുവര്‍ണ' എന്ന പേരിലാണ് ഏഷ്യാനെറ്റ് ചാനലുള്ളത്. തെലുങ്കില്‍ 'സിതാര' എന്ന പേരില്‍ ഉടനെ ചാനല്‍ തുടങ്ങും. ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സ്, ന്യൂസ്, ഇന്‍ഫ്രാസ്ട്രക്ചര്‍, റേഡിയോ എന്നീ പേരുകളില്‍ നാല് ലിമിറ്റഡ് കമ്പനിയായാണ് വിഭജിക്കുന്നത്. നാല് കമ്പനിയും ഒരു മാനേജ്മെന്റിനു കീഴിലായിരിക്കും. വിദേശ നിക്ഷേപ നിയന്ത്രണച്ചട്ടത്തിലെ വ്യവസ്ഥ മറികടക്കുന്നതിനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. വിദേശ പങ്കാളികള്‍ക്ക് 49 ശതമാനം ഓഹരി നല്‍കാനേ ഇപ്പോള്‍ നിയമം അനുവദിക്കുന്നുള്ളൂ. ഏഷ്യാനെറ്റിന്റെ 100 ശതമാനം ഓഹരിയും കൈമാറാനാണ് ധാരണ. നിലവിലുള്ള നിയന്ത്രണം ഇതിന് അനുവദിക്കുന്നില്ല. ഇത് കണക്കിലെടുത്താണ് ഇരുവരും ചേര്‍ന്ന് പുതിയ കമ്പനി രൂപീകരിക്കുന്നത്. നാമമാത്രമായ തുകയേ ഇന്ത്യയില്‍ കൈമാറാന്‍ സാധ്യതയുള്ളൂ. ബാക്കി വിദേശത്തുവച്ച് കൈമാറാനാണ് നിര്‍ദേശം. ഈ തുക വിദേശത്ത് നിക്ഷേപിക്കാനാണ് തീരുമാനം. ഇന്ത്യയില്‍ പ്രാദേശിക വാര്‍ത്താചാനല്‍ ആദ്യമായിട്ടാണ് മര്‍ഡോക്ക് കൈപ്പിടിയിലൊതുക്കുന്നത്.

6 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ഏഷ്യനെറ്റില്‍ ഇനിമുതല്‍ കേള്‍ ക്കാം അമേരിക്കന്‍ സ്തുതി ഗീതങള്‍ .ഇന്ത്യക്ക് എതിരായ പ്രചരണത്തിന്ന് ഇനി ചുക്കാന്‍ പിടിക്കുന്നത് ഏഷ്യനെറ്റ് ആയിരിക്കും .

Premarajan N Sharjah United Arab Emirates said...

'നെറികെട്ട നുണകള്‍ നിരന്തരം' ഒരല്പം സമാധാനം