Wednesday, June 25, 2008

മലപ്പുറത്ത് ആത്മിയ നേതാവിന്റെ അരുമശിഷ്യന്മാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി കൊടുക്കാന്‍ കൊണ്ടുവന്ന 14000 പുസ്തകങള്‍ കത്തിച്ച് ഉത്തമ മാ

മലപ്പുറത്ത് ആത്മിയ നേതാവിന്റെ അരുമശിഷ്യന്മാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി കൊടുക്കാന്‍ കൊണ്ടുവന്ന 14000 പുസ്തകങള്‍ കത്തിച്ച് ഉത്തമ മാതൃക കാണിച്ചു .?

മലപ്പുറത്ത് എംഎസ്എഫുകാര്‍ പതിനാലായിരത്തോളം പാഠപുസ്തകം കത്തിച്ചു. ഏഴാം ക്ളാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിനെതിരെ നടക്കുന്ന സമരത്തിന്റെ മറവിലാണ് രണ്ടു മുതല്‍ എട്ടാംക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായിനല്‍കാനുള്ള പുസ്തകങ്ങള്‍ ചാമ്പലാക്കിയത്. ഡിഡി ഓഫീസിനടുത്തുള്ള ബുക്ക് ഡിപ്പോയില്‍നിന്ന് മഞ്ചേരി ബിആര്‍സിയിലേക്ക് അയക്കാന്‍ ലോറിയില്‍ കയറ്റിയ പുസ്തകക്കെട്ടുകള്‍ അക്രമികള്‍ വലിച്ചിട്ട് കീറിയെറിഞ്ഞശേഷം റോഡില്‍ കൂട്ടിയിട്ട് തീയിടുകയായിരുന്നു. ഒന്നര മണിക്കുറോളം നീണ്ട പരാക്രമത്തിലാണ് പുസ്തകങ്ങള്‍ നശിപ്പിച്ചത്. മുന്‍ വിദ്യാഭ്യാസമന്ത്രികൂടിയായ മുസ്ളിംലീഗ് നേതാവ് നാലകത്ത് സൂപ്പിയുടെ സാന്നിധ്യത്തിലായിരുന്നു കേരളത്തെ ലജ്ജിപ്പിച്ച അതിക്രമം. എംഎസ്എഫുകാര്‍ പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയുംചെയ്തു. കോട്ടയത്ത് ബുക്ക്ഡിപ്പോയിലെത്തി പുസ്തകം കത്തിക്കാനുള്ള യൂത്ത് കോഗ്രസ് നീക്കം പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് കോ-കെഎസ്യു പ്രവര്‍ത്തകരും യൂത്ത്ലീഗുകാരും അക്രമം അഴിച്ചുവിട്ടു. മലപ്പുറത്ത് ഡിഡി ഓഫീസ് മാര്‍ച്ചിനെത്തിയ എംഎസ്എഫുകാര്‍ ബുക്ക് ഡിപ്പോയിലേക്കു തിരിയുകയായിരുന്നു. അക്രമത്തിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് ക്യാമറാമാന്മാരെയും പത്രഫോട്ടോഗ്രാഫര്‍മാരെയും മര്‍ദിച്ചത്. 11 മണിമുതല്‍ കോട്ടപ്പടിയില്‍ അക്രമികളുടെ പേക്കൂത്തായിരുന്നു. ഓഫീസിനു മുന്നിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് റോഡിലേക്കു വലിച്ചെറിഞ്ഞു. മുളകുപൊടി കലക്കിയ വെള്ളം കവറുകളിലാക്കി കൊണ്ടുവന്ന് പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുംനേരെ എറിഞ്ഞു. നിരവധി തവണ കല്ലേറുമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞു. വഴിയാത്രക്കാരെയടക്കം ദേഹോപദ്രവം ഏല്‍പ്പിച്ചു. പൊലീസിന്റെ സംയമനം കൊണ്ടുമാത്രമാണ് കൂടുതല്‍ കുഴപ്പങ്ങള്‍ ഒഴിവായത്. മനോരമ ചാനലിലെ സന്ദീപ്, ഏഷ്യാനെറ്റ് ക്യാമറാമാന്‍ ആബിദ്, സിറ്റി ചാനലിലെ ലാലു, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ കെ ഷമീര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. സന്ദീപിനെ അക്രമിസംഘം വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. നാഭിക്ക് ചവിട്ടേറ്റ സന്ദീപ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്ട് മാര്‍ച്ചില്‍ പങ്കെടുത്ത അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പൊലീസിനുനേരെയും സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യ, ഹോട്ടല്‍ പാരഗ എന്നിവയ്ക്കുനേരെയും കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. രണ്ടു മണിക്കൂറോളം കെഎസ്ആര്‍ടിസി മുഴുവന്‍ റൂട്ടിലും സര്‍വീസ് നിര്‍ത്തിവച്ചു. ഒരു മണിക്കൂറിലധികം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ സ്ത്രീകളടക്കമുള്ള വഴിയാത്രക്കാരെ ആക്രമിച്ചു. ഹനീഫ്(22), മുഹമ്മദ് സുഹൈല്‍(18), മുഹമ്മദ് ഷാഫി(19), ഹുനൈസ്(18), മുഹമ്മദ് ഷെരീഫ്(24) എന്നീ അഞ്ച് എംഎസ്എഫുകാരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്കോഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് കോഫറന്‍സ്ഹാള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പരിക്കേറ്റ ഡെപ്യൂട്ടി കലക്ടര്‍ കെ കുമാരനെ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. കാസര്‍കോട് ഡിഡിഇ ഓഫീസ് മാര്‍ച്ച് നടത്തിയ എംഎസ്എഫ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെ കല്ലെറിഞ്ഞു. മൂന്ന് യൂത്ത്ലീഗുകാരെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോഗ്രസുകാര്‍ കൊടിക്കമ്പുകൊണ്ട് പൊലീസിനെ അടിക്കുകയും കല്ലെറിയുകയുംചെയ്തു. നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

2 comments:

ജനശക്തി ന്യൂസ്‌ said...

പാര്‍ത്ഥന്‍ said...

മതാന്ധത ബാധിച്ച അക്ഷര വൈരികള്‍ക്ക്‌ എന്ത്‌ പുസ്തകം ഏത്‌ പുസ്തകം.